അബ്ദുല്‍ ബാസിത് പ്രബോധന ദൗത്യത്തിന്‍റെ ആരംഭ ഘട്ടം, ജബല്‍ അബീ ഖുബൈസിന്‍റെ താഴ്വരയില്‍ ഒരുമിച്ച് കൂടിയ ഖുറൈശികളോട് മുത്ത് നബി (സ) ചോദിച്ചു: ഈ മലക്കപ്പുറത്തു നിന്ന് ഒരു സംഘം നിങ്ങളെ അക്രമിക്കാന്‍ വരുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? അതെ, തീര്‍ച്ചയായും വിശ്വസിക്കും. അങ്ങിതുവരെ ഞങ്ങളോട് കളവു പറഞ്ഞിട്ടില്ലല്ലോ.. അവര്‍ പ്രത്യുത്തരം നല്‍കി. ആ സമയം പ്രവാചകര്‍ (സ) തൗഹീദിന്‍റെ സത്യം അവരോട് പ്രഖ്യാപിച്ചു. പെടുന്നനെ പിതൃവ്യന്‍ അബൂലഹബ് എണീറ്റ് നിന്ന് ” മുഹമ്മദേ, നിനക്ക് […]
മതം
മതം
അത്ഭുത ഗ്രന്ഥം അമാനുഷികം
മിദ്ലാജ് വിളയില്‍ പ്രവാചകന്‍ അല്‍അമീനായിരുന്നു. അഥവാ വിശ്വസ്തന്‍. ലോകര്‍ക്കാകെ അനുഗ്രഹമായി നിയുക്തതായവര്‍ അങ്ങനെയാവാനേ തരമുള്ളൂ… അനുകൂലികളെന്ന പോലെ പ്രതികൂലികളും അവിടുത്തെ വാനോളം പുകഴ്ത്തി. അവിടുത്തെ സ്വഭാവമഹിമകള്‍ അവരെ ആകര്‍ഷിച്ചു. എന്നാല്‍ അവിടുത്തേക്ക് ദൈവിക ബോധനം അവതരിച്ചതില്‍ പിന്നെ സര്‍വം തകിടം മറിഞ്ഞു. പുകഴ്ത്തുവാക്കുകളോതിയ നാവുകള്‍ തന്നെ വഞ്ചകനും കള്ളനും ഭ്രാന്തനുമൊക്കെയായി മുദ്രകുത്തി തങ്ങളുടെ പിതാക്കളില്‍ നിന്നും പാരമ്പര്യമായി ലഭിച്ച ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും പൂവിട്ട് പൂജിക്കുന്ന വിഗ്രഹങ്ങളെയും ശക്തിയുക്തം എതിര്‍ത്തതില്‍ പിന്നെ പ്രവാചകന്‍ അവരുടെ കണ്ണിലെ കരടായി. അക്രമങ്ങളും […]
ഇസ്ലാമിസ്റ്റുകള്‍ ചെയ്ത് വെക്കുന്ന അവിവേകങ്ങള്‍ നഷ്ടം ഇസ്ലാമിന് മാത്രമാണ്
സുഹൈല്‍ കാഞ്ഞിരപ്പുഴ റാഡിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ സൃഷ്ടിക്കുന്ന കിരാത ഭീകര പ്രവര്‍ത്തനങ്ങളെ വെള്ള പൂശും വിധം തിരുനബി(സ്വ)യുടെ ഒരു ചരിത്ര സംഭവത്തെ വളച്ചൊടിച്ച് പ്രതിലോമകരമായ ഒരു പ്രസംഗം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാന വേദിയില്‍ കേള്‍ക്കുകയുണ്ടായി. ഇസ്ലാമിനെ സംബന്ധിച്ച് ഉപരിവിപ്ലവ അറിവ് മാത്രമുള്ള പൊതുബോധത്തില്‍ ഇസ്ലാം ഏറെ അപകീര്‍ത്തിപ്പെടാനും വിമര്‍ശിക്കപ്പെടാനും ഈ പ്രഭാഷണം ഇടയായി. മതേതരമണ്ണില്‍ മത രാഷ്ട്ര അജണ്ടകളോടെ പ്രവര്‍ത്തിക്കുന്ന പൊളിറ്റക്കല്‍ ഇസ്ലാമിസ്റ്റുകള്‍ ചെയ്തുവെക്കുന്ന അവിവേകങ്ങള്‍ കാരണം ഇസ്ലാം അനല്‍പമാം വിധം സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തപ്പെടുന്നുണ്ട്. […]
ചാരിറ്റിയുടെ മതവും രാഷ്ട്രീയവും
സുഹൈല്‍ കാഞ്ഞിരപ്പുഴ വേദനിക്കുന്നവന്‍റെ കണ്ണീരൊപ്പല്‍ പവിത്രമാണെന്നാണ് ഇസ്ലാമിന്‍റെ ഭാഷ്യം. ഒരു കാരക്കയുടെ കീറ് ദാനം ചെയ്തുകൊണ്ടാണെങ്കിലും നിങ്ങള്‍ നരകത്തെ സൂക്ഷിക്കുക എന്നാണ് പ്രവാചകന്‍ (സ്വ)യുടെ അദ്ധ്യാപനം. അപരനെ സന്തോഷിപ്പിക്കുന്ന കേവലം പുഞ്ചിരി പോലും ഇസ്ലാം ദാനദര്‍മ്മമായിട്ടാണ് പരിഗണിക്കുന്നത്. സേവനങ്ങളും ധര്‍മ്മങ്ങളും നിര്‍വ്വഹിക്കുന്നതിലൂടെ അദ്ധ്യാത്മികമായി സൃഷ്ടാവിന്‍റെ സംതൃപ്തി നേടി പാരത്രിക വിജയം സ്വായത്തമാക്കുക എന്ന ലക്ഷ്യം ഉള്‍കൊള്ളേണ്ടതാണ്. വിശ്യാസിയുടെ ചാരിറ്റി ഭൗതികതയുടെ കേവല സുഖാഢംബരങ്ങളിലും സ്ഥാനമാനങ്ങളിലും ഭ്രമിക്കാനല്ല മറിച്ച് സൃഷ്ടാവിന്‍റെ പ്രീതി മാത്രം കാംഷിച്ച് കൊണ്ടായിരിക്കണം സകാത്തും സ്വദഖയുമെല്ലാം […]
സഹനം പരിഹാരമാണ് സര്‍വ്വതിലും
ജാസിര്‍ മൂത്തേടം മനുഷ്യ ജീവിതം വ്യത്യസ്ത സാഹചര്യങ്ങളിലൂടെയാണ് കടന്ന് പോകാറ്. ഒരു വ്യക്തിയുടെ മാനസിക സാഹചര്യങ്ങള്‍ക്കനുസരിച്ച് അവന്‍റെ ജീവിത പ്രകടനങ്ങള്‍ വ്യത്യസ്തമാകാറുണ്ട്. ഇന്ന് ചിരിച്ച് രസിച്ച് സന്തോഷത്തോടെ കഴിച്ചു കൂട്ടിയവന്‍റെ നാളത്തെ സാഹചര്യം തീര്‍ത്തും വിപരീതമായിട്ട് അനുഭവപ്പെടാറുണ്ട്. ജീവിത്തിലെ ഈ വിപരീത സാഹചര്യത്തിലേക്ക് നയിക്കുന്ന ഒരു തരം പ്രധാനഘടകമാണ് മനുഷ്യനില്‍ അള്ളിപ്പിടിച്ചിരിക്കുന്ന കോപം. മനുഷ്യന്‍റെ മാനസിക നിലയെ തന്നെ പാടെ തകിടം മറിക്കാന്‍ ശേഷിയുണ്ട് അവനില്‍ നിന്ന് ഉത്ഭവിക്കുന്ന ദേഷ്യത്തിന്. ദേഷ്യം മൂത്ത് സ്വന്തം കൂടെപ്പിറപ്പിന്‍റെ കഴുത്തറുത്ത് […]
ലൈലത്തുല്‍ ഖദ്ര്‍; ഖൈറുല്‍ ഉമ്മക്ക് നാഥന്റെ സമ്മാനം
പുണ്യങ്ങളുടെ മാസമായ റമളാന്‍ ആഗതമായിരിക്കുന്നു. തിന്മയോട് മുഖം തിരിക്കാനും നന്മയിലൂടെ ജീവിതം സാഫല്യമാക്കാനും സ്രഷ്ടാവ് ഒരുക്കിത്തന്ന രാപകലിലൂടെയാണ് ഇന്ന് ലോകമുസ്‌ലിംകളൊന്നടങ്കം കടന്നുപോകുന്നത്. ഒരുപാട് സവിശേഷതകളടങ്ങിയ മാസമാണിത്. റജബിന്റെ പിറവിയോടെ തന്നെ മുസ്‌ലിം ലോകം ഇതിനുവേണ്ടി തയ്യാറെടുക്കുന്നുണ്ട്. ഓരോ ദിനങ്ങള്‍ കഴിയുന്തോറും ഇലാഹീ സാമീപ്യത്തിനുള്ള ഈ ഒരുക്കങ്ങള്‍ മുസ്‌ലിം സമൂഹം വര്‍ദ്ധിപ്പിക്കുന്നു. തുടര്‍ന്ന് വരുന്ന ശഅ്ബാനും ബറാഅത്ത് രാവും റമാളിനിന്റെ ഓരോ രാപകലുകളും സത്യവിശ്വാസിയെ ഈ ആത്മീയ ഉണര്‍വിന്റെ ഉത്തുംഗതിയിലെത്തിക്കുന്നു. ലൈലത്തുല്‍ ഖദറോടെ പുത്തനുണര്‍വ്വ് അതിന്റെ പാരമ്യതയിലെത്തുന്നുണ്ട്. റമളാന്‍ […]
ഖുര്‍ആന്‍; സമഗ്രം സമകാലികം
‘സത്യ വിശ്വാസികളുടെ ഹൃദയങ്ങള്‍ ദൈവസ്മരണക്കും തങ്ങള്‍ക്ക് അവതീര്‍ണമായ സത്യ വേദത്തിനും വിധേയമാകാന്‍ സമയമായില്ലേ? അവര്‍ മുമ്പ് വേദം കിട്ടിയവരെപ്പോലെ ആകാതിരിക്കട്ടെ, കാലം കുറേയേറെ കടന്നുപോയതിനാല്‍ അവരുടെ ഹൃദയങ്ങള്‍ കടുത്തു പോയി. അവരിലേറെ പേരും അധാര്‍മ്മികരാണ്.’(57:10). ഖുര്‍ആനിലെ ഈ വചനങ്ങള്‍ തെമ്മാടിയും ജനങ്ങളില്‍ വെറുക്കപ്പെട്ടവനുമായ ഫുളൈല്‍ ബിന്‍ ഖിയാളി(റ)ന്റെ കാതുകളിലെത്തി. ‘അതെ എന്റെ നാഥാ സമയമായിക്കഴിഞ്ഞു’. പാപഭാരമോര്‍ത്ത് കണ്ണീര്‍ പൊഴിച്ച് ആരാധനയില്‍ മുഴുകിയ ഫുളൈല്ബ്‌നു ഖിയാള് (റ) അങ്ങനെ ആത്മീയ സരണിയിലെ ഉന്നത വ്യക്തിത്വമായി രൂപാന്തരപ്പെട്ടു. ജീവിതത്തിലെ നെല്ലും […]
സര്‍ഗ സമരോത്സുകമാകട്ടെ വിദ്യാര്‍ത്ഥിത്വം
‘ശബ്ദിക്കുക/നിങ്ങളുടെ നാവുകള്‍ ഇനിയും മുദ്രവെക്കപ്പെട്ടിട്ടില്ല/ ശബ്ദിക്കുക വാക്കുകള്‍ ഇപ്പോഴും നിങ്ങള്‍ക്ക് സ്വന്തമാണ്./ ഉറക്കെപ്പറയുക, ആത്മാവ് ഇനിയും നിങ്ങള്‍ക്ക്/ നഷ്ടപ്പെട്ടിട്ടില്ല./ പ്രതികരിക്കുക, നിവര്‍ന്നുനില്‍ക്കാന്‍/ നട്ടെല്ല് ഇനിയും ബാക്കിയാണ്/ കാലം കടന്നു പോകും മുമ്പ് പറയേണ്ടത് പറയുക/ ശരീരവും മനസ്സും കൈമോശം വരുന്നതിന് മുമ്പ് പ്രതികരിക്കുക/ സത്യം ഇനിയും മരിച്ചിട്ടില്ല,/ അതിനാല്‍ പറയുക നിങ്ങള്‍ക്ക് ലോകത്തേട് പറയാനുള്ളത് എന്തായാലും ! -ഫൈസ് അഹമ്മദ് ഫൈസ് അറിവ് അകാദമിക് വരാന്തകളില്‍ നിന്ന് അസ്ഥിപെറുക്കലല്ല. നിഷ്ക്രിയതയുടെ ചുരുക്കെഴുത്തുമല്ല. ജഡസംതൃപ്തികളെ നിരാകരിച്ചും അന്വേഷണ തൃഷ്ണയെ […]
സാമ്പത്തിക രംഗം, ഇസ്ലാമിനും പറയാനുണ്ട്
ആധുനിക കേരളീയ പണ്ഡിതന്മാര്‍ക്കിടയിലെ വ്യത്യസ്ഥനും ജനകീയനുമായ ഒരു വ്യക്തിത്വമാണ് ശൈഖുല്‍ ഹദീസ് നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്ലിയാര്‍. പൊതു സമൂഹം ഒന്നടങ്കം കൊതിക്കുന്നതും ഗഹനവുമായ ഗ്രന്ഥങ്ങള്‍ സന്ദര്‍ഭോചിതമായി ശൈഖുല്‍ ഹദീസ് രചിച്ചു. വിഖ്യാത ഹദീസ് ഗ്രന്ഥമായ മിശ്ക്കാത്തിന്, ശാഫീഈ മദ്ഹബനുസരിച്ചുള്ള ഒരു വ്യാഖ്യാന ഗ്രന്ഥം ലോകത്ത് തന്നെ ഇല്ലാത്ത ഒരു സാഹചര്യത്തിലാണ് എട്ട് വാള്യങ്ങളിലായി പരന്നുകിടക്കുന്ന മിര്‍ആത്ത് എന്ന ബൃഹത്തായ ഗ്രന്ഥം തയ്യാറക്കുന്നതും സ്വന്തം ചിലവില്‍ പ്രസിദ്ധീകരിക്കുന്നതും. അതുപോലെ തന്നെ മതങ്ങളെക്കുറിച്ച് വ്യാപകമായ പഠനം നടക്കുകയും കൃത്യമായ […]
അഹ്ലുസ്സുഫ്ഫ അറിവുണര്‍വിന്‍റെ അറ്റമിവിടെയാണ്
ഇസ്ലാമിക ചരിത്രത്തില്‍ വിസ്മരിക്കാനാവാത്ത സ്ഥാനമാണ് അഹ്ലു സുഫ്ഫക്കുള്ളത്. ഐഹിക വിരക്തിയുടെ ഉത്തമ ദൃഷ്ഠാന്തമാണ് അവര്‍. മദീനയുടെ ഉറ്റവരായി, തിരുനബിയോടൊപ്പം ആരാധനാ നിരതരായി, ഇസ്ലാമിക വിജ്ഞാന സമ്പാദനത്തില്‍ വ്യാപൃതരായി ഒരു പറ്റം ധര്‍മസഖാക്കള്‍. ഖുര്‍ആന്‍ അവരെ പരിചയപ്പെടുത്തുന്നതു കാണാം ‘തങ്ങളുടെ രക്ഷിതാവിനോട് അവന്‍റെ പൊരുത്തം ലക്ഷ്യമാക്കി, പ്രഭാതത്തിലും പ്രദോഷത്തിലും അവനെ ആരാധിക്കുന്നവരാണ് അവര്‍’ (സൂറത്തുല്‍ കഹ്ഫ്-28). അവരെ മാറ്റി നിര്‍ത്തി ഇസ്ലാമിക ചരിത്രം രചിക്കല്‍ അസാധ്യം. അത്രക്കായിരുന്നു അവരുടെ സ്വാധീനം. പ്രവാചകത്വം ഏറ്റെടുത്ത മുത്ത് നബിക്കു പ്രബോധനം […]