മുത്ത് നബി ﷺ മക്കയിൽ അല്ലാഹുവിന്റെ സന്ദേശവുമായി വന്നപ്പോൾ എല്ലാവരും അത് സ്വീകരിക്കാൻ തയ്യാറായില്ല. കാലങ്ങളായി തങ്ങൾ കൊണ്ട് നടക്കുന്ന വിശ്വാസങ്ങളും ആചാരങ്ങളും ഉപേക്ഷിക്കേണ്ടിവരുമെന്ന ഭയവും തങ്ങളുടെ സ്ഥാനമാനങ്ങൾ നഷ്ടപ്പെടുമെന്ന ആശങ്കയും ചിലർക്കുണ്ടായി. അതുകൊണ്ട് അവർ പ്രവാചകൻ ﷺയെ എതിർക്കാൻ തുടങ്ങി. ചിലർ മുത്ത് നബിയെ പരിഹാസ കഥാപാത്രമാക്കി, പൊതുയിടങ്ങളിൽ വെച്ച് അപമാനിച്ചു. ചിലർ നബിയെക്കുറിച്ച് പലതരത്തിലുള്ള ആരോപണങ്ങൾ ഉന്നയിച്ചു. എന്നാൽ ഇതൊന്നും പ്രവാചകൻ ﷺയെ തന്റെ ദൗത്യത്തിൽ നിന്ന് ഒട്ടും പിന്തിരിപ്പിച്ചില്ല. അല്ലാഹു ഖുർആനിൽ പറയുന്നത് നോക്കൂ: […]
Tag: malayalam
ഹിജ്റ കലണ്ടറിന്‍റെ ചരിത്രവും പ്രാധാന്യവും
നിയാസ് കൂട്ടാവില്‍ സമയവും കാലവും നിര്‍ണയിക്കല്‍ ലോകക്രമത്തിന് അനിവാര്യതയാണ്. കാലങ്ങളെയും ദിവസങ്ങളെയും ആവര്‍ത്തനങ്ങളോടെ ക്രമീകരിച്ച ഒരു സംവിധാനമാണ് കലണ്ടര്‍. ആളുകള്‍ അവരുടെ ജീവിതം ചിട്ടപ്പെടുത്താന്‍ സഹായിക്കുന്നതിന് സഹസ്രാബ്ദങ്ങളായി നിരവധി കലണ്ടറുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. മത, സാമൂഹിക, സാംസ്കാരിക തലങ്ങളിലായിന്ന് നാല്‍പതോളം കലണ്ടര്‍ ലോകത്ത് ഉപയോഗിക്കുന്നുണ്ട്. ഭൂമിശാസ്ത്രപരവും കാലാവസ്ഥ സംബന്ധിയുമായ പ്രതിഭാസങ്ങളായിരുന്നു ആദ്യകാല കലണ്ടര്‍ സംവിധാനത്തിന്‍റെ അടിസ്ഥാനം. മനുഷ്യ നാഗരികത കൂടുതല്‍ സങ്കീര്‍ണ്ണമായപ്പോള്‍ അനുമാനങ്ങളും മറ്റും കാലങ്ങളെയും യുഗങ്ങളെയും നിര്‍ണ്ണയിക്കാന്‍ ആവശ്യമായി വന്നു. മനുഷ്യന്‍ അവന്‍റെ ദൈനംദിന അനുഭവങ്ങളാല്‍ നയിക്കപ്പെടണമെന്നത് […]


