ശത്രു സമീപനങ്ങളില്‍ പ്രബോധന സാധ്യതകള്‍

അന്നൊരിക്കല്‍ കര്‍ബല കറുത്തമണ്ണായതാണ് ഓരോ തവണ കര്‍ബലയിലെത്തുമ്പോഴും നെഞ്ചിലൊരു പടപടപ്പാണ് രണ്ട് വര്‍ഷം മുമ്പൊരു ദിവസം വണ്ടിയൊതുക്കി മറ്റു ഡ്രൈവര്‍മാരുടെ കൂടെ കര്‍ബലയിലെ വഴിയരികില്‍ തമാശകളും പറഞ്ഞൊരു ചൂടു ചായ ഊതിക്കുടിച്ച് കൊണ്ടിരക്കുമ്പോഴാണ് ആയുധധാരികളുമായി ഐ. എസിന്‍റെ ഒരു വാഹനം കറുത്ത പതാകകള്‍ പറപ്പിച്ചു തൊട്ടുമുന്നിലൂടെ ചീറിപ്പാഞ്ഞുപോയത്. വലിയ തോക്കുകളുമായി അതിനുള്ളിലിരുന്ന ഇരുണ്ട വേഷധാരികളുടെ കണ്ണുകളിലെ നോട്ടം ഓര്‍ക്കുമ്പോഴെക്കെ ഒരു ഭയം എന്‍റെ മനസ്സിനെ കീഴടക്കിയ പോലെ തോന്നി. അതിനിടയിലാണ് ആ ശബ്ദം ഞാന്‍ കേട്ടത്. വല്ലാത്ത ഒച്ചയോടെ തലക്കു മുകളിലൂടെ ബാഗ്ദാദിനെ ലക്ഷ്യം വെച്ച് ഷെല്ലുകള്‍ തുടരെത്തുടരെ പോയിക്കൊണ്ടിരിക്കുന്നു. തകര്‍ന്നടിഞ്ഞ കെട്ടിടത്തില്‍നിന്നുയരുന്ന നിലവിളികളും ചിതറിയ അവയവങ്ങള്‍ നോക്കി വിലപിക്കുന്ന ജീവ ഛവങ്ങളും രക്തത്തിന്‍റെ ഉണങ്ങാത്ത കറപ്പാടുകളില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധത്തോടെ കണ്ട് കണ്ണ് തളളി ശരീരങ്ങളുടെയും ഇടയില്‍ വീണു കിടക്കുന്ന കറുത്ത പതാകയെടുത്ത് നിവര്‍ത്തിയപ്പോള്‍ എന്‍റെ മനസ്സിനത് വിശ്വസിക്കാനായില്ല. കലിമത്തുതൗഹീദിന്‍റെ സത്യ സാക്ഷ്യങ്ങള്‍ ഉല്ലേഖനം ചെയ്യപ്പെട്ടിരുന്ന പതാക. മനസ്സ് മറ്റേതോ ലോകത്തേക്ക് നീങ്ങി മനസ്സില്‍ ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങള്‍ വന്ന് കൊണ്ടിരുന്നു. ഇവരെല്ലാം മുസ്ലീംങ്ങളാണോ? ഒരു മുസ്ലിമിന് ഇങ്ങനെ യൊക്കെ ചെയ്യാന്‍ കഴിയുമോ? ഇതാണോ പ്രബോധകന്‍റെ ധര്‍മ്മം. ‘അല്ല? ഉറപ്പാണെനിക്ക.് പണ്ടെന്‍റെ മൊയ്തു ഉസ്താദ് പറഞ്ഞ കാര്യങ്ങളാണെനിക്ക് ഓര്‍മ്മ വന്നത്. അന്ന് റസൂലിന്‍റെ ശത്രു സമീപനത്തെ കുറിച്ചായിരുന്നു ചര്‍ച്ച. റസൂലിന്‍റെ സ്വഭാവം തെളിനീരിനിനെക്കാള്‍ തെളിഞ്ഞതായിരുന്നു. പലപ്പോഴും ശത്രുകള്‍പോലും വിസ്മയിച്ചിരിക്കാം നുബുവ്വത്തിന്‍റെ പത്താം വര്‍ഷത്തില്‍ റസൂല്‍(സ്വ) ത്വാഇഫ് നഗരത്തില്‍ ചെന്ന് സഖീഫ് ഗോത്രകാരെ ഇസ്ലാമിലേക്ക് ക്ഷണിച്ച പ്പോള്‍ അവര്‍ റസൂലിനെ കൂക്കി വിളിക്കുകയും കല്ലെറിയുകയും തെറിവിളിക്കുകയും ചെയ്തു. മാത്രമല്ല തിരുപാദങ്ങളില്‍ നിന്നും രക്തത്തുള്ളികള്‍ പ്രവഹിച്ചപ്പോള്‍ മുമ്പിലുള്ള പര്‍വ്വതം ആ ധിക്കാരികളായ സമൂഹത്തിന് മേല്‍ മറിക്കാന്‍ അനുമതി തേടിയ ജിബ്രിലിനോട് കാരുണ്യക്കടലായ മുത്ത് റസൂല്‍ പറഞ്ഞത് അവരുടെ സന്തതികളില്‍ ഒരാളെങ്കിലും സത്യമതത്തിലേക്ക് കടന്ന് വന്നാല്‍ അതാണ് നന്മ എന്നായിരുന്നു. സ്വന്തം നാട്ടുകാരും വീട്ടുകാരും റസൂലിനെയും അനുയായികളെയും വര്‍ഷങ്ങളോളം ശിഅ്ബ് അബീത്വാലിബ് എന്ന മലഞ്ചെരിവില്‍ ഭക്ഷണം കൊടുക്കാതെ വിലക്കേര്‍പ്പെടുത്തിയിട്ടും ജന്മനാട് വിട്ട് പോകേണ്ടിവന്നിട്ടും അവസാനം ഫത്ഹ് മക്കയുടെ സമയത്ത് “നിങ്ങള്‍ക്കെല്ലാം മാപ്പ് തന്നിരിക്കുന്നു. നിങ്ങളെല്ലാം സ്വതന്ത്രരാണ്. അള്ളാഹു നിങ്ങള്‍ക്ക് ഹിദായത്ത് തരട്ടെ” എന്ന് പറഞ്ഞ് ലോകത്ത് ഒരു ഭരണാധികാരിക്കും കാണിക്കാന്‍ കഴിയാത്ത വിനയത്തിന്‍റെ മകുടോദാഹരണമായിരുന്നു നബിതങ്ങള്‍ കാണിച്ചത്. ഹിജ്റക്ക് മുമ്പ് മുസ്ലിംങ്ങള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ വര്‍ധിച്ചപ്പോള്‍ തിരുസഖാക്കള്‍ നബിയെ സമീപിച്ചു. അപ്പോള്‍ മുത്ത് നബി(സ്വ) പറഞ്ഞു: “ഞങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന ജനങ്ങളുടെ ശരീരങ്ങള്‍ ഇരുമ്പുചീര്‍പ്പുകളാല്‍ ഉരിക്കപ്പെട്ടു. മുടിയും തലയും പിടിച്ച് നില്‍ക്കുകയും ശിരസ്സിലൂടെ വാളൂര്‍ന്ന് ഉടല്‍ ഛേദിക്കുകയും ചെയ്തു. എന്നിട്ടും അവര്‍ അള്ളാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് മാറിയില്ല. ഇസ്ലാം അവസാനം വിജയം വരിക്കും”. ഇതായിരുന്നു മുത്ത് നബിയുടെ മറുപടി.
ഉഹ്ദ് യുദ്ധത്തില്‍ നബിയുടെ കരളിന്‍റെ കഷ്ണമായ ഹംസ(റ)ന്‍റെ നെഞ്ച് പിളര്‍ത്തി കരള്‍ വലിച്ചൂരിയെടുത്ത് ചവച്ചു തുപ്പിയ അബൂസുഫിയാന്‍റെ ഭാര്യ ഹിന്ദ് ഇസ്ലാം മതം സ്വീകരിച്ചപ്പോള്‍ പഴയകാല കുറ്റങ്ങള്‍ റസൂല്‍ ഓര്‍മ്മപ്പെടുത്തിയില്ല. ഇത് കണ്ട് ഹിന്ദിന്‍റെ കണ്ണുകള്‍ നിറഞ്ഞതില്‍ അശ്രുപ്പൊഴിക്കുന്നുണ്ടായിരുന്നു.
സൈനബ ബിന്‍തു ഹാരിസ് എന്ന ജൂത സ്ത്രീ മാംസത്തില്‍ വിഷം ചേര്‍ത്തപ്പോഴും ലുബൈദ് ഇബ്നു അഅ്സം എന്ന ജൂത വഞ്ചകന്‍ നബി(സ്വ)ക്ക് സിഹ്ര്‍ ചെയ്തപ്പോഴും അവിടുന്ന് മാപ്പ് കൊടുത്തു. മക്ക വിജയത്തിന് വേണ്ടിയുള്ള രഹസ്യമായ ചര്‍ച്ച ചോര്‍ത്തിയ ഹാത്തിബ്നു ആബീബല്‍ത്ത അതിനും മക്ക വിജയത്തില്‍ പിടിക്കപ്പെട്ടവര്‍ക്കും റസൂല്‍ മാപ്പ് കൊടുക്കുകയാണ് ചെയ്തത്. ഇന്നത്തെ ഐസിനെ പോലെ ഭീകര സംഘടനകളുണ്ടാക്കി ശത്രുക്കളെ നശിപ്പിക്കാനല്ല റസൂല്‍ കല്‍പിച്ചത്. ഐ.എസ് ഭീകരര്‍ പ്രതിനിധാനം ചെയ്യുന്നത് യഥാര്‍ത്ഥ ഇസ്ലാമല്ല. കാരണം ഇസ്ലാം അവരുടെ ചെയ്തികള്‍ പഠിപ്പിച്ചിട്ടില്ല. അവരുടെ കറുത്ത കരങ്ങള്‍ക്ക് മുത്ത് നബിയുടെ പാരമ്പര്യം പറഞ്ഞു കൂടാ. മൊയ്തു ഉസ്താദിന്‍റെ വാക്കുകള്‍ എന്‍റെ മനസ്സില്‍ വല്ലാതെ ഇടം പിടിച്ചു. വരണ്ട മണ്ണിന്‍റെ ഗന്ധം ചുടുകാറ്റിലൂടെ വമിച്ചപ്പോള്‍ വല്ലാതെ അസ്വസ്ഥത തോന്നി. ഇരുണ്ട പുകയിലൂടെ എന്‍റെ ട്രക്കിനെയും അന്വേഷിച്ചു ഞാന്‍ നടന്നു കൊണ്ടിരുന്നു.

ഉനൈസ് കിടങ്ങഴി ശത്രു സമീപനങ്ങളില്‍
പ്രബോധന സാധ്യതകള്‍

ഉനൈസ് കിടങ്ങഴി

Write a comment