മുത്ത് നബി ﷺ മക്കയിൽ അല്ലാഹുവിന്റെ സന്ദേശവുമായി വന്നപ്പോൾ എല്ലാവരും അത് സ്വീകരിക്കാൻ തയ്യാറായില്ല. കാലങ്ങളായി തങ്ങൾ കൊണ്ട് നടക്കുന്ന വിശ്വാസങ്ങളും ആചാരങ്ങളും ഉപേക്ഷിക്കേണ്ടിവരുമെന്ന ഭയവും തങ്ങളുടെ സ്ഥാനമാനങ്ങൾ നഷ്ടപ്പെടുമെന്ന ആശങ്കയും ചിലർക്കുണ്ടായി. അതുകൊണ്ട് അവർ പ്രവാചകൻ ﷺയെ എതിർക്കാൻ തുടങ്ങി. ചിലർ മുത്ത് നബിയെ പരിഹാസ കഥാപാത്രമാക്കി, പൊതുയിടങ്ങളിൽ വെച്ച് അപമാനിച്ചു. ചിലർ നബിയെക്കുറിച്ച് പലതരത്തിലുള്ള ആരോപണങ്ങൾ ഉന്നയിച്ചു. എന്നാൽ ഇതൊന്നും പ്രവാചകൻ ﷺയെ തന്റെ ദൗത്യത്തിൽ നിന്ന് ഒട്ടും പിന്തിരിപ്പിച്ചില്ല. അല്ലാഹു ഖുർആനിൽ പറയുന്നത് നോക്കൂ: […]
Tag: ഖുർആൻ
പശ്ചാത്താപം: റബ്ബ് എത്ര വലിയ കാരുണ്യവാനാണ്
പരിശുദ്ധ റമളാന്‍ ആഗതമാവുകയാണ്. പാപങ്ങള്‍ പൊറുക്കപ്പെടാനും മനസ്സ് സംശുദ്ധമാക്കാനും ഉതകുന്ന ഉത്തമമായ ദിനരാത്രങ്ങളാണ് വിരുന്നെത്തുന്നത്. അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുക മാത്രമല്ല നോമ്പുകാലത്ത് ചെയ്യാനുള്ളത്. മറിച്ച് പാപങ്ങളില്‍ നിന്നും പൊറുക്കലിനെ തേടുകയും ശരീരത്തിലെ എല്ലാ അവയവങ്ങളും പാപങ്ങള്‍ക്ക് തടയിടാന്‍ പരിശീലിക്കുകയും ശരീരത്തിന് കൂടുതല്‍ നന്മ ചെയ്യാന്‍ പാകപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. ‘റബ്ബിന്റെ അനുഗ്രഹങ്ങളെ നിങ്ങള്‍ക്ക് എണ്ണിത്തിട്ടപ്പെടുത്താന്‍ സാധ്യമല്ല’ എന്ന ഖുര്‍ആനിക വചനം എത്ര യാഥാര്‍ത്ഥ്യമാണല്ലേ. പ്രപഞ്ചം മുഴുവനും സൃഷ്ടാവിന്റെ അനുഗ്രഹങ്ങളാല്‍ സമ്പന്നമാണ്. എന്നാല്‍ ആ അനുഗ്രഹലോകത്ത് ജീവിക്കുന്ന മനുഷ്യനോ, അത്ഭുതങ്ങളുടെ കലവറയും. […]


