2017 July-Aug Hihgligts Shabdam Magazine വായന

ഇരുള്‍ പ്രകാശിക്കുന്നു

ഹരിതാഭം നിറഞ്ഞ വയലേലകളും ആകാശത്തൂണുകളായ മലകളും ചിക്കിച്ചികഞ്ഞിട്ട പോലെ അങ്ങിങ്ങായി കിടക്കുന്നു. കുറേ ചെറ്റക്കുടിലുകളും. പ്രഭാതം പൊട്ടിവിടര്‍ന്നു. ജീലാന്‍ നഗരം ഉണര്‍ന്നുകഴിഞ്ഞു. ദൂരെയതാ ഒരു കച്ചവടസംഘം ബഗ്ദാദ് ലക്ഷ്യമാക്കി നടന്ന് നീങ്ങുന്നു. ജീലാനില്‍ നിന്ന് ബഗ്ദാദിലേക്കുള്ള വഴി അത്ര സുഖകരമല്ല. കാടും മേടും നിറഞ്ഞ ദുര്‍ഘടമായ ആ കാട്ടുപാത തസ്കരരുടെയും കവര്‍ച്ചാസംഘത്തിന്‍റെയും വിളനിലമാണ്. പക്ഷേ അതിലൂടെ വേണം ബഗ്ദാദിലെത്താന്‍. ചെറിയൊരു കച്ചവടസംഘമാണത്. കൂട്ടത്തില്‍ ചെറിയൊരു കുട്ടിയുമുണ്ട്. സംഘത്തലവന്‍റെ ആജ്ഞയനുസരിച്ച് സംഘം മലമടക്കുകളിലൂടെ മന്ദം മന്ദം ചലിച്ചു തുടങ്ങി. […]

2017 May-June Hihgligts അനുഷ്ഠാനം ആത്മിയം ഖുര്‍ആന്‍ മതം വായന

റമളാന്‍ ഖുർആനിന്‍റെ മാസമാണ്

കാലാതീതനായ അല്ലാഹുവിന്‍റെ വചനമാണ് ഖുര്‍ആ്ന്‍ അതില്‍ ഭൂതവും ഭാവിയും വര്‍ത്തമാനവുമുണ്ട്. ഖുര്‍ആന്‍റെ സ്രോതസ്സ് ദൈവികമാണെന്നതിന്‍റെ ദൃഷ്ടാന്തങ്ങളില്‍ ഒന്നത്രെ അത്. വര്‍ത്തമാനത്തില്‍ ജീവിക്കുന്ന മനുഷ്യന് ഭാവിയെക്കുറിച്ച് കൃത്യമായി പ്രവചിക്കുക സാധ്യമല്ല. പക്ഷെ, ഖുര്‍ആനില്‍ ഭാവിയും ഭൂതവും വര്‍ത്തമാനവും ഒരുപോലെ വന്നുനില്‍ക്കുന്നു. ‘റോം’ വിജയം പ്രസിദ്ധമാണ്. ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിന് സാധിക്കാത്തവിധം പേര്‍ഷ്യക്കാര്‍ റോമക്കാരെ പരാജയപ്പെടുത്തിയ സന്ദര്‍ഭത്തിലാണ് റോമക്കാര്‍ കുറഞ്ഞ വര്‍ഷങ്ങള്‍ക്കകം തിരിച്ചു വരുമെന്ന ഖുര്‍ആനിക പ്രവചനമുണ്ടാവുന്നത്. “റോമക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു; ഭൂമിയിലെ ഏറ്റവും താഴ്ന്ന പ്രദേശത്തുവെച്ച്, എന്നാല്‍ പരാജയത്തിനു ശേഷം അവര്‍ക്കൊരു […]

2017 May-June Hihgligts Shabdam Magazine അനുഷ്ഠാനം ആദര്‍ശം മതം വായന

നോമ്പിന്‍റെ കർമ്മ ശാസ്ത്രം

ഇസ്ലാമിന്‍റെ പഞ്ചസ്തംഭങ്ങളില്‍ വളരെ പ്രാധാന്യമേറിയ കര്‍മ്മമായ വിശുദ്ധ റമളാനിലെ വ്രതം ഹിജ്റയുടെ രണ്ടാം വര്‍ഷമാണ് നിര്‍ബന്ധമാക്കപ്പെട്ടത്. ഇതര മാസങ്ങളില്‍ നിന്ന് വിത്യസ്തമായി, പുണ്യമേറെയുള്ള ഈ മാസത്തില്‍, ശഅ്ബാന്‍ ഇരുപത്തി ഒന്‍പതിന് മാസപ്പിറവി കണ്ടതായി സ്ഥിരപ്പെടുകയോ അല്ലെങ്കില്‍ ശഅ്ബാന്‍ മുപ്പത് പൂര്‍ത്തീകരിക്കുകയോ ചെയ്താല്‍ നോമ്പനുഷ്ഠിക്കല്‍ നിര്‍ബന്ധമാകും. നിയ്യത്ത്, നോമ്പിനെ അസാധുവാക്കുന്ന കര്‍മ്മങ്ങളില്‍ വ്യാപൃതനാവാതിരിക്കല്‍ എന്നീ രണ്ടു ഫര്‍ളാണ് നോമ്പിനുള്ളത്. രാത്രി (സൂര്യാസ്തമയത്തിന്‍റെയും ഫജ്റ് ഉദിക്കുന്നതിന്‍റെയും ഇടയില്‍) യിലാണ് ഫര്‍ള് നോമ്പിന്‍റെ നിയ്യത്ത് വേണ്ടത്. സുന്നത്ത് നോമ്പിന് ഉച്ചക്ക് മുമ്പ് […]

2017 May-June Hihgligts Shabdam Magazine അനുഷ്ഠാനം ആത്മിയം ഖുര്‍ആന്‍ നബി മതം വായന

ലൈലതുല്‍ ഖദ്ർ; ആയിരം മേനിയുള്ള ഒരു രാവ്

വിശ്രുത പണ്ഡിതന്‍ സൈനുദ്ദീന്‍ മഖ്ദൂമിന്‍റെ വിഖ്യാതമായ ‘ദഖാഇറുല്‍ ഇഖ്വാന്‍ ഫീ മവാഇള്വി ശഹ്രി റമളാന്‍’ എന്ന ചെറുഗ്രന്ഥത്തിലെ നാലാം അധ്യായം ചര്‍ച്ച ചെയ്യുന്നത് റമളാനിലെ അവസാന പത്തിന്‍റെ ശ്രേഷ്ടതകളും ഔന്നിത്യങ്ങളുമാണ്. പത്തോളം ഉപദേശങ്ങളായിട്ടാണ് (മവാഇള്) ഈ ചെറുകൃതിയിലെ അധ്യായങ്ങളെ വകഭേതപ്പെടുത്തിയിരിക്കുന്നത്. ലൈലതുല്‍ ഖദ്റിന്‍റെ മാഹാത്മ്യങ്ങള്‍ വിളിച്ചറിയിക്കുന്ന സൂറത്തുല്‍ ഖദ്റിലെ ഓരോ വാക്കുകളെക്കുറിച്ചും ആഴത്തിലുള്ള ചര്‍ച്ച നടത്തിയാണ് മഹാന്‍ ഈ അധ്യാത്തിലെ ചര്‍ച്ചയാരംഭിക്കുന്നത്. നാഥന്‍ പറയുന്നു: “നിശ്ചയം വിശുദ്ധ ഖുര്‍ആനിനെ നാം(പ്രബലാഭിപ്രായപ്രകാരം ലൗഹുല്‍ മഹ്ഫൂളില്‍ നിന്ന് ഒന്നാനാകാശത്തിലേക്ക്) അവതരിപ്പിച്ചത് […]

2017 May-June Hihgligts Shabdam Magazine ആത്മിയം ആരോഗ്യം പഠനം വായന

വിശപ്പിന്‍റെ മാധുര്യം; മനസ്സിന്‍റെ യും

വിശുദ്ധ റമളാന്‍ വിശ്വാസി ലോകത്തിന് അല്ലാഹു കനിഞ്ഞു നല്‍കിയ അനുഗ്രഹമാണ്. പതിനൊന്നു മാസത്തെ സുഖ-പാന ഭോജനാസ്വാദനത്തില്‍ പരിലസിച്ച് ശരീരവും മനസ്സും മലീമസമായി നില്‍ക്കുമ്പോള്‍ പശ്ചാതാപങ്ങളിലൂടെ തെറ്റുകള്‍ കരിച്ചു കളയാനും ആത്മീയോന്നതി കരസ്ഥമാക്കാനുമുള്ള സുവര്‍ണ്ണാവസരമാണ് റമളാനിലൂടെ നമുക്ക് ആഗതമാവുന്നത്. മറ്റു കര്‍മ്മങ്ങളെ അപേക്ഷിച്ച് അല്ലാഹു എന്‍റേതെന്ന് വിശേഷിപ്പിച്ച കര്‍മ്മമാണ് വ്രതം. നാഥന്‍റെ പ്രീതി കരസ്ഥമാക്കാന്‍ പകല്‍ സമയം വിശപ്പും ദാഹവും സഹിച്ചു കൊണ്ടും രാത്രിയില്‍ നിന്നു നിസ്കരിച്ചു കൊണ്ടും അല്ലാഹുവിന്‍റെ വിരുന്നില്‍ പങ്കാളികളാവുകയുമാണ് വിശ്വാസി സമൂഹം. മുപ്പത് ദിവസത്തെ […]

2017 May-June Hihgligts Shabdam Magazine അനുഷ്ഠാനം ആത്മിയം ആരോഗ്യം പഠനം മതം വായന

വ്രതം: ശാസ്ത്രീയ വീക്ഷണത്തില്‍

വ്രതാനുഷ്ഠാനത്തിന്‍റെ പ്രഥമ ലക്ഷ്യം അത്മീയ ചൈതന്യമാണെങ്കിലും മനുഷ്യന്‍റെ ശാരീരിക ആരോഗ്യത്തെയും ബാധിക്കുന്നതാണത്. വിത്യസ്ത മതങ്ങളിലെ വിശ്വാസികള്‍ വ്രതം അനുഷ്ടിക്കാറുണ്ട്. ഈ മതങ്ങളിലെല്ലാം വ്രതാനുഷ്ഠാനങ്ങളില്‍ വകഭേതമുണ്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ മതാചാരത്തിന്‍റെ ഭാഗമായുള്ള ഈ നോമ്പനുഷ്ടാനം എങ്ങനെയാണ് മനുഷ്യാര്യോഗ്യത്തെ ബാധിക്കുന്നതെന്നതു സംബന്ധിച്ച പഠനങ്ങള്‍ ഒരുപാട് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. വിശിഷ്യ മുസ്‌ലിംകളുടെ റമളാന്‍ നോമ്പാണ് അതിലെല്ലാം പ്രധാന ചര്‍ച്ച. 1996 ല്‍ ഈ വിഷയ സംബന്ധിയായി ഒരു അന്താരാഷ്ട്ര സമ്മേളനം തന്നെ മൊറോക്കയിലെ കസാബ്ലാംഗ (Casablanca)യില്‍ കിംഗ് ഹസ്സന്‍ ഫൗണ്ടേഷന്‍ ഫോര്‍ […]

2017 May-June Hihgligts Uncategorized ആത്മിയം ആദര്‍ശം ചരിത്രം ചരിത്ര വായന നബി മതം വായന

ബദ്ർ;ദീനിന്‍റെ ജന്മ ഭൂമിയിലെ രക്ത സാക്ഷികള്‍

മദീനയില്‍ മുത്തുനബിയും സ്വഹാബത്തും ശാമില്‍ നിന്നു മടങ്ങിയെത്തുന്ന അബൂസുഫ്യാനെയും സംഘത്തെയും കാത്തിരിക്കുകയാണ്. ശാമിലേക്ക് പുറപ്പെട്ടപ്പോള്‍ തടയാന്‍ ശ്രമിച്ചെങ്കിലും പക്ഷേ പിടികൂടാന്‍ സാധിച്ചിരുന്നില്ല. മുസ്‌ലിങ്ങളുടെ എല്ലാ സ്വത്തുക്കളും കൊള്ളയടിച്ചവരാണവര്‍. കൈവശമുണ്ടായിരുന്ന എല്ലാം അന്യാധീനപ്പെട്ടാണ് സ്വഹാബത്ത് മദീനയിലേക്ക് ജീവന്‍ രക്ഷാ കുടിയേറിയത്. ഖുറൈശികളുടെ അക്രമണങ്ങള്‍ അസഹനിയമാം വിധം തുടര്‍ന്നപ്പോള്‍ പ്രതിരോധിക്കാനുള്ള അനുമതി അല്ലാഹു നല്‍കി. ഈ പ്രതിരോധത്തിന്‍റെ ഭാഗമായിരുന്നു അബൂസുഫ്യാനെയും സംഘത്തേയും വഴിയില്‍ തടയുക എന്നത്. അബൂ സുഫ്യാന്‍റെ ചലനങ്ങള്‍ അറിയാന്‍ മുത്തുനബി ദൂതരെ പറഞ്ഞയച്ചു. ശാമില്‍ നിന്നും പുറപ്പെട്ട […]

2017 May-June Hihgligts Shabdam Magazine അനുഷ്ഠാനം ആത്മിയം ഖുര്‍ആന്‍ പഠനം

റമളാന്‍: തിരുചര്യകള്‍ കൊണ്ട് ധന്യമാക്കാം

വിശുദ്ധ റമളാന്‍ വിരുന്നെത്തി. റമളാന്‍ മാസത്തെ അര്‍ഹമായ രൂപത്തില്‍ സ്വീകരിച്ച് സന്തോഷത്തോടെ യാത്രയാക്കല്‍ വിശ്വാസിയുടെ കടമയാണ്. നിയ്യത്തോട് കൂടെ പ്രത്യേക സമയം അന്ന പാനീയങ്ങള്‍ ഉപേക്ഷിക്കുകയും നോമ്പു മുറിയുന്ന കാര്യങ്ങളില്‍ നിന്ന് മാറി നില്‍ക്കുകയും ചെയ്താല്‍ കര്‍മ്മ ശാസ്ത്ര വീക്ഷണ പ്രകാരം നോമ്പനുഷ്ടാനമായി. എന്നാല്‍ ഒരു പകല്‍ മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ആരാധനയായതു കൊണ്ട് നോമ്പിനെ മറ്റു സുകൃതങ്ങള്‍ ചെയ്ത് പുഷ്കലമാക്കണം. നിര്‍ബന്ധമായ ആരാധനകള്‍ക്ക് പുറമെ സുന്നത്തായ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ ചെലുത്തണം. ഖുര്‍ആന്‍ പാരായണം വിശുദ്ധ ഖുര്‍ആന്‍ ഇറങ്ങിയ […]

2017 May-June Hihgligts Shabdam Magazine കാലികം പരിചയം വായന സമകാലികം സംസ്കാരം സാമൂഹികം

വിദ്യാർത്ഥിയെ മറക്കുന്ന വിദ്യാഭ്യാസ വിപണനങ്ങള്‍

വീണ്ടുമൊരു അദ്ധ്യായന വര്‍ഷം കൂടി നമ്മിലേക്ക് ആഗതമാവുകയാണ്. വിദ്യാമുറ്റത്ത് ആദ്യമായെത്തുന്ന കുസുമങ്ങളുടെ ഉത്കണ്ഠകളും മുഖഭാവവും അവരെ സമാശ്വസിപ്പിക്കുന്ന രക്ഷിതാക്കളുടെ ഓര്‍മകളും ചിത്രങ്ങളുമാണ് ഓരോ അദ്ധ്യായന വര്‍ഷവും സമ്മാനിക്കുന്നത്. ജ്ഞാന സമ്പാദനം എന്നത് സമൂഹത്തിലെ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. വിജ്ഞാനമാണ് ഒരാളുടെ വ്യക്തിത്വ വികസനത്തിനും സാമൂഹിക ഉയര്‍ച്ചക്കും നിതാനമായ അറിവുകളും കഴിവുകളും മൂല്ല്യങ്ങളും നല്‍കുന്നത്. അതിനാല്‍ വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭിച്ചേ തീരൂ. സാമൂഹിക നീതിക്കായുള്ള നിരന്തരമായ പോരാട്ടങ്ങളിലൂടെയും ഇടപെടലുകളിലൂടെയുമാണ് കേരളത്തിലെ വിദ്യാഭ്യാസം ഇത്രയേറെ പടര്‍ന്നു പന്തലിച്ചത്. ഇതിന്‍റെ അനന്തരഫലമെന്നോണം സമൂഹത്തിലെ […]

2017 May-June Hihgligts Shabdam Magazine അനുസ്മരണം ആത്മിയം ചരിത്രം മതം വായന സാഹിത്യം

ഇമാം ബുഖാരി (റ); വെളിച്ചം വിതറിയ ജ്ഞാന തേജസ്സ്

ഇമാം മുഹമ്മദ് ബിന്‍ ഇസ്മാഈല്‍ ബുഖാരി(റ) ഹിജ്റ 194 ശവ്വാല്‍ 13 ന് ബുഖാറയിലാണ് ജനിക്കുന്നത്. ചെറുപ്പത്തില്‍ തന്നെ പിതാവ് മരണപ്പെട്ടു. ശേഷം ഉമ്മയുടെ പരിചരണത്തിലാണ് ബുഖാരി(റ) വളര്‍ന്നത്. ജനിച്ചപ്പോള്‍ കാഴ്ച ശക്തി ഇല്ലായിരുന്ന മകനെ ഓര്‍ത്ത് ഉമ്മ ഒരുപാട് സങ്കടപ്പെട്ടു. കാഴ്ച ശക്തി തിരികെ ലഭിക്കാന്‍ ഉമ്മ എല്ലാ വാതിലുകളും മുട്ടി നോക്കി. പക്ഷേ അതൊന്നും വിജയം കണ്ടില്ല. എങ്കിലും നിരാശപ്പെടാതെ, റബ്ബേ… എന്‍റെ പൊന്നു മോന് കാഴ്ച ശക്തി തിരിച്ച് നല്‍കണേ എന്ന് ഉമ്മ […]