മാപ്പിളപ്പാട്ട് ഒരു പാട്ട് എന്നതോടൊപ്പം തന്നെ ജനങ്ങളുമായി ഏറ്റവും അടുത്തു സംവദിക്കാന്‍ കഴിയുന്ന ഒരു സാഹിത്യ ശാഖകൂടിയാണ്. പ്രമേയ സ്വീകരണത്തിനും അവതരിപ്പിക്കുമ്പോഴുള്ള ഭാവത്തിനും വലിയ പ്രാധാന്യം അതു കൊണ്ടു തന്നെ ഈ പാട്ടുകള്‍ക്കുണ്ട്. ഇതു സംബന്ധിച്ച് ഗൗരവമായി പഠനം നടത്തുന്ന ഏതൊരാള്‍ക്കും ഇക്കാര്യം അറിയാനാകും. രണ്ടു ഭാവങ്ങളെ വികാര സാന്ദ്രമായി അവതരിപ്പിക്കാന്‍ മാപ്പിളപ്പാട്ടുകള്‍ ഏറെ അനുയോജ്യമാണെന്നത് പലരും അഭിപ്രായപ്പെടുന്നതും അത്കൊണ്ടാണ്. പ്രണയവും ഭക്തിയുമാണത്. കാലത്തെ അതിജീവിക്കുന്ന ഏത്രയോ പ്രണയഗാനങ്ങള്‍ ഇന്നും സാധാരണക്കാരുടെ ചുണ്ടുകളില്‍ സജീവമാകുന്നതും യാദൃശ്ചികമല്ല. മാപ്പിളപ്പാട്ടുകളുടെ […]
സാഹിത്യം
Literature
കലാത്മകത; ഇസ്ലാമിന്‍റെ സമീപനം
ഇസ്ലാം സര്‍വ്വസ്പര്‍ശിയായ മതമാണ്. തത്വശാസ്ത്രം, കല, സാഹിത്യം, ധാര്‍മിക വീക്ഷണം, നീതി, ഭരണം തുടങ്ങിയ ഒരു ജനതയുടെ സാംസ്കാരിക തലങ്ങളെ മുഴുവന്‍ ഇസ്ലാം ആഴത്തില്‍ സ്പര്‍ശിച്ചിരിക്കുന്നു. വിശ്വാസിയുടെ ജീവിതശൈലി രൂപപ്പെടുത്തുന്നതില്‍ കലയും സാഹിത്യവും വലിയ പങ്കുവഹിക്കുന്നുണ്ട്. പ്രപഞ്ച സൃഷ്ടിപ്പിലെ താളപ്പൊരുത്തം സംബന്ധിച്ച് ഖുര്‍ആന്‍ വിവരണങ്ങളും, ‘അല്ലാഹു സൗന്ദര്യമുള്ളവനാണ്, അവന്‍ സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നു.’ തുടങ്ങിയ തിരുവചനങ്ങളുമാണ് ഇസ്ലാമിക കലയുടെ പ്രചോദനം. ഇസ്ലാമിക കലാ സാഹിത്യങ്ങളുടെ ആത്മാവന്വേഷിച്ച് പോയാല്‍ സ്വാഭാവികമായും നാമെത്തുക വിശുദ്ധ ഖുര്‍ആനിലും, തിരുചര്യയിലും, അവകള്‍ക്ക് ജീവിതം കൊണ്ട് […]
രക്തസാക്ഷി
മിനികഥ/സാലിം നൈന മണ്ണഞ്ചേരി: പുതിയ പാര്‍ട്ടിയെ സമൂഹം അവഗണിച്ചപ്പോള്‍ പാര്‍ട്ടിയോഫീസില്‍ ചൂടേറിയ തന്ത്രങ്ങള്‍ ആലോചിക്കുകയാണ് രാജീവും കൂട്ടരും. വര്‍ഗ്ഗീയതക്ക് ആഹ്വാനം ചെയ്ത് രാജീവ് കടന്നുവന്നപ്പോള്‍ ചിലര്‍ പണമെറിയലിന് പുനര്‍ജീവനം നല്‍കി. എന്നാല്‍, ഭൂരിപക്ഷാടിസ്ഥാനത്തില്‍ ജനം രാജീവിനെ പരിഗണിച്ചു. കവലകളും കാന്പസുകളും ഒന്നടങ്കം വര്‍ഗ്ഗീയതയെ ഊതിക്കാച്ചിയെടുത്തു. കലാപങ്ങളും, പ്രക്ഷോപങ്ങളും അരങ്ങേറി കൊണ്ടിരുന്നു. കാന്പസില്‍ നടന്ന പ്രക്ഷോപത്തില്‍ പിടഞ്ഞു വീണ സഹോദരന്‍റെ രോദനത്തോട് പ്രതികരിച്ചുകൊണ്ട് രാജീവ് : “നീയാണ് നമ്മുടെ പാര്‍ട്ടിയുടെ ആദ്യ രക്തസാക്ഷി’.
നിയോഗം
കപടതകളില്ലാതെ കാരുണ്യ ഹസ്തത്തിന് കാവലായി കരിപിടിച്ച അടുക്കളയില്‍ തിളച്ചിട്ട ജന്മം വാക്കുകളെ കുഴിച്ച് മൂടി നെടുവീര്‍പ്പിന്നാവിയില്‍ അഗ്നി കുടിക്കാന്‍ നിയോഗം എന്നിട്ടും എരിയുന്ന ജീവനില്‍ എങ്ങിനാ മനുഷ്യത്വം പ്രഭയാവുന്നത്? ഇരുള്‍ വീണെന്‍റെ വ്യര്‍ത്ഥ യാത്രക്ക് നിരൂപകയാവുന്നത്? ഉമ്മാ… ഭാരിച്ച ഭാണ്ഡം പേറി ഇനി മുതല്‍ കുന്നുകയറണ്ട താഴ് വരകളിറങ്ങി സ്വര്‍ഗത്തിലേക്ക് നടക്കാം വിശുദ്ധിയുടെ വെളുപ്പ് തേച്ച യുവത്വത്തിന് ഹൂറിയാവാം കുടിച്ചു തീര്‍ത്ത കണ്ണീരിന് തേനാറില്‍ നുണയാം
ചെറുത്ത്നില്‍പ്പ്
കൊടുംവേനല്‍തിമിര്‍ത്ത്പെയ്യുന്നു… പക്ഷെഅതേറ്റുവാങ്ങാനുള്ള മുസല്‍മാനെവിടെ…? ചുട്ടുപഴുത്ത മരുഭൂമണലിലിപ്പോഴും ചാട്ടവാറടി കേള്‍ക്കുന്നു… പക്ഷേ,ധീരം അതേറ്റുവാങ്ങാനിന്ന്ബിലാലെവിടെ…? വിഷംപുരട്ടിയ കുന്തമുനകളിപ്പോഴും ഇരയെക്കാത്തിരിക്കുന്നു… പക്ഷേ, നിര്‍ഭയം അതേറ്റുവാങ്ങാനിന്ന്സുമയ്യയെവിടെ…? ചെറുത്തുനില്‍പ്പിന്‍റെ ഭൂപടംതാണ്ടി പലായനംചെയ്ത സത്യസന്ദേശത്തിന്‍റെപേടകങ്ങള്‍ കാറ്റിലുംകോളിലുംതകര്‍ന്നിട്ടല്ല സമാധനത്തിന്‍റെ ചെറുചില്ലത്തണലില്ലാതെ നമ്മള്‍ ഇലവറ്റിമുരടിച്ചത്. ആദര്‍ശംകൊള്ളയടിക്കപ്പെട്ടപതാക ചുകപ്പുനാറിയപ്പോള്‍, സംസ്കാരംവിറ്റ്തുലച്ചപ്രതിരോധം ഭീകരതയണിഞ്ഞപ്പോള്‍ രക്തപ്പുഴയില്‍തള്ളിയിടപ്പെട്ടവര്‍ (അഫ്ഗാന്‍,ഇറാഖ്,ഗസ…) നിലവിളിക്കുന്നു. എവിടെയാണ്ചെറുത്ത്നില്‍പ്പിന്‍റെമുനയൊടിഞ്ഞത്…?
Dec:18 International Arabic Day
അറബിഭാഷ; ചരിത്രവും വര്‍ത്തമാനവും: പുരാതന സെമിറ്റിക് ഭാഷകളില്‍ പ്രധാനമാണ് അറബി. സ്വതസിദ്ധമായ സാഹിത്യവശ്യതയും ചുരുങ്ങിയ വാക്കുകളിലൂടെ വിശാലമായ ആശയങ്ങള്‍ ഉള്‍കൊള്ളാനുള്ള കഴിവും അറബിയെ മറ്റുഭാഷകളില്‍ നിന്നും വ്യതിരിക്തമാക്കുന്നു. ലോകത്തിന്‍റെ തന്നെയും പ്രത്യേകിച്ച് അറേബ്യന്‍ ജനതയുടെയും സാമൂഹ്യ നവോത്ഥാന മണ്ഡലങ്ങളില്‍ ഗണ്യമായ സ്വാധീനം അറബി ഭാഷക്കുണ്ട്. അറേബ്യയും പരിസര പ്രദേശങ്ങളുമായിരുന്നു ആദ്യകാലത്ത് അറബിയുടെ മടിത്തട്ടായി പരിലസിച്ചിരുന്നത്. ആറാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ ഉടലെടുത്ത അറബി സാഹിത്യത്തിന്‍റെ സാഹിത്യ സന്പുഷ്ടതയും സൗകുമാര്യതയും ഇന്നും വിശ്രുതമാണ്. ഹമാസകള്‍, ഹിജാഅ്, മദ്ഹ്, റസാക്ക് തുടങ്ങി […]
മഴമര്‍മരങ്ങള്‍
ആകാശത്ത് കാര്‍മേഘങ്ങള്‍ തടിച്ചുകൂടി ഞാനൊരു മഴത്തുള്ളിയായി ഉരുത്തിരിഞ്ഞു. പോകാനൊരുങ്ങവേ അമ്മ പറഞ്ഞുതന്നു മനോഹരമാം ഭൂമിയെകുറിച്ച്. ഭൂമിയിലെത്താന്‍ എന്‍റെ ഉള്ളം വെന്പല്‍ കൊണ്ടു. പോകവെ കൂട്ടിനായ് ചേര്‍ന്നു അനേകം മഴത്തുള്ളികള്‍. ഭൂമിയിലെത്തിയപ്പോള്‍ ചുടുനിണത്തിന്‍റെ ഗന്ധം. ഭൂമിയുടെ വര്‍ണന കേട്ടുകേള്‍വിയിലൊതുങ്ങിയോ? ഞാന്‍ വരുന്നതു കണ്ട് ചിലരെല്ലാം പുളകം പൂണ്ടു. ഒരു നീണ്ട വരിയായ് നില്‍ക്കുന്നേറെ മനുഷ്യര്‍. ഒരുതുള്ളി വെള്ളത്തിനാണെന്നറിഞ്ഞപ്പോള്‍ എന്‍റെ പൊന്നുംവിലയെ ഞാനറിഞ്ഞു. ഞാന്‍ ഒരു കടലിലിറങ്ങി കൂടെ എന്‍റെ കൂട്ടുകാരും. ഞങ്ങള്‍ ഒന്നിച്ചു യാത്രചെയ്തു. കടലിലെവിടെയും ഞാന്‍ കണ്ടില്ല, […]
കാലികള്‍ കാത്തിരിക്കുന്നു
മഴയുടെ ശക്തി ഇപ്പോള്‍ കുറഞ്ഞിരിക്കുന്നു. വീടിനകത്തേക്ക് പാഞ്ഞുവന്ന മഴച്ചീന്തുകളെ ഓട് തടഞ്ഞു നിര്‍ത്തി ഇറയത്തുകൂടി മണ്ണിലേക്കൊഴുക്കിക്കൊണ്ടിരിക്കുന്നു. ളുഹ്റു ബാങ്കിനു താളമേകി കൊടപ്പനക്കു മീതെ വെള്ളത്തുള്ളികള്‍ താളം പിടിക്കുന്നുണ്ട്. ആയിശുമ്മ പതിയെ വുളൂവെടുക്കാനായി ഏണീറ്റപ്പോള്‍ വേദന സഹിച്ചു കിടന്നിരുന്ന വയസ്സന്‍ കട്ടില്‍ ദീര്‍ഘനിശ്വാസത്തോടെ ഒന്നു മുരണ്ടു. വീടിനുള്ളില്‍ അതിക്രമിച്ചു കടന്നു കൂടിയ വെള്ളത്തുള്ളികളെ ദേഷ്യപ്പെടുത്താതെ ആയിശുമ്മ പതിയെ പുറത്തേക്കു നടന്നു. പാളക്കഷ്ണം കൊണ്ട് മൂടിവെച്ചിരുന്ന കുടത്തിലെ വെള്ളം കിണ്ടിയിലേക്കൊഴിക്കുന്പോള്‍ അംഗവൈകല്യം ബാധിച്ച കുടയുമേന്തി മുഹമ്മദിക്ക പള്ളിയില്‍ പോകാന്‍ കിതച്ചു […]
കാവ്യ മിഴികളില്‍ മഴപെയ്തു തോരാതെ..
മഴ ഒരു വലിയ പുസ്തകമാണ്… വിശേഷാവസരങ്ങളില്‍ അധികമായി വായിക്കപ്പെടുന്ന വിശുദ്ധ ഗ്രന്ഥമാണ്. അന്നേരങ്ങളില്‍ മേഘത്തട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ച മഴപ്പുസ്തകം മെല്ലെപുറത്തേക്കെടുക്കപ്പെടും. പിന്നെ അതിന്‍റെ പാരായാണമാണ്. മെല്ലെ മെല്ലെ തുടങ്ങി,ഒടുവില്‍ ഉച്ചാസ്ഥിയിലെത്തി വീണ്ടും മന്ദഗതിയിലാവുന്ന ഹിന്ദുസ്ഥാനീ സംഗീതം പോലെ… ഇടക്കാലങ്ങളില്‍ ഓര്‍മ്മപ്പെടുത്തല്‍ പോലെ വീണ്ടും ഒരു പാരായണം… ഈ പുസ്തകപാരായണത്തിലൂടെയാണ് മലയാളി മലയാളത്തില്‍ അലിഞ്ഞു ചേരുന്നത്… പ്രകൃതി ഉള്‍വരമാകുന്നത് മനസ്സ് തളിര്‍ക്കുന്നത്… മഴ, മലയാളിക്ക് അനുഗ്രഹമാകുകയാണ്.” (മഴപ്പുസ്തകം) മഴ! ഈ രണ്ടക്ഷരം കേള്‍ക്കുന്പോഴേക്ക് കരളു കുളിര്‍ക്കും, രോമം എഴുന്നു നില്‍ക്കും, […]
പ്രവാസം
ജീവിത യാഥാര്‍ത്ഥ്യം തേടിയലഞ്ഞവരുടെ പാദങ്ങള്‍ പതിഞ്ഞ തുരുത്തുകളും, വാററ്റ ചെരുപ്പുകളും കാണാന്‍ നിന്നെ ക്ഷണിക്കുന്നു. നീ വരുന്പോള്‍ വഴിയോരത്ത് സാന്ത്വനത്തിന്‍റെ തുരുത്തും തേടി അലഞ്ഞവരെയും വിടരും മുന്പേ വാടി കരിഞ്ഞവരെയും ചാടി കടക്കാനുള്ള കയങ്ങള്‍ കൊണ്ട് ഞെട്ടിത്തിരിഞ്ഞ്, നോക്കു കുത്തി പോലെ നില്‍ക്കുന്നവരെയും കാണാം. എങ്കിലും നീ വരിക. ഈത്തപ്പനകള്‍ പൂക്കുന്ന, ഒട്ടകങ്ങള്‍ കൂട്ടമായി മേയുന്നിടത്തേക്ക് നീ വരുന്പോള്‍,പണം നല്‍കി സ്നേഹം യാചിക്കുന്നവരെ കാണാതെ പോവരുത് നീ വന്നാലും എന്നെ കാണില്ല. പ്രതീക്ഷകളറ്റ, നിറം മങ്ങിയ കണ്ണുകളും […]