2016 OCT NOV ആത്മിയം മതം വായന സംസ്കാരം

നൈരാശ്യമില്ലാത്ത പ്രണയം

ജീവിതത്തില്‍ ഒഴിച്ചുനിര്‍ത്താനാവാത്ത ഒരു വികാരമാണ് പ്രണയം. ഒരു ഹൃദയത്തില്‍ നിന്ന് മറ്റൊരു ഹൃദയത്തിലേക്ക് തുറക്കുന്ന ജാലകങ്ങളാണവ. ജീവിതത്തില്‍ പ്രണയിക്കാത്തവര്‍ വിരളമായിരിക്കും. എന്നാല്‍ നാം അത്യന്തികമായി പ്രണയിക്കേണ്ടതും, സര്‍വ്വതും സമര്‍പ്പിക്കേണ്ടതും ആര്‍ക്കു വേണ്ടിയാണ്? തനിക്കെപ്പോഴും കൂട്ടിരിക്കുന്ന ഇണ, എല്ലാ പ്രതിസന്ധികളില്‍ നിന്നും കരകയറ്റുന്ന ഉറ്റ മിത്രങ്ങള്‍, നമ്മെ പോറ്റി വളര്‍ത്തിയ മാതാപിതാക്കള്‍, ജ്ഞാനം പകര്‍ന്നു തന്ന ഗുരുക്കന്മാര്‍… ഇങ്ങനെ നീളും ഓരോരുത്തരുടെയും പ്രണയ ലോകം. എന്നാല്‍ ഇണയേയും, കൂട്ടുകാരേയും, ഗുരുക്കന്മാരേയുമെല്ലാം സൃഷ്ടിച്ച ഏകനായ ദൈവത്തെ ജീവിതത്തില്‍ പ്രണയിച്ചവര്‍ വളരെ […]

2016 OCT NOV Hihgligts ആരോഗ്യം കാലികം പരിചയം പൊളിച്ചെഴുത്ത് വായന സംസ്കാരം

വിവേചനങ്ങളെ തോല്പിച്ച ഇസ്ലാം

ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ സലോമന്‍ സ്മിത്ത് എന്ന 28 കാരി യുവതി ദേഹമാസകലം മുറിവുകളേറ്റും, തല അടിച്ച് നുറുക്കിയും, കഴുത്ത് ഞെരിച്ചും അതി പൈശാചികാവസ്ഥയില്‍ കൊല്ലപ്പെട്ട് കിടക്കുന്നു. ബലാല്‍സംഗത്തിനിരയായതിന് ശേഷമാണ് ഈ വെളുത്ത വര്‍ഗക്കാരി കൊല്ലപ്പെട്ടതെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഉടനടി പുറത്തു വരുന്നു. കൊണ്ടു പിടിച്ച അന്വേഷണത്തിന്‍റെ ഫലമായി പോലീസ് ഘാതകരെ കണ്ടെത്തി. നീഗ്രോകള്‍ തിങ്ങി താമസിക്കുന്ന ഹാര്‍ലം പട്ടണത്തിലെ 13 നും 16 നും ഇടക്ക് പ്രായമുള്ള അഞ്ച് കാപ്പിരിക്കുട്ടികളായിരുന്നു പ്രതികള്‍. സ്ത്രീയെ ബലാല്‍സംഗം ചെയ്ത് […]

2016 OCT NOV Hihgligts കാലികം പഠനം പരിചയം വായന സംസ്കാരം സാമൂഹികം

ജീവജലം ചില വീണ്ടുവിചാരങ്ങള്‍

ഇനിയൊരു ലോകമഹായുദ്ധമുണ്ടായാല്‍ അത് ജലത്തിനുവേണ്ടിയായിരിക്കുമെന്ന പരിസ്ഥിതി പ്രവര്‍ത്തക വന്ദനശിവയുടെ വാക്കുകള്‍ വീണ്ടും ഓര്‍മ്മിക്കേണ്ട സാഹചര്യമാണിത്. വെള്ളത്തിന്‍റെ പേരില്‍ പോര്‍വിളി മുഴക്കുന്നവര്‍ നമ്മെ ജലയുദ്ധം എന്നതിനെ ജലമാര്‍ഗത്തിലൂടെയുള്ള യുദ്ധം എന്നു പറയുന്നതിനു പകരം ജലത്തിന് വേണ്ടിയുള്ള യുദ്ധം എന്ന് തിരുത്തുവാന്‍ നിര്‍ബന്ധിപ്പിക്കുകയാണ്. കാവേരി നദിയുമായി ബന്ധപ്പെട്ട് തമിഴ്നാടും കര്‍ണാടകയും അയല്‍ ബന്ധം പോലും മറന്ന് രൂക്ഷമായ അക്രമണ പ്രത്യാക്രമണങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നു. മുല്ലപ്പെരിയാറിന്‍റെ പേരില്‍ കേരളവും തമിഴ്നാടും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്ക് ഒരു കുറവുമില്ല. നെഞ്ച് പിളര്‍ത്തി പരുവപ്പെടുത്തിയ പാക്കിസ്ഥാന് അവരുടെ […]

2016 OCT NOV Hihgligts കാലികം പഠനം പൊളിച്ചെഴുത്ത് രാഷ്ടീയം വായന സമകാലികം സംസ്കാരം സാമൂഹികം

ക്ഷുനക നിര്‍മാര്‍ജനത്തിന്‍റെ മതവും ശാസ്ത്രവും

മുപ്പത്തിയഞ്ചോളം ശുനകന്മാര്‍ ചേര്‍ന്ന് തിരുവനന്തപുരത്തെ ഒരു വീട്ടമ്മയെ കടിച്ചു കീറിയത് ഈയടുത്ത് വാര്‍ത്തയായിരുന്നു. കണ്ണൂരിലെ മമ്പറത്ത് നാടോടി സ്ത്രീയെ മുഖം വികൃതമാക്കും വിധം നായ കടിച്ചു കീറി. കളിച്ചു കൊണ്ടിരിക്കുന്ന കുട്ടിയെ നായ ഓടിച്ചു കടിച്ചു. വീട്ടിലിരിക്കുന്ന കുട്ടിയെ വാതില്‍ തുറന്ന് അകത്തു കയറി തലയ്ക്കു കടിച്ചു. ഇതൊക്കെ ദിവസവും വായിക്കുകയും കാണുകയും ചെയ്യുന്ന വാര്‍ത്തകളാണ്. തെരുവുനായ് അക്രമണം: നൂറിലേറെ കോഴികളെയും ആടുകളെയും കൊന്നു എന്ന വാര്‍ത്ത മറ്റൊന്ന്. കോഴിഫാമിനകത്ത് കയറി നായക്കൂട്ടം അക്രമണം നടത്തിയത്രെ. ഇതിന്‍റെയൊക്കെയിടയിലും […]

2016 OCT NOV Hihgligts കാലികം രാഷ്ടീയം വായന സമകാലികം സംസ്കാരം സാമൂഹികം

നിറങ്ങള്‍ ചേര്‍ന്നാല്‍ മഴവില്‍ വിരിയും

എല്‍ പി സ്കൂളില്‍ കൂടെ പഠിച്ചിരുന്ന ഒരു കൂട്ടുകാരനുണ്ട്. ‘അനില്‍ കുമാര്‍ ‘. അധികമാരോടും സംസാരിക്കാതെ അന്തര്‍മുഖനായി നടക്കുന്ന അവന്‍റെ മനസ്സില്‍ നീറുന്ന അനേകം കഥകളുണ്ടായിരുന്നു. ഈ കഥകള്‍ ചികഞ്ഞന്വേഷിച്ച് ത്യാഗമനസ്സോടെ അവനു കൂട്ടിനിരുന്ന ഒരു അധ്യാപകനുണ്ട്. ഞങ്ങളുടെ അറബി സാര്‍, നാട്ടുകാരുടെ കുഞ്ഞിമാസ്റ്റര്‍. ഒരിക്കല്‍ പോലും അവനെ പഠിപ്പിച്ചിട്ടില്ലാത്ത, അയല്‍വാസിയോ സ്വന്തം മതക്കാരനോ പോലുമല്ലാത്ത കുഞ്ഞിമാസ്റ്റര്‍ അവന് കൊടുത്ത സ്നേഹത്തിന് ഒരു കണക്കുമില്ലായിരുന്നു. ലക്ഷം വീട് കോളനിയിലെ ആ കൊച്ചു വീട്ടില്‍ കയറി ഭക്ഷണ സാധനങ്ങള്‍ […]

2016 OCT NOV Hihgligts അനുസ്മരണം ആത്മിയം ചരിത്ര വായന പഠനം മതം സാഹിത്യം

കുണ്ടൂര്‍ കവിതകള്‍, സബാള്‍ട്ടന്‍ സാഹിത്യത്തിന്‍റെ വഴി

ഉത്തരാധുനിക ഉയിര്‍പ്പുകളില്‍ പ്രധാനമാണ് സബാള്‍ട്ടണ്‍ (ൗയെമഹലേൃി) സാഹിത്യം. അന്‍റോണിയൊ ഗ്രാംഷിയുടെ രചനയില്‍ നിന്നാണ് ഈ പ്രയോഗത്തിന്‍റെ തുടക്കം. ഔപചാരികതയുടെ അതിര്‍ത്തിക്കുള്ളില്‍ പാകപ്പെടുത്തപ്പെട്ടവയല്ല ഭാഷയും ഭാവനയും. ഉപരിവര്‍ഗം അധോവര്‍ഗം എന്നീ മനുഷ്യനിര്‍മ്മിത സീമകളോടുള്ള സംഘട്ടനത്തില്‍ നിന്നാണ് സബാള്‍ട്ടണ്‍ സാഹിത്യം ഉരുവം കൊള്ളുന്നത്. ഭയമില്ലാതെ ഉപയോഗപ്പെടുപ്പെടാനുള്ളതാണ് ഭാഷ എന്ന തിരിച്ചറിവില്‍ നിന്ന് ഈ പ്രവണത പ്രചാരപ്പെട്ടു. ചുരുക്കത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തെക്കുറിച്ച് രചിക്കപ്പെടുന്നവയാണ് അഥവാ അവരാല്‍ രചിക്കപ്പെടുന്നത് എന്നൊക്കെയാണ് ഈ സംജ്ഞ വ്യവഹരിക്കപ്പെടുന്നത്. സന്ദര്‍ഭം, സമയം, സ്ഥലം എന്നിവ അനുസരിച്ച് ആരൊക്കെ […]

2016 AUG-SEP ആത്മിയം ആദര്‍ശം വായന സംസ്കാരം സാമൂഹികം

ധാര്‍മികമല്ലാത്ത ധാരണകള്‍

മനുഷ്യ ഹൃദയം ഒരു കോട്ട പോലെയാണ്. അതിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്ന ബദ്ധവൈരിയാണ് പിശാച്. കോട്ടയില്‍ സിംഹാസനസ്ഥനാകാനുള്ള അധികാര ലബ്ധിക്കാണ് അവന്‍ പരിശ്രമിച്ചു കൊണ്ടേയിരിക്കുന്നത്. ഹൃദയക്കോട്ടയ്ക്ക് ചില പഴുതുകളുണ്ട്. അവകള്‍ക്ക് സാക്ഷയിട്ടില്ലെങ്കില്‍ പിശാച് അതിലൂടെ നുഴഞ്ഞു കയറും. ഇമാം അബൂഹാമിദില്‍ ഗസ്സാലി(റ)യാണ് ഹൃദയത്തെ ഇപ്രകാരം ഉദാഹരിച്ചിരിക്കുന്നത്. ഹൃദയാന്തരങ്ങളിലുള്ള ദൂഷ്യതകളാണത്രെ ശത്രുവിന്‍റെ പഴുതുകള്‍. ഹൃദയക്കോട്ടയുടെ പതിനൊന്നോളം പഴുതുകളെ ഇഹ്യാ ഉലൂമിദ്ദീനില്‍ അക്കമിട്ട് വിശദീകരിക്കുന്നുണ്ട് ഗസ്സാലി ഇമാം. അതില്‍ മുഖ്യമാണ് അപരനെക്കുറിച്ചുള്ള ചീത്ത വിചാരങ്ങള്‍. മറ്റൊരാളെക്കുറിച്ച് തെറ്റിദ്ധാരണ വെച്ചു പുലര്‍ത്തുന്നവന്‍റെ […]

2016 AUG-SEP കാലികം പഠനം മതം വായന

സംസം; ഗവേഷണങ്ങളുടെ വെളിച്ചത്തില്‍

മാനത്ത് നിന്നു വര്‍ഷിക്കുന്ന ഒരോ മഞ്ഞുകഷ്ണങ്ങളും അത്യുല്യമാണ്. ഈ ഒരൊറ്റ വാചകമാണ് ജപ്പാനിലെ  ഹാഡോ സയന്‍റിഫിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകന്‍ മസാറോ ഐമോട്ടോ (Masaru Emoto))യെ സംസമെന്ന അത്ഭുത ജലത്തെ തന്‍റെ ഗവേഷണത്തിന് പഠനവിധേയമാക്കാന്‍ പ്രേരിപ്പിച്ചത്. മണ്ണില്‍ പെയ്തിറങ്ങുന്ന മഞ്ഞുകഷ്ണങ്ങള്‍ വ്യതിരിക്തമാണെന്ന വാദം പൊള്ളയാണെന്ന് തെളിയിക്കാനുള്ള കഠിന പരിശ്രമത്തലായിരുന്നു വര്‍ഷങ്ങളോളമദ്ദേഹം. സ്വന്തമായി ഒരു ലബോറട്ടറി പോലും അതിനായി പണിതു. വൈവിദ്യമാര്‍ന്ന രൂപങ്ങളില്‍ ജല കണികകളിലെ ഘടനകളില്‍ പഠനം നടത്തി. അദ്ദേഹത്തിന്‍റെ ചിന്താമണ്ഡലങ്ങളില്‍ അപ്പോഴും ഒരു ചോദ്യം വട്ടമിട്ടുകൊണ്ടിരുന്നു. രണ്ടു […]

2016 AUG-SEP ആത്മിയം ആദര്‍ശം ചരിത്ര വായന പഠനം മതം

ഉമര്‍ഖാസി(റ), അനുരാഗത്തിന്‍റെ കാവ്യലോകം

ഞാന്‍ വിദൂരതയിലായിരിക്കുമ്പോള്‍ എന്‍റെ ആത്മാവിനെ അങ്ങയുടെ സവിധത്തിലേക്കയച്ചു. അത് എനിക്കുപകരം അങ്ങയുടെ അന്ത്യവിശ്രമ സ്ഥലം ചുംബിച്ചു വരുന്നു. എന്നാല്‍, ഇപ്പോള്‍ എന്‍റെ ശരീരം തന്നെ ഇതാ തിരുസവിധത്തിലെത്തിയിക്കുന്നു. ആകയാല്‍, അവിടുത്തെ വലതു കരം നീട്ടിത്തരൂ, ഞാനെന്‍റെ ചുണ്ടുകൊണ്ടതിലൊന്ന് മുത്തി സാഫല്യം കൊള്ളട്ടെ…’ പ്രസിദ്ധരായ നാല് ഖുത്വുബുകളില്‍ പ്രധാനിയായ അഹ്മദുല്‍ കബീരിര്‍റിഫാഈ(റ) മദീനയിലെത്തി, തന്‍റെ മനം തുറന്നിട്ട് പാടിയതിങ്ങനെയാണ്.., തിരുസന്നിധാനത്തില്‍ ആവശ്യമുന്നയിച്ചപ്പോള്‍ അവിടുത്തെ തൃക്കരം നീട്ടികൊടുത്തതായി സുപ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാവ് സുലൈമാനുല്‍ ജമല്‍(റ) തന്‍റെ ഹാശിയത്തുല്‍ ഹംസിയ്യയില്‍ വിവരിച്ചിട്ടുണ്ട്. […]

2016 AUG-SEP Hihgligts കാലികം വായന സമകാലികം സംസ്കാരം സാമൂഹികം സാഹിത്യം

ആരാണ് കലാമൂല്യങ്ങളെ കരിച്ചു കളയുന്നത്?

മാപ്പിള കലകളൊക്കെ ഉറവെടുത്തത് ശുദ്ധമായ ആത്മീയ ആവിഷ്കാരമായിട്ടാണ്. കലയെയും സാഹിത്യത്തെയും നെഞ്ചിലേറ്റിയ ഒരു സമൂഹം അതിജീവനത്തിന്‍റെ ഉപാധിയായിട്ടാണ് അതിനെ കണ്ടത്. മാപ്പിള കലകളായി അറിയപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നതിലൊക്കെയും പ്രതാപത്തിന്‍റെയും പൈതൃകത്തിന്‍റെയും കയ്യൊപ്പ് ചാര്‍ത്തപ്പെട്ടിട്ടുണ്ട്. പാട്ടും പടപ്പാട്ടും അറബനയും ദഫ്മുട്ടും ഒപ്പനയുമൊക്കെ അങ്ങനെത്തന്നെ. ഇന്ത്യയുടെ ഇങ്ങേ അറ്റത്ത് ചരിത്രപരമായി ഏറെ സവിശേഷതകള്‍ നിറഞ്ഞ മലബാറിനെ കേന്ദ്രീകരിച്ചാണ് കലയും സാഹിത്യവും പരിണമിച്ചതും വികാസം പ്രാപിച്ചതും. മലബാറിന്‍റെ പ്രത്യേക സാഹചര്യവും അറേബ്യന്‍ നാടുകളുമായുള്ള വ്യവഹാരങ്ങളും മുഖേന രൂപപ്പെട്ട അറബിമലയാള ഭാഷയിലൂടെയാണ് മാപ്പിള […]