രാമക്ഷേത്രത്തിന് വേണ്ടി രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ ശിലാസ്ഥാപനം നടത്തുകയും ചടങ്ങിൽ സംസ്ഥാന ഗവർണർ മുഖ്യമന്ത്രി എന്നിവർ പങ്കെടുക്കുകയും ചെയ്തതോടെ ബിജെപി ബാബി ഇന്ത്യക്ക് വളരെ വ്യക്തമായ ചൂണ്ടുപലക നിർമ്മിച്ചിരിക്കുകയാണ് ഇന്ത്യയുടെ മതേതരത്വം വികാരത്തെ വ്രണപ്പെടുത്തി കൊണ്ടാണ് രാമ ക്ഷേത്രത്തിന്റെ ഉയർച്ച അധിനിവേശ ശക്തികൾ നിന്നും സ്വാതന്ത്ര്യം പൊരുതി നേടുമ്പോൾ മഹാത്മജിയുടെ മനസ്സിൽ മതസൗഹാർദ രാജ്യമായിരുന്നു കടന്നു വന്നിരുന്നത് എന്നാൽ ഇന്ന് വർഗീയ ഫാസിസ്റ്റുകൾ അതൊരു രാമരാജ്യം ആക്കി മാറ്റിയിരിക്കുന്നു ഇന്ത്യൻ ജനാധിപത്യം ഒരു മതത്തിന്റെ മാത്രം തേർവാഴ്ച്ച യിലേക്ക് കൂപ്പു കുത്തുന്നു രാമക്ഷേത്രത്തിന് പേരിൽ സംഘപരിവാർ ഉയർത്തുന്ന പുതിയ രാഷ്ട്ര- രാഷ്ട്രീയ സങ്കല്പങ്ങൾ ആയിരിക്കരുത് രാജ്യത്തിന്റെ ഭാവി
നിശ്ചയിക്കേണ്ടത് എന്ന തിരിച്ചറിവ് ഇനിയുള്ള കാലങ്ങളിൽ നാം മനസ്സിലാക്കുക
മുഹമ്മദ് മിസ്ബാഹ് അരീത്തോട്