ഫവാസ് കെ പി മൂര്‍ക്കനാട് വൈജ്ഞാനിക ലോകത്തെ അതുല്യ വ്യക്തിത്വമാണ് ഇമാം മഹല്ലി(റ). കരഗതമായ ജ്ഞാനം കൊണ്ട് മാലോകര്‍ക്ക് നേര്‍ദിശ കാണിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചവര്‍. ഹിജ്റ 791ല്‍ ഈജിപ്തിന്‍റെ തലസ്ഥാനമായ കൈറോവിലാണ് അദ്ദേഹം ജനിക്കുന്നത്. ജലാലുദ്ദീന്‍ അബു അബ്ദില്ല മുഹമ്മദ്ബ്നു ശിഹാബുദ്ദീന്‍ അഹ്മദ് ബ്നു കമാലുദ്ദീന്‍ മുഹമ്മദ് ഇബ്റാഹിം അല്‍ മഹല്ലി(റ) എന്നാണ് പൂര്‍ണനാമം. ശാഫിഈ മദ്ഹബില്‍ അഗാധജ്ഞാനിയായ ഇമാം അശ്ശാരിഹുല്‍ മുഹഖിഖ് എന്ന സ്ഥാനപ്പേരിലും അറിയപ്പെടുന്നു. ഈജിപ്തിന്‍റെ പടിഞ്ഞാറു ഭാഗത്തുള്ള മഹല്ലത്തുല്‍ കുബ്റ എന്ന […]
2022 JULY-AUGUST
issu JULY-AUGUST
അമാനുഷികതയുടെ പ്രാമാണികത
മുഹമ്മദ് മുസ്തഫ എ ആര്‍ നഗര്‍ പ്രവാചകത്വ വാദമില്ലാതെ അല്ലാഹുവിന്‍റെ ഇഷ്ടദാസന്മാര്‍ പ്രകടിപ്പിക്കുന്ന അത്ഭുത സിദ്ധികളാണ് കറാമത്ത്. അമ്പിയാക്കളില്‍ നിന്ന് മുഅ്ജിസത്തായി സംഭവിക്കുന്നത് ഔലിയാക്കളില്‍ നിന്ന് കറാമത്തായി സംഭവിക്കാം. അല്ലാഹുവിനോടുള്ള അചഞ്ചലമായ വിശ്വാസവും അവനോട് ഏറ്റവും കൂടുതല്‍ അടുത്ത സാത്വികരാണ് ഔലിയാക്കള്‍. വിശ്വാസ രംഗത്തും കര്‍മ രംഗത്തും സ്വഭാവ രംഗത്തും അല്ലാഹുവിന്‍റെ നിര്‍ദേശങ്ങള്‍ക്കൊത്ത് ജീവിക്കുന്നതിലൂടെ അല്ലാഹുവില്‍ നിന്ന് ലഭിക്കുന്ന പ്രത്യേക സ്ഥാനമാണ് വിലായത്ത്. ഫഖ്റുദ്ദീന്‍ റാസി (റ) പറയുന്നു: വലിയ്യ് എന്നാല്‍ അര്‍ത്ഥം സല്‍കര്‍മ്മങ്ങളും നിഷ്കളങ്ക […]
മഹോന്നത സംസ്കാരം
ഹംസത്തു സ്വഫ്വാന്‍ കോടിയമ്മല്‍ ഇസ്ലാം ഏറെ എഴുതപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിട്ടുള്ള മതമാണ്. വിശുദ്ധ മതത്തിന്‍റെ സമഗ്രതയും സൗന്ദര്യാത്മകതയുമാണ് അതിന് കാരണം. എക്കാലത്തും കാലോചിതമായി പരുവപ്പെടാന്‍ സാധ്യമാകുന്നതാണ് ഇസ്ലാമിക സംസ്കൃതിയുടെ ഘടന തന്നെ. ഏകത്വ ദര്‍ശനം മുന്നോട്ട് വെക്കുമ്പോഴും സാംസ്കാരികമായി നാനാത്വവും ബഹുസ്വരതയും പ്രകടിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രത്യയശാസ്ത്രമായി ഇസ്ലാം മാറുന്നതിന്‍റെയും സാംസ്കാരികമായി അതിന്‍റെ പ്രഭാവം എങ്ങിനെ ഉരുവം കൊണ്ടു എന്നതിന്‍റെ ചരിത്ര വഴിത്തിരിവുകളെ അപഗ്രഥിക്കുന്ന പുസ്തകമാണ് ഡോ. ഷൈഖ് ഉമര്‍ ഫാറൂഖ് അബ്ദുല്ലയുടെ څഇസ്ലാം […]
കൂടെയിരുന്ന് മാറ്റുകൂട്ടുക
സലീക്ക് ഇഹ്സാന്‍ മേപ്പാടി മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കും കല്ലിനുമുണ്ടൊരു സൗരഭ്യം കുഞ്ചന്‍ നമ്പ്യാരുടെ വളരെ പ്രശസ്തമായ വരികളാണിത്. അത്യന്തികമായി മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയാണ്. സാമൂഹികമായ ഇടപെടലുകളില്‍ നിന്ന് അകന്ന് മറ്റൊരു ജീവിതം പുലര്‍ത്തുന്നത് വെല്ലുവിളികളെ വിളിച്ചു വരുത്തലാണ്. എന്നാല്‍ സാമൂഹ്യ പശ്ചാത്തലത്തില്‍ എല്ലാവരോടുമുള്ള സഹവാസം ഒരിക്കലും മനുഷ്യന് അനുഗുണമാവില്ല. ഈ അവസരത്തില്‍ തെരഞ്ഞെടുപ്പ് അവനെ സംബന്ധിച്ചെടുത്തോളം പ്രസക്തമാവുന്നു. മുല്ലപ്പൂവിന്‍റെ സൗരഭ്യം ആസ്വദിക്കാന്‍ ശരിയായ തിരഞ്ഞെടുപ്പ് അവനെ സഹായിക്കും. സാമൂഹിക പശ്ചാതലത്തില്‍ ഉടലെടുക്കുന്ന നന്മയും തിന്മയുമായ അനിവാര്യതകള്‍ സ്വാഭാവികമായും […]
ഹിജ്റ കലണ്ടറിന്‍റെ ചരിത്രവും പ്രാധാന്യവും
നിയാസ് കൂട്ടാവില്‍ സമയവും കാലവും നിര്‍ണയിക്കല്‍ ലോകക്രമത്തിന് അനിവാര്യതയാണ്. കാലങ്ങളെയും ദിവസങ്ങളെയും ആവര്‍ത്തനങ്ങളോടെ ക്രമീകരിച്ച ഒരു സംവിധാനമാണ് കലണ്ടര്‍. ആളുകള്‍ അവരുടെ ജീവിതം ചിട്ടപ്പെടുത്താന്‍ സഹായിക്കുന്നതിന് സഹസ്രാബ്ദങ്ങളായി നിരവധി കലണ്ടറുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. മത, സാമൂഹിക, സാംസ്കാരിക തലങ്ങളിലായിന്ന് നാല്‍പതോളം കലണ്ടര്‍ ലോകത്ത് ഉപയോഗിക്കുന്നുണ്ട്. ഭൂമിശാസ്ത്രപരവും കാലാവസ്ഥ സംബന്ധിയുമായ പ്രതിഭാസങ്ങളായിരുന്നു ആദ്യകാല കലണ്ടര്‍ സംവിധാനത്തിന്‍റെ അടിസ്ഥാനം. മനുഷ്യ നാഗരികത കൂടുതല്‍ സങ്കീര്‍ണ്ണമായപ്പോള്‍ അനുമാനങ്ങളും മറ്റും കാലങ്ങളെയും യുഗങ്ങളെയും നിര്‍ണ്ണയിക്കാന്‍ ആവശ്യമായി വന്നു. മനുഷ്യന്‍ അവന്‍റെ ദൈനംദിന അനുഭവങ്ങളാല്‍ നയിക്കപ്പെടണമെന്നത് […]
അവതരണം അതിമഹത്വം
മിദ്ലാജ് വിളയില്‍ ദൈവിക ഗ്രന്ഥങ്ങളില്‍ അവസാനമായി ഇറക്കപ്പെട്ട വിശുദ്ധ ഖുര്‍ആനിന്‍റെ അവതരണ പൊരുളുകള്‍ തീര്‍ത്തും മനുഷ്യ യുക്തികളുടെ വേലിക്കെട്ടുകള്‍ക്കുമപ്പുറത്താണ്. മുമ്പ് അവതീര്‍ണമായ വേദഗ്രന്ഥങ്ങളെല്ലാം പൂര്‍ണമായി ഒന്നിച്ചാണവതീര്‍ണമായെതെന്നാലും ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് അവസരോചിതമായിട്ടായിരുന്നു തിരു നബി (സ) തങ്ങളിലേക്ക് ജിബ്രീല്‍ മുഖേന വഹ്യായി ഖുര്‍ആന്‍ അവതരിച്ചത്. എന്ത്കൊണ്ട് മൂസ നബി (അ)ക്ക് തൗറാത്തും ഈസാ നബി(അ)ക്ക് ഇഞ്ചീലും ദാവൂദ് നബി (അ)ക്ക് സബൂറും അവതരിച്ചതു പോലെ തങ്ങളുടെ മേല്‍ ഖുര്‍ആന്‍ അവതരിക്കുന്നില്ല എന്ന് ഇതേക്കുറിച്ച് മക്കാ മുശ്രിഖീങ്ങള്‍ ചോദ്യ […]
വൈജ്ഞാനിക പട്ടണത്തിന്‍റെ വിശേഷങ്ങള്‍
മുര്‍ഷിദ് തച്ചണ്ണ സൂര്യന്‍ ബുഖാറയില്‍ പ്രകാശം പരത്തുന്നില്ല, മറിച്ച് ബുഖാറയാണ് സൂര്യന് മേല്‍ പ്രകാശം പരത്തുന്നത്. സറാഫഷാന്‍ നദിയുമായി സല്ലപിച്ചുറങ്ങുന്ന ഉസ്ബക്കിസ്ഥാനിലെ അതിപുരാതന നഗരമായ ബുഖാറയെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തിയത് തന്നെ അതിന്‍റെ ജ്ഞാന സമ്പത്തായിരുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പേ പള്ളികളാലും മദ്രസകളാലും സമ്പുഷ്ടമായിരുന്ന അവിടം ഇസ്ലാമിക പഠനത്തിന്‍റെ കേന്ദ്ര സ്ഥാനമായി പരിണമിച്ചു. ബുഖാറയില്‍ നിന്നാണ് ഇന്ന് കാണുന്ന മദ്രസ സമ്പ്രദായങ്ങളുടെ തുടക്കം. ലോകത്തിന്‍റെ പല പല ഭാഗങ്ങളില്‍ നിന്നും വിജ്ഞാന ദാഹികള്‍ ബുഖാറയിലേക്ക് ഒഴുകിയെത്തി. ആഫ്രിക്കന്‍ വന്‍കരയില്‍ […]