അന്തരീക്ഷം ഭയാനകതയുടെ മുഖംമൂടി അണിഞ്ഞിരിക്കുന്നു. മാനിന് മുകളില്‍ ചാടിവീഴുന്ന സിംഹത്തെ പോലെ കാര്‍മേഘം തക്കം പാര്‍ത്തിരിക്കുന്നു. പെയ്യാന്‍ കൊതിക്കുന്ന തുള്ളികളുടെ വരവറിയിച്ചുകൊണ്ട് കാറ്റ് അടിച്ചു വീശുന്നുണ്ട്. ഇലകളും പൂക്കളും പുല്‍നാമ്പുകളും പ്രകൃതിയുടെ രൗദ്ര താണ്ഡവത്തില്‍ ഭയന്ന് അന്ധാളിച്ച് നില്‍ക്കുകയാണ്. തെക്കിനിയിലെ ചെറിയ മുറിയില്‍ അരണ്ട വെളിച്ചത്തില്‍ വായിച്ചു പകുതിയാക്കിയ പുസ്തകവുമായി ചാരുകസേരയിലിരിക്കുകയാണ് അയാള്‍. പൊതുവേ വായനയില്ലാത്ത പ്രകൃതമാണ്, എന്നിട്ടു കൂടി എന്തോ ഒന്ന് അയാളെയീ പുസ്തകത്തിലേക്ക് ആകര്‍ഷിച്ചിരിക്കുന്നു. സുഹൃത്തിന്റെ നിര്‍ബന്ധത്തിന് മുമ്പില്‍ അയാള്‍ തോറ്റു […]
എഴുത്തോല
ഞാന്‍
കഴമ്പില്ല കാതലില്ല മധുരമില്ല രുചിയായൊന്നുമില്ല കൊഴിഞ്ഞുപോയ ഇലകള്‍ പോല്‍ വിണ്ണിലലിയാന്‍ മാത്രം ബാക്കി അഴുക്ക് വാരും മുറം പോലും വിരല്ചേര്‍ത്തു നാസികയില്‍ ചൂടില്ലാ തണുത്തുറഞ്ഞ ജീവിതം പടുത്തുയര്‍ത്തിയ ആയുസ്സില്‍ തകര്‍ടിഞ്ഞ ചീട്ടുകൊട്ടാരങ്ങള്‍ ബാക്കി ഇതിലും നിര്‍വ്വചനീയമല്ല ഞാന്‍ മുഹമ്മദ് അജ്മല്‍ പി.ടി. ആനമങ്ങാട്
കവിത
അനീതി ജനിച്ചതിന്‍റെ വെമ്പലില്‍, നീതി മരിച്ചതിന്‍റെ ഉല്‍ക്കണ്ഠയില്‍, കവിതയെ ഗര്‍ഭം ചുമന്നു. പോരാട്ട വീര്യവും പതറാത്ത തൂലികയും പൂര്‍ണ്ണമാം കവിതക്ക് പിറവി നല്‍കി അശരണര്‍ മുലയൂട്ടി നിസ്സഹായര്‍ വളര്‍ത്തി വലുതാക്കവേ കളിക്കൂട്ടുകാരായ് സാമൂഹ്യമാധ്യമങ്ങളും ഒപ്പം കൂടി കവിത പതിയെ പടികള്‍ കയറവേ അധികാരികളുടെ നെഞ്ചിടിപ്പ് കൂടി കവിതയെ തളക്കാന്‍ മാധ്യമങ്ങളെ കുരുക്കിലാഴ്ത്തവേ കലി പൂണ്ട കവിതക്ക് പേറസുഖംതുടങ്ങി, ഹൃദയങ്ങളില്‍ നിന്നും ഹൃദയങ്ങളിലേക്ക് മുഹമ്മദ് ശാഹുല്‍ ഹമീദ് പൊന്മള
നാളെ നമ്മള്‍
ആണ്ടിലൊരാചാരമല്ലിത് ആഘോഷംതീര്‍ക്കാന്‍ അപകടമാണെന്നത് അറിയണമെന്നുള്ളന്നത് വെറും ചര്‍ച്ചകളില്‍ തീര്‍പ്പ് മുട്ടുന്നതിലല്ലകാര്യം.. തീര്‍ന്നു പോകുന്ന ജീവിതങ്ങളെ വീണ്ടും ജീവിതം വരക്കാന്‍ തീരാത്ത തീര്‍പ്പുവേണം.. മാറി വരുന്ന മാറ്റം വരുത്തുന്ന സര്‍ക്കാറുകള്‍ അധികാര ഹുങ്കില്‍ അശരണരെ മറക്കരുതെ.. ഒരപകടത്തെ ഓര്‍ക്കാപുറങ്ങള്‍ക്ക് പകരംഓര്‍ത്ത് കെട്ടി നില്‍ക്കുക എന്നത് ഓര്‍മ്മിക്കുവാന്‍ എങ്ങനെ കഴിയും അറിയില്ല നാളെ അറിയിക്കുമില്ല എത്ര ജീവിതങ്ങളെന്ന്. മുഹമ്മദ് സിനാന്‍
ഫാസിസം
ജാതി ജന്മം ജനകീയം രാവിലത്തെ രോഗം രാഷ്ട്രീയം മാറില്‍ മാറാത്ത മാറാരോഗം ആശുപത്രിയിലെ ആശ്വാസം ആനന്ദം അധികാരം ആര്‍ത്തി അഭിമാനം കവലകളിലെ കരിഞ്ഞ കാലം കാലൊച്ചകള്‍ കാവലായി മുഹമ്മദ് സ്വഫ്വാന്‍ സി മാടംചിന
ഞങ്ങളഭയാര്‍ത്ഥികള്‍
ചോര്‍ന്നൊലിക്കുന്നതെങ്കിലും സ്വര്‍ഗതുല്ല്യമായിരുന്നു ഞങ്ങളുടെ കൂര നിലം, പൊട്ടിപ്പൊളിഞ്ഞിരുന്നെങ്കിലും തല ചായ്ച്ചാല്‍ ഉറക്കത്തെ മാടി വിളിച്ചിരുന്നു അടുപ്പ്, പുകഞ്ഞില്ലെങ്കിലും കരിപിടിച്ച മനസില്‍ പ്രതീക്ഷകള്‍ വേവുന്നുണ്ടായിരുന്നു പക്ഷെ, ഇന്നീ ഭൂവില്‍ ഞങ്ങളഭയാര്‍ത്ഥികള്‍… പിറന്ന മണ്ണില്‍ നിന്നും വിരട്ടിയകറ്റപ്പെട്ടവര്‍ സ്വപ്നങ്ങളെ തൂക്കിലേറ്റി അതിജീവനത്തിന്റെ വഞ്ചിയും വണ്ടിയുമേന്തിയവര്‍ നടുക്കടലില്‍ ജീവിതമറ്റുപോയവര്‍ മരവിച്ച ചിന്തകള്‍ പേറുന്ന പരദേശികള്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പില്‍ അഭയാര്‍ത്ഥി ലേബലില്‍ എരിഞ്ഞമരുന്നവര്‍ ഞങ്ങളഭയാര്‍ത്ഥികള്‍ ശാഹുല്‍ ഹമീദ് പൊന്മള
ഭീതി
തെരുവില്‍ മരിച്ചു വീണ മൃതദേഹത്തിന് പോലും ഭീതിയാണ് അടുത്തെത്തുന്ന ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലും ‘മരണവൈറല്‍’ ഒപ്പിയെടുക്കുന്ന ക്യാമറക്കണ്ണുകളെ മുഹമ്മദ് മിന്‍ഹാജ് പയ്യനടം
പ്ലെയ്റ്റ്
സോമാലിയയില്‍ സുഡാനില്‍ സാന്‍ആഇല്‍, ഡമസ്‌കസിലും പിന്നെയുമനേകം അഭയാര്‍ത്ഥി കൂടാരങ്ങളിലും വിശന്ന് വയറൊട്ടിയ കുഞ്ഞിളം പൈതങ്ങളിപ്പോഴും വലിയ പ്ലേറ്റിന് ചുറ്റും വട്ടമിട്ടിരിക്കുകയാണ് പ്രതീക്ഷയുടെ കരങ്ങള്‍ തീറ്റയിടുന്നതും കാത്ത് അത്ഭുതം, ഇവിടെ ഇന്ത്യയിലുമുണ്ട് വൈവിധ്യയിനം പ്ലെയ്റ്റുകള്‍ ചാണകം വിളമ്പിയും ഗോമൂത്രം നിറച്ചും സര്‍വ്വസജ്ജമായിരിക്കുകയാണവര്‍ ഇടക്ക് വലിയ ശബ്ദത്തില്‍ പ്ലേറ്റ് കൊട്ടി വെളിച്ചമണച്ച് രാജ്യ സംരക്ഷണത്തിലാണ് കോവിഡിനിപ്പോള്‍ പ്ലേറ്റിനെ അത്രമേല്‍ ഭയമാണത്രെ! വി. എന്‍ എം യാസിര്‍ അണ്ടോണ
പരിണാമം
ജീര്‍ണത ബാധിച്ച ചുറ്റുപാടുകള്‍ ബാല്യം കീഴടക്കി നോക്കാന്‍ ആളില്ലാത്തത് കൊണ്ട് നിശാചന്ദ്രന്‍ മേഘങ്ങള്‍ക്കിടയിലൊളിച്ചു കുട്ടിക്കഥകളും പഞ്ചതന്ത്രങ്ങളും പൊടിപിടിച്ച് കിടന്നു ഒന്നിച്ച് ഉണ്ടും ഉറങ്ങിയും കഴിച്ച് കൂട്ടിയ സൗഹൃദ ദിനരാത്രങ്ങള്‍ പക പോക്കലിന്റെയും പ്രതികാര വെറിയുടെയും പകലന്തികളിലേക്ക് പരിണമിച്ചു ഫവാസ് മൂര്‍ക്കനാട്
നോവ്
പൂവന്‍കോഴിയുടെ അതിരാവിലെയുളള കൂവല്‍ കേട്ട് പതിവ് പോലെ ഒരുപാട് പ്രതീക്ഷയോടെ അവന്‍ എഴുന്നേറ്റിരുന്നു. ശരീരം ചെറുതായി വേദനിക്കുന്നുണ്ട്. കഠിനമായ തലവേദനയും. ഉമ്മയെ കുറിച്ചുളള ചിന്തകള്‍ അവന്റെ നെഞ്ചില്‍ തീക്കനലായി എരിഞ്ഞ്‌കൊണ്ടിരിക്കുന്നു. കഴിഞ്ഞുപോയ രണ്ട് ദിനങ്ങള്‍ക്ക് രണ്ട് സംവത്സരങ്ങളുടെ പ്രതീതി. ഉമ്മയുടെ വേര്‍പാടില്‍ മനസ്സ് വിങ്ങുന്നു. അന്നവന്‍ ജോലിക്ക് പോയില്ല. കുളിച്ചൊരുങ്ങി തലയില്‍ തൊപ്പിയുമിട്ട് പള്ളിക്കാട്ടിലേക്ക് ആഞ്ഞ് നടന്നു. ഉമ്മയുടെ മുമ്പില്‍ എത്തിയപ്പോള്‍ അറിയാതെ വിതുമ്പിപ്പോയി. ഉമ്മ വയ്യായ്മകളെ കുറിച്ച് പറയുമ്പോള്‍ തീരെ ഗൗനിച്ചില്ലായിരുന്നു. ഇന്ന് അവന്റെ അസുഖം […]