അന്ത്യപ്രവാചകര്‍ മുഹമ്മദ് മുസ്ഥഫാ(സ്വ) യെ സര്‍വലോകര്‍ക്കും അനുഗ്രഹമായിട്ടാണ് അല്ലാഹു നിയോഗിച്ചിട്ടുള്ളത്. ഇത് അംഗീകരിക്കുന്നവരാണ് സത്യവിശ്വാസികള്‍. തങ്ങളോടുള്ള നിഷ്കളങ്കമായ സ്നേഹം ഒരു വിശ്വാസിയുടെ പ്രധാന ഘടകമാണ്. അത് കൊണ്ടു തന്നെ നബി തങ്ങളെ കുറിച്ച് പഠിക്കലും അറിയലും അനിവാര്യമാണ്. എന്നാലെ ഒരു വിശ്വാസി പൂര്‍ണ വിശ്വാസി ആവുകയുള്ളൂ. ഓരോ വിശ്വാസിയുടെയും അഭയകേന്ദ്രമാണ് മദീന. അവിടെയെത്താന്‍ ആഗ്രഹിക്കാത്ത ഒരു വിശ്വാസിയുമുണ്ടാവില്ല. കാരണം, അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ) തങ്ങളുടെ പാദം പതിഞ്ഞ മണ്ണിനേക്കാള്‍ പരിശുദ്ധമായ മണ്ണ് വേറെയില്ലല്ലോ… മദീനയേക്കാള്‍ ശ്രേഷ്ഠമായ വേറെ […]
Tag: നബി
ഈ സ്നേഹം നിഷ്കപടമാണ്
മുത്ത് നബിയുടെ സ്നേഹം വിശാലമാണ്. അറബിയും അനറബിയും കറുത്തവനും വെളുത്തവനും ഉന്നത കുലജാതനും താഴ്ന്നവനുമെല്ലാം ആ സ്നേഹവ്യത്തത്തിലുണ്ട്. മനഷ്യന് പുറമെ പക്ഷി മ്യഗാദിികളും സസ്യലതാദികളുമെല്ലാം അവിടുത്തെ സ്നേഹത്തിന്‍റെയും കരുണയുടേയും ആഴവും പരപ്പും ഉള്‍കൊണ്ടവരാണ്. ആ സ്നേഹത്തെ ഉള്ളറിഞ്ഞ് മനസ്സിലാക്കുമ്പോഴാണ് ഓരോ വിശ്വാസിയുടേയും ഹ്യത്തടം തുടിക്കുന്നത്. ആ കാരുണ്യത്തെ തുറന്ന ഹ്യദയത്തോടെ സ്വീകരിക്കുമ്പോഴാണ് ഇതര മതസ്ഥര്‍ക്ക് പോലും മുത്ത് നബി സ്നഹക്കടലാകുന്നത്. സത്യത്തോടു കണ്ണടച്ചിരിക്കുന്നവരും ആ മഹത് ചരിത്രത്തെ തിരസ്കരിക്കുന്നവരുമാണ് തിരുഹബീബിനെ ഇകഴ്ത്തിക്കാണിക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നത്. പാരാവാരം കണക്കെ […]


