സ്വാര്‍ത്ഥതയും വെറുപ്പും വിദ്വേഷവും നിറഞ്ഞ വര്‍ത്തമാന കാല സമൂഹത്തില്‍ വാര്‍ദ്ധക്യം എന്ന മനുഷ്യാവസ്ഥ ശാപമായി തീര്‍ന്നിരിക്കയാണ്. മനുഷ്യ ജീവന് പ്രതീക്ഷിത ആയുസ്സിനോടടുത്തെത്തി നില്‍ക്കുന്ന അവസ്ഥയാണ് വാര്‍ദ്ധക്യം. ജീവിത യാത്രയുടെ അവസാന നാളുകളിലെത്തി നില്‍ക്കുന്ന ഓരോ വൃദ്ധജനങ്ങളും വന്‍ നിധി ശേഖരങ്ങളാണ്. ഒരുപാട് അനുഭവത്തിന്‍റെയും വിജ്ഞാനത്തിന്‍റെയും ചരിത്രപുസ്തകങ്ങളാണിവര്‍. കാലത്തോടൊപ്പം നടന്ന് കാലത്തിന്‍റെ കുതിപ്പിനും കിതപ്പിനും സാക്ഷിയാവര്‍ ദാരിദ്രവും പട്ടിണിയും ഇല്ലായ്മകളും എല്ലാം താണ്ടി നമുക്ക് സ്വര്‍ഗ്ഗ രാജ്യം ഒരുക്കിതന്ന നമ്മുടെ മുന്‍തലമുറ ഇന്ന് ചിലയിടങ്ങളിലെല്ലാം ക്രൂരമായി പീഢിപ്പിക്കപ്പെടുന്നുണ്ട്. അനുദിനം […]
2015 Nov-Dec
കുട്ടികള്‍ നമ്മുടേതാണ്
നവംബര്‍ 20 ലോകശിശുദിനമായി ആചരിക്കപ്പെടുന്നു. ഇന്ത്യയില്‍ നവംബര്‍ 14നാണ് ശിശുദിനം ആചരിക്കുന്നത്. കുട്ടികളെ എഴുന്നള്ളിച്ചു കൊണ്ടുള്ള കേവല ആഘോഷത്തിനു പുറമേ കുട്ടികളെ സുരക്ഷിതത്തെ കുറിച്ചും ഭാവിയെ കുറിച്ചും കൃത്യമായ പഠന, പരിഹാരങ്ങള്‍ മുന്നോട്ടുവെക്കപ്പെടേണ്ടതുണ്ട്. നാളെയെ നയിക്കേണ്ടത് കുട്ടികളാണ്. അവരില്‍ ഏതു തരത്തിലുള്ള മാറ്റങ്ങളും പിന്നീടുള്ള അവരുടെ കുടുംബ സാമൂഹിക പുരോഗതിയില്‍ പ്രതിഫലിക്കും. മാനസിക സമ്മര്‍ദങ്ങള്‍ ജീവിതത്തിലെ ഏതു പ്രായത്തിലുമെന്ന പോല കുട്ടിക്കാലത്തും തുടച്ചുമാറ്റാന്‍ കഴിയില്ല. തൊട്ടിലിലുറങ്ങുന്ന കൊച്ചുകുഞ്ഞിനു പോലും മാനസിക സംഘര്‍ഷങ്ങളുണ്ടാവുമെന്നാണ് പുതിയ കണ്ടെത്തല്‍. ചുറ്റുപാടുകളാണ് അവരുടെ […]
നബിയെ പുണര്‍ന്ന മദീന
അന്ത്യപ്രവാചകര്‍ മുഹമ്മദ് മുസ്ഥഫാ(സ്വ) യെ സര്‍വലോകര്‍ക്കും അനുഗ്രഹമായിട്ടാണ് അല്ലാഹു നിയോഗിച്ചിട്ടുള്ളത്. ഇത് അംഗീകരിക്കുന്നവരാണ് സത്യവിശ്വാസികള്‍. തങ്ങളോടുള്ള നിഷ്കളങ്കമായ സ്നേഹം ഒരു വിശ്വാസിയുടെ പ്രധാന ഘടകമാണ്. അത് കൊണ്ടു തന്നെ നബി തങ്ങളെ കുറിച്ച് പഠിക്കലും അറിയലും അനിവാര്യമാണ്. എന്നാലെ ഒരു വിശ്വാസി പൂര്‍ണ വിശ്വാസി ആവുകയുള്ളൂ. ഓരോ വിശ്വാസിയുടെയും അഭയകേന്ദ്രമാണ് മദീന. അവിടെയെത്താന്‍ ആഗ്രഹിക്കാത്ത ഒരു വിശ്വാസിയുമുണ്ടാവില്ല. കാരണം, അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ) തങ്ങളുടെ പാദം പതിഞ്ഞ മണ്ണിനേക്കാള്‍ പരിശുദ്ധമായ മണ്ണ് വേറെയില്ലല്ലോ… മദീനയേക്കാള്‍ ശ്രേഷ്ഠമായ വേറെ […]
സിനിമകള്‍; സാംസ്കാരിക ചോരണത്തിന്‍റെ വഴി
രണ്ട് മാസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ പഠിക്കുന്ന തസ്നീം ബശീര്‍ എന്ന വിദ്യാര്‍ത്ഥിയുടെ ദാരുണ മരണം മലയാള മീഡിയകള്‍ ഒന്നടങ്കം അപലപിച്ചതാണ്. ഒരു പെണ്‍കുട്ടിയുടെ ജീവന്‍ നശിപ്പിച്ച് ഒരു കുടുംബത്തെ സങ്കടത്തിന്‍റെ ആഴിയിലേക്ക് വലിച്ചിടാന്‍ കാരണം ഒരു സിനിമയും കാരണമായി എന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഈ സിനിമ കേരളത്തിലെ പലയിടത്തും വില്ലന്‍ വേഷം കെട്ടിയിരുന്നു. ദൃശ്യമാധ്യമത്തിന്‍റെ കടന്നുവരവോടെ സമൂഹത്തില്‍ കാതലായ മാറ്റമാണുണ്ടായത്. പുതിയൊരു സംസ്കാര രൂപീകരണം തന്നെ നടന്നു. സിനിമയും സീരിയലും റിയാലിറ്റി […]
വാടക ഗര്‍ഭപാത്രം; കരാറു വാങ്ങി പെറ്റു കൊടുക്കുമ്പോള്‍
കൊച്ചി നഗരത്തിലെ തിരക്കൊഴിഞ്ഞ സ്വകാര്യ ആശുപത്രിയില്‍ പേരില്ലാത്തൊരു 26കാരി പ്രസവത്തിന്‍റെ സമയവും കാത്തിരിക്കുകയാണ്. യാന്ത്രികമായ പേറ്റുനോവ് അവളെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട്. അവളുടെ ചിന്തയില്‍ കുഞ്ഞിനെക്കുറിച്ചോ മാതൃത്വത്തെക്കുറിച്ചോ ഒരു ചിന്തയുമില്ല. മുന്‍ നിശ്ചയ പ്രകാരം ഒരു ആണ്‍കുഞ്ഞിനെ പ്രസവിക്കണം. കൃത്യം ഒരു മാസം മുലയൂട്ടണം. പിന്നെ കരാര്‍ ഉറപ്പിച്ചവര്‍ക്ക് കുഞ്ഞിനെ കൈമാറണം. ഇത്രമാത്രമാണ് അവളുടെ ചിന്തയിലുള്ളത്. കുഞ്ഞിനെ പ്രസവിക്കാന്‍ കരാര്‍ നല്‍കിയ ആള്‍ ബാംഗ്ലൂരില്‍ നിന്ന് അപ്പപ്പോള്‍ തന്നെ അടുത്ത മുറിയിലുള്ള ഡോക്ടറോട് വിവരമന്വേഷിച്ചു കൊണ്ടിരിക്കുന്നുണ്ട്. ചെന്നൈ നഗരത്തിലെ […]
ഈ സ്നേഹം നിഷ്കപടമാണ്
മുത്ത് നബിയുടെ സ്നേഹം വിശാലമാണ്. അറബിയും അനറബിയും കറുത്തവനും വെളുത്തവനും ഉന്നത കുലജാതനും താഴ്ന്നവനുമെല്ലാം ആ സ്നേഹവ്യത്തത്തിലുണ്ട്. മനഷ്യന് പുറമെ പക്ഷി മ്യഗാദിികളും സസ്യലതാദികളുമെല്ലാം അവിടുത്തെ സ്നേഹത്തിന്‍റെയും കരുണയുടേയും ആഴവും പരപ്പും ഉള്‍കൊണ്ടവരാണ്. ആ സ്നേഹത്തെ ഉള്ളറിഞ്ഞ് മനസ്സിലാക്കുമ്പോഴാണ് ഓരോ വിശ്വാസിയുടേയും ഹ്യത്തടം തുടിക്കുന്നത്. ആ കാരുണ്യത്തെ തുറന്ന ഹ്യദയത്തോടെ സ്വീകരിക്കുമ്പോഴാണ് ഇതര മതസ്ഥര്‍ക്ക് പോലും മുത്ത് നബി സ്നഹക്കടലാകുന്നത്. സത്യത്തോടു കണ്ണടച്ചിരിക്കുന്നവരും ആ മഹത് ചരിത്രത്തെ തിരസ്കരിക്കുന്നവരുമാണ് തിരുഹബീബിനെ ഇകഴ്ത്തിക്കാണിക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നത്. പാരാവാരം കണക്കെ […]