2011 January-February Hihgligts നബി സാമൂഹികം ഹദീസ്

കുടുംബം പ്രവാചകമാതൃകയില്‍

old-palaces-of-saudi-arabia-5

ഇസ്ലാം കുടുംബത്തെ ആവോളം പ്രോത്സാഹിപ്പിക്കുന്നു.എന്നല്ല പ്രകൃതിയോടൊത്തിണങ്ങിയ ആശയത്തെയാണ്, മനുഷ്യ ജീവിതത്തെ മുഴുവന്‍ ചൂഴ്ന്ന് നില്‍ക്കുന്ന പ്രത്യയശാസ്ത്രമായ ഇസ്ലാം അനുശാസിക്കുന്നത്.സ്ത്രീപുരുഷ ബന്ധത്തോടെ രൂപപ്പെടുന്ന ഒരു പ്രത്യേകവ്യവസ്ഥയാണ് കുടുംബം.ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്‍റെ പളപളപ്പില്‍ ജീവിക്കുന്ന പാശ്ചാത്യ വര്‍ഗ്ഗം പോലും കുടുംബത്തെ സംബന്ധിച്ചാണ് സംസാരിക്കുന്നത്.ഒരു തെരഞ്ഞെടുപ്പ് വേളയില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ക്ലിന്‍റന്‍റെ മോട്ടോ തന്നെ കുടുംബ വത്കരണമായിരുന്നു.
കുടുംബ സംവിധാനത്തിന്‍റെ അടിക്കല്ലിന് ഇളക്കം തട്ടിയത് പതിനാല്പതിനഞ്ച് നൂറ്റാണ്ടുകളില്‍ പാശ്ചാത്യ യൂറോപ്യന്‍ നാടുകളിലുണ്ടായ നവോത്ഥാനത്തോടെയും അതെ തുടര്‍ന്നു വന്ന വ്യാവസായിക വിപ്ലവത്തോടെയുമാണ്.ധനാര്‍ജ്ജന വ്യഗ്രത മനുഷ്യരെ ഉന്മത്തരാക്കി ആവുന്നത്ര പണവും സുഖാര്‍ഭാടങ്ങളും നേടാനുള്ള ഭ്രാന്തമായ ആര്‍ത്തിയില്‍ പാശ്ചത്യ ലോകം ജീവിത മൂല്യങ്ങളെ മറന്ന് കളഞ്ഞു.അരാജകത്വം സര്‍വത്ര അഴിഞ്ഞാടി.ഒന്നിച്ചു ജീവിക്കുക എന്നതിനുപകരം ഒരുമിച്ചു സുഖിക്കുക എന്ന അവസ്ഥയിലേക്ക് ദാന്പത്യം അധ:പതിച്ചു.മാതൃപിതൃ ബന്ധങ്ങള്‍ പ്രഹേളികയായി.ഇവിടെയാണ് നടേ സൂചിപ്പിച്ച അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ തെരഞ്ഞെടുപ്പാഹ്വാനം പ്രസക്തമാവുന്നത്.
മനുഷ്യരാശിയുടെ ആദ്യകാല സാഹിത്യമെന്നു വിശേഷിപ്പിക്കുന്ന ഋഗ്വേദത്തില്‍ പോലും വിവാഹത്തെക്കുറിച്ചും ദന്പതിമാരുടെ ധര്‍മത്തെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.ഇതെല്ലാം കുടുംബമായി ജീവിക്കുന്നതിന്‍റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നു.
പുതുതലമുറയുടെ സൃഷ്ടി സാക്ഷാത്കാരവും നമുക്ക് അവശതകള്‍ വരുന്പോള്‍ ഒരാശ്രയമായും കൈത്താങ്ങായും സഹവസിക്കുന്ന നമ്മുടെ മക്കളെന്ന് ആത്മാഭിമാനത്തോടെ വിളിക്കാനാവുന്ന പരിതസ്ഥിതി ഇതെല്ലാം കുടുംബത്തിലൂടെ പൂവണിയുന്നു.ദാന്പത്യമെന്ന സങ്കല്‍പത്തിന് മനുഷ്യനോളം പഴക്കമുണ്ട്.പ്രാപഞ്ചിക സംവിധാനത്തിലുള്ള ദൈവിക ആസൂത്രണത്തിന്‍റെ നിദര്‍ശനമായി ഇതിനെ വിലയിരുത്താവുന്നതാണ്.സ്വഛന്ദമായ പ്രകൃതി സത്യങ്ങള്‍ക്കുനേരെ ഇസ്ലാം കണ്ണടക്കുന്നില്ല.ഇതര പ്രത്യയശാസ്ത്രങ്ങളുടെ സ്ഥിതി അതിക്രൂരമാണ്. “”ക്ഷണിക്കപ്പെട്ടവരും വരം നല്‍കപ്പെട്ടവരുമായ യുവതി യുവാക്കള്‍ ദൈവിക ജീവിതത്തിലും സന്യാസ ജീവിതത്തിലും മറ്റുള്ളവര്‍ വിവാഹജീവിതത്തിലും പ്രവേശിക്കട്ടെ” എന്നാണ് ക്രൈസ്തവത പഠിപ്പിക്കുന്നത്. അങ്ങനെ പെണ്ണുകെട്ടാന്‍ പാടില്ലാത്ത കുറേ പുരോഹിതന്‍മാരും വിവാഹം നിഷേധിക്കപ്പെട്ട കുറെ കന്യകകളും പിറക്കുകയായിരുന്നു. എന്നല്ല സ്ത്രീകളോട് അടുക്കാതിരിക്കുന്നതാണ് പുരുഷന് നല്ലതെന്ന് വിശുദ്ധപൗലോസ് തന്നെ എഴുതിയിട്ടുണ്ടത്രെ. എത്രത്തോളം അരോചകമാണിത്.
തിരുനബി (സ)മാതൃക
മുസ്ലിം സമൂഹം ജീവനുതുല്ല്യം സ്നേഹിക്കുന്ന മുത്തു നബി(സ) കുടും ബം പുലര്‍ത്തിയിരുന്നു. മാലോകര്‍ക്ക് കുടുംബവ്യവസ്ഥതയുടെ വ്യത്യസ്ത മാനങ്ങള്‍ കൈമാറുകയായിരുന്നു അവിടുന്ന്. എന്തിനും ഏതിനും മാതൃകാപുരുഷനായ നബികരീം (സ) പ്രകൃതി ആവശ്യപ്പെടുന്നത് നിവര്‍ത്തിച്ചുകൊടുത്തു.പതിനൊന്ന് ഭാര്യമാരെ മംഗല്യം കഴിച്ചതിലൂടെ മുത്ത് നബി(സ) കുടുംബ ജീവിതത്തിന്‍റെ അടിക്കല്ല് ഉറപ്പിച്ചു. പെണ്ണ് പിടിയനാണെന്ന പൊള്ള വാദക്കാരോട് ചോദിക്കാനുള്ളത് ആരെയാണ് നബി(സ)തങ്ങള്‍ ആദ്യമായി ഭാര്യയായി സ്വീകരിച്ചത്? നാല്പത് വയസ്സുള്ള വിധവയായ ഖദീജാ ബീവിയുടെ കല്ല്യാണം കഴിക്കാനുളള ആഗ്രഹത്തിനുമുന്പില്‍ റസൂലുല്ലാഹി(സ) എതിര്‍പ്പ് പ്രകടിപ്പിച്ചില്ല.ആശയറ്റ വിധവകളെയാണ് അവിടുന്ന് ദത്തെടുക്കാന്‍ ശ്രമിച്ചത്.അതിന്‍റെ മകുടോദാഹരണം തന്നെയാണല്ലോ ഖദീജാ ബീവി (റ)  തിരുനബി(സ) ദാന്പത്യജീവിതം.
ഒരു ലക്ഷത്തിഇരുപത്തിനാലായിരം പ്രവാചകന്മാരും കുടുംബത്തോടൊപ്പം ജീവിതം പങ്കിട്ടവരാണ്. ഭാര്യയോടൊപ്പ മുള്ള ജീവിതം പ്രവാചകവൃന്ദത്തിന്‍റെ സചര്യയാണ്.ഈസാ നബി (അ) വരെ കല്ല്യാണം കഴിക്കാനിരിക്കയാണ്. ഇബ്നുജവ് സിയ്യ(റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ നബികരീം (സ) അരുളി;അന്ത്യനാളില്‍ ഈസാനബി(അ)ഇറങ്ങി വരുകയും വേളികഴിക്കുകയും സന്താനോല്‍പാദനം നടത്തുകയും ചെയ്യും.അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ നടപ്പിലാക്കാന്‍ മുഹമ്മദ് നബി(അ)യെ നിയോഗിച്ചു.അവിടുത്തെ ഓരോ വിവാഹവും പടച്ചറബ്ബിന്‍റെ കല്പനപ്രകാരം മാത്രമായി രുന്നു.നബിതിരുമേനി(സ)പറഞ്ഞല്ലോ””ജിബ്രീല്‍ (അ) മുഖേന അല്ലാഹുവിന്‍റെ കല്പന (വഹ്യ്)പ്രകാരമാണ് ഭാര്യമാരെ മംഗല്ല്യം കഴിച്ചത്”
എന്തുകൊണ്ട് കുടുംബം?
ആധുനിക ബുദ്ധിജീവികളെന്ന് സ്വയം വിളിച്ച് പറയുന്ന ഇക്കാലത്ത്,കുടുംബമില്ലാതെയും ജീവിക്കാമെന്നും അതാണ് ഉത്കൃഷ്ടമെന്നുമെല്ലാം പറഞ്ഞെന്ന് വന്നേക്കാം. ലൈഗിംക ചേഷ്ടകള്‍ക്ക് തടയിടാനും മനുഷ്യരാശിയുടെ നിലനില്പിനും ഭാവിതലമുറയുടെ സൃഷ്ടിപ്പിനും കുടുംബം ഹേതുവാകുന്നു.നബി(സ)പറഞ്ഞു””ഓ യുവാക്കളേ ചെലവ് (ബാഅ:) കൊടുക്കാന്‍ കഴിയുമെങ്കില്‍ വിവാഹം കഴിക്കൂ. അത് കണ്ണിനെ അടപ്പിക്കുന്നതും ഗുഹ്യത്തെ സംരക്ഷിക്കുന്ന തുമാണ്
തോമസ് ബ്രൗണ്‍ പറഞ്ഞതുപോലെ ഇരുവരും രണ്ടാകാത്ത വിധം ഒന്നിച്ചിരിക്കുന്നു കുടുംബ ജീവിതത്തില്‍. സമൂഹത്തിന്‍റെ ഉറവിടമായ കുടുംബമാണ് ശാന്തിയുടെയും ഉറവിടം.ലോകസമാധാനത്തിന് സംതൃപ്ത ദാന്പത്യമാണ് ഒരേയൊരു പരിഹാരം. ആര്‍ത്തവകാരിയോട് സല്ലപിക്കാമെ ന്ന് ഇതിലൂടെ വ്യക്തം.
നബി(സ)ഒരു ഭര്‍ത്താവെന്ന നിലയില്‍
ഹുസൈന്‍ (റ) പറയുന്നു: ഞാനെന്‍റെ പിതാവിനോട് റസൂല്‍ (സ) യുടെ കുടുംബ ജീവിതത്തെക്കുറിച്ച് ചോദിച്ചു. പിതാവ് പറഞ്ഞു:റസൂല്‍(സ)വീട്ടില്‍ വന്നാല്‍ സമയം മൂന്നായി ഭാഗിക്കും.ഒരു ഭാഗം ഇബാദത്തിന് ഒരു ഭാഗം വീട്ടികാര്‍ക്ക് ഒരു ഭാഗം സ്വന്തം ആവശ്യത്തിന്.സ്വന്തത്തിനുള്ള സമയത്തിന്‍റെ പകുതി ഭാഗവും ജനങ്ങളുടെ ക്ഷേമത്തിനാ യിരിക്കും വിനിയോഗിക്കുക. അനസ്(റ) പറയുന്നു: റസൂല്‍(സ) ഭാര്യമാരുടെ അടുക്കല്‍ ചെന്നാല്‍ സുഗന്ധദ്രവ്യം ചോദിക്കും. റസൂല്‍(സ) പത്നിമാരോട് തമാശകള്‍ പങ്കിട്ടിരു ന്നു. വിനോദവും സല്ലാപവും നടത്തിയിരുന്നു. മുത്തു നബി(സ)പറയുകയും ചെയ്തു: മുഅ്മിനിന്‍റെ എല്ലാ കളിയും ബാത്തിലാണ്. മൂന്ന് കാര്യത്തിലൊഴികെ ഒന്ന് കുതിരയെ പരിശീലിപ്പിക്കുക. അന്പൈത്ത് പരിശീലനം ഭാര്യമാരൊത്തുള്ള വിനോദം.ഇത് ഒരുത്തന്‍റെ ബാധ്യതയും കര്‍ത്തവ്യവുമാണ്.ആഇശാ (റ) പറയുന്നു: റസൂല്‍ (സ) കൈ കൊണ്ട് ഭാര്യമാരെയോ വേലക്കാരെയോ അടിച്ചിട്ടില്ല.(മുസ്ലിം)
ആഇശാ ബീവി(റ)വീണ്ടും:ഞാന്‍ നബി(സ)യുടെ അടുക്കല്‍ വെച്ച് പാവകള്‍ കൊണ്ട് കളിക്കാറുണ്ടായിരുന്നു. (കുട്ടിയായിരുന്നപ്പോള്‍). കൂടെ കളിക്കാന്‍ സ്നേഹിതകളുമു ണ്ടായിരുന്നു. നബി(സ)വന്നാല്‍ അവര്‍ മറഞ്ഞ് നില്‍ക്കും അപ്പോള്‍ അവരെ നബി(സ) എന്‍റെ അടുക്കലേക്ക് വിടും. ഞങ്ങള്‍ കളി തുടരും (ബുഖാരി,മുസ്ലിം)
ഭാര്യമാരുമായി സല്ലപിച്ചിരുന്ന റസൂല്‍(സ) വീട്ടുജോലി കളില്‍ അവരെ സഹായിച്ചിരുന്നു. (സീറതു സയ്യിദില്‍ബശര്‍) ത്വാഹാ നബി(സ)പറഞ്ഞു: സത്യ വിശ്വാസി സത്യ വിശ്വാസി നിയോട് ഈര്‍ഷ്യത വെച്ച് പുലര്‍ത്തരുത്. അടുപ്പത്ത് തീയും പുകയും തിന്ന് വളരെ സാഹസപ്പെട്ട് വിളന്പുന്ന പാചകത്തിന് കാക്കതൊള്ളായിരം കുറ്റവും കുറവും കണ്ടെത്തുന്ന നമ്മെ കണ്ടറിഞ്ഞ് റസൂല്‍ പറഞ്ഞപോലെയുണ്ട് അവിടുത്തെ തിരുവചനം. അവളുടെ ഒരു സമയത്തുള്ള സ്വഭാവത്തില്‍ വെറുപ്പ് തോന്നിയാല്‍ മറ്റൊന്നില്‍ അവന് തൃപ്തിയുണ്ടായേ ക്കുമെന്നും അവിടുന്ന് പ്രതിവചിച്ചു.
ഭാര്യമാരോട്
പ്രിയപത്നി ആഇശ(റ)പറയുന്നു;ഒരു രാത്രിയില്‍ നബി(സ)ഭാര്യമാരോട് ദീര്‍ഘനേരം സംസാരിച്ചിരുന്നു.കളിയും ചിരിയും തമാശകളും കലര്‍ന്ന ആ സം സാരത്തിനിടയില്‍ പത്നിമാരില്‍ ഒരാള്‍ പറഞ്ഞു: ഈ വര്‍ത്തമാനം ഖുറാഫയുടെ വര്‍ത്തമാനം പോലെയുണ്ടല്ലോ? ഇത് കേട്ട മാത്രയില്‍ നബി(സ)ചോദിച്ചു:ഖുറാഫ ആരാണെന്ന് നിങ്ങള്‍ക്കറിയാമോ?ഉദ്റത്ത് കുടുംബത്തില്‍ പെട്ട ഒരാളായിരുന്നു അത്.പണ്ട് അഞ്ജാത കാലത്ത് ജിന്നുകള്‍ അയാളെ തട്ടികൊണ്ട് പോയി.ദീര്‍ഘ നേരം അവരോടൊത്ത് ജീവിച്ചതിനു ശേഷം മനുഷ്യരിലേക്ക് തന്നെ അവര്‍ അയാളെ മടക്കി വിട്ടു.പ്രവാസത്തിനു ശേഷം മനുഷ്യരിലെ കൂട്ടുകാരുമായി ഒന്നിച്ചിരിക്കുന്പോള്‍ മുന്പ് ജിന്നുകളില്‍ കണ്ടതായ പല അത്ഭുതങ്ങളും അയാള്‍ വിവരിക്കാറുണ്ടായിരുന്നു.(തിര്‍മുദി,അഹ്മദ്)
വീട്ടുജോലികളിലും അടുക്കള വൃത്തികളിലും നബി(സ)ഭാര്യമാരെ സഹായിക്കാറുണ്ടായിരുന്നു.വസ്ത്രം അലക്കും,ആടിനെ വൃത്തിയാക്കും,ആടിനെ കറക്കും,ചെരുപ്പ് കേടായാല്‍ സ്വയം നന്നാക്കും,ആവശ്യങ്ങള്‍ സ്വയം നിര്‍വഹിക്കും,അതിഥിയെ പരിചരിക്കും ഇത്തരം ഉദാത്ത മാതൃകള്‍ തിരുസവിധത്തില്‍ നമുക്ക് വായിച്ചെടുക്കാനാവും.
അലി(റ)പറയുന്നു:തിരുനബി(സ)ഭാര്യമാര്‍ക്ക് വേണ്ടി അണിഞ്ഞൊരുങ്ങി നില്‍ക്കാറുണ്ടായിരുന്നു.അവരെ കളിപ്പിക്കും അവരുടെ ഇഷ്ടങ്ങള്‍ യഥോചിതം വകവെച്ചുകൊടുത്തിരുന്നു.
ആരംഭറസൂല്‍ (റ) പറഞ്ഞു:നിങ്ങള്‍ നിങ്ങളുടെ വസ്ത്രം കഴുകുക,മുടി വൃത്തിയാക്കുക,പല്ലു തേക്കുക,അണിഞ്ഞൊരുങ്ങുക,വൃത്തിയാവുക,ബനൂ ഇസ്രാഈല്യര്‍ ഇതൊന്നും ചെയ്തിരുന്നില്ല.അതു കാരണം അവരുടെ ഭാര്യമാര്‍ വഴിതെറ്റിയിരുന്നു.ആഇശാ (റ) പറഞ്ഞു : ഒരിക്കല്‍ നബി(സ) എന്‍റെ അറയുടെ വാതില്‍ക്കല്‍ നില്‍ക്കുന്നതായി ഞാന്‍ കണ്ടു.ഏതാനും ഹബ്ശക്കാര്‍ പള്ളിയില്‍ വെച്ച് ഹിറാബ് കൊണ്ട് കളിക്കുന്നുണ്ടായിരുന്നു.അന്നേരം തന്‍റെ ചെവിന്‍റെയും ചുമലിന്‍റെയും ഇടയിലൂടെ കളികാണാന്‍ നബി(സ)എനിക്കു സൗകര്യം ചെയ്തു തന്നു.കളി അവസാനിക്കുന്നതുവരെ നബി(സ)എനിക്കു വേണ്ടി നിന്നു.(ബുഖാരി,മുസ്ലിം)
ആഇശാ (റ) കുടിച്ചവെള്ളത്തിന്‍റെ ബാക്കി അവരുടെ വായ വെച്ച ഭാഗത്തുവെച്ചു തന്നെ റസൂല്‍ (സ) വായ വെച്ചു കുടിച്ചിരുന്നു.ആഇശ(റ)ഒരു എല്ലില്‍ നിന്നും ഇറച്ചി കടിച്ചെടുത്താല്‍ റസൂല്‍ (സ) ആ എല്ലു വാങ്ങി ആഇശ(റ)കടിച്ച സ്ഥലത്തുനിന്നു തന്നെ ഇറച്ചി കടിച്ചെടുക്കുമായിരുന്നു.(ഖബസാതുന്‍ മിന്‍ ഹയാത്തിര്‍റസൂല്‍(സ).

Leave a Reply

Your email address will not be published. Required fields are marked *