2021 July - August Hihgligts Shabdam Magazine കാലികം ലേഖനം സമകാലികം

നിയമ നിര്‍മാണം; മൂര്‍ച്ചയേറിയ ആയുധമാണ്

ഭരണകൂടത്തിനെയും രാഷ്ട്രീയ പാര്‍ട്ടികളെയും സോഷ്യല്‍മീഡിയ എത്രമാത്രം സ്വാധീനിക്കുന്നുണ്ടെന്ന ചോദ്യത്തിന് മറുപടി ഇന്ത്യയുടെ ഭരണകൂടം തന്നെ. തീരെ വിജയ സാധ്യതയില്ലാത്ത ബിജെപിയെ രാജ്യത്തിന്‍റെ ഭരണ നിയന്ത്രണങ്ങളിലേക്ക് ചേക്കേറാന്‍ സോഷ്യല്‍ മീഡിയ എത്രമാത്രം സഹായിച്ചുവെന്നത് വിശാല ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരുന്നു. സോഷ്യല്‍ മീഡിയ കമ്പിനികളെയെല്ലാം അവരുടെ വരുതിയില്‍ വരുത്താനുള്ള പരിശ്രമങ്ങള്‍ ഏറെക്കുറെ വിജയകരമായിരുന്നു. ഇന്ത്യയുടെ ജനാധിപത്യ മതേതരത്വ ആശയങ്ങള്‍ക്കു നിരക്കാത്ത നിയമ നിര്‍മാണങ്ങളും രാജ്യത്തെ സാമ്പത്തിക സ്ഥിതിയും കര്‍ഷക പ്രക്ഷോഭങ്ങളും കോവിഡ് നിയന്ത്രണങ്ങളിലെ പരാജയവും തുടങ്ങിയുള്ള ഭരണകൂട വീഴ്ചകള്‍ ജ്വലിച്ച് നില്‍ക്കുമ്പോഴും […]

2021 July - August Hihgligts Shabdam Magazine കവര്‍സ്റ്റോറി രാഷ്ടീയം സമകാലികം

നടുവൊടിഞ്ഞ രാജ്യം

ഓരോ ആഗസ്റ്റ് പതിനഞ്ചും വലിയ ഓര്‍മ്മപ്പെടുത്തലുകളാണ്. പതിറ്റാണ്ടുകളോളം വൈദേശികാധിപത്യത്തിന്‍റെ കീഴില്‍ ഞെരിഞ്ഞമര്‍ന്ന ഒരു ജനതയുടെ സ്വപ്ന സാക്ഷാത്കാരവും അത് സാധ്യമാക്കാന്‍ സഹിക്കേണ്ടി വന്ന ത്യാഗങ്ങളും കഥന കഥകളും ആവോളം ചരിത്രത്തില്‍ നിന്നും വായിച്ചെടുക്കാനാവും. ഒരുപാട് കണ്ണുനീര്‍ നനവുപടര്‍ന്ന ജനങ്ങളേകിയതാണ് നമ്മുടെ ഈ സ്വാതന്ത്ര്യം. ഒരുപാട് ധീരകേസരികളുടെ, രാജ്യ സ്നേഹം എരിഞ്ഞ മാതൃഹൃദയങ്ങളുടെ, കുഞ്ഞുങ്ങളുടെ ത്യാഗ ഫലമായി കൈവരിച്ചത്. ജാതി-മത ഭേതമന്യേ വൈദേശികാധിപത്യത്തെ വെല്ലുവിളിച്ചും പോരാടിയും ജീവനേകിയും നേടിയെടുത്തത്. ഇത്തരത്തില്‍ പല വിധേനയും ഇന്ത്യന്‍ സ്വാതന്ത്ര്യത്തെ നമുക്ക് വിശേഷിപ്പിക്കാനാവും. […]

2021 May - June കവിത

ഭ്രാന്തന്‍

തെരുവില്‍ കിടന്നുറങ്ങിയത് എച്ചില്‍ രുചിക്കാനായിരുന്നു ഓടക്ക് മുകളില്‍ തപസ്സിരുന്നത് തെരുവ് പട്ടികളെങ്കിലും കൂട്ടിന് വരുമെന്ന് കരുതിയായിരുന്നു തനിയെ നടന്ന വര്‍ത്തമാനം പറഞ്ഞ് പ്രകൃതിയെങ്കിലും ശ്രവിക്കുമെന്ന് നിനച്ചായിരുന്നു പതിയെ ഞാന്‍ ഒരു ഭ്രാന്തനായി തീര്‍ന്നിരുന്നു ഭ്രാന്ത് തടയണ തീര്‍ത്തു ചിന്തകള്‍ക്ക് മുമ്പില്‍ അടയിരുന്ന് സ്വപ്നങ്ങള്‍ക്ക് മേല്‍ കഠാരയേന്തും തോണ്ടോളജിയന്‍റെ ഭിത്തിയില്‍ കരിയെടുത്ത് ഞാന്‍ പ്രകൃതിയുടെ വര്‍ണ്ണം നല്‍കി ഒപ്പിയെടുത്ത് തൊടുത്ത് വിട്ടവര്‍ ഒരു തെരുവ് ഭ്രാന്തന്‍റെ കല ഹാഷ്ടാഗോടെ പെയ്ത് തുടങ്ങി ലൈക്കിന്‍റെ ഹര്‍ഷമഴ ഭാരതാമ്മേ ആരാണു ഭ്രാന്തന്‍..? […]

2021 May - June കവിത

ഇതെന്‍റെ പ്രണയമാണ്

എന്‍റെ സ്നേഹമാണിത് നീയിത് വിസ്മരിക്കുക എന്താണിത് വെറുമൊരു ബലൂണ്‍ എന്നു പറഞ്ഞ് നീ വിസ്മയിക്കരുത് ഇതിലെന്‍റെ ജീവശ്വാസമാണ് നിന്‍റെ കിനാവില്‍ നീയിതിനെ കാത്തുകൊള്ളുക എന്‍റെ സ്നേഹമാണിത് നീയിത് സ്വീകരിക്കുക എന്താണിത്? വെറുമൊരു കടലാസ് പട്ടം എന്നു പറഞ്ഞ് നീ പരിഹസിക്കരുത് ഇതെന്‍റെ കിനാക്കളാണ് നിന്‍റെ ഹൃദയാകാശത്തില്‍ സ്നേഹത്തിന്‍റെ ചിറകുതുന്നി നിയിത് കല്‍പാന്തകാലം കാക്കുക എന്‍റെ സ്നേഹമാണിത് നീയിത് സ്വീകരിക്കുക എന്താണിത് വെറുമൊരി മഴനീര്‍ത്തുള്ളഇകളോ എന്നു പറഞ്ഞ് നീ പരിഹസിക്കരുത് ഇതെന്‍റെ പ്രണയമാണ് നിന്‍റെ കൈക്കുമ്പിളില്‍ നിന്നൂര്‍ന്ന് പോകാതെ […]

2021 May - June Hihgligts കവര്‍സ്റ്റോറി

ഫലസ്തീന്‍; കണ്ണുനീരില്‍ കുതിര്‍ന്ന ഭൂപടം

2014-ന് ശേഷം ഇസ്രായേല്‍ ഫലസ്തീനിനെതിരെ നടത്തിയ ഏറ്റവും വലിയ അക്രമമായിരുന്നു ഈ കഴിഞ്ഞ വിശുദ്ധ റമളാനിലെ അവസാന വാരത്തില്‍ നടന്നത്. 128 പുരുഷന്മാരും 65 കുഞ്ഞുങ്ങളും 39 സ്ത്രീകളുമാണ് സയണിസ്റ്റുകളുടെ കിരാത ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. 1900-ത്തിലധികം ആളുകള്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. 250,000ത്തോളം ജനങ്ങള്‍ക്ക് ജലസ്രോതസ് തടയുകയും, 58ഓളം വിദ്യാലയങ്ങള്‍ അടച്ചു പൂട്ടുകയും, 75000ത്തോളം വരു ജനങ്ങളെ കുടിയൊഴിപ്പിക്കുകയും, 230ഓളം കെട്ടിടങ്ങള്‍ തകര്‍ത്തതുമെല്ലാം സയണിസ്റ്റ് ആക്രമണങ്ങളുടെ അനന്തരഫലമായിരുന്നു. ഇന്നോ ഇന്നലെയോ പൊട്ടിപുറപ്പെട്ട കേവലമൊരു ആക്രമണ പരമ്പരയായി ഇതിനെ […]

2021 May - June Hihgligts ലേഖനം

സൂഫിസം; പ്രപഞ്ച നാഥനോടുള്ള പ്രണയം

ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന കവിയാണ് ജലാലുദ്ദീന്‍ റൂമി.വിശാലമായ വൈജ്ഞാനിക മേഖലകളിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്ന കവിതകളുടെ ഉടമയാണ് അദ്ദേഹം. തന്നെ സൃഷ്ടിച്ചു പരിപാലിക്കുന്ന പ്രപഞ്ച നാഥനോടുള്ള അടങ്ങാത്ത പ്രണയം അദ്ദേഹം തന്‍റെ വരികളില്‍ കൃത്യമായി ആവിഷ്കരിക്കുന്നുണ്ട്. വരികളുടെ ആശയവ്യാപ്തി തിരിച്ചറിയാതെ റൂമി കവിതകള്‍ പലപ്പോഴും കാമഭ്രാന്ത് എഴുത്തുകളില്‍ മാറ്റ് കൂട്ടാനായി എത്താറുണ്ട്. സൂഫിസം കാമഭ്രാന്തിലും മറ്റു അധാര്‍മിക മനേഭാവങ്ങളിലും അധിഷ്ഠിതമായ ഒന്നാണെന്ന് വരുത്തി തീര്‍ക്കാന്‍ റൂമി പോലുള്ള സൂഫികളെയും അവരുടെ കവിതകളെയും ഉപയോഗപ്പെടുത്താറുമുണ്ട്. പേര്‍ഷ്യന്‍ ചിന്തകന്‍ പാല്‍ വാശെ […]

2021 May - June Hihgligts കാലികം

ഉറപ്പാണ് ഇസ്രയേല്‍ തുടച്ച് നീക്കപ്പെടും

അഞ്ച് ശതമാനം മാത്രം ജൂതര്‍ വസിക്കുന്ന പലസ്തീനില്‍ ജൂത രാഷ്ട്രം പണിയാന്‍ അനുവദിച്ച് ബ്രിട്ടീഷ് വിദേഷ കാര്യ സെക്രട്ടറി അര്‍തര്‍ ബാല്‍ഫെര്‍ റോത് ചില്‍ഡിന് ഫാക്സ് അയച്ചു. 1917 നവംബര്‍ 20ലെ ഈ ഡിക്ലേറഷനോട് കൂടിയാണ് ഫലസ്തീനിലെ ഇസ്രയേല്‍ അധിനിവേശത്തിന്‍റെ കഥ തുടങ്ങുന്നത.് ഒരു നൂറ്റാണ്ടിനിപ്പുറം ചിന്നിച്ചിതറിയ ഫലസ്തീനാണ് ബാക്കി. ഇന്നും തീരാത്ത നരനായാട്ടുകളുടെ വാര്‍ത്തകള്‍. കുട്ടികളെയും സ്ത്രീകളെയും അരുംകൊല ചെയ്യുന്ന, മഴ പോലെ വര്‍ഷിക്കുന്ന ബോംബ് സ്ഫോടനങ്ങളുടെ നിത്യ ചിത്രങ്ങള്‍. ഇസ്രയേലിന് അത്രത്തോളം ശക്തിയുണ്ട് ലോകത്ത്. […]

2021 May - June Hihgligts കാലികം

വ്ളോഗിങ്; നമുക്കിടയില്‍ പുതിയ സംസ്കാരം പിറക്കുന്നു

ഒരു വര്‍ഷത്തിലേറെയായി ലോക ജീവിതത്തെ ദുസ്സഹമാക്കിയ കോവിഡ് മഹാമാരിയില്‍ അധികമാളുകളും പുറത്തിറങ്ങാന്‍ പറ്റാത്ത വിധം വീടുകളില്‍ അഭയം തേടിയിരിക്കുകയാണ്. ഈ ഒഴിവു ദിനങ്ങളെയെല്ലാം വീട്ടിനുള്ളില്‍ സജീവമാക്കി നിര്‍ത്തുന്നതിന് യൂട്യൂബ് വ്ളോഗര്‍മാര്‍ക്കുള്ള പങ്ക് ചെറുതൊന്നുമല്ല. അനുദിനം മുളച്ചു പൊന്തിതഴച്ചു വളരുന്ന വ്ളോഗര്‍മാരുടെ ഛേഷ്ടകള്‍ കണ്ട് സമയം തള്ളിനീക്കുകയാണ് ഇന്നത്തെ തലമുറ. മുമ്പെങ്ങുമില്ലാത്ത വിധം യുവാക്കളേയും കുട്ടികളേയും കുടുംബിനികളേയും ഒരുപോലെ സ്വാധീനിക്കാന്‍ യൂട്യൂബ് വ്ളോഗര്‍ക്ക് സാധിച്ചിട്ടുണ്ട്. ആ സ്വാധീനങ്ങള്‍ക്ക് ആശങ്കാജനകവും അല്ലാത്തതുമായ പലതായ മുഖങ്ങളുമുണ്ട്. കാലത്തിന്‍റെ വൈവിധ്യങ്ങളായ ജീവിതക്രമമനുസരിച്ച് മാറുന്ന […]

2021 May - June Hihgligts

ഫാഷിസം ലക്ഷ്യദീപില്‍ നങ്കൂരമിടുമ്പോള്‍

ശാന്തിയോടെയും സമാധാനത്തോടെയും കഴിയുന്ന നാടാണ് ലക്ഷ്യദ്വീപ്. പവിഴ പുറ്റുകള്‍ നിറഞ്ഞ പ്രകൃതി രമണീയമായ ഈ തുരുത്തിലെ പുതിയ സംഭവ വികാസങ്ങള്‍ ഏറെ ഭീതിതവും ആശങ്കാജനകവുമാണ്. അതിഥികളെ ഇരു കൈ നീട്ടി സ്വീകരിക്കാനും സംതൃപ്തരായി യാത്രയയ്ക്കാനും മുമ്പന്തിയിലാണ് ലക്ഷദ്വീപുകാര്‍. സംസ്കാരവും പൈതൃകവും മുറുകെ പിടിക്കുന്ന ദ്വീപുകാര്‍ക്കിടയില്‍ അശാന്തി സൃഷ്ടിക്കുകയും അവരുടെ വിശ്വാസവും ആചാരവും ചോദ്യം ചെയ്ത്കൊണ്ടുമുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. നീഗൂഢവും ആസൂത്രിതവുമായി ഫാസിസ്റ്റ് അജണ്ടകള്‍ നടപ്പിലാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. കച്ചവട താത്പര്യങ്ങളുടെയും ടൂറിസ്റ്റ് വ്യവഹാരണങ്ങളുടെയും വിളനിലമാക്കാനാണ് കേന്ദ്ര […]

2021 May - June Hihgligts

ആര്‍ത്തി അപകടമാകുമ്പോള്‍

ഭൗതികാസക്തിയില്‍ പടുത്തയര്‍ത്തപ്പെട്ട മനസ്സിന്‍റെ പ്രതീകമാണ് ആര്‍ത്തി. ആര്‍ത്തി സുഖഭോഗ വസ്തുക്കളില്‍ എന്തനോടുമാകാം. പണവും പ്രണയവും പേരും ലഹരിയും തുടങ്ങി എന്തും. പണത്തിനുവേല്പി ഉമ്മയെ കൊല്ലുന്ന മകനും കാമുകിക്കുവേല്പി ഭാര്യയെ കൊല്ലുന്ന ഭര്‍ത്താവും ഈ ആസക്തിയുടെ പൈശാചിക രൂപങ്ങളാണ്. ലോകത്ത് മനുഷ്യപിറവിക്ക് പിന്നാലെ ആര്‍ത്തിയും ഉടലെടുത്തിട്ടുല്പ്. ആദം നബിയും പത്നിയും അനുവദിക്കപ്പെടാത്ത കനി ഭുജിച്ചത് മുതല്‍ തുടങ്ങന്നുല്പ് ആര്‍ത്തിയുടെ ചരിത്രം. ആദം നബിയുടെ വീട്ടില്‍ അരങ്ങേറിയ കൊലപാതകത്തിനു പിന്നിലെ പ്രേരണ ശക്തിയും ഈ ആസക്തി തന്നെയാണ്. തനിക്ക് അനുവദിക്കപ്പെട്ട […]