ഹസ്സാനുബ്നു തുബ്ബഅ്ബ്നു അസ്അദ്ബ്നു കരിബ് അല്‍ഹിംയരി. യമന്‍ രാജന്‍. തന്‍റെ കുതിരകളെ അണിനിരത്തിയാല്‍ ഡമസ്കസ് മുതല്‍ യമനിലെ സ്വന്‍ആഅ് വരെ വരിയായി നില്‍ക്കാന്‍ മാത്രം പോന്ന സൈനികബലമുള്ളവന്‍. വിജിഗീഷും ജേതാവുമായ തുബ്ബഅ് ഓരോ രാജ്യങ്ങളില്‍ എത്തുകയും കടന്നു ചെല്ലുന്ന ഓരോ നാട്ടില്‍ നിന്നും പത്തു വീതം വിദ്വാന്മാരെയും പരിവാരത്തെയും തെരഞ്ഞെടുക്കുകയും ചെയ്തു. തുബ്ബഇന്‍റെ സൈന്യം വലുതായിക്കൊണ്ടിരുന്നു. കാലത്തിന്‍റെ കാര്‍മേഘങ്ങള്‍ പല ആകാശങ്ങളും സന്ദര്‍ശിച്ചു ഒരിക്കല്‍ തുബ്ബഅ് തന്‍റെ നാലായിരത്തോളം വരുന്ന സൈന്യവുമായി ഹിജാസിലേക്ക് തിരിച്ചു. […]
2023 September – October
സൗന്ദര്യ ബോധം; ഇസ്ലാമിക നിരീക്ഷണങ്ങളുടെ സൗന്ദര്യം
ശുചിത്വ ശീലം സൗന്ദര്യ ബോധത്തില്‍ നിന്ന് ഉല്‍ഭവിക്കുന്നതാണ്. നല്ല ആരോഗ്യത്തിന് വൃത്തി പ്രധാനമാണ്. അഞ്ചു വഖ്ത് നിസ്കാരങ്ങള്‍ക്ക് മുന്നോടിയായി നടത്തപ്പെടുന്ന അംഗസ്നാനം(വുളൂഅ്) ശുചിത്വത്തിന്‍റെ പ്രാധാന്യത്തെയാണ് ഉദ്ഘോഷിക്കുന്നത്. അഴുക്കുമായി കലരാന്‍ സാധ്യതയുള്ള മുഴുവന്‍ അവയവങ്ങളെയും മലിന മുക്തമാക്കുന്നുണ്ട് ഇതിലൂടെ. മനുഷ്യന്‍റെ ജീവിതവുമായി ബന്ധപ്പെടുത്തി മിസ്വാക്ക് ശീലമാക്കുന്നതിനെ കുറിച്ച് ഇസ്ലാം ഊന്നിപ്പറയുന്നത് കാണാം. നല്ലൊരു വ്യക്തിത്വത്തിന്‍റെയും മാതൃതയുടെയും അടയാളം കൂടിയാണിത്. സൗന്ദര്യത്തിന്‍റെ സുപ്രധാന ഭാഗമാണ് വായയും പല്ലുകളും. ആന്തരികാവയവങ്ങളുടെ ആരോഗ്യവുമായി വായയ്ക്ക് കൂടുതല്‍ ബന്ധമുണ്ട്. വായയെ രണ്ടാമത്തെ […]
അധ്യാപന രീതി പ്രവാചകന്‍റെ മാനിഫെസ്റ്റോ
മനുഷ്യ ജീവിതത്തിന്‍റെ ഭാഗമാണ് അറിവ്. അറിവ് സ്വായത്തമാക്കുന്നതിന് വ്യത്യസ്ത മാര്‍ഗങ്ങളുണ്ട്. എല്ലാ രീതികളും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനകരമല്ല. ചില പ്രത്യേക രൂപത്തിലുള്ള രീതികള്‍ എല്ലാവര്‍ക്കും ഉള്‍കൊള്ളാവുന്നതായിരിക്കും. പ്രവാചകാധ്യാപന രീതികള്‍ എല്ലാവര്‍ക്കും ഫലപ്രദമായിരുന്നു. മനശാസ്ത്രത്തില്‍ അറിവ് പകര്‍ന്നുനല്‍കുന്നതിലുള്ള അനേകം ശാസ്ത്രീയ മാര്‍ഗങ്ങള്‍ പറയുന്നുണ്ട്. മുഹമ്മദ് നബി (സ) തങ്ങള്‍ ഈ ലോകത്ത് 63 വര്‍ഷക്കാലം ജീവിച്ച്, അധ്യാപന രീതികള്‍ മാതൃകായാവും വിധം സമ്മാനിച്ചു കൊണ്ടാണ് വിട പറഞ്ഞത്. സ്വഹാബത്തിന്‍റെ ചരിത്രങ്ങളിലൂടെ നമുക്കത് വ്യക്തമാകും. ഒന്നാമതായി, ആവര്‍ത്തന രീതിയാണ്. […]
സംവാദ മാതൃകകള്‍ ഇബ്നു ഹമ്പലി(റ)ല്‍ നിന്ന്
തിരുനബിയും സ്വഹാബത്തും കഴിഞ്ഞാല്‍ ഇസ്ലാമില്‍ ആരാധനാകര്‍മ്മങ്ങളിലും ജീവിതത്തിന്‍റെ ഇതര മേഖലകളിലും ഏറെ സ്വാധീനം ചെലുത്തുകയും അനുധാവനം ചെയ്യപ്പെടുന്നവരുമാണ് മദ്ഹബിന്‍റെ ഇമാമുകള്‍. സുന്നീ ആശയാദര്‍ശത്തിനു കീഴില്‍ നിലകൊണ്ട് ഖുര്‍ആനും തിരുസുന്നത്തിനെയും അടിസ്ഥാനമാക്കി നിയമനിര്‍മാണം നടത്തിയതിനാല്‍ കാലഘട്ടത്തിന്‍റെ ഒഴുക്കിനെ അതിജീവിച്ച് ജനങ്ങളില്‍ വേരുറക്കാന്‍ സാധിച്ചത് ഹനഫി, മാലികി, ശാഫിഈ, ഹമ്പലി എന്നീ നാലു മദ്ഹബുകള്‍ക്കു മാത്രമാണ്. ശിയാ, ബിദഈ ആശയങ്ങളില്‍ മറ്റു ചില മദ്ഹബുകള്‍ രൂപീകൃതമായെങ്കിലും ഇസ്ലാമിക ശരീഅത്തിനെ ഇത്രമാത്രം സംരക്ഷിക്കുന്ന വിഷയത്തില്‍ അവയെല്ലാം വന്‍ പരാജയമായിരുന്നു. […]