2022 january-february കവിത

ഇരുള്‍

അഫ്സല്‍ മണ്ണാര്‍

ദു:ഖം മറക്കാന്‍
ഞാന്‍ ഇരുളിനെ പ്രേമിച്ചു
ഇരുളില്‍ എനിക്ക്
സ്വൈര്യമുണ്ട്
സമാധാനമുണ്ട്
സംതൃപ്തിയുണ്ട്
പ്രതികാര ദാഹിയായിട്ടും
ഇരുളിന്‍റെ യാമങ്ങളിലെനിക്കാശ്വാസമുണ്ട്
വിഷമിച്ചിരിക്കുമ്പോള്‍
ഇരുട്ട് എന്നോട്
കുശലം പറയാറുണ്ട്.
മറന്നുതീരാത്ത ദു:ഖങ്ങള്‍
ഇരുട്ടിന്‍റെ ഇരുളിലെവിടെയോ
അകലേക്ക് മറയാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *