കവിത/ശഫീഖ് ചുള്ളിപ്പാറ
തുടക്കവും
ആയിരുന്നന്ന്
ഉച്ചഭാഷിണികളുടെ
അനുരണനങ്ങളില്ലായിരുന്നന്ന്
എങ്കിലുമാബാലവൃദ്ധം ജനങ്ങള്‍
കൂടിയിരുന്നന്ന്
ഈറനണിഞ്ഞ നയനങ്ങളുമായി
കേട്ടിരുന്നന്ന്
ഇനി ഞാന്‍ ഉണ്ടാവില്ലെന്ന്!
ഇനി ഞാന്‍ ഉണ്ടാവില്ലെന്ന്!
നിണവും ധനവും
ആദരിച്ചീടണം
അഹദോന്‍റെ കലാം
ചേര്‍ത്തു പിടിച്ചീടണം
വര്‍ണ്ണങ്ങളെന്നും
ഒരുമിച്ചിരുന്നീടണം
നീചത്വങ്ങളെയെന്നും
നീ കരുതിടേണം…
ചൊവ്വേ പോയിടേണം!
ചൊവ്വേ പോയിടേണം!
ഓ മനുഷ്യരെ….
സ്വഹ്റാഇ*ലിന്നുമത്
മുഴങ്ങുന്നുണ്ട്.
വിശ്വാസിയുടെ
കര്‍ണപടങ്ങളിലേക്ക്
അലയടിക്കുന്നുമുണ്ട്
ആ അഭിസംബോധനത്തിന്‍റെ
പ്രതിധ്വനികളിപ്പോഴും…..