2016 march april അനുസ്മരണം ആത്മിയം പരിചയം വായന

ഇമാം ബുഖാരി(റ); ജീവിതം, ദര്‍ശനം

ഒട്ടനേകം ചരിത്രങ്ങള്‍ക്ക് സാക്ഷിയായ മണ്ണാണ് ഉസ്ബക്കിസ്ഥാന്‍. പുരാതന ഖുറാസാനാണ് ഇന്ന് ഉസ്ബാക്കിസ്ഥാന്‍ എന്ന പേരിലറിയപ്പെടുന്നത്. തുര്‍ക്ക്മെനിസ്ഥാന്‍, താജിസ്ഥാന്‍, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവ ഉള്‍ക്കൊള്ളുന്ന വിശാല ഭൂപ്രദേശമാണ് പൗരാണിക ഖുറാസാന്‍. ലോകമറിയപ്പെട്ട ഒട്ടനേകം പണ്ഡിതന്മാര്‍ ഖുറാസാന്‍ന്‍റെ സംഭാവനയാണ്. ഇമാം ബുഖാരി (റ), ഇമാം മുസ്ലിം (റ), ഇമാം തുര്‍മുദി (റ), ഇമാം ഫഖ്റുദ്ദീന്‍ റാസി (റ), ഇമാം സഅ്ദുദ്ദീന്‍ തഫ്താസാനി (റ), ഇമാം നസാഈ (റ), ഇമാം ഇബ്നുമാജ (റ) തുടങ്ങിയ പണ്ഡിതന്മാരെല്ലാം ഖുറാസാന്‍റെ സംഭാവനകളാണ്. ഇമാം ഖാളി […]

2016 march april ആത്മിയം ആദര്‍ശം മതം വായന

മണ്‍മറഞ്ഞവര്‍ക്കുവേണ്ടി സല്‍കര്‍മ്മങ്ങള്‍

ഒരു മുസ്ലിം മരണപ്പെട്ടാല്‍ കുളിപ്പിച്ച്, കഫന്‍ ചെയ്ത്, നിസ്കരിച്ച്, മറമാടുക എന്നതിലുപരി പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്നാണ് കേരളത്തിലെ ചില വിഭാഗക്കാരുടെ കാഴ്ചപ്പാട്. എന്നാല്‍ മരിച്ച് പോയവര്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്നവര്‍ സ്വദഖ ചെയ്താല്‍ അതിന്‍റെ പ്രതിഫലം എത്തിച്ചേരുമെന്ന് പ്രാമാണിക ഹദീസുകളില്‍ നമുക്ക് കാണാവുന്നതാണ്. ദാനധര്‍മ്മങ്ങള്‍ ഇവ്വിഷയകമായി ശരിയായ സനദോടെ ഉദ്ധരിക്കപ്പെട്ട ധാരാളം നബി വചനങ്ങള്‍ പ്രമുഖ ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. ചിലത് ഇവിടെ ഉദ്ധരിക്കാം: ആയിഷ (റ) യില്‍ നിന്ന് നിവേദനം. നിശ്ചയം ഒരാള്‍ നബി (സ) യെ […]

2016 march april കാലികം വായന സമകാലികം സംസ്കാരം സാമൂഹികം

സൗന്ദര്യലോകത്തെ സ്ത്രീകള്‍

സ്രഷ്ടാവായ അല്ലാഹു സുന്ദരമായ ആകാരത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത്. ഓരോരുത്തര്‍ക്കും അവരുടേതായ ഭംഗി നാഥന്‍ സംവിധാനിച്ചിട്ടുണ്ട്. ഇക്കാര്യം അല്ലാഹു തന്നെ പറയുന്നു: തീര്‍ച്ചയായും മനുഷ്യനെ നാം സുന്ദരമായ ആകാരത്തിലാണ് സൃഷ്ടിച്ചിട്ടുള്ളത്. നാഥന്‍ തന്ന ഭംഗിയ്ക്ക് നന്ദി ചെയ്യേണ്ടവരാണ് നാം. അത് പരിപാവനമായി സൂക്ഷിക്കേണ്ട കടമ നമുക്കുണ്ട്. ഇന്ന് കമ്പോളത്തില്‍ കൂടുതലായി വിറ്റഴിയുന്ന വസ്തുക്കളാണ് സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍. സൗന്ദര്യത്തില്‍ മാത്രം ആര്‍ത്തി പൂണ്ട് നാഥന്‍റെ അനുഗ്രഹങ്ങളെ മറന്ന് തന്‍റെ ആകാരത്തിന് ഭംഗി കൂട്ടുന്നവരുടെ എണ്ണം ക്രമേണ വര്‍ദ്ധിച്ചു വരികയാണ്. ദൃശ്യ […]

2016 march april കാലികം വായന സമകാലികം സംസ്കാരം സാമൂഹികം

നിങ്ങള്‍ മക്കളോട് തുല്യത കാണിക്കുന്നവരാണോ

വെള്ളിയാഴ്ച. ജുമുഅയുടെ ദുആയും കഴിഞ്ഞ് എണീറ്റ് പോകാറുള്ള ഉസ്താദ് പ്രസംഗിക്കാന്‍ എണീറ്റപ്പോള്‍ എന്തെന്നില്ലാത്ത വികാരമായിരുന്നു ഉള്ളില്‍. വല്ലപ്പോഴുമേ ഉസ്താദിന്‍റെ പ്രസംഗം കേള്‍ക്കാന്‍ ഭാഗ്യമുണ്ടാകാറുള്ളൂ. അതുതന്നെയാണ് ഈ വൈകാരികതയുടെ കാരണവും. ഫ്ളക്സുകളുടെയും വന്‍സെറ്റുകളുടെ അകമ്പടിയോടെയും കാശെണ്ണിവാങ്ങി പ്രഭാഷണം പറഞ്ഞുനടക്കുന്നവരേക്കാള്‍ ചില പ്രായംചെന്ന, നിഷ്കളങ്കരായ, സൂക്ഷ്മതയോടെ പള്ളിയില്‍ മാത്രം ഒതുങ്ങിക്കൂടി ജീവിക്കുന്ന ഉസ്താദുമാരുടെ വഅളുകള്‍ ഫലം ചെയ്യുന്നത് നമുക്ക് അനുഭവമില്ലേ. അത്തരത്തിലുള്ള ഒരു ഉസ്താദാണിത്. ആരോടും പരിഭവം പറയാതെ സദാസമയവും കിതാബും മുതാലഅയും ദിക്റുകളിലുമായി കഴിഞ്ഞുകൂടുന്ന മഹാമനീഷി. ഉസ്താദിനെ കുറിച്ച് […]

2016 march april കാലികം വായന സമകാലികം സംസ്കാരം സാമൂഹികം

യുവത്വം കവരുന്ന ലഹരികള്‍

ലോക രാജ്യങ്ങള്‍ ഇന്ത്യയെ വീക്ഷിച്ചു അസൂയയോടെ മൊഴിയുന്ന ഒരു പദമാണ് ‘യുവാക്കളുടെ ഇന്ത്യ’. ലോകത്ത് ഏറ്റവും കൂടുതല്‍ യുവാക്കള്‍ വസിക്കുന്ന രാഷ്ട്രമായതിനാലാണ് ഈ ഒരു ഓമന പേരിന് നാം അര്‍ഹനായത്. വളര്‍ന്നു വരുന്ന ഈ യുവ ജനതയുടെ സാന്നിധ്യത്തിന്‍റെ തോതനുസരിച്ചായിരിക്കും ഭാവി ഇന്ത്യയുടെ വളര്‍ച്ചയും തളര്‍ച്ചയും വിലയിരുത്തപ്പെടുക. ഏത് രാഷ്ട്രത്തിന്‍റെയും ചിരകാല സ്വപ്നങ്ങള്‍ പൂവണിയണമെങ്കില്‍ യുവാക്കളുടെ യുക്തി ഭദ്രമായ ഇടപെടലുകള്‍ അത്യന്താപേക്ഷികമാണ്. സ്വതന്ത്ര ഇന്ത്യ നമ്മുടെ കരങ്ങളിലേല്‍പ്പിച്ചതിനു പിന്നില്‍ എണ്ണമറ്റ യുവാക്കളുടെ കരങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നില്ലേ. അവരുടെ അകമഴിഞ്ഞ […]

2016 march april Hihgligts കാലികം വായന വിദ്യഭ്യാസം സമകാലികം സംസ്കാരം സാമൂഹികം

യുവത്വത്തിന് ദൗത്യങ്ങളേറെയുണ്ട്

ജീവിതത്തിന്‍റെ നിര്‍ണ്ണായക ഘട്ടമാണ് യുവത്വം. മനുഷ്യമസ്തിഷ്കം ക്രിയാത്മകമായി ചിന്തിച്ചു തുടങ്ങുകയും വിചിന്തനങ്ങളില്‍ നിന്ന് പുതുസംവിധാനങ്ങള്‍ ആവിഷ്കരിക്കപ്പെടുകയും ചെയ്യുന്ന പ്രായമാണത്. തന്‍റെ കൈവലയത്തിലൊതുങ്ങാത്തതായി ഒന്നുമില്ലെന്ന് മനുഷ്യന്‍ ആലോചിച്ചു തുടങ്ങുന്ന ഘട്ടമായി അതിനെ വിശേഷിപ്പിക്കാം. ചരിത്രത്തിലെ ഇന്നെലകള്‍ ചികഞ്ഞാല്‍ ലോകത്ത് പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കപ്പെട്ടത് യുവാക്കളുടെ സക്രിയമായ പ്രവര്‍ത്തനങ്ങളിലൂടെയാണ്. രാജ്യത്തിന്‍റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നതില്‍ മുക്കാല്‍ പങ്കും രാജ്യത്തെ ഓരോ യുവാവിനുമുണ്ട്. ലോകത്ത് നടന്ന സംഘട്ടനങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും നേതൃത്വം നല്‍കിയത് യുവാക്കളായിരുന്നല്ലോ. ഫാഷിസവും നാസിസവുമായി ഊരുചുറ്റിയ മുസ്സോളിനിയെയും ഹിറ്റ്ലറെയും സര്‍വ്വസ്വവും അക്രമിച്ച് കീഴടക്കാന്‍ […]

2016 march april കാലികം പൊളിച്ചെഴുത്ത് വായന സമകാലികം സംസ്കാരം സാമൂഹികം

ന്യൂ ജനറേഷന്‍ തിരുത്തെഴുതുന്നു

കണ്ണുവേണം ഇരുപുറമെപ്പോഴും കണ്ണുവേണം മുകളിലും താഴെയും കണ്ണിലെപ്പോഴും കത്തിജ്വലിക്കും ഉള്‍കണ്ണുവേണം അണയാത്ത കണ്ണ് (കോഴി -കടമ്മനിട്ട) കണ്ണിലെ കൃഷ്ണമണിപോലെ കാത്തുവെച്ചാണ് നാം കുഞ്ഞുങ്ങളെ വളര്‍ത്തുന്നത്. അവരുടെ വളര്‍ച്ചയുടെ ഓരോ പടവിലും ജാഗ്രതയോടെ തുറന്നിരിപ്പുണ്ട് നാലു കണ്ണുകള്‍. മാതാപിതാക്കള്‍ ഉറക്കമിളച്ചും ഊണൊഴിച്ചും രാപ്പകലുകളില്‍ കൂട്ടിരുന്നതിന്‍റെ സുകൃതമാണ് തങ്ങളുടെ ജന്‍മമെന്ന് മക്കള്‍ തിരിച്ചറിയുന്നില്ല. രണ്ടു ജീവിതങ്ങള്‍ സ്വയമുരുകിയാണ് തങ്ങളുടെ ജീവിതത്തിന് നിറം പകര്‍ന്നതെന്ന് പുതുതലമുറ മനസ്സിലാക്കാതെ പോകുന്നതെന്തുകൊണ്ടാകാം. ഒരു പെണ്‍ജീവിതം അടുക്കളയുടെ ചൂടിലും പുകയിലും സ്വയമെരിഞ്ഞുണ്ടാക്കിയ അന്നമാണ് തങ്ങളുടെ ആരോഗ്യത്തിന്‍റെ […]

2016 march april Hihgligts കാലികം വായന വിദ്യഭ്യാസം സമകാലികം സംസ്കാരം സാമൂഹികം

അവധിക്കാലം എങ്ങനെ വിനിയോഗിക്കാം

നാം വേനലവധിയിലാണുള്ളത്.. പത്തുമാസത്തെ വിശ്രമമില്ലാത്ത പഠനനൈരന്തര്യങ്ങള്‍ക്ക് താത്കാലിക വിശ്രമം നല്‍കിക്കൊണ്ട് സമൃദ്ധമായ രണ്ട് മാസക്കാലം ആഘോഷിച്ചു തീര്‍ക്കാനുള്ള ഒരുക്കത്തിലാവും കൂട്ടുകാര്‍. ജീവിതത്തിന്‍റെ ആദ്യാവസാനം വരെ വ്യക്തമായ ലക്ഷ്യങ്ങളോടെ മുന്നോട്ടു കൊണ്ട് പോകുന്ന നമുക്ക് അവധിക്കാലത്തെക്കുറിച്ചും വ്യക്തമായ ചില തീരുമാനങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. പാഴാക്കിക്കളയുവാന്‍ നമുക്ക് സമയമേയില്ല. ഓരോ നിമിഷവും വളരെ വിലപ്പെട്ടതാണ്. ഇന്ന് പണം കൊടുത്താല്‍ കിട്ടാത്ത വല്ല സാധനങ്ങളുമുണ്ടോ? പല്ലുകുത്തി മുതല്‍ കോടികള്‍ വിലമതിക്കുന്ന വജ്രാഭരണങ്ങള്‍ വരെ എന്തും പണമുണ്ടെങ്കില്‍ നിമിഷങ്ങള്‍ കൊണ്ട് സ്വന്തമാക്കാവുന്നതേയുള്ളൂ. പക്ഷെ വില […]