ഡമസ്കസ്കാരനും ഹമ്പലി മദ്ഹബ്കാരനുമായ അബുല്‍ ഹസന്‍ ഗുരു മുഹ്യുദ്ദീനുമായി സന്ധിച്ച കഥ രസാവഹമാണ.് അബുല്‍ ഹസന്‍ പറയട്ടെ. ഹിജ്റ 598 ല്‍ ഞാനും ഒരു ഉറ്റ സുഹൃത്തും ഹജ്ജിന് പുറപ്പെട്ടു. തിരിച്ചുള്ള വഴിയില്‍ ബഗ്ദാദിലെത്തി. ബഗ്ദാദില്‍ ഞങ്ങള്‍ക്കൊരു പരിചയക്കാരുമില്ല. ഞങ്ങളുടെ പക്കലുളളത് ആകെ ഒരു കത്തി മാത്രം. വിശന്ന് പൊരിഞ്ഞ ഞങ്ങള്‍ ആ കത്തി വിറ്റു. കിട്ടിയ പണത്തിന് ഭക്ഷണം വാങ്ങി കഴിച്ചു. പക്ഷേ അതൊന്നും ഞങ്ങളുടെ വിശപ്പടക്കിയില്ല. അങ്ങനെ ഞങ്ങള്‍ ശൈഖ് ജീലാനിയുടെ പര്‍ണശാലയിലെത്തി. […]
Shabdam Magazine
Shabdam Magazine
ഖസ്വീദതുല്‍ ബുര്‍ദ ; തിരു സ്നേഹപ്പെയ്ത്ത്
കലിമതുത്വയ്യിബയുടെ പൂര്‍ത്തീകരണം തിരുനബി (സ്വ) അല്ലാഹുവിന്‍റെ ദൂതനാണെന്ന് സാക്ഷ്യം വഹിക്കലാണ്. മനുഷ്യകുലത്തിന്‍റെ ജീവിത സന്ധാരണത്തിന്‍റെ കൃത്യമായ വഴിയെയാണ് ഇതു പ്രകാശിപ്പിക്കുന്നത്. ഈ പ്രപഞ്ച സൃഷ്ടിപ്പിന്‍റെ നിദാനം മുത്തുനബിയാണെന്ന പച്ചപരമാര്‍ത്ഥം ഗ്രഹിക്കുന്നതോടെ സൃഷ്ടി കുലം തിരുനബി (സ്വ) യോട് എത്രമാത്രം കടപ്പെട്ടിരിക്കുന്നുവെന്ന് ബോധ്യപ്പെടും. ഈ തിരിച്ചറിവാണ് ഒരു വിശ്വാസിക്ക് അവന്‍റെ സര്‍വ്വതിനേക്കാളും പ്രിയപ്പെട്ടവരാകും ലോകപ്രവാചകരെന്ന ഇലാഹീ വചനത്തിന്‍റെ അകപ്പൊരുള്‍. പ്രിയ അനുചരരില്‍ നിന്നുള്ള അദമ്യമായ പ്രവാചകസ്നേഹം ലോകമെങ്ങും പരന്നൊഴുകിയതും, ഗദ്യങ്ങളായും പദ്യങ്ങളായും വാമൊഴികളായും അനുരാഗത്തിന്‍റെ ഊര്‍ജപ്രവാഹങ്ങള്‍ നിര്‍ഗളിച്ചതും ഈ […]
മിതവ്യയവും ഇസ്ലാമും
അടിസ്ഥാനപരമായി സന്തോഷം തേടി കൊണ്ടിരിക്കുന്നവനാണ് മനുഷ്യന്‍. വേദനകളും ദു:ഖങ്ങളും അവന്‍ ആഗ്രഹിക്കുന്നില്ല. സുഖവും സന്തോഷവും അന്വേഷിക്കുക എന്ന പ്രാഥമികാവശ്യം പൂര്‍ണ്ണമായും അവഗണിക്കാതെ അവനെ ആത്മീയ ലോകത്തേക്ക് ക്ഷണിക്കുകയാണ് പരിശുദ്ധ ഇസ്ലാം. പൊടുന്നനേ സമ്പൂര്‍ണ്ണ പരിത്യാഗം ചെയ്തു കൊണ്ടോ അമിതമായ ഭൗതികഭ്രമം കൊണ്ടോ അല്ല മുസ്ലിം ജീവിക്കേണ്ടത്. സമ്പത്ത് ചെലവഴിക്കാതെ പിടിച്ചു വെക്കുന്നതിനെയോ അമിതമായി ചെലവഴിക്കുന്നതിനെയോ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല. മധ്യമ നിലപാടിലൂടെയാണ് അല്ലാഹു പ്രദാനം ചെയ്യുന്ന സന്മാര്‍ഗത്തിലേക്ക് മനുഷ്യര്‍ ചെന്നെത്തേണ്ടത്. എന്നാല്‍ ജീവിതത്തിന്‍റെ അത്യാന്തികമായ ലക്ഷ്യം മറന്ന്കൊണ്ട് ഐഹിക […]
മഞ്ഞുരുകുന്നു
മുമ്പെങ്ങുമില്ലാത്ത, കഴിഞ്ഞ നാല്‍പത്തിയൊമ്പത് ദിവസങ്ങളായി തനിക്ക് അന്യമായിത്തീര്‍ന്ന ഹര്‍ഷം തന്നെ പുല്‍കുന്നതായി കഅബിന് അനുഭവപ്പെട്ടു. തന്‍റെ അധരങ്ങളില്‍ നിന്നുതിരുന്ന ഇലാഹീ പ്രകീര്‍ത്തനങ്ങള്‍ക്ക് പുതിയ അര്‍ത്ഥവും ഭാവവും കൈവന്ന പോലെ. ഏതോ സുഖകരമായ ചിന്തകള്‍ ആ ഹൃദയത്തെ ഗ്രസിച്ചു. ആ പരമാനന്ദത്തില്‍ കഅബ് സ്വയം മറന്നങ്ങനെ ഇരുന്നു. സുബ്ഹ് നിസ്കാരാനന്തരം സ്വഹാബത്ത് നിശ്ശബ്ദം മുത്ത്നബിയെ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. മസ്ജിദുന്നബവി ജനസാന്ദ്രമാണ്. അവിടുന്ന് ഒരസ്വാഭാവിക ഭാവത്തില്‍ ഇരിക്കുന്നു. ഉടനെ അല്ലാഹുവിന്‍റെ റസൂല്‍ പ്രഖ്യാപനം നടത്തി. “കഅബിന്‍റെയും മുറാറത്തിന്‍റെയും ഹിലാലിന്‍റെയും പശ്ചാതാപം […]
നിസ്കാരത്തിന്‍റെ അത്ഭുത വര്‍ത്തമാനങ്ങള്‍
മാനവ സമൂഹത്തിന് ഇണങ്ങുന്ന തരത്തില്‍ സംവിധാനിക്കപ്പെട്ട മതമാണ് പരിശുദ്ധ ഇസ്ലാം. വിശുദ്ധ മതത്തിലെ ഓരോ അനുഷ്ഠാന കര്‍മ്മങ്ങളും മനുഷ്യരാശിയുടെ നിത്യ ജീവിതത്തിന് ഗുണപ്രദമാകുന്ന തരത്തിലാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. മനസ്സും ശരീരവും കോര്‍ത്തിണക്കി ആരോഗ്യപരമായ ജീവിത സങ്കല്‍പ്പമാണ് ഇസ്ലാം മുന്നോട്ട് വെക്കുന്നത്. അഥവാ, ഓരോ അനുഷ്ഠാന കര്‍മ്മങ്ങള്‍ക്കും പിന്നില്‍ വലിയ രഹസ്യങ്ങളും ശാസ്ത്രീയ വശങ്ങളും ഒളിഞ്ഞുകിടപ്പുണ്ടെന്നര്‍ത്ഥം. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ടെന്ന ഖുര്‍ആനിക വാക്യം ഇത്തരം കാര്യങ്ങളിലേക്ക് കൂടി മനുഷ്യ ചിന്തയെത്തേണ്ടതിന്‍റെ ആവശ്യകത ഊന്നി പറയുന്നുണ്ട്. അതിലുപരിയായി മതകല്‍പ്പനകള്‍ മനുഷ്യനെ വലിഞ്ഞുമുറുക്കുന്നതാണെന്നുള്ള പിഴച്ച […]
നിങ്ങള്‍ അല്ലാഹുവുമായി സംസാരിച്ചിട്ടുണ്ടോ?
പാതിരാ നിസ്കാരത്തിന് വേണ്ടി എണീറ്റ മുത്ത്നബി(സ്വ) കാണുന്നത്, തനിക്ക് വുളൂഅ് എടുക്കാന്‍ വെള്ളംനിറച്ച പാത്രവുമായി ഖിദ്മത് ചെയ്യാന്‍ അവസരം കാത്തുനില്‍ക്കുന്ന റബീഉബ്നു കഅ്ബ് (റ) നെയാണ്. ഇത് കണ്ട് മനം നിറഞ്ഞ മുത്തുനബി(സ്വ) ചോദിച്ചു. “എന്തുവേണം റബീഅ്, ചോദിച്ചു കൊള്ളുക”. ‘സ്വര്‍ഗത്തില്‍ അങ്ങയുടെ സാമീപ്യം ഞാന്‍ ആഗ്രഹിക്കുന്നു നബിയേ… വീണുകിട്ടിയ അവസരം മുതലാക്കി റബീഅ്(റ) മറുപടി നല്‍കി. അവിടുന്ന് പ്രതിവചിച്ചു. “നീ സുജൂദ് അധികരിപ്പിക്കുക”. സ്വര്‍ഗീയ പ്രവേശനം സാധ്യമാകാന്‍ റബീഇ (റ) വിനോട് സുജൂദ് അധികരിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുക […]
വിലപ്പെട്ടതാണ് ഓരോ ജീവനും
ആഴമേറിയ പുഴയില്‍ മരണക്കയത്തിലകപ്പെട്ട ഒരു വൃദ്ധയെ രക്ഷപ്പെടുത്തിയ സംഭവം മൂന്ന് മാസങ്ങള്‍ക്കു മുമ്പ് വാര്‍ത്താമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടതോര്‍ക്കുകയാണ്. വാര്‍ദ്ധക്ക്യ സമയത്ത് ആത്മഹത്യക്ക് ശ്രമിച്ചതിന്‍റെ കാരണമന്വേഷിച്ചപ്പോള്‍ അവര്‍ പൊട്ടിക്കരഞ്ഞു. “എന്‍റെ മകന്‍ ഇവിടെ കൊണ്ടുവന്നെറിഞ്ഞതാണ്’. അവര്‍ വിവരം നല്‍കിയതനുസിരിച്ച് പോലീസുകാര്‍ മകനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. നിസ്സങ്കോചം അയാള്‍ നല്‍കിയ മറുപടി ഞെട്ടിപ്പിക്കുന്നതായിരുന്നു. ‘ എന്‍റെ ഭാര്യ പത്ത് മാസം ഗര്‍ഭണിയാണ് അവളുടെ പ്രസവ ചിലവിന് വകയൊന്നുമില്ല. വെള്ളത്തില്‍ മുങ്ങി മരിക്കുന്നവരുടെ കുടുംബത്തിന് ഗവണ്‍മെന്‍റ് ദുരിതാശ്വാസ നിധിയില്‍ നിന്നും നല്‍കുന്ന […]
പ്രമാണങ്ങളുടെ തണലിലൊരു പ്രബുദ്ധ വായന
യഥാര്‍ത്ഥവും ആധികാരികവുമായ ഒരു മതപ്രത്യയശാസ്ത്രമാണ് ഇസ്ലാം. എന്നാല്‍ അതിനെ കുറിച്ചുള്ള സംഘര്‍ഷഭരിതവും യുക്തിരഹിതവുമായ അനേകം സ്വരങ്ങള്‍ ലോകത്ത് അലയടിക്കാനും ചിലപ്പോള്‍ ആര്‍ത്തിരമ്പി അക്രമാത്മക സാഹചര്യം സൃഷ്ടിക്കാനും തുടങ്ങിയിട്ട് കാലമേറെയായി. പിറവി കൊണ്ട അറേബ്യയില്‍ നിന്നും അതിന്‍റെ ഗതിവിഗതികള്‍ പിന്നീട് കിഴക്കോട്ടും പടിഞ്ഞാറോട്ടും നീങ്ങിത്തുടങ്ങി. ഒരു പക്ഷെ, അറേബ്യയില്‍ എരിഞ്ഞു തുടങ്ങിയ ആ കനലുകളെ അഗ്നിയായി ആളിക്കത്തിച്ചതില്‍ അന്നും ഇന്നും ഏറിയ പങ്കും ചോദിച്ചു വാങ്ങേണ്ടവര്‍ പടിഞ്ഞാറ് തന്നെയാണ്. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ആദ്യമായി ഉപയോഗിച്ചുവെന്ന് പറയപ്പെടുന്ന ‘ഇസ്ലാമോഫോബിയ’ […]
ഹിബ്ബീ
ഈ ഭൂലോകത്ത് ഒന്നൂടെ പിറന്ന് വീഴണം നിഴലില്ലാത്ത ആറ്റലോരുടെ നിഴലായി കൂടണം ഉഹ്ദില്‍ മുത്തിനെതിരെ വന്ന ശത്രു ശരമാല, പരിച കണക്കെ നെഞ്ചേറ്റു വാങ്ങിയ ത്വല്‍ഹത്താകണം ഹബീബിന്‍റെ കാലില്‍ മുള്ള് തറക്കുന്നത് പോലും താങ്ങാനാവില്ലെന്നു തേങ്ങി കഴുമരമേറിയ ഖുബൈബോരുടെ ഇടറിയ കണ്ഠമാവണം തന്ത്രത്തില്‍ തഞ്ചം പാര്‍ത്ത് പൂമേനി വാരിപ്പുണര്‍ന്ന സഹദോരുടെ ഭാഗ്യമാവണം ഹബീബി.. ഒരു അനുരാഗിയുടെ തേട്ടമാണിത് കനിവരുളണേ ഹീബ്ബീ… മലിക്ക് ഐ ടി ഐ
ഇന്നലെകള്‍
ഉറ്റവരുടെ വിരല്‍ത്തുമ്പില്‍ തൂങ്ങി ആദ്യാക്ഷരം തേടി കയറിച്ചെന്ന വിദ്യാലയ മുറ്റങ്ങള്‍. നന്മ തിന്മയുടെ വേര്‍തിരിവ് പറഞ്ഞുതന്ന ഗുരുമുഖങ്ങള്‍. ജീവിതത്തിന്‍റെ ചവിട്ടു പടികളില്‍ ആകാശത്തോളമുയരാന്‍ ചിറകുകള്‍ തുന്നിച്ചേര്‍ത്ത മാതാപിതാക്കള്‍. സന്തോഷ സന്താപങ്ങളില്‍ സ്നേഹക്കരങ്ങള്‍ തന്ന് കൂടെ നിന്നത് കൂടെപ്പിറപ്പല്ലെങ്കിലും കൂട്ടൂകാര്‍. ജീവിതത്തിന്‍റെ നിഖില നിമിഷങ്ങളിലും അറിവും, അനുഭവവും പങ്കുവെച്ച കുടുംബ ബന്ധങ്ങള്‍. ഇന്നലകളിലെയീ കൂട്ടുകള്‍ മണ്‍മറഞ്ഞതില്‍ പിന്നെ ബാക്കിയായത് എന്‍ ഏകാന്ത ഹൃദയത്തിലെ നോവുകള്‍ മാത്രം… ജുറൈജ് പുല്‍പ്പറ്റ