കുണ്ടൂര്‍… ആ നാമം പരിചയമില്ലാത്തവര്‍ കേരളക്കരയില്‍ ഉണ്ടാവില്ല. പ്രവാജക പ്രേമത്തിന്റെ മായാത്ത സ്മരണകള്‍ കൈരളിക്ക് സമ്മാനിച്ച മഹാമനീഷി… രക്തത്തിലും മാംസത്തിലൂം പ്രവാചക സ്നേഹം അലിഞ്ഞ് ചേര്‍ന്ന അനുപമവ്യക്തിത്വം… വാക്കിലും പ്രവര്‍ത്തിയിലും തിരുചര്യകളെ പരിപൂര്‍ണ്ണമായും അനുധാവനം ചെയ്ത പ്രവാചക സ്നേഹി. അധ്യാത്മികതയിലെ ഗിരിശൃംഖങ്ങള്‍ കീഴടക്കിയ ആത്മീയ നായകന്. അശരണര്‍ക്ക് അത്താണിയും ആലംബഹീനര്‍ക്ക് അഭയമായും ജീവതം ഉഴിഞ്ഞ് വെച്ച നിസ്വാര്‍ത്ഥ സേവകന്. ആശിഖുര്‍റസൂല്‍ കുണ്ടൂര്‍ അബ്ദുല്‍ ഖാദിര്‍ മുസ് ലിയാര്‍. പ്രവാചക അനുരാഗത്തിന്റെ മഹനീയ വരിയുകളുമായി ആശീഖീങ്ങളുടെ മനസ്സില്‍ എന്നും ജീവിക്കുന്നു.
1935 ജൂലൈ ഏഴിനാണ് കുഞ്ഞിമുഹമ്മദ്ഖദീജ ദന്പതികളുടെ മകനായി, മലബാറിലെ തിരൂരങ്ങാടിയിലെ നന്പിടിപ്പറന്പ് തറവാട്ടില്‍ ശൈഖുനാ കുണ്ടൂര്‍ അബ്ദുല്‍ ഖാദിര്‍ മുസ്്ലിയാര്‍ ജനിക്കുന്നത്. ഇളം പ്രായത്തില്‍ തന്നെ വലിയ ഭക്തിയിലും സൂക്ഷമതയിലുമായിരുന്നു അവിടുന്ന് ജീവിച്ചത്. കളി തമാശകളില്‍ ഏര്‍പ്പെടാതെ അനാവശ്യങ്ങളില്‍ തലയിടാതെ ചിട്ടയോടും തഖ്വയോടും കൂടിയ ജീവിതം. സ്വന്തം പിതാവില്‍ നിന്നും പിന്നീട് പള്ളി ദര്‍സുകളില്‍ നിന്നും മത പഠനം. ഒടുവില്‍ വെല്ലൂര്‍ ബാഖിയാത്തില്‍ നിന്ന് ബാഖവി ബിരുദം നേടി. നീണ്ട നാല്‍പ്പത് വര്‍ഷക്കാലത്തെ അധ്യാപനം ഒരു പുരുഷായുസ്സ് കൊണ്ട് ചെയ്ത് തീര്‍ക്കാനാവാത്തത്ര സമൂഹത്തിന് വേണ്ടി സമര്‍പ്പിച്ച് മാര്‍ച്ച് 28 (സഫര്‍28)ചൊവ്വാഴ്ച്ച ഈ ലോകത്തോട് വിട പറഞ്ഞു.
തിരുനബിയോടുള്ള അടങ്ങാത്ത സ്നേഹമായിരുന്നു അവിടുത്തെ ജീവിതം മുഴുവന്‍. തന്റെ ഊണും ഉറക്കവും വിശ്രമവും വിനോദവും ഇരുത്തവും കിടത്തവും പ്രവര്‍ത്തനങ്ങളുമെല്ലാം ആ സ്നേഹച്ചാലില് കുത്തിയൊഴുകിയതായിരുന്നു. മാലകളും മൗലൂദുകളുമെല്ലം അവിടുത്തേക്ക് ഹരമായിരുന്നു. റബിഉല്‍ അവ്വല്‍ ആഗതമായാല്‍ മൗലീദിന്റെ സദസ്സുകള്‍ സംഘടിപ്പിക്കാനും പ്രവാജക പ്രകീര്‍ത്തന സദസ്സുകള്‍ വ്യാപിപ്പിക്കാനും അതീവ തല്പരനായിരുന്നു.
ഒരു നബിദിന ദിവസം രാവിലെ തന്നെ കോരിച്ചൊരിയുന്ന മഴയായിരുന്നു. പക്ഷെ അനുരാഗിക്ക് മുന്നില്‍ മഴയും വെയിലൂമൊന്നും തടസ്സമല്ലല്ലോ… ഉസ്താദും ഏതാനും ആളുകളും കൂടി ബാനറും പിടച്ച് കോരിച്ചൊരിയുന്ന മഴത്തേക്ക്! ഉസ്്താദിന്റെ നേതൃത്വത്തില്‍ ഘോഷയാത്ര. റബീഇന് ഉജ്ജ്വല സ്വീകരണം നല്കി ഇമാം ബുസ്വീരിയുടെ അതി മഹത്തായ പ്രവചാക പ്രേമകാവ്യമാണ് ബുര്‍ദ. കേരളക്കരയില്‍ ഇന്ന് കാണുന്ന ബുര്‍ദാ തരംഗത്തിന്റെ മുഴുവന്‍ ക്രെഡിറ്റും കുണ്ടൂരുസ്താദിന് സ്വന്തം. ബുര്‍ദയെ ജനകീയമാക്കുന്നതില്‍ അവിടുത്തെ പങ്ക് ചെറുതല്ല. ഇതിനപ്പുറം താന്‍ സ്വന്തമായി രചിച്ച പ്രവാജക പ്രകീര്‍ത്തന കാവ്യങ്ങള്‍ ഏറെ പ്രസിദ്ധമാണ്. ഒരു നിമിഷക്കവി കൂടിയായിരുന്നു ഉസ്താദ്. അത്യാത്മിക മേഖലയില മഹാ മനീഷകളോടും അങ്ങേയറ്റത്തെ സ്നേഹമായിരുന്നു കുണ്ടൂര്‍ ഉസ്്താദിന് ബദ്രീങ്ങളും ഗൗസുല്‍ അഅ്ളമും മന്പുറം തങ്ങളുമെല്ലാം അവിടുത്തെ അഭയ കേന്ദ്രമായിരുന്നു. ഇതൊക്കെയായിട്ടും സാമൂഹിക സേവനത്തില്‍ നിന്നും സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ നിന്നും അവിടുന്ന് മാറിനിന്നില്ല. ജനങ്ങള്‍ക്ക് അവരുടെ ആവിശ്യങ്ങള്‍ സ്വയം ചെയത് കൊടുക്കുന്നതില്‍ അവിടുന്ന് മടികാണിച്ചില്ല. റോഡ് നന്നാക്കാനും,മരം നടാനും തുടങ്ങിയ എല്ലാം സാമൂഹിക സേവനങ്ങള്‍ക്കും ഉസ്താദ് മുന്‍പന്തിയിലുണ്ടായിരുന്നു. അനാഥകളോടും അഗതികളോടും അതിരറ്റ കാരുണ്യമായിരുന്നു ഉസ്താദിന്. ഉസ്താദ് സ്ഥാപിച്ച ഗൗസിയ്യ എത്തീംഖാന ഇന്ന് അവര്‍ക്കൊരു തണലായി നിലകൊള്ളുന്നു. അവിടുത്തെ വര്‍ണ്ണനങ്ങള്‍ക്കു മുന്പില് വാക്കുകള്‍ വിളരം. അല്ലാഹു ആ മഹാനുഭാവനോടപ്പം നമ്മെയും അവന്റെ സ്വര്‍ഗ്ഗ ലോകത്ത് ഒരുമിച്ച് കൂട്ടട്ടെ.