ഫവാസ് കെ പി മൂര്‍ക്കനാട് വൈജ്ഞാനിക ലോകത്തെ അതുല്യ വ്യക്തിത്വമാണ് ഇമാം മഹല്ലി(റ). കരഗതമായ ജ്ഞാനം കൊണ്ട് മാലോകര്‍ക്ക് നേര്‍ദിശ കാണിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചവര്‍. ഹിജ്റ 791ല്‍ ഈജിപ്തിന്റെ തലസ്ഥാനമായ കൈറോവിലാണ് അദ്ദേഹം ജനിക്കുന്നത്. ജലാലുദ്ദീന്‍ അബു അബ്ദില്ല മുഹമ്മദ്ബ്നു ശിഹാബുദ്ദീന് അഹ്മദ് ബ്നു കമാലുദ്ദീന് മുഹമ്മദ് ഇബ്റാഹിം അല്‍ മഹല്ലി(റ) എന്നാണ് പൂര്‍ണനാമം. ശാഫിഈ മദ്ഹബില്‍ അഗാധജ്ഞാനിയായ ഇമാം അശ്ശാരിഹുല്‍ മുഹഖിഖ് എന്ന സ്ഥാനപ്പേരിലും അറിയപ്പെടുന്നു. ഈജിപ്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള മഹല്ലത്തുല്‍ കുബ്റ എന്ന […]
അനുസ്മരണം
അനുസ്മരണം
ഹദ്ദാദ്(റ); നിരാലംബരുടെ ആശാകേന്ദ്രം
ഫവാസ് കെ പി മൂര്‍ക്കനാട് പ്രബോധനം അമ്പിയാമുര്‍സലുകള്‍ ഏറ്റെടുത്ത ദൗത്യമാണ്. അവരുടെ പിന്തുടര്ച്ചക്കാരാണ് പണ്ഡിതന്മാര്. അമ്പിയാക്കളുടെ അനന്തരാവകാശികളാണ് പണ്ഡിതന്മാരെന്നാണ് തിരുനബി പഠിപ്പിച്ചത്. അമ്പിയാക്കളുടെ പിന്തുടര്ച്ചയായ പ്രബോധന ദൗത്യം നിര്‍വ്വഹിക്കുന്നതില്‍ അല്ലാഹുവിന്റെ ഭാഗത്തുനിന്നും സൗഭാഗ്യം ലഭിച്ച പണ്ഡിത ശ്രേഷ്ഠരാണ് സയ്യിദ് അബ്ദുള്ളാഹില്‍ ഹദ്ദാദ് (റ). ഹിജ്റ 1044 സഫര്‍ മാസം അഞ്ചിനായിരുന്നു അബ്ദുള്ളാ തങ്ങളുടെ ജനനം. ജനിച്ച ദിവസം തന്നെ ആ കുഞ്ഞ് ഏറെ പരീക്ഷിക്കപ്പെട്ടു.രാത്രി ഉറങ്ങാനാകാതെ കുട്ടി നല്ല കരച്ചില്. കാര്യമെന്തന്നറിയാന്‍ പരിശോധിച്ച മാതാപിതാക്കള്‍ ഞെട്ടി. കുഞ്ഞിനെ […]
ഇമാം ഗസാലി; ജ്ഞാന പ്രസരണത്തിന്റെ വഴി
ഫവാസ് കെ പി മൂര്‍ക്കനാട് വൈജ്ഞാനിക ചരിത്രത്തില്‍ വീരേതിഹാസം രചിച്ച് വിസ്മയം തീര്‍ത്ത പണ്ഡിതന്മാരില് പ്രധാനിയണ്. ഹുജ്ജതുല്‍ ഇസ്ലാം മുഹമ്മദ് ബ്നു അഹ്മദില് ഗസാലി (റ). കാടും മലകളും താണ്ടി അറിവന്വേഷിച്ചിറങ്ങി സഞ്ചരിച്ച് പതിനായിരങ്ങള്‍ക്ക് വഴികാട്ടിയായ മഹാനെ ലോകമിന്നും പുകഴ്ത്തുന്നു. ഖുറാസാനിലെ തൂസ് ജില്ലയിലുള്ള ആധുനിക ഇറാഖിന്റെ വടക്ക് കിഴക്കന്‍ അറ്റത്ത് തുര്‍ക്കുമാനിസ്ഥാനോടും അഫ്ഗാനിസ്ഥാനോടും ചേര്‍ന്ന് കിടക്കുന്ന മശ്ഹദ് പട്ടണത്തിന് സമീപമുള്ള ത്വബ്റാന്‍ എന്ന സ്ഥലത്താണ്, ഹിജ്റ 450ല്‍ ഇമാം ജനിക്കുന്നത്. ഗസ്സാലി എന്ന വിശേഷണം എങ്ങനെ […]
ശാഫിഈ (റ); പണ്ഡിതലോകത്തെ അനശ്വര പ്രതിഭ
അമ്പിയാക്കളുടെ അനന്തരാവകാശികളായി സമൂഹത്തില്‍ ഇസ്ലാമിക വിജ്ഞാന പ്രസരണത്തിന് ചുക്കാന്‍ പിടിക്കുന്നവരാണ് പണ്ഡിതന്മാര്. ഓരോ കാലഘട്ടത്തിലും അനുയോജ്യരായ പണ്ഡിതന്മാര് സമൂഹത്തില്‍ കഴിഞ്ഞുപോയിട്ടുണ്ട്. ആത്മീയം, കര്‍മശാസ്ത്രം, ഭാഷ തുടങ്ങിയ നിരവധി മേഖലകളില്‍ അവര്‍ തിളങ്ങിനിന്നിരുന്നു. അവരുടെയെല്ലാം ഗ്രന്ഥവും ചരിത്രവും സമൂഹത്തില്‍ വിദ്യാര്‍ത്ഥികളിലൂടെ ഇന്നും സജീവമായി കൊണ്ടിരിക്കുകയാണ്. കര്മശസ്ത്രത്തില് പ്രധാനമായും നാല് ഇമാമുകളാണ് വിജ്ഞാന കൈമാറ്റം സാധ്യമാക്കിയത്. അവരില്‍ പ്രധാനിയാണ് ഇമാം ശാഫിഈ (റ). ഭൂമിയിലെ മടക്കുകളെയെല്ലാം അറിവിനാല്‍ നിറക്കുന്ന ഒരു ഖുറൈശി പണ്ഡിതന് ഈ സമൂഹത്തില്‍ ആഗതമാവും എന്ന സന്തോഷവാര്‍ത്ത […]
സമര്‍പ്പിതരില്‍ സമര്‍പ്പിതര്‍
ഇസ്ലാമിക ആദര്‍ശ പ്രചാരണത്തില്‍ വിപ്ലവകരമായ മുന്നേറ്റത്തിന് സാക്ഷ്യംവഹിച്ച കാലയളവാണ് ഹിജ്റ ആറാം നൂറ്റാണ്ട്. അദ്ധ്യാത്മികമണ്ഡലത്തില്‍ പ്രകാശം വിതച്ചിരുന്ന മഹത്തുക്കളുടെ ഇടയിലേക്കാണ ശൈഖ് അഹ്മദുല്‍കബീര്‍ (റ) പിറവിയെടുക്കുന്നത്. അവിടുത്തെ ജീവിതം അനുഗമിച്ചും ഉപദേശങ്ങള്‍ മാറോടണച്ചും പതിനായിരങ്ങള്‍ക്ക് ആത്മീയോര്‍ജ്ജം കൈവന്നു. വേര്പാടിന് ശേഷം നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇന്നും സമുദായത്തിന്റെ ഹൃത്തടങ്ങളില്‍ ശോഭയോടെ പ്രകാശിക്കുകയാണ് ശൈഖ് രിഫാഈ (റ). ജനനം ഇറാഖിലെ ബത്വാഇഖ് പ്രവിശ്യയിലെ ഉമ്മുഅബീദ് ദേശത്തുള്ള ഹസന് ഗ്രാമത്തില്‍ ഹിജ്റ 500 മുഹറം(ക്രി : 1600 സെപ്തംബര്‍) മാസത്തിലാണ് ശൈഖ് […]
ശൈഖ് ജീലാനി (റ) ആത്മ ജ്ഞാനികളുടെ സുല്‍ത്താന്‍
ഡമസ്കസ്കാരനും ഹമ്പലി മദ്ഹബ്കാരനുമായ അബുല്‍ ഹസന് ഗുരു മുഹ്യുദ്ദീനുമായി സന്ധിച്ച കഥ രസാവഹമാണ.് അബുല്‍ ഹസന് പറയട്ടെ. ഹിജ്റ 598 ല്‍ ഞാനും ഒരു ഉറ്റ സുഹൃത്തും ഹജ്ജിന് പുറപ്പെട്ടു. തിരിച്ചുള്ള വഴിയില്‍ ബഗ്ദാദിലെത്തി. ബഗ്ദാദില്‍ ഞങ്ങള്‍ക്കൊരു പരിചയക്കാരുമില്ല. ഞങ്ങളുടെ പക്കലുളളത് ആകെ ഒരു കത്തി മാത്രം. വിശന്ന് പൊരിഞ്ഞ ഞങ്ങള്‍ ആ കത്തി വിറ്റു. കിട്ടിയ പണത്തിന് ഭക്ഷണം വാങ്ങി കഴിച്ചു. പക്ഷേ അതൊന്നും ഞങ്ങളുടെ വിശപ്പടക്കിയില്ല. അങ്ങനെ ഞങ്ങള്‍ ശൈഖ് ജീലാനിയുടെ പര്‍ണശാലയിലെത്തി. […]
അഹ്മദ് കോയ ശാലിയാത്തി: ആധുനികലോകത്തെ ഗസ്സാലി
വിജ്ഞാനത്തിന്റെ പൊന്പ്രഭയില് സ്ഫുടം ചെയ്തെടുത്ത വ്യക്തിപ്രഭാവത്തോടെ സാമൂഹിക രംഗത്ത് നിറഞ്ഞുനിന്ന മഹാമനീഷിയാണ് ശിഹാബൂദ്ദീന്‍അഹ്മദ് കോയ ശാലിയാത്തി. ആധുനിക കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതപ്രതിഭയായിരുന്ന മഹാന് ആധുനിക ഗസ്സാലി എന്ന വിശേഷണത്തില്‍ അറിയപ്പെട്ടു. പണ്ഡിതനും ഭക്തനുമായിരുന്ന കോഴിക്കോട് കോയമരക്കാരകം കുഞ്ഞാലിക്കുട്ടി മുസ്ലിയാര് ;ചാലിയം നേപ്പാളത്ത് കുട്ടിഹസന് എന്നവരുടെ പുത്രി ഫരീദ എന്ന പരീച്ചു ദമ്പതികളുടെ മകനായി ഹിജ്റ 1302 ജമാദുല്‍ ആഖിര്‍ 22 വ്യാഴായ്ചയാണ് മഹാന് ജനിക്കുന്നത്. ചാലിയം പൂതാറമ്പത്ത് വീട്ടിലായിരുന്നു പിറവി. കുഞ്ഞിമുഹ്യുദ്ദീന്‍ മുസ്ലിയാര്, അബ്ദുല്ല കുട്ടി […]
വാപ്പു ഉസ്താദ്; വേർപാടിന്റെ മൂന്നാണ്ട് തികയുമ്പോള്‍
ഓരോ കാലഘട്ടത്തിലും കഴിവുറ്റ മതപണ്ഡിതരും സൂഫൂവര്യന്മാരും ഈ സമുദായത്തെ വഴിനടത്താനുണ്ടായിരുന്നു. സുന്നി പാരമ്പര്യത്തില്‍ അടിയുറച്ചു വിശ്വസിച്ച് ജീവിതം ക്രമീകരിക്കാന്‍ പണ്ഡിതനേതൃത്വം സമുദായത്തെ നിരന്തരം പ്രേരിപ്പിച്ചു. അദ്ധ്യാത്മിക വഴിയില്‍ മുന്നേറുന്ന ആദര്‍ശ ബോധമുള്ള വിശ്വാസികളെ വാര്‍ത്തെടുക്കുന്നതില്‍ അവരുടെ നേതൃപാഠവം വഹിച്ച പങ്ക് ചെറുതൊന്നുമല്ല. ഈ അര്‍ത്ഥത്തില്‍ തിരൂരങ്ങാടി ബാപ്പു മുസ്ലിയാരുടെ ജീവിതം കേരളമുസ്ലിം ചരിത്രത്തില്‍ തിളക്കമാര്‍ന്ന ഒരധ്യായമാണ്. വിജ്ഞാനത്തിന്റെ സര്‍വ്വ മേഖലകളിലും അവഗാഹം നേടിയ ഇദ്ധേഹത്തെ കൈരളിയുടെ ബൂസ്വീരിയെന്ന എന്ന നാമധേയത്തില്‍ ലോകമറിഞ്ഞു. കറകളഞ്ഞ ഉസ്താദിന്റെ കുടുംബപരമ്പര ചെന്നുചേരുന്നതു […]
ഇമാം ബുഖാരി (റ); വെളിച്ചം വിതറിയ ജ്ഞാന തേജസ്സ്
ഇമാം മുഹമ്മദ് ബിന്‍ ഇസ്മാഈല്‍ ബുഖാരി(റ) ഹിജ്റ 194 ശവ്വാല്‍ 13 ന് ബുഖാറയിലാണ് ജനിക്കുന്നത്. ചെറുപ്പത്തില്‍ തന്നെ പിതാവ് മരണപ്പെട്ടു. ശേഷം ഉമ്മയുടെ പരിചരണത്തിലാണ് ബുഖാരി(റ) വളര്‍ന്നത്. ജനിച്ചപ്പോള്‍ കാഴ്ച ശക്തി ഇല്ലായിരുന്ന മകനെ ഓര്‍ത്ത് ഉമ്മ ഒരുപാട് സങ്കടപ്പെട്ടു. കാഴ്ച ശക്തി തിരികെ ലഭിക്കാന്‍ ഉമ്മ എല്ലാ വാതിലുകളും മുട്ടി നോക്കി. പക്ഷേ അതൊന്നും വിജയം കണ്ടില്ല. എങ്കിലും നിരാശപ്പെടാതെ, റബ്ബേ… എന്റെ പൊന്നു മോന് കാഴ്ച ശക്തി തിരിച്ച് നല്‍കണേ എന്ന് ഉമ്മ […]
വൈലത്തൂർ തങ്ങള്‍ ആദർശത്തിന്റെ കാവലാള്‍
ചിലരുടെ സാന്നിദ്ധ്യം ഇങ്ങനെയാണ്. ഉള്ളില്‍ ഉറഞ്ഞു പോയ സങ്കടങ്ങളുടെ ഹിമാലയങ്ങള്‍ അവരുടെ സമാധാനത്തിന്റെ കരസ്പര്‍ശമേറ്റാല്‍ അലിഞ്ഞലിഞ്ഞ് ബാഷ്പകണങ്ങളായി ഒഴിഞ്ഞു പോകും. അവര്‍ ചാരത്തുണ്ടെന്നറിഞ്ഞാല്‍ മനസ്സ് ആനന്ദത്താല്‍ തുടിച്ചുകൊണ്ടിരിക്കും. വൈലത്തൂര്‍ തങ്ങളും അങ്ങനെയുള്ള വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. ഒരു പണ്ഡിതന്, സി.എം വലിയുള്ളാഹിയെ പോലുള്ള ഔലിയാക്കളുടേയും സൂഫിവര്യരുടേയും തണലില്‍ വളര്‍ന്ന, പുന്നാര പൂമുത്തിന്റെ പരമ്പരയില്‍ പിറന്ന തങ്ങള്‍. എല്ലാം കൊണ്ടും അനുഗ്രഹീതര്‍. പക്ഷേ, ഇനിമുതല്‍ ഇന്നലകളുടെ സ്മരണളിലേക്ക് ആ ജീവിത താളുകള്‍ മറിച്ചിടേണ്ടി വരുമെന്നതോര്‍ക്കുമ്പോള്‍, ആശ്രിതര്‍ക്ക് പ്രാര്‍ത്ഥനാ വചസ്സുകള്‍കൊണ്ടു കുളിര് […]