2020 January-February Shabdam Magazine തിരിച്ചെഴുത്ത്

നീതി പീഠം തരം താഴരുത്

ബാബരി വിധിക്കു ശേഷം ദൗര്‍ഭാഗ്യകരവും അന്യായവുമായ വിധി തീര്‍പ്പുകളാണ് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യമൊട്ടുക്കും ജനങ്ങള്‍ തെരുവിലറങ്ങി പ്രതിഷേധിക്കുമ്പോള്‍ അത് കണ്ടില്ലെന്ന് നടിക്കുകയാണ് പരമോന്നത നീതീ പീഠം. പൗരത്വ നിയമവുമായി ബന്ധപ്പെട്ട കേന്ദ്ര നടപടിക്രമങ്ങള്‍ സ്റ്റേ ചെയ്യാതെ അവര്‍ക്ക് സൗകര്യമൊരുക്കും വിധം നാലാഴ്ച്ച കൂടി നീട്ടി നല്‍കിയത് തീര്‍ത്തും പ്രധിഷേധാര്‍ഹമാണ്. ഹരജികളുടെ വര്‍ധനവ് സൂചിപ്പിച്ചും നിയമം പ്രാബല്യത്തില്‍ ആയില്ലെന്ന് പറഞ്ഞും ഭരണകൂടത്തെ പ്രീണിപ്പിക്കാന്‍ സ്വയം തരം താഴുകയാണ് നീതീ പീഠം ചെയ്തിരിക്കുന്നത്. ജനങ്ങളുടെ പ്രതിഷേധം കെട്ടടങ്ങുമ്പോള്‍ നിയമം എളുപ്പത്തില്‍ നടപ്പിലാക്കാമെന്ന കണക്കുകൂട്ടലിലാണ് ഭരണകൂടം. ജനങ്ങളുടെ ആശങ്കയകറ്റുന്നതിനു പകരം അവരെ ദുരന്ത മുഖങ്ങളിലേക്ക് വലിച്ചെറിയുക വഴി നീതി പീഠത്തിന്‍റെ അന്തസ്സിനാണ് കോട്ടം സംഭവിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടന എഴുപതാണ്ട് തികക്കുന്ന വേളയില്‍ അത് പ്രധാനം ചെയ്യുന്ന നിയമ സുരക്ഷിതത്വവും നീതിയും ഉറപ്പു വരുത്താനാണ് ന്യായാസനം ശ്രമിക്കേണ്ടത്.

 

Leave a Reply

Your email address will not be published. Required fields are marked *