“Brain eating amoeba” എന്നറിയപ്പെടുന്ന അമേബിക് മസ്തിഷ്ക ജ്വരം വീണ്ടും കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. പിടിപ്പെട്ടാൽ 99.99ശതമാനവും മരണപ്പെടാൻ സാധ്യതയുള്ള ഈ അസുഖം മലപ്പുറം ജില്ലയിലെ ചില ഇടങ്ങളിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്.കൊടും ചൂടിന് ആശ്വാസമേകിയുള്ള മഴയുടെ വരവിലൂടെ കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള വരണ്ട കുളങ്ങളും തോടുകളും, വെള്ളം നിറഞ്ഞ് കെട്ടിക്കിടക്കുന്നതാണ് ഈ അസുഖത്തിന്റെ പ്രധാന ഉറവിടമായി കണക്കാക്കുന്നത്.ലോകത്തിൽ തന്നെ വളരെ അപൂർവമായി കാണപ്പെടുന്ന ഈ അസുഖം, ഏകദേശം 15 ഓളം രാജ്യങ്ങളിലാണ് ഇതുവരെ […]
ആരോഗ്യം
Helth
കൂടെയിരുന്ന് മാറ്റുകൂട്ടുക
സലീക്ക് ഇഹ്സാന്‍ മേപ്പാടി മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കും കല്ലിനുമുണ്ടൊരു സൗരഭ്യം കുഞ്ചന്‍ നമ്പ്യാരുടെ വളരെ പ്രശസ്തമായ വരികളാണിത്. അത്യന്തികമായി മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയാണ്. സാമൂഹികമായ ഇടപെടലുകളില്‍ നിന്ന് അകന്ന് മറ്റൊരു ജീവിതം പുലര്‍ത്തുന്നത് വെല്ലുവിളികളെ വിളിച്ചു വരുത്തലാണ്. എന്നാല്‍ സാമൂഹ്യ പശ്ചാത്തലത്തില്‍ എല്ലാവരോടുമുള്ള സഹവാസം ഒരിക്കലും മനുഷ്യന് അനുഗുണമാവില്ല. ഈ അവസരത്തില്‍ തെരഞ്ഞെടുപ്പ് അവനെ സംബന്ധിച്ചെടുത്തോളം പ്രസക്തമാവുന്നു. മുല്ലപ്പൂവിന്‍റെ സൗരഭ്യം ആസ്വദിക്കാന്‍ ശരിയായ തിരഞ്ഞെടുപ്പ് അവനെ സഹായിക്കും. സാമൂഹിക പശ്ചാതലത്തില്‍ ഉടലെടുക്കുന്ന നന്മയും തിന്മയുമായ അനിവാര്യതകള്‍ സ്വാഭാവികമായും […]
ലൈംഗിക ഉദാരത;സാംസ്കാരിക മൂല്യചുതിയുടെ നേര്‍ക്കാഴ്ചകള്‍
ഹാരിസ് മുഷ്താഖ് എന്തിനും ഏതിനും പുരോഗമനത്തിന്‍റെ മേലങ്കിയണിയിക്കുന്ന സമകാലിക പ്രവര്‍ത്തനങ്ങള്‍ ശരിയാണോ? അതെത്രത്തോളം സമൂഹത്തോട് നീതി പുലര്‍ത്തുന്നുണ്ട്? എത്ര കണ്ട് ധാര്‍മിക അടിത്തറ ഇവക്കുണ്ട്? പലതിനേയും യാഥാസ്ഥികമെന്ന മുദ്ര ചാര്‍ത്തി തള്ളിക്കളയുമ്പോള്‍ നമുക്ക് പലതും ചോര്‍ന്ന് പോകുന്നില്ലേ? അടുത്തിടെയായി മനസ്സില്‍ അസ്വസ്ഥത പടര്‍ത്തി വന്ന ചില ചോദ്യങ്ങളാണിത്. മനസ്സിനെ മദിക്കുന്ന, കുഴഞ്ഞുമറിക്കുന്ന, ചിന്താകുലനാക്കുന്ന ചില ചോദ്യങ്ങള്‍. സമീപ കാലത്തായി സമൂഹത്തില്‍ അരങ്ങേറുന്ന നടപ്പുരീതികളാണ് ഈ അസ്വസ്ഥതക്ക് ആധാരം. ഏതു പ്രവര്‍ത്തനത്തെയും വ്യക്തി സ്വാതന്ത്രമെന്ന പേരു ചാര്‍ത്തി വെളുപ്പിച്ചെടുക്കാനുള്ള […]
സ്വവര്‍ഗരതി സംസ്കാരമായതെങ്ങനെ ?
ജാസിര്‍ മൂത്തേടം പുതിയ കാലത്ത് സ്വവര്‍ഗാനുരാഗികള്‍ക്കുള്ള സ്വീകാര്യത ലോകത്ത് വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. കേവല യുക്തിയുടെയും മനുഷ്യാവകാശത്തിന്‍റെയും പേര് പറഞ്ഞ് ഈ വൃത്തികേടിന് പൊതുജനങ്ങളില്‍ നിന്ന് അംഗീകാരം നേടിയെടുക്കാനുള്ള ശ്രമങ്ങളിലാണ് ലിബറല്‍ ചിന്താഗതിക്കാര്‍. ഇതിനായി മുറവിളി കൂട്ടുന്നവരുടെ സംഘടനകളും കൂട്ടായ്മകളും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സജീവമാവുകയാണ്. നമ്മുടെ ഗ്രാമങ്ങളിലും സ്വവര്‍ഗാനുരാഗത്തിന്‍റെ അലയൊലികള്‍ കേട്ടുതുടങ്ങിയിട്ടുണ്ട്. 1989ല്‍ ഡെന്‍മാര്‍ക്കിലാണ് സ്വവര്‍ഗ വിവാഹം ആദ്യമായി നിയമമാക്കിയത്. പിന്നീട് നോര്‍വ്വെ, സ്വീഡന്‍, ഐസ്ലാന്‍ഡ്, ഫിന്‍ലാന്‍ഡ്, പോര്‍ച്ചുഗല്‍, സ്പെയ്ന്‍, അര്‍ജന്‍റീന, ബ്രസീല്‍, അമേരിക്കയിലെ ഇരുപതിലേറെ സ്റ്റേറ്റുകള്‍ […]
കോവിഡിനൊപ്പം ജീവിക്കുമ്പോൾ
കഴിഞ്ഞ ഡിസംബറിൽ ചൈനയിലെ വൂഹാനിൽ കൊറോണ വൈറസ് സാന്നിധ്യം ആദ്യമായി സ്ഥിരീകരിക്കപ്പെടുമ്പോൾ അത് ലോകക്രമത്തെ തന്നെ തകിടം മറിക്കുമെന്ന് കരുതിയവർ വിരളമായിരുന്നു. ആരോഗ്യരംഗത്തെ മുഴുവൻ സംവിധാനങ്ങളും ഉറക്കമൊഴിച്ചു പ്രവർത്തിച്ചിട്ടും ഈ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാനായിട്ടില്ലെന്നതാണ് സത്യം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മൂന്നു കോടി മുപ്പത് ലക്ഷത്തിലധികം ആളുകൾക്കാണ് ലോകത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കൂടുതൽ രോഗികളുള്ള രാജ്യങ്ങളുടെ കൂട്ടത്തിൽ അമേരിക്കക്ക് മാത്രം പിറകിൽ നിൽക്കുന്ന ഇന്ത്യയിൽ അറുപത് ലക്ഷത്തിലധികം ആളുകൾക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. […]
ജങ്ക് ഫുഡിനോട് ‘നോ’ പറയാം
ബര്‍ഗര്‍ നിങ്ങള്‍ക്കിഷ്ടമാണോ? പിസയോ? നിങ്ങള്‍ ഫ്രൈഡ് ചിക്കന്‍ ഇടയ്ക്കിടക്ക് കഴിക്കാറുണ്ടോ? നമ്മുടെ ആരോഗ്യം നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തോട് ബന്ധപ്പെട്ടിരിക്കുന്നുവെന്നതല്ലേ യാഥാര്‍ത്ഥ്യം. ഇതറിയാത്തവരല്ല നമ്മള്‍. എന്നിരുന്നാലും ഭക്ഷണ കാര്യത്തില്‍ നമ്മള്‍ മലയാളികള്‍ പൊതുവെ അശ്രദ്ധരാണ്. ജങ്ക് ഫുഡ് എന്നൊക്കെ പൊതുവേ വിളിക്കപ്പെടുന്ന ഭക്ഷണത്തോടാണ് നമുക്ക് പ്രിയം. വീടുകളില്‍ ഭക്ഷണം പാകം ചെയ്തു കഴിക്കുന്ന രീതി നമ്മള്‍ക്കെന്നോ അന്യമായിരിക്കുന്നു. പകരം വീട്ടു പടിക്കലിലേക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്തു വരുത്തിയോ കുടുംബ സമേതം ഫാസ്റ്റ് ഫുഡ് ശാലകളില്‍ കയറിയിറങ്ങിയോ ഭക്ഷണ സംസ്കാരത്തിലും […]
കുഞ്ഞുങ്ങളുടെ ആരോഗ്യം
എല്ലാ രക്ഷിതാക്കളെയും ഒരുപോലെ അലട്ടുന്നതാണ് കുഞ്ഞുങ്ങളുടെ ആരോഗ്യ പ്രശ്നങ്ങള്‍. തന്‍റെ കുഞ്ഞിന്‍റെ മുഖമൊന്നു വാടിയാല്‍ പോലും അഛനമ്മമാര്‍ക്കുണ്ടാകുന്ന വേവലാതിയും ഉത്കണ്ഠയും ചെറുതൊന്നുമല്ല. കുഞ്ഞുങ്ങള്‍ക്കുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങളും അതിനുള്ള പ്രതിരോധമാര്‍ഗങ്ങളും ഏതൊക്കെയെന്ന് നോക്കാം. പനി പനിയാണല്ലോ നാം ഏറ്റവും സാധരണയായി കാണപ്പെടുന്ന രോഗം. പനി സത്യത്തില്‍ രോഗമല്ല, രോഗലക്ഷണം മാത്രമാണ്. ജലദോഷം മുതല്‍ വിവിധ രോഗങ്ങളില്‍ പനി ഒരു രോഗക്ഷണമായി കാണാറുണ്ട്. പനി ഒരു രോഗപ്രതിരോധ നടപടിയും, രോഗമുണ്ട് എന്നതിനുള്ള ലക്ഷണവുമാണ്. പനിയുടെ പ്രധാന കാരണം പലതരത്തിലുള്ള രോഗാണുബാധയാണ്. […]
കുട്ടിക്കളികളിലെ കൊലവിളികള്‍
അമേരിക്കന്‍ ചിന്തകനായ സ്റ്റീവന്‍ ബാര്‍ ‘കമ്പ്യൂട്ടര്‍ ഗെയിമുകള്‍ അപകടത്തിലേക്കോ?’ എന്ന ശീര്‍ഷകത്തിലെഴുതിയ ലേഖനത്തിന്‍റെ ആദ്യ ഭാഗം ഇങ്ങനെ വായിക്കാം…”നിസ്സാഹയതയോടെ നിരായുധനായി നില്‍ക്കുന്ന യുവാവിന്‍റെ ശിരസ്സില്‍ ആ പന്ത്രണ്ടുകാരന്‍ തോക്കു ചേര്‍ത്തു പിടിച്ചു ആക്രോശിച്ചു. ഇനി നിനക്കു രക്ഷയില്ല. നിന്നെ ഞാന്‍ കൊല്ലും. ഉടന്‍ അവന്‍ ബട്ടണില്‍ വിരലമര്‍ത്തി. അയാളുടെ മുഖത്തു തന്നെ വെടിയേറ്റു. വെള്ള കുപ്പായം രക്തത്തില്‍ മുങ്ങിക്കുളിച്ചു. അയാള്‍ കുഴഞ്ഞു വീണു ദീര്‍ഘശ്വാസം വലിച്ചു. പയ്യന്‍ കൈകൊട്ടി ചിരിച്ചു.” സ്റ്റീവന്‍ ബാറിന്‍റെ ഈ ലേഖനത്തിന്‍റെ ആദ്യഭാഗങ്ങള്‍ […]
വിശപ്പിന്‍റെ മാധുര്യം; മനസ്സിന്‍റെ യും
വിശുദ്ധ റമളാന്‍ വിശ്വാസി ലോകത്തിന് അല്ലാഹു കനിഞ്ഞു നല്‍കിയ അനുഗ്രഹമാണ്. പതിനൊന്നു മാസത്തെ സുഖ-പാന ഭോജനാസ്വാദനത്തില്‍ പരിലസിച്ച് ശരീരവും മനസ്സും മലീമസമായി നില്‍ക്കുമ്പോള്‍ പശ്ചാതാപങ്ങളിലൂടെ തെറ്റുകള്‍ കരിച്ചു കളയാനും ആത്മീയോന്നതി കരസ്ഥമാക്കാനുമുള്ള സുവര്‍ണ്ണാവസരമാണ് റമളാനിലൂടെ നമുക്ക് ആഗതമാവുന്നത്. മറ്റു കര്‍മ്മങ്ങളെ അപേക്ഷിച്ച് അല്ലാഹു എന്‍റേതെന്ന് വിശേഷിപ്പിച്ച കര്‍മ്മമാണ് വ്രതം. നാഥന്‍റെ പ്രീതി കരസ്ഥമാക്കാന്‍ പകല്‍ സമയം വിശപ്പും ദാഹവും സഹിച്ചു കൊണ്ടും രാത്രിയില്‍ നിന്നു നിസ്കരിച്ചു കൊണ്ടും അല്ലാഹുവിന്‍റെ വിരുന്നില്‍ പങ്കാളികളാവുകയുമാണ് വിശ്വാസി സമൂഹം. മുപ്പത് ദിവസത്തെ […]
വ്രതം: ശാസ്ത്രീയ വീക്ഷണത്തില്‍
വ്രതാനുഷ്ഠാനത്തിന്‍റെ പ്രഥമ ലക്ഷ്യം അത്മീയ ചൈതന്യമാണെങ്കിലും മനുഷ്യന്‍റെ ശാരീരിക ആരോഗ്യത്തെയും ബാധിക്കുന്നതാണത്. വിത്യസ്ത മതങ്ങളിലെ വിശ്വാസികള്‍ വ്രതം അനുഷ്ടിക്കാറുണ്ട്. ഈ മതങ്ങളിലെല്ലാം വ്രതാനുഷ്ഠാനങ്ങളില്‍ വകഭേതമുണ്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ മതാചാരത്തിന്‍റെ ഭാഗമായുള്ള ഈ നോമ്പനുഷ്ടാനം എങ്ങനെയാണ് മനുഷ്യാര്യോഗ്യത്തെ ബാധിക്കുന്നതെന്നതു സംബന്ധിച്ച പഠനങ്ങള്‍ ഒരുപാട് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. വിശിഷ്യ മുസ്‌ലിംകളുടെ റമളാന്‍ നോമ്പാണ് അതിലെല്ലാം പ്രധാന ചര്‍ച്ച. 1996 ല്‍ ഈ വിഷയ സംബന്ധിയായി ഒരു അന്താരാഷ്ട്ര സമ്മേളനം തന്നെ മൊറോക്കയിലെ കസാബ്ലാംഗ (Casablanca)യില്‍ കിംഗ് ഹസ്സന്‍ ഫൗണ്ടേഷന്‍ ഫോര്‍ […]