കേരളത്തിലെ ഭരണ നിര്‍വഹണ സംവിധാനങ്ങളില്‍ അനല്‍പമായ സ്വാധീനമുള്ളവയാണ് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍. ഭരണഘടനയുടെ 73,74 ഭേദഗതികള്‍ നിലവില്‍ വരുന്നതോടെയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഭരണഘടനാപരമായ തദ്ദേശ സര്‍ക്കാറുകളായി മാറുന്നത്. 1994ലെ കേരള പഞ്ചായത്ത്രാജ് നിയമം അധികാരത്തോടൊപ്പം വിഭവങ്ങളും ഉത്തരവാദിത്വങ്ങളും വികേന്ദ്രീകരിച്ചു നല്‍കി തദ്ദേശ ഭരണകൂടത്തിന് ശക്തി പകര്‍ന്നു. ഇന്ത്യയില്‍ മറ്റു സംസ്ഥനങ്ങളെ അപേക്ഷിച്ച് അതിവിപുലവും കെട്ടുറപ്പുള്ളതുമായ ശക്തമായ അടിത്തട്ട് ഭരണ സംവിധാനം കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഗ്രാമാന്തരങ്ങളിലേക്ക് വേരാഴ്ത്തി നില്‍ക്കുന്ന ഈ ഭരണ സംവിധാനം ഓരോ വ്യക്തികളില്‍ നിന്നും […]
രാഷ്ടീയം
Politics
ബൈഡന്‍; അമേരിക്ക തെറ്റ് തിരുത്തുന്നു
അമേരിക്കയിലെ തീവ്ര വലതു പക്ഷ രാഷ്ട്രീയത്തിന് ശക്തമായ പ്രഹരമേല്‍പ്പിച്ചുകൊണ്ടാണ് ഡെമോക്രാറ്റ് നേതാവായ ജോസഫ് റോബിനൈറ്റ് ബൈഡന്‍ ജൂനിയര്‍ എന്ന ജോ ബൈഡന്‍ അമേരിക്കയുടെ 46ാമത് പ്രസിഡന്‍റ് പദവിയിലെത്തിയത്. അമേരിക്കന്‍ ചരിത്രത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത അതി നാടകീയമായ തിരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് രാജ്യം ഈ വര്‍ഷം സാക്ഷ്യം വഹിച്ചത്. 2017 ജനുവരി 20ന് ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേറ്റത് മുതല്‍ അമേരിക്കയില്‍ വര്‍ഗീയ വിത്തുകള്‍ മുളച്ച് പൊന്തിയിരുന്നു. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ താന്‍ വിജയിച്ചുവെന്ന് പ്രഖ്യാപിച്ച് കൊണ്ടായിരുന്നു […]
പ്രധാനമന്ത്രിയിൽ നിന്ന് പുരോഹിതനിലേക്കെത്തുമ്പോൾ
ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുന്നു എന്നത് മതേതരത്വത്തിന്റെ ശവപ്പെട്ടിയില്‍ അടിക്കുന്ന അവസാന ആണിയായി വേണം കരുതാന്‍. ജനാധിപത്യം അനാഥമാക്കപ്പെട്ടതിന്റെ ആഘോഷമായിരുന്നു.ആഗസ്റ്റ് 5 ന് നടന്നത്. – സച്ചിദാനന്ദന്‍ നീണ്ട കാത്തിരിപ്പിനവസാനമെന്നാണ് രാമക്ഷേത്ര ശിലാന്യാസത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത്. ആരുടെ, എന്തിനു വേണ്ടിയുള്ള കാത്തിരിപ്പ്? തുടക്കം മുതല്‍ ഇന്ത്യയെന്ന മഹത്തായ ആശയത്തിന്റെ ഒറ്റുകാരായി, ഒരിക്കലും ജനാധിപത്യത്തെയോ മതനിരപേക്ഷതെയെയോ അംഗീകരിക്കാത്ത, ആർ എസ് എസ് ന്റെ ഹിന്ദുരാഷ്ട്രമെന്ന ആഗ്രഹത്തിന്റെ സാക്ഷാത്കാരമാണിതെന്ന് ആര്‍ക്കും […]
ഭരണഘടന: ചരിത്രം, വര്‍ത്തമാനം
സ്വാതന്ത്ര്യപ്രാപ്തി മുന്നില്‍ കണ്ട് ഇന്ത്യ സ്വതന്ത്രമാവുന്നതിന് മുമ്പേ തന്നെ ഭരണഘടന നിര്‍മാണത്തിനായി വലിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. 1935ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ത്യയുടെ സ്വന്തമായ ഭരണഘടന ആവശ്യമായി രംഗത്തിറങ്ങി. 1940 ആഗസ്റ്റില്‍ ബ്രിട്ടീഷ് ഗവൺമെന്‍റ് കോണ്‍ഗ്രസിന്‍റെ ഈ ആവശ്യത്തെ അംഗീകരിച്ചു. ക്യാബിനറ്റ് മിഷന്‍ പ്ലാന്‍ പ്രകാരം നടന്ന പ്രവിശ്യ തെരെഞ്ഞെടുപ്പിലെ വിജയികളെ ഉള്‍പ്പെടുത്തി 1946 ഡിസംബര്‍ ആറിന് ഭരണഘടന നിര്‍മാണ സഭ നിലവില്‍ വന്നു. ഡിസംബര്‍ ഒമ്പതിന് കോണ്‍സ്റ്റ്യൂഷന്‍ ഹാളിലാണ് (ഇപ്പോഴത്തെ പാര്‍ലമെന്‍റ് സെന്‍ട്രല്‍ ഹാള്‍) ആദ്യ […]
ആവിഷ്കാര സ്വാതന്ത്ര്യത്തിനേറ്റ മുറിവുകള്‍
അയല്‍രാജ്യമായ ബംഗ്ലാദേശില്‍ മതവിമര്‍ശനം നടത്തിയ 6 പേര്‍ കൊല്ലപ്പെടുകയും പലരും കൊലക്കത്തി ഭയന്ന് ഒളിവില്‍ കഴിയുകയും ചെയ്തപ്പോള്‍ മതഭീകരതയൊക്കെ അങ്ങ് ബംഗ്ലാദേശിലാണെന്ന് പറഞ്ഞ് ആശ്വാസം കൊണ്ടവരായിരുന്നു ഇന്ത്യക്കാര്‍. എന്നാല്‍ ഇന്ന് ജനാധിപത്യത്തില്‍ നിന്നും ഏകാധിപത്യത്തിലേക്ക് നടന്നെത്താന്‍ ഇന്ത്യന്‍ ഗവണ്‍മെന്‍റിന് സമയ ദൈര്‍ഘ്യം വേണ്ടിവന്നില്ല. നമ്മുടെ രാജ്യം ഒരുപാട് മാറിയിരിക്കുന്നു. മനുഷ്യരേക്കാള്‍ പശുവിനെ സ്നേഹിക്കുന്നവര്‍ പെരുകുന്നു. വൃദ്ധമാതാപിതാക്കളെ ക്ഷേത്രത്തില്‍ കൊണ്ടുപോയി നടതള്ളുന്നവര്‍ ഗോമാതാവിന് വേണ്ടി കൊല്ലാനും കൊല്ലപ്പെടാനും തയ്യാറാകുന്നു. ജനാധിപത്യ ബോധത്തിനും സഹിഷ്ണുതക്കും പേരുകേട്ട ഈ രാജ്യം […]
അവിവേചനപരമായ വിവേചനം
അമേരിക്കയില്‍ ഇന്ത്യക്കാര്‍ ക്കെതിരെയുള്ള അക്രമണങ്ങള്‍ വര്‍ധിച്ചിരിക്കുന്നു എന്നാണ് വര്‍ത്തമാനകാല വാര്‍ത്താമാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്. വിശിഷ്യ ട്രംപ് ഭരണത്തില്‍ വന്നതിനു ശേഷം. പക്ഷേ, ഇന്ത്യക്കാര്‍ക്കെതിരെയുള്ള അക്രമണങ്ങള്‍ മുംമ്പും നടന്നിട്ടുണ്ടെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്. ചരിത്രപരമായ പീഡനം യു എസിലേക്ക്ആദ്യമായി എത്തിയ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ ഈ ക്രൂരതകള്‍ വളരെയധികം അനുഭവിച്ചവരാണ്. ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ രൂക്ഷമായ പീഡനങ്ങളും മതഭ്രാന്തും നേരിടേണ്ടിവന്നവരാണവര്‍. അവരെത്തുന്നതിന്‍റെയും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അമേരിക്കന്‍ സമൂഹം വിത്യസ്ത സമുദായങ്ങള്‍ക്കെതിരെ കൊടിയ അടിച്ചമര്‍ത്തലുകളുടെ രീതികള്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ജപ്പാന്‍, ചൈന, കൊറിയ, ആഫ്രിക്കന്‍ അമേരിക്ക, […]
ദേശസ്നേഹത്തിന്‍റെ ജനാധിപത്യ കാപട്യങ്ങള്‍
ബ്രട്ടീഷുകാരനായ നൊബേല്‍ സമ്മാനജേതാവ് ഹരോള്‍ഡ് പിന്‍റര്‍ ടോണിബ്ലയറെ രൂക്ഷമായി വിമര്‍ശിച്ച് ഇങ്ങനെ പറഞ്ഞു.’ലോകകോടതി ബ്രിട്ടീഷ് പ്രധാനമന്ത്രിയെ വിചാരണ നടത്താത്തത് വിലാസമറിയാത്തത് കൊണ്ടാണെങ്കില്‍ ഇതാ എഴുതിയെടുത്തോളൂ. :’10 ഡൗണ്‍ സ്ട്രീറ്റ് ലണ്ടന്‍’ എന്ന്. ജോര്‍ജ് ബുഷിന്‍റെ വിശ്വസ്തനായ കാര്യസ്ഥനെ പോലെ ഇറാഖിലേക്ക് സൈന്യത്തെ അയച്ച പശ്ചാത്തലത്തിലായിരുന്നു ഹരോള്‍ഡ് പിന്‍ററുടെ ഈ വിമര്‍ശനം. ‘പണത്തിനും പരമാധികാരത്തിനും വേണ്ടിയുള്ള ഈ നാറിയ യുദ്ധത്തെ നിങ്ങള്‍ പിന്തുണക്കരുത്’ എന്ന തനിക്ക് ലഭിച്ച ലണ്ടനിലെ ഘശളല അരവലശ്ലാലിേ അവാര്‍ഡ് വേദിയില്‍ വെച്ച് പൊട്ടിത്തെറിച്ചത് ഡെസ്റ്റിന്‍ […]
ക്ഷുനക നിര്‍മാര്‍ജനത്തിന്‍റെ മതവും ശാസ്ത്രവും
മുപ്പത്തിയഞ്ചോളം ശുനകന്മാര്‍ ചേര്‍ന്ന് തിരുവനന്തപുരത്തെ ഒരു വീട്ടമ്മയെ കടിച്ചു കീറിയത് ഈയടുത്ത് വാര്‍ത്തയായിരുന്നു. കണ്ണൂരിലെ മമ്പറത്ത് നാടോടി സ്ത്രീയെ മുഖം വികൃതമാക്കും വിധം നായ കടിച്ചു കീറി. കളിച്ചു കൊണ്ടിരിക്കുന്ന കുട്ടിയെ നായ ഓടിച്ചു കടിച്ചു. വീട്ടിലിരിക്കുന്ന കുട്ടിയെ വാതില്‍ തുറന്ന് അകത്തു കയറി തലയ്ക്കു കടിച്ചു. ഇതൊക്കെ ദിവസവും വായിക്കുകയും കാണുകയും ചെയ്യുന്ന വാര്‍ത്തകളാണ്. തെരുവുനായ് അക്രമണം: നൂറിലേറെ കോഴികളെയും ആടുകളെയും കൊന്നു എന്ന വാര്‍ത്ത മറ്റൊന്ന്. കോഴിഫാമിനകത്ത് കയറി നായക്കൂട്ടം അക്രമണം നടത്തിയത്രെ. ഇതിന്‍റെയൊക്കെയിടയിലും […]
നിറങ്ങള്‍ ചേര്‍ന്നാല്‍ മഴവില്‍ വിരിയും
എല്‍ പി സ്കൂളില്‍ കൂടെ പഠിച്ചിരുന്ന ഒരു കൂട്ടുകാരനുണ്ട്. ‘അനില്‍ കുമാര്‍ ‘. അധികമാരോടും സംസാരിക്കാതെ അന്തര്‍മുഖനായി നടക്കുന്ന അവന്‍റെ മനസ്സില്‍ നീറുന്ന അനേകം കഥകളുണ്ടായിരുന്നു. ഈ കഥകള്‍ ചികഞ്ഞന്വേഷിച്ച് ത്യാഗമനസ്സോടെ അവനു കൂട്ടിനിരുന്ന ഒരു അധ്യാപകനുണ്ട്. ഞങ്ങളുടെ അറബി സാര്‍, നാട്ടുകാരുടെ കുഞ്ഞിമാസ്റ്റര്‍. ഒരിക്കല്‍ പോലും അവനെ പഠിപ്പിച്ചിട്ടില്ലാത്ത, അയല്‍വാസിയോ സ്വന്തം മതക്കാരനോ പോലുമല്ലാത്ത കുഞ്ഞിമാസ്റ്റര്‍ അവന് കൊടുത്ത സ്നേഹത്തിന് ഒരു കണക്കുമില്ലായിരുന്നു. ലക്ഷം വീട് കോളനിയിലെ ആ കൊച്ചു വീട്ടില്‍ കയറി ഭക്ഷണ സാധനങ്ങള്‍ […]
പരിസ്ഥിതിയുടെ ഇസ്ലാം
മൃതിയടയാനിരിക്കുന്ന ഭൂമിയെ നോക്കി വ്യാകുലതയോടെയാണ് ഒ.എന്‍.വി കുറിപ്പ് ഭൂമിക്കൊരു ചരമഗീതത്തില്‍ ഇങ്ങനെ പാടിയത്. ‘ഇനിയും മരിക്കാത്ത ഭൂമീ/ നിന്നാസന്ന മൃതിയില്‍/ നിനക്കാരു ശാന്തി’. നമ്മുടെ ഭൂമിയുടെ സൗന്ദര്യാത്മകത മുഴുവനും പൊളിച്ചടക്കപ്പെട്ടിരിക്കുന്നു. വനങ്ങളും മരങ്ങളും പുല്‍മേടുകളും അരുവികളുമെല്ലാം തീര്‍ത്തിരുന്ന പ്രകൃതിയുടെ മനോഹാരിത നമ്മുടെ വികൃതമായ കരങ്ങള്‍ കൊണ്ട് മാന്തിപ്പിളര്‍ത്തിയിരിക്കുന്നു. നമ്മള്‍ വെട്ടി നുറുക്കിയ മരങ്ങളുടെ കണക്കനുസരിച്ച് അനേകായിരം ജീവികള്‍ പ്രകൃതിയില്‍ അലഞ്ഞു കൊണ്ടിരിക്കുന്നു. വേനലിന്‍റെ തീക്ഷണത സഹിക്കവെയ്യാതെ കുഞ്ഞിച്ചിറകുകള്‍ മണ്ണിനോട് ചേര്‍ത്ത് വെച്ച് മനുഷ്യന് മുന്നില്‍ അവകള്‍ അടിയറവ് […]










