Posted on

ഞാന്‍

കഴമ്പില്ല
കാതലില്ല
മധുരമില്ല
രുചിയായൊന്നുമില്ല

കൊഴിഞ്ഞുപോയ
ഇലകള്‍ പോല്‍
വിണ്ണിലലിയാന്‍
മാത്രം ബാക്കി

അഴുക്ക് വാരും
മുറം പോലും
വിരല്ചേര്‍ത്തു
നാസികയില്‍
ചൂടില്ലാ
തണുത്തുറഞ്ഞ
ജീവിതം

പടുത്തുയര്‍ത്തിയ
ആയുസ്സില്‍
തകര്‍ടിഞ്ഞ
ചീട്ടുകൊട്ടാരങ്ങള്‍
ബാക്കി

ഇതിലും നിര്‍വ്വചനീയമല്ല
ഞാന്‍

മുഹമ്മദ് അജ്മല്‍ പി.ടി.
ആനമങ്ങാട്

Write a comment