ദുല്‍ഹജ്ജ് മാസം, ഉള്ഹിയ്യത്തിന്റെ കൂടി മാസമാണല്ലോ, ഈ അവസരത്തില്‍, ഉള്ഹിയ്യത്തിനെ സംബന്ധിച്ച് ഒരു വിശദീകരണം നല്‍കാമോ? ബലിപെരുന്നാള്‍ ദിനത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു സുന്നത്താണ് ഉള്ഹിയ്യത്ത്.പെരുന്നാള്‍, അയ്യാമുത്തശ്രീഖ് ദിനങ്ങളുടെ രാവിലും പകലിലും അവന്റെയും ആശ്രിതരുടെയും ഭക്ഷണം, വസ്ത്രം എന്നിവകഴിച്ച് വല്ലതും ബാക്കിയുണ്ടെങ്കില്‍ അവര്‍ക്കെല്ലാം ഇത് സുന്നത്താണ്. പെരുന്നാള്‍ ദിനത്തില്‍ സൂര്യനുദിച്ച് ചുരുങ്ങിയ നിലയില്‍ രണ്ട് റക്അത്ത് നിസ്കാരവും, രണ്ട് ഖുതുബയും നിര്‍വഹിക്കാനുള്ള സമയം കഴിഞ്ഞതിന്റെയും, അയ്യാമുത്തശ്രീഖിന്റെ അവസാന ദിവസം സൂര്യന് അസ്തമിക്കുന്നതിന്റെയും ഇടയിലുള്ള സമയത്താണ് അറവ് നടത്തേണ്ടത്. […]
ഹജ്ജും പെരുന്നാളും
ത്യാഗോജ്ജ്വല ചരിത്രത്തിന്റെ വീരഗാഥയുമായി ബലിപെരുന്നാള്‍ ഒരിക്കല്‍ കൂടി നമ്മിലേക്ക് കടന്നു വരുന്നു. പ്രക്ഷുബ്ദതയുടെ തീയുതിരുന്ന തീരങ്ങളിലൂടെ സഞ്ചരിക്കുന്പോഴും തൗഹീദിന്റെ അനശ്വര ധ്വജം ആകാശത്തിന്റെ ഉച്ചിയില്‍ സ്ഥാപിച്ച് ചരിത്രത്തിന്റെ ഏടുകളില്‍ ത്യാഗപ്രയാണത്തിന്റെ നേതാവായി എന്നും ലോകം വാഴ്ത്തുന്ന ഇബ്റാഹീം നബിയുടെയും കുടുംബത്തിന്റെയും സ്മരണകളാണ്്, ബലിപെരുന്നാള്‍ സുദിനത്തില്‍ മുസ്ലിം ലോകം ആവേശത്തോടെ അയവിറക്കുന്നത്. പുണ്യങ്ങളുടെ പൂത്തിരിയുമായി, അര്‍പ്പണബോധത്തിന്റെ സന്ദേശവുമായി നമ്മിലേക്ക് കടന്നുവരുന്ന ബലിപെരുന്നാള്‍ സ്നേഹത്തിന്റെയും ശാന്തിയുടെയും എ്യെത്തിന്റെയും സന്ദേശമാണ് നല്‍കുന്നത്. പ്രതിസന്ധിയുടെ കനല്‍കട്ടയില്‍, അജ്ഞതയുടെയും അന്ധകാരത്തിന്റെയും സര്‍വ്വത്ര സാമൂഹ്യ തിന്മകളുടെയും […]
പുഴ നനഞ്ഞ കിനാക്കള്‍
ചാലിയാര്‍ നിന്റെ തീരങ്ങളെന്തേ അസ്വസ്ഥമാകുന്നു. അക്കരെയെത്താന്‍ കൊതിച്ചുപോയ ജീവിതങ്ങളെയോര്‍ത്തോ ഇല്ല, നീ മറന്നു കാണില്ല അക്ഷരങ്ങളെ പ്രണയിച്ച കുഞ്ഞു മനസ്സുകള്‍ നിന്റെ മാറിടത്തില്‍ പിടഞ്ഞു മരിച്ചത് അറിവു ദാഹിച്ചു കരകയറും മുന്‍പേ നീയവര്‍ക്ക് അന്ത്യചുംബനം നല്‍കിയത് ജീവിതാര്‍ത്തിക്കു മുന്പില് ഒരുപാട് പ്രതീക്ഷകള്‍ ചിതറിത്തെറിച്ചത്. ഇല്ല, മറക്കില്ലൊരിക്കലും ഒരു ഗ്രാമത്തോട് നീ ചെയ്ത ക്രൂരത ഒരായിരം കിനാവുകള്‍ നിന്നിലൂടെ ഒഴുകി നീങ്ങുന്പോള്‍ ആരറിഞ്ഞു, ഇനിയീ ജീവിതത്തില്‍ ഒരുദയസൂര്യനില്ലെന്ന് ഇനിയൊരു പ്രഭാതം അവര്‍ വരവേല്‍ക്കില്ലെന്ന് പേടിച്ചും മടിച്ചും നിന്നോളങ്ങളോരോന്നും മറികടക്കുന്പോള്‍ […]
ആരാധനയും ശ്രേഷ്ഠതയും
മുഹര്‍റം മാസത്തിലെ നോന്പാചരണത്തിന് പ്രത്യേക മഹത്വം കല്പിക്കപ്പെട്ടതാണ്. ചില ഹദീസുകള്‍ കാണുക. അബൂഹുറൈറ (റ)യില്‍ നിന്ന് നിവേദനം. നബി (സ്വ) പറഞ്ഞു: “”നിര്‍ബന്ധ നിസ്കാരങ്ങള്‍ കഴിഞ്ഞാല്‍ മഹത്വമുള്ളത് രാത്രിയിലെ നിന്നു നിസ്കാരമായത് പോലെ, റമളാന്‍ മാസത്തിലെ നോന്പ് കഴിഞ്ഞാല്‍ പിന്നെ ശ്രേഷ്ഠമായത് മുഹര്‍റം മാസത്തിലെ നോന്പാകുന്നു. (മുസ്ലിം, അബൂ ദാവൂദ്, ഇബ്നു മാജ, തിര്‍മുദി, നസാഈ). അലി (റ) യില്‍ നിന്ന് നിവേദനം, നബി (സ്വ) പറഞ്ഞു. മുഹര്‍റം മാസത്തില്‍ നിങ്ങള്‍ നോന്പെടുക്കുക. മുഹര്‍റം, അല്ലാഹുവിന്റെ വിശിഷ്ട […]
തൗഹീദ്
ഇസ്ലാമിന്റെ അടിത്തറയാണ് തൗഹീദ്. അഥവാ ഏകദൈവ വിശ്വാസം. തൗഹീദിന്റെ സംസ്ഥാപനത്തിന് വേണ്ടിയാണ് പരസഹസ്രം പ്രവാചകന്മാരെ നിയോഗിക്കപ്പെട്ടത്. ഉല്പത്തി മുതല്‍ ഈ തൗഹീദിന്റെ വക്താക്കള്‍ രൂപ ഭാവ വ്യത്യാസങ്ങളോടെയാണെങ്കിലും എതിര്‍പ്പുകളും പീഢനങ്ങളും നേരിട്ടിട്ടുണ്ട്. വര്‍ത്തമാനയുഗത്തിലും ഇസ്ലാം നേരിട്ട് കൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്. അകത്തു നിന്നും പുറത്തുനിന്നുമായി ഇസ്ലാമിനെ നശിപ്പിക്കാന്‍ ശത്രുക്കള്‍ ജാഗരൂകരാണ്. ഇസ്ലാമിക ദര്‍ശനങ്ങളുടെ ആണിക്കല്ലായ തൗഹീദില്‍ മായം ചേര്‍ക്കാനും ഉന്മൂലനം ചെയ്യാനുമാണവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ബൗദ്ധികമായ സമീപനങ്ങളും മസ്തിഷ്ക നിര്‍മ്മിത മതങ്ങളും കാഴ്ചപ്പാടുകളും കാലത്തോട് സമരസപ്പെടാനാവാതെ തോറ്റ് […]
ചാന്ദ്രിക കലണ്ടറിന്റെ യുക്തി
വര്‍ഷത്തിന്റെ കാലയളവ് നിര്‍ണയിക്കുന്നതിന് ലോകത്ത് വിവിധ സമൂഹങ്ങള്‍ വ്യത്യസ്ഥ മാനദണ്ഢങ്ങളാണ് അവലംബിച്ചിരുക്കുന്നതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. കൃഷികളുടെ വിളവെടുപ്പ്, നക്ഷത്രങ്ങളുടെ ഗതിവിഗതികള്‍, നദികളിലെ ജലവിതാനം, സൂര്യ ചന്ദ്രചലനങ്ങള്‍ തുടങ്ങിയവ പണ്ടുകാലം മുതലേ സ്വീകരിക്കപ്പെട്ടു പോന്നിരുന്ന മാനദണ്ഢങ്ങളില് ചിലതാണ്. ഇവയില്‍ സൂര്യ ചന്ദ്രചലനങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള കണക്കുകളാണ് ഇന്നും കൂടുതല്‍ പ്രചാരത്തോടെ നിലവിലുള്ളത്. സൗരവര്‍ഷം, ചന്ദ്രവര്‍ഷം എന്നിങ്ങനെ രണ്ടു വര്‍ഷങ്ങള്‍ നിലനില്ക്കുന്നതിന്റെ പശ്ചാതലം ഇതാണ്. സൗരവര്‍ഷപ്രകാരം ഒരുവര്‍ഷം 365 1/4 ദിവസമാണെങ്കിലും ചന്ദ്രവര്‍ഷപ്രകാരം ഇത് 355 ദിവസമേ വരുന്നുള്ളൂ. അഥവാ സൗര […]
മുഹര്‍റം, ഹിജ്റ, ആത്മീയത
വര്‍ഷത്തിന്റെ കാലയളവ് നിര്‍ണയിക്കുന്നതിന് ലോകത്ത് വിവിധ സമൂഹങ്ങള്‍ വ്യത്യസ്ഥ മാനദണ്ഢങ്ങളാണ് അവലംബിച്ചിരുക്കുന്നതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. കൃഷികളുടെ വിളവെടുപ്പ്, നക്ഷത്രങ്ങളുടെ ഗതിവിഗതികള്‍, നദികളിലെ ജലവിതാനം, സൂര്യ ചന്ദ്രചലനങ്ങള്‍ തുടങ്ങിയവ പണ്ടുകാലം മുതലേ സ്വീകരിക്കപ്പെട്ടു പോന്നിരുന്ന മാനദണ്ഢങ്ങളില് ചിലതാണ്. ഇവയില്‍ സൂര്യ ചന്ദ്രചലനങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള കണക്കുകളാണ് ഇന്നും കൂടുതല്‍ പ്രചാരത്തോടെ നിലവിലുള്ളത്. സൗരവര്‍ഷം, ചന്ദ്രവര്‍ഷം എന്നിങ്ങനെ രണ്ടു വര്‍ഷങ്ങള്‍ നിലനില്ക്കുന്നതിന്റെ പശ്ചാതലം ഇതാണ്. സൗരവര്‍ഷപ്രകാരം ഒരുവര്‍ഷം 365 1/4 ദിവസമാണെങ്കിലും ചന്ദ്രവര്‍ഷപ്രകാരം ഇത് 355 ദിവസമേ വരുന്നുള്ളൂ. അഥവാ സൗര […]
സംവരണവും പെണ്‍ഭരണവും
പോളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ട് ഒരഭിമുഖത്തില്‍പറഞ്ഞു. “ഞാനും ഭര്‍ത്താവ് പ്രകാശ് കാരാട്ടും സന്താനങ്ങള്‍ വേണ്ടെന്ന് വെച്ചത് രാഷ്ട്രീയ, പൊതുപ്രവര്‍ത്തനത്തിന് പേറും കുടുംബജീവിതവുമൊക്കെ തടസ്സമാകുന്നുവെന്നതിനാലാണ്”. വൃന്ദാകാരാട്ടിന്റെ ഈ ഏറ്റു പറച്ചില്, നമ്മുടെ രാജ്യത്ത് സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി പാര്‍ലിമെന്റ് ബില്ലടിസ്ഥാനത്തില് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളില്‍ അന്‍പത് ശതമാനം സ്ത്രീ സംവരണം ചെയ്യപ്പെടുന്ന ഈ അവസരത്തില്‍ വളരെ പ്രസക്തമേറിയതാണ്. വരും കാലങ്ങളില്‍ പെണ്‍പട ഭരണചക്രത്തിന് സാരഥ്യമരുളുന്പോളുള്ള വരും വരായ്മകള്‍ കണ്ടെറിയേണ്ടിയിരിക്കുന്നു.അവയുടെ കെട്ടുറുപ്പും ഫലപ്രാപ്തിയും ആശങ്കാജനകമാണെന്നാണ് പെണ്പൊലിമയില് കൊഴുക്കുന്ന തെരഞ്ഞെടുപ്പു കോലാഹലങ്ങള്‍ നല്കുന്ന […]