2016 OCT NOV Hihgligts കാലികം പഠനം പൊളിച്ചെഴുത്ത് രാഷ്ടീയം വായന സമകാലികം സംസ്കാരം സാമൂഹികം

ക്ഷുനക നിര്‍മാര്‍ജനത്തിന്‍റെ മതവും ശാസ്ത്രവും

മുപ്പത്തിയഞ്ചോളം ശുനകന്മാര്‍ ചേര്‍ന്ന് തിരുവനന്തപുരത്തെ ഒരു വീട്ടമ്മയെ കടിച്ചു കീറിയത് ഈയടുത്ത് വാര്‍ത്തയായിരുന്നു. കണ്ണൂരിലെ മമ്പറത്ത് നാടോടി സ്ത്രീയെ മുഖം വികൃതമാക്കും വിധം നായ കടിച്ചു കീറി. കളിച്ചു കൊണ്ടിരിക്കുന്ന കുട്ടിയെ നായ ഓടിച്ചു കടിച്ചു. വീട്ടിലിരിക്കുന്ന കുട്ടിയെ വാതില്‍ തുറന്ന് അകത്തു കയറി തലയ്ക്കു കടിച്ചു. ഇതൊക്കെ ദിവസവും വായിക്കുകയും കാണുകയും ചെയ്യുന്ന വാര്‍ത്തകളാണ്. തെരുവുനായ് അക്രമണം: നൂറിലേറെ കോഴികളെയും ആടുകളെയും കൊന്നു എന്ന വാര്‍ത്ത മറ്റൊന്ന്. കോഴിഫാമിനകത്ത് കയറി നായക്കൂട്ടം അക്രമണം നടത്തിയത്രെ. ഇതിന്‍റെയൊക്കെയിടയിലും നായ്ക്കളെ കൊന്നതിന്‍റെ പേരില്‍ മനുഷ്യരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. ചെങ്ങമനാട് ഗ്രാമ പഞ്ചായത്തില്‍ തെരുവു നായ്ക്കളെ കൊല്ലാന്‍ നേതൃത്വം നല്‍കിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ആര്‍. രാജേഷ്, വൈ.പ്രസിഡണ്ട് ആശാ എല്യാസ്, പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ ഇരുപതോളം പേരെ അടുത്ത് നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. നായ്ക്കളെ കൊന്ന് മനുഷ്യാവകാശം സംരക്ഷിക്കുന്ന ജനപ്രതിനിധികളെ പോലീസ് അറസ്റ്റ് ചെയ്യുന്നു. മനുഷ്യനോടില്ലാത്ത സ്നേഹവും വാത്സല്യവും ചില ബുദ്ധിജീവികള്‍ക്ക് മൃഗങ്ങളോട് തോന്നുന്ന പ്രവണതയാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്ന കേരളത്തിന്‍റെ പരിതസ്ഥിതി. ഈ പ്രവണതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് സ്വയം രക്ഷയ്ക്ക് വേണ്ടി പട്ടിയെ കൊല്ലാന്‍ പാടില്ലെന്ന മേനകാ ഗാന്ധിയുടെ വിവാദ പരാമര്‍ശവും. തെരുവുനായകളെ കൊല്ലണമെന്നത് ജനവികാരമായി മാറിയിരിക്കുകയും ചെയ്ത ഈ സാഹചര്യത്തില്‍ ഇസ്ലാമിന് എന്താണ് പറയാനുള്ളതെന്ന വിഷയം ചര്‍ച്ചയാക്കുന്നതില്‍ പ്രസക്തിയുണ്ട്.
നായകളോടുള്ള
ഇസ്ലാമിന്‍റെ സമീപനം
മൃഗങ്ങളെയും പക്ഷികളെയും മനുഷ്യവര്‍ഗ്ഗത്തെപ്പോലെ ഗണിക്കാനാണ് വിശുദ്ധ മതം പഠിപ്പിക്കുന്നത്. “ഭൂമിയിലുള്ള ഏതൊരു മൃഗവും രണ്ട് ചിറകുകള്‍ കൊണ്ട് പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലുള്ള ഓരോ സമൂഹങ്ങളാകുന്നു”(അന്‍ആം 38) ഓരോ മൃഗങ്ങളും ഓരോ സമൂഹമാണെന്നും അവകള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്നുമുള്ള നിരവധി പ്രവാചകാധ്യാപനങ്ങള്‍ വിശുദ്ധമായ ഹദീസുകളിലും കാണാം. ഇക്കൂട്ടത്തില്‍ നായകളോടുള്ള സമീപനങ്ങളും നിരവധി കാണാനാകും. നബി(സ്വ)യെ ഏറ്റവും നല്ല ജന്തു വിമോചകനായി പ്രഖ്യാപിച്ചു കൊണ്ട് ആര്‍. ബോസ്വര്‍ത്ത് സ്മിത്ത് പറയുന്നു: ‘ഒരറബിക്ക് തന്‍റെ കുതിരയോട് മോഷമായി പെരുമാറാനാകില്ല’ എന്നാണ് ലെയിനിന്‍റെ സാക്ഷ്യം. അദ്ദേഹത്തിന്‍റെ നീണ്ട ഈജിപ്ത് വാസക്കാലത്തുടനീളം ഒരു പട്ടിയെയോ കഴുതയെയോ മോശമായ പെരുമാറ്റത്തിന് വിധേയമാക്കുന്നത് കാണാന്‍ കഴിഞ്ഞിട്ടില്ലെന്നാണ്. എന്നാല്‍ യൂറോപ്യന്‍ അധിനിവേശം നടന്ന സ്ഥലങ്ങളില്‍ അതുണ്ടായിട്ടുണ്ട്. തന്‍റെ വീട്ടു ജീവികളോടുള്ള പ്രവാചകന്‍റെ അനുകമ്പ സുപ്രസിദ്ധമാണ്. കുതിര, കോവര്‍ കഴുത, കറവപ്പശു, സഞ്ചരിക്കുന്ന ഒട്ടകം, ആട് എന്നിവയുമായി ബന്ധപ്പെട്ട നിരവധി ഹദീസുകള്‍ തന്നെയുണ്ട്'(ഞ. ആീംീൃവെേ ടാശവേ, കയശറ, ജ. 212) ഇസ്ലാമിക ചരിത്രത്തില്‍ ഉല്ലേഖനം ചെയ്യപ്പെട്ടു കിടക്കുന്ന ചരിത്രമുത്തുകളില്‍ അസ്ഹാബുല്‍ കഹ്ഫ് എന്ന് ഏഴ് ഗുഹാവാസികളായ യുവാക്കളെ വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുന്നുണ്ട്. വിശുദ്ധ ഇസ്ലാം സംരക്ഷിക്കുന്നതില്‍ അങ്ങേയറ്റം പരിശ്രമം നടത്തിയ ഏഴ് യുവാക്കള്‍ക്ക് ഏറ്റവും ഉന്നതമായ സ്ഥാനം ഇസ്ലാം കല്‍പിച്ചു കൊടുത്തിട്ടുണ്ട്. ഈ പുണ്യപുരുഷന്മാര്‍ക്ക് സംരക്ഷണം കൊടുത്ത് ഗുഹാ മുഖത്ത് കാവല്‍കിടന്ന നായയ്ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാനുള്ള അനുമതി പോലുമുണ്ടെന്ന് വിശുദ്ധ മതം പ്രഖ്യാപിക്കുന്നു. ദാഹിച്ചു വലഞ്ഞു മണ്ണു നക്കാന്‍ തുടങ്ങിയ നായയ്ക്ക് കിണറ്റിലിറങ്ങി ഷൂവില്‍ വെള്ളം കോരി കുടിപ്പിച്ച ഒരാള്‍ക്ക് സ്വര്‍ഗ്ഗ പ്രവേശനം നല്‍കപ്പെട്ടുവെന്ന് പുണ്യ ഹദീസുകള്‍ പഠിപ്പിക്കുന്നു. നബി(സ്വ) പറയുന്നതായി ഇമാം ബുഖാരി(റ) ഉദ്ദരിക്കുന്നു: ‘ഒരു അഭിസാരികയ്ക്ക് അല്ലാഹുവിന്‍റെ മാപ്പു ലഭിച്ചു; ദാഹിച്ചു തൊണ്ട വരണ്ട ഒരു നായക്ക് തൊട്ടടുത്ത കിണറ്റില്‍ നിന്ന് തന്‍റെ ഷൂസ് ഊരി അതില്‍ വെള്ളം കോരിക്കൊടുത്തതിന്'(ബുഖാരി ഹദീസ് നമ്പര്‍ 493). മുത്ത് നബിയുടെ ജീവിചരിത്രം വിശദീകരിക്കുന്ന ഗ്രന്ഥങ്ങളില്‍ ഉദ്ധരിക്കപ്പെട്ട ഒരു സംഭവം ആധുനിക ചിന്തകനായ മാര്‍ട്ടിന്‍ ലിംഗ്സും ഉദ്ദരിക്കുന്നു: ‘മക്ക പിടിച്ചെടുക്കാനുള്ള യാത്രാവേളയില്‍ വഴിയരികെ ഒരു പട്ടി പ്രസവിച്ചു കിടക്കുന്നത് നബി(സ്വ) യുടെ ശ്രദ്ധയില്‍ പെട്ടു. തന്‍റെ സഖാക്കളിലാരെങ്കിലും ഉപദ്രവിച്ചാലോ എന്നു ഭയന്ന് ജുലൈല്‍ എന്ന സ്വഹാബിയോട് എല്ലാവരും പോയിത്തീരുന്നത് വരെ അവിടെ കാവല്‍ നില്‍ക്കാന്‍ അദ്ദേഹം കല്‍പിച്ചു’ (ങൗവമാാലറ കയി ഡാമൃ മഹണമൂശറശ, ഗശമേയൗഹ ങമഴവമ്വശ, ൂൗീലേറ യ്യ ങമൃശേി ഘശിഴെ, ങൗവമാാലറ: ഒശെ ഘശളല ആമലെറ ീി വേല ഋമൃഹെേ ടീൗൃരലെ, കിിലൃ ഠൃമറശശേീി കിലേൃിമശേീിമഹ: ഞീരവൃലെേൃ, 1983, ജ. 294) മുത്ത് നബി(സ്വ)യ്ക്ക് ശേഷം ജീവിച്ച മഹാനായ രിഫാഇ ശൈഖ്(റ) ഒരു നായയെ സംരക്ഷിച്ച ചരിത്രവും സുപ്രസിദ്ധമാണ്. കുഷ്ടരോഗം ബാധിച്ച് എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ഒരു നായയുമായി ഒരു കുന്നിന്‍ ചെരുവില്‍ ചെന്ന് സത്രം കെട്ടി സംരക്ഷിച്ച വിശുദ്ധ പാഠമാണ് ഇസ്ലാമിക ചരിത്രത്തിലെ പുണ്യപുരുഷനായ ശൈഖ് രിഫാഇ(റ) മാതൃക കാണിച്ചു തന്നത്. നായയെ മൃഗസ്നേഹത്തിന്‍റെ വിഷയത്തില്‍ മറ്റു മൃഗങ്ങളെപ്പോലെ കണക്കാക്കണമെന്നാണ് ഈ ചരിത്രമിത്തുകളെല്ലാം നമ്മെ പഠിപ്പിച്ചു തരുന്നത്.
നായകളെ കൊല്ലുന്നതിലെ മതം
ഉപദ്രവകാരികളായ നായകളെ കൊല്ലാമോ ഇല്ലെയോ എന്ന ചര്‍ച്ചയ്ക്കാണ് ഇപ്പോള്‍ പ്രസക്തിയുള്ളത്. മനുഷ്യനു വേണ്ടിയാണ് ഭൂമിയിലുള്ള മുഴുവന്‍ വസ്തുക്കളെയും സൃഷ്ടിച്ചതെന്നാണ് വിശുദ്ധ ഖുര്‍ആനിന്‍റെ അധ്യാപനം. മനുഷ്യന്‍റെ ഉപകാരത്തിനു വേണ്ടിയാണ് ലോകം മുഴുക്കെയുള്ള വസ്തുക്കളെ സൃഷ്ടിക്കപ്പെട്ടതെന്നിരിക്കെ മനുഷ്യന്‍റെ ജീവന് ഭീഷണിയാകുന്ന ജന്തുക്കളെ കൊല്ലാമെന്നതില്‍ യുക്തിരാഹിത്യമൊന്നുമില്ല.
ഭക്ഷണാവശ്യാര്‍ത്ഥം മനുഷ്യന് മൃഗങ്ങളെ അറുത്ത് കഴിക്കാമെങ്കില്‍ ജീവരക്ഷാര്‍ത്ഥം അവകളെ കൊല്ലാമെന്നതില്‍ സന്ദേഹമില്ല. ഒരു പ്രാണിയെപ്പോലും നോവിക്കല്‍ അനുമതിയില്ലാത്ത വിശുദ്ധമായ ഹറമിലാണെങ്കില്‍ പോലും അഞ്ചു ജീവികളെ കൊന്നു കളയാമെന്ന് മുത്ത് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. കടിക്കുന്ന നായ, കാക്ക, എലി, പാമ്പ്, കഴുകന്‍ എന്നിവയാണത്. വിശുദ്ധ ഇസ്ലാമിന്‍റെ കര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങളിലെ ഫത്ഹുല്‍ മുഈനിന്‍റെ വ്യാഖ്യാനമായ ‘ഇആനത്തുത്വാലിബീനി’ല്‍ ഇങ്ങനെ ഒരു കവി വചനവും ഉദ്ധരിച്ചത് കാണാം; ഖംസുന്‍ ഫവാസിഖു ഫീ ഹില്ലിന്‍ വഫീ ഹറമിന്‍/ യുഖ്തല്‍ന ബിശ്ശറഇ അമ്മന്‍ ജാഅ ബില്‍ ഹികമി/ കല്‍ബുന്‍ അഖൂറുന്‍ ഗുറാബുന്‍ ഹയ്യതുന്‍ വ കദാ/ ഹിദ്അതുന്‍ വ ഫഅ്റതുന്‍ ഖുദ് വാളിഹല്‍ കലിമി… ഒരു സസ്യത്തെയോ ജീവിയെയോ നോവിക്കല്‍ നിശിദ്ധമായ വിശുദ്ധ ഹറമില്‍ പോലും കൊല്ലല്‍ അനുവദനിയമെന്ന് ഇസ്ലാം വിധി പറഞ്ഞ അഞ്ചു തെമ്മാടികളായ ജീവികളാണ് മേല്‍ പറയപ്പെട്ടവയെന്നാണ് കവിയുടെ ഭാഷ്യം. ഈ അഞ്ചു ജീവികളും മനുഷ്യന് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുവെന്നതാണ് കൊല്ലാമെന്നതിലെ യുക്തി. കടിക്കുന്ന നായയെയും പാമ്പിനെയും കൊല്ലുന്നത് മനുഷ്യനെ അക്രമിക്കുന്നുവെന്ന കാരണത്താലാണെങ്കില്‍ കാക്കയും കഴുകനും എലിയും മനുഷ്യന്‍റെ ജലസംഭരണികളില്‍ മാലിന്യവസ്തുക്കളെ നിക്ഷേപിക്കുന്നുവെന്നുവെന്നതിനാലോ ഭക്ഷ്യവസ്തുക്കള്‍ കടിച്ച് രോഗം പരത്തുന്നുവെന്നതിനാലോ കൊല്ലപ്പെടേണ്ട ജീവികളാണ്. ബുദ്ധിമുട്ടുണ്ടാകുന്ന മറ്റു ഹിംസ്രജീവികളെയും കൊല്ലുന്നതില്‍ വിരോധമില്ലെന്ന് കര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങള്‍ പഠിപ്പിക്കുന്നുണ്ട്.(തുഹ്ഫ 9 കിതാബുല്‍ അത്വ്ഇമത്). നായകള്‍ ഒരു സമൂഹമല്ലായിരുന്നുവെങ്കില്‍ അവകളെ കൊല്ലാന്‍ ഞാന്‍ കല്‍പിക്കുമായിരുന്നുവെന്ന് ഇമാം അബൂദാവൂദും ഇമാം തുര്‍മുദിയും നസാഇയും ഉദ്ധരിക്കുന്ന ഹദീസുകളിലുണ്ട്. നബി(സ്വ) അങ്ങനെ കല്‍പിക്കാതിരുന്നത് അവകള്‍ കടിക്കാത്ത നായകളാണെന്ന വീക്ഷണപ്രകാരമാകാം. നായയെ സ്പര്‍ഷിച്ചാല്‍ ഏഴു പ്രാവശ്യം കഴുകയാല്‍ മാത്രമേ വൃത്തിയാകൂ എന്ന ക്രിയാത്മകമായൊരു നിര്‍ദ്ദേശം കൂടി ഇസ്ലാം മുന്നോട്ടു വെക്കുന്നുണ്ട്. മൃഗീയമായ പരിഗണന കൊടുക്കണമെന്ന് ഇസ്ലാം അനുശാസിക്കുന്ന നായകള്‍ കടിക്കാത്തവകളാണെന്നാണ് സത്യം. പരിക്കേല്‍പിക്കുന്ന ഹിംസ്ര സ്വഭാവമുള്ളവകളാണെങ്കില്‍ സ്വാഭാവികമായും കൊല്ലാമെന്ന് വരുന്നു. കേവലമൊരു മൃഗമെന്നതിലപ്പുറം നായയെന്ന ജീവിയില്‍ പ്രകൃതിപരമായ ചില ദുര്‍ഗുണങ്ങള്‍ ഉള്‍കൊണ്ടിട്ടുണ്ടെന്ന വസ്തുത ശാസ്ത്രീയമായി സമര്‍ത്ഥിക്കപ്പെട്ടുവെന്നു കൂടി കണക്കിലെടുക്കുമ്പോഴാണ് ഇസ്ലാം അനുശാസിച്ച നായ വിരോധത്തിന്‍റെ നൈതികത തെളിയിക്കപ്പെടുന്നത്.
ശാസ്ത്രീയ പരിപ്രേക്ഷ്യത്തിലെ നായ
നായയോടുള്ള സമീപനവും അടുപ്പവും കുടുതല്‍ ബദ്ധശ്രദ്ധയോടെ വേണമെന്നാണ് വിശുദ്ധ മതത്തിന്‍റെ പരികല്‍പന. അനിവാര്യ ഘട്ടങ്ങളില്‍ മാത്രമെ നായയെ വളര്‍ത്താന്‍ അനുമതിയൊള്ളുവെന്നതാണ് മതം പഠിപ്പിക്കുന്നത്. അലങ്കാരത്തിനു വേണ്ടി വളര്‍ത്തുന്ന നായയുള്ള വീട്ടിലേക്ക് മാലാഖമാരുടെ പ്രവേശനമുണ്ടാവില്ലെന്ന് ഹദീസുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഒരു ജീവി എന്നതിലപ്പുറമുള്ള പരിഗണനയും ലാളനയും നായ അര്‍ഹിക്കപ്പെടുന്നില്ല എന്നാണ് നായകളോടുള്ള മതകീയ പക്ഷം. ഒരു ജന്തുവിനോട് മുത്ത് റസൂലിന് വിരോധമുണ്ടായതു കൊണ്ടാണോ ഇപ്രകാരം അവിടുന്ന് പഠിപ്പിച്ചതെന്ന് ചില മതവിരോധികളെങ്കിലും ചിന്തിക്കാതിരുന്നിട്ടില്ല. ഇസ്ലാം ഇങ്ങനെയൊരു വിമുഖത കാട്ടുന്നത് വെറുതെയല്ലെന്ന് പില്‍കാലത്ത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടുവെന്നതു കൂടി പരിഗണിക്കുമ്പോഴാണ് ഇസ്ലാമിക കര്‍മ്മ ശാസ്ത്ര നിയമങ്ങളുടെ ദീര്‍ഘ ദൃഷ്ടിയും ധൈഷണികതയും ബോധ്യപ്പെടുകയുള്ളൂ. നായയെ വളര്‍ത്തലും ലാളിക്കലും ചുംബിക്കലും ചാരെ കിടത്തലുമൊക്കെ ഗുണകരമായ ജീവിതത്തെ സാരമായി ബാധിക്കുന്നുവെന്നാണ് ശാസ്ത്രീയ നിഗമനം. ഉമിനീരിലും വിയര്‍പ്പിലും മാരക വിഷമുള്ള രോഗണുക്കളുണ്ടത്രെ! നായയുടെ വിയര്‍പ്പിലും ശാരീരിക കോശങ്ങളിലുമൊക്കെ രോഗാണുക്കള്‍ എത്തിച്ചേരുമെന്ന് വിദഗ്ധര്‍ പറയുന്നു. നായയുടെ ശരീരത്തിലുള്ള മാരക അണുക്കളെ നശിപ്പിക്കാന്‍ മണ്ണിനു മാത്രമേ സാധിക്കുകയുള്ളുവെന്നതു കൂടി ശാസ്ത്രം തെളിയിച്ചുവെന്ന് തിരിച്ചറിയുമ്പോഴാണ് നായ സ്പര്‍ശമേറ്റയിടത്ത് ആറു പ്രാവശ്യം വെള്ളം കൊണ്ടും ഒരു പ്രാവശ്യം മണ്ണു കലക്കിയ വെള്ളം കൊണ്ടും കഴുകണമെന്ന ഇസ്ലാമിക കര്‍മ്മ ശാസ്ത്ര നിയമത്തിന്‍റെ യുക്തി ബോധ്യപ്പെടുന്നത്. അടുത്ത കാലത്ത് ലണ്ടനിലെ ഏതാനും ശാസ്ത്രജ്ഞര്‍ പ്രസ്തുത നിയമത്തെ ഒരു പരീക്ഷണ വിധേയമാക്കാന്‍ ശ്രമം നടത്തിയിരുന്നു. നായ നക്കിയ സ്ഥലത്ത് ഒരു തരം അണുക്കളെ അവര്‍ കണ്ടുപിടിച്ചു. അവയെ നശിപ്പിക്കാന്‍ നിരവധി കീടനാശിനികള്‍ തളിച്ചു നോക്കിയെങ്കിലും അവസാനമവര്‍ക്ക് മണ്ണു കലക്കിയ വെള്ളത്തെ തന്നെ ആശ്രയിക്കേണ്ടി വന്നു. അതു തളിച്ചപ്പോള്‍ മാത്രമാണ് ആ രോഗാണുക്കള്‍ നശിച്ചു തീരുന്നതെന്ന യാഥാര്‍ത്ഥ്യം അവര്‍ക്ക് സമ്മതിക്കേണ്ടി വന്നു. നായയിലുണ്ടാകുന്ന നാടവിര മാരകമായ രോഗത്തിന് കാരണമായിത്തീരുന്നു. ഇതിനെ ഠമുല ണീൃാ എന്നാണ് പറയുക. ഈ നാടവിരയുടെ വളര്‍ച്ചയുടെ ഘട്ടങ്ങള്‍ വളരെ അപൂര്‍വ്വവും പ്രത്യേകവുമായ ഒന്നാണ്. ഒരൊറ്റ മുട്ടയില്‍ നിന്ന് അനേകം പുഴുക്കളുണ്ടാകുന്നു. ‘ഏക്കിനോ കോക്കസ് ഗ്രാനുലോസ്’ (ഋരവശിീ ഇീരീൈ ഏൃമിൗഹീൗെെ) എന്ന പേരില്‍ ഒരു തരം വിര നായയുടെ ചെറു കുടലില്‍ സ്ഥിതി ചെയ്യുന്നുണ്ട്. മൂന്നു മുതല്‍ ആറുവരെ മില്ലീമീറ്റര്‍ നീളമുണ്ടാകുമതിന്. ഈ വിര കാഷ്ടത്തിലൂടെയാണ് പുറത്തു വരുന്നത്. കരള്‍, പ്ലീഹ, ശ്വാസകോശങ്ങള്‍ തുടങ്ങിയവയിലാണ് ഇവകളെ അധികമായും കണ്ടു വരുന്നത്. ഈ വിരകളുടെ വിഷ ബീജങ്ങള്‍ നായയുടെ മലദ്വാരത്തില്‍ വന്നു നില്‍ക്കുമെന്ന് ശാസ്ത്രം പറയുന്നു. മലദ്വാരം നക്കി വൃത്തിയാക്കല്‍ നായയുടെ സ്വഭാവമാണല്ലോ. തന്മൂലം വിരകള്‍ അവകളുടെ വായ് ഭാഗത്ത് കൂടിനില്‍ക്കുമെന്നും വിദഗ്ധര്‍ പറയുന്നു. നായകള്‍ മനുഷ്യ ശരീരങ്ങളില്‍ നക്കുകയോ ചുംബിക്കുകയോ ചെയ്യുന്നതു മൂലം ഈ വിഷ ബീജങ്ങള്‍ മനുഷ്യ ശരീരത്തിലേക്ക് കടക്കുന്നു. രക്തത്തിലൂടെ ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്കെത്തിച്ചേരുകയും ചെയ്യുന്നു. പിന്നീട് അവകളുടെ ലാര്‍വകള്‍ മുഴകളായി ശരീരത്തിന്‍റെ വ്യത്യസ്ത ഭാഗങ്ങളില്‍ രൂപപ്പെടും. പ്രസ്തുത മുഴകളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ദ്രാവകം രക്തത്തില്‍ കലര്‍ന്നാല്‍ ‘അനാഫിലാറ്റിക് ഷോക്’ ഉണ്ടായി രോഗി മരിക്കാന്‍ പോലും ഇടയാകുന്നു. നായയുടെ വായിലും നനവുള്ള ഭാഗത്തും പ്രത്യേകിച്ച് മൂക്കിന്‍റെ ശ്ലേഷ്മനീരിലും അമ്പതോളം വ്യത്യസ്ത ബാക്ടീരിയകളുണ്ടെന്ന് ശാസ്ത്രം പറയുന്നു.
കേരളീയ സമൂഹം നേരിട്ടു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ചിലരുടെ പട്ടിപ്പേടിയും മറ്റു ചിലരുടെ പട്ടി സ്നേഹവും. അക്രമകാരികളായ ശുനകന്മാരെ ഉഛാടനം ചെയ്യണമെന്ന് വിശുദ്ധ മതത്തിന്‍റെ നിര്‍ദ്ദേശം ഒരിക്കലും ഇസ്ലാമിന്‍റെ മൃഗസ്നേഹത്തിന് എതിരല്ല. പട്ടി ഒരു ഉപദ്രവകാരിയായ ജീവിയാണെന്നതിന് ശാസ്ത്രീയ പിന്തുണ കൂടി ലഭിച്ചുവെന്ന് വരുമ്പോള്‍ പട്ടികളെ കൊല്ലണമെന്ന വിശുദ്ധ മതത്തിന്‍റെ നിര്‍ദ്ദേശം ക്രിയാത്മകവും കാലോചിതവുമെന്ന് വരുന്നു. ചുരുക്കത്തില്‍ മനുഷ്യരോടു പോലുമില്ലാത്ത വാത്സല്യം കടിക്കുന്ന പട്ടികളോട് കാണിക്കുന്ന ചില ആധുനികന്മാരുടെ വാദഗതികള്‍ പ്രായോഗികമല്ലെന്നു വരുന്നു. സകലകാല ലോക ജനതയുടെ സംരക്ഷണത്തിനായി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെക്കുന്ന ഇസ്ലാമിക നിയമങ്ങളിലൊന്നായി പട്ടികളെ കൊന്നൊടുക്കല്‍ പരിഗണിക്കുന്നതില്‍ നിസ്സംഗതയില്ല.

ഇസ്സുദ്ദീന്‍ പൂക്കോട്ടുചോല

Leave a Reply

Your email address will not be published. Required fields are marked *