അന്ന്, പച്ചപ്പരവതാനി വിരിച്ച ചേലുള്ള നെല്‍പാടവും കളകളാരവം മുഴക്കി ഒഴുകുന്ന നദികളും പാടത്തിനു കൂട്ടായി മണ്ണിന്‍റെ കര്‍ഷകനും നെല്‍ക്കതിരില്‍ ചുണ്ടുവെക്കുന്ന പനം തത്തമ്മയും ചേര്‍ന്ന് ചങ്ങാത്തം കൂടിയാല്‍ ഭൂമിക്കൊരുല്ലാസം. ഇന്ന്, പാടങ്ങളെക്കൊന്ന് പറന്പാക്കി മാറ്റുന്നു. ആരാന്‍റെ ഭാഷക്കാര്‍ നമ്മെപ്പോറ്റുന്നു. കൃഷികണ്ടാല്‍ മനുഷ്യന് അലര്‍ജ്ജി തോന്നുന്നു. എല്ലാവരും ചേര്‍ന്ന് ഭൂമിക്കൊരു ചരമഗീതം പാടുന്നു.
Author: shabdamdesk
മഴമര്‍മരങ്ങള്‍
ആകാശത്ത് കാര്‍മേഘങ്ങള്‍ തടിച്ചുകൂടി ഞാനൊരു മഴത്തുള്ളിയായി ഉരുത്തിരിഞ്ഞു. പോകാനൊരുങ്ങവേ അമ്മ പറഞ്ഞുതന്നു മനോഹരമാം ഭൂമിയെകുറിച്ച്. ഭൂമിയിലെത്താന്‍ എന്‍റെ ഉള്ളം വെന്പല്‍ കൊണ്ടു. പോകവെ കൂട്ടിനായ് ചേര്‍ന്നു അനേകം മഴത്തുള്ളികള്‍. ഭൂമിയിലെത്തിയപ്പോള്‍ ചുടുനിണത്തിന്‍റെ ഗന്ധം. ഭൂമിയുടെ വര്‍ണന കേട്ടുകേള്‍വിയിലൊതുങ്ങിയോ? ഞാന്‍ വരുന്നതു കണ്ട് ചിലരെല്ലാം പുളകം പൂണ്ടു. ഒരു നീണ്ട വരിയായ് നില്‍ക്കുന്നേറെ മനുഷ്യര്‍. ഒരുതുള്ളി വെള്ളത്തിനാണെന്നറിഞ്ഞപ്പോള്‍ എന്‍റെ പൊന്നുംവിലയെ ഞാനറിഞ്ഞു. ഞാന്‍ ഒരു കടലിലിറങ്ങി കൂടെ എന്‍റെ കൂട്ടുകാരും. ഞങ്ങള്‍ ഒന്നിച്ചു യാത്രചെയ്തു. കടലിലെവിടെയും ഞാന്‍ കണ്ടില്ല, […]
അതിരുകളില്ലാത്ത അനുരാഗം
ആലി മുസ് ലിയാരുടെയും മന്പുറം തങ്ങളുടെയും പടയോട്ട ഭൂമിയായ തിരൂരങ്ങാടി മലബാറിലെ മദീന എന്ന പേരിലാണ് ചരിത്ര പ്രസിദ്ധി നേടിയത്. 1935 ജൂലൈ മാസം മാലിക്ബ്നു ദീനാര്‍ (റ)വിന്‍റെ പരന്പരയില്‍പ്പെട്ട നന്പിടിപ്പറന്പ് തറവാട്ടില്‍ കൂഞ്ഞിമുഹമ്മദ് ഖദീജ ദാന്പത്യ വല്ലരിയില്‍ ഒരാണ്‍കുഞ്ഞ് പിറന്നു. പ്രിയ കുഞ്ഞിന് ആ മാതാപിതാക്കള്‍ അബ്്ദുല്‍ ഖാദിര്‍ എന്ന് നാമകരണം ചെയ്തു. പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കി. വളര്‍ന്നതും വലുതായതും മാതാപിതാക്കളുടെ ചാരെ നിന്നുകൊണ്ടായിരുന്നു. രണ്ടാം വയസ്സില്‍ പിതാവ് വിട പറഞ്ഞപ്പോള്‍ മാതാവിന്‍റെ പൂര്‍ണ്ണ […]
കുടുംബ ജീവിതത്തിന്‍റെ പ്രവാചക മാതൃക
മനുഷ്യകുലത്തിന് മുഴുവന്‍ മാതൃകായോഗ്യവും അനുകരണീയവുമായ ജീവിതമായിരുന്നു തിരുനബി(സ) തങ്ങളുടേത്. ഒരു കുടുംബനാഥനെന്ന നിലയില്‍ വഹിക്കേണ്ടി വരുന്ന എല്ലാ ചുമതലകളും പദവികളും സന്പൂര്‍ണ്ണമായ രൂപത്തില്‍ തന്നെ നറവേറ്റാന്‍ നബി(സ)ക്ക് സാധിച്ചു. ഭാര്യമാര്‍ക്കിടയില്‍ നീതിമാനായ ഭര്‍ത്താവായും മക്കള്‍ക്കും പേരമക്കള്‍ക്കുമിടയില്‍ സ്നേഹവത്സലനായ പിതാവായും കാരുണ്യവാനായ പിതാമഹനായും എങ്ങനെ വര്‍ത്തിക്കാമെന്നതിന്‍റെ മഹനീയ മാതൃകകള്‍ റസൂലുല്ലാഹി(സ)യുടെ കുടുംബജീവിതത്തില്‍ നിന്നും ധാരാളം വായിച്ചെടുക്കാം. ഒരു കുടുംബനാഥനെന്ന നിലയില്‍ അനുഭവിക്കേണ്ടി വരുന്ന സുഖദു:ഖങ്ങളും വൈഷമ്യങ്ങളുമെല്ലാം ഇണങ്ങിച്ചേര്‍ന്നതായിരുന്നു തിരുനബി(സ)യുടെ കുടുംബജീവിതം. അത്തരം ഘട്ടങ്ങളെയെല്ലാം യുക്തിസഹമായി സമീപിക്കാനും കൈകാര്യം […]
കാലികള്‍ കാത്തിരിക്കുന്നു
മഴയുടെ ശക്തി ഇപ്പോള്‍ കുറഞ്ഞിരിക്കുന്നു. വീടിനകത്തേക്ക് പാഞ്ഞുവന്ന മഴച്ചീന്തുകളെ ഓട് തടഞ്ഞു നിര്‍ത്തി ഇറയത്തുകൂടി മണ്ണിലേക്കൊഴുക്കിക്കൊണ്ടിരിക്കുന്നു. ളുഹ്റു ബാങ്കിനു താളമേകി കൊടപ്പനക്കു മീതെ വെള്ളത്തുള്ളികള്‍ താളം പിടിക്കുന്നുണ്ട്. ആയിശുമ്മ പതിയെ വുളൂവെടുക്കാനായി ഏണീറ്റപ്പോള്‍ വേദന സഹിച്ചു കിടന്നിരുന്ന വയസ്സന്‍ കട്ടില്‍ ദീര്‍ഘനിശ്വാസത്തോടെ ഒന്നു മുരണ്ടു. വീടിനുള്ളില്‍ അതിക്രമിച്ചു കടന്നു കൂടിയ വെള്ളത്തുള്ളികളെ ദേഷ്യപ്പെടുത്താതെ ആയിശുമ്മ പതിയെ പുറത്തേക്കു നടന്നു. പാളക്കഷ്ണം കൊണ്ട് മൂടിവെച്ചിരുന്ന കുടത്തിലെ വെള്ളം കിണ്ടിയിലേക്കൊഴിക്കുന്പോള്‍ അംഗവൈകല്യം ബാധിച്ച കുടയുമേന്തി മുഹമ്മദിക്ക പള്ളിയില്‍ പോകാന്‍ കിതച്ചു […]
മിതവ്യയം; ഇസ് ലാമിക ബോധനം
നിങ്ങള്‍ വസ്ത്രം ധരിക്കുക, തിന്നുകയും കുടിക്കുകയും ചെയ്യുക ദുര്‍വ്യയം ചെയ്യരുത്. (ഖുര്‍ആന്‍) ജീവിക്കാനാവശ്യമായ ഭക്ഷണം, നഗ്നത മറക്കാന്‍ വസ്ത്രം, താമസിക്കാന്‍ വീട് എന്നിവ മനുഷ്യന്‍റെ അവകാശമാണ്. ഇവയല്ലാതെ ആദമിന്‍റെ സന്തതികള്‍ക്ക് അവകാശമില്ലെന്ന് നബി(സ്വ) പഠിപ്പിക്കുന്നു. പക്ഷേ ഈ മൂന്നും പരിതി ലംഘിക്കാത്ത വിധമാവണം. ദുര്‍വ്യയം പാടില്ല.” തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവര്‍ പിശാചിന്‍റെ സഹോദരന്മാരാകുന്നു”വെന്ന് ഖുര്‍ആന്‍ പ്രഖ്യപിച്ചിട്ടുണ്ട്. (സൂറത്തു ഇസ്റാഅ്) നിത്യജീവിതത്തില്‍ അനിവാര്യമായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയാണ് ജീവിതാവശ്യങ്ങള്‍. ഇവകൂടാതെയുള്ള ജീവിതം ദുഷ്കരമായിരിക്കും. പോഷകാഹാരം, നല്ല […]
ആഢംബരത്തില്‍ അഭിരമിക്കുന്ന ആധുനിക സമൂഹം
പ്രപഞ്ചത്തിലെ സര്‍വ്വ സന്പത്തിന്‍റെയും ഉടമസ്ഥത അല്ലാഹുവില്‍ മാത്രം നിക്ഷിപ്്തമാണ്. മനുഷ്യന്‍ കൈവശം വെച്ചിരിക്കുന്ന ആസ്തികളെല്ലാം യഥാര്‍ത്ഥത്തില്‍ പടച്ചവന്‍റെതാണ്. മനുഷ്യനെ പരീക്ഷണത്തിന് വിധേയനാക്കാന്‍ വേണ്ടി ഐഹികജീവിതത്തില്‍ നിര്‍മ്മിച്ച അലങ്കാരങ്ങളാണ് സന്പത്തെന്നും അവയില്‍ മനുഷ്യന്‍ കൈകാര്യകര്‍ത്താവ് മാത്രമാണെന്നുമാണ് അല്ലാഹു സൂറത്തുല്‍ കഹ്ഫിലൂടെ നമ്മെ പഠിപ്പിക്കുന്നത്. ഉടമസ്ഥനായ തന്പുരാന്‍റെ ആജ്ഞക്കനുസരിച്ച് അവ വിതരണം ചെയ്യുക എന്നതാണ് കൈകാര്യ കര്‍ത്താവായ മനുഷ്യന്‍റെ ബാധ്യത. അവന്‍ ആജ്ഞ നല്‍കിയിടത്തേക്ക് നല്‍കാതിരിക്കാനോ കല്‍പിക്കാത്ത ഇടങ്ങളിലേക്ക് നല്‍കാനോ ഇസ്ലാം മനുഷ്യനെ അനുവദിക്കുന്നില്ല. ഇസ്ലാം കല്‍പിച്ച നിര്‍ബന്ധിത ധര്‍മവും […]
അമിതവ്യയം അത്യാപത്ത്
ഇസ് ലാം ലളിതമാണ്. മുത്ത് നബിയും അനുയായികളും പകര്‍ന്ന് നല്കുന്നതും ലളിതമായ ജീവിത വ്യവസ്ഥിതിയാണ്. ഭൂമിയിലെ മുഴുവന്‍ വസ്തുക്കളും പ്രബഞ്ച നാഥന്‍ അവന്‍റെ സൃഷ്ടികള്‍ക്ക് വേണ്ടിയാണ് പടച്ചത്. അതില്‍ അവശ്യാനുസരണം വിനിയോഗിക്കാനും അല്ലാഹു അനുവാദം നല്‍കുന്നു. ആഗ്രഹങ്ങളാലും ആവിശ്യങ്ങളാലും ഊട്ടപ്പെട്ട സ്വഭാവത്തോട് കൂടെയാണ് മനുഷ്യ സൃഷ്ടിപ്പ്. സന്പത്ത് ശേഖരിക്കലിനും അവിശ്യാനുസരണം ഉള്ള വിനിയോഗത്തിനും ഇസ്്ലാം ഒരിക്കലും വിലക്കേര്‍പ്പെടുത്തുന്നില്ല. പക്ഷെ സ്വീകരിക്കുന്ന മാര്‍ഗവും ലക്ഷ്യവും വിനിയോഗവും ദൈവ പ്രീതിക്ക് വേണ്ടി ആകണമെന്ന് മാത്രം. മുത്ത് നബിയുടെയും അനുചരന്മാരുടെയും പാത […]
ധൂര്‍ത്തും ലാളിത്യവും ഇസ് ലാമിക ദര്‍ശനത്തില്‍
ഇന്ന് ലോകമനുഷ്യര്‍ നേരിടുന്ന അപകടകരമായ മുഴുവന്‍ പ്രശ്നങ്ങളും മനുഷ്യരുടെ തന്നെ ആര്‍ത്തിയുടെയും ധൂര്‍ത്തിന്‍റെയും ദുരന്തഫലങ്ങളാണ്. ആര്‍ത്തിയും ധൂര്‍ത്തും വര്‍ദ്ധിക്കുന്നതിനനുസരിച്ച് സമൂഹത്തില്‍ അതിക്രമങ്ങളും അരങ്ങേറും. തത്ഫലം ശാന്തിയും സമാധാനവും നഷ്ടപ്പെടുകയും ചെയ്യുന്നു. ധൂര്‍ത്തിന്‍റെ വ്യാപനം സ്ന്പത്തിനെ എങ്ങിനെ, ഏതുവഴിയില്‍ ചെലവഴിക്കണമെന്ന് നിശ്ചയബോധ്യമില്ലാത്തവരാണ് സമൂഹത്തില്‍ ഭൂരിപക്ഷവും. അനാവശ്യമായി പണം ധൂര്‍ത്തടിച്ചും, പാഴാക്കിയും, അവസാനം പാപ്പരായി മാറിയവരും നമ്മുടെയിടയില്‍ കൂടുതലുണ്ട്. ഗള്‍ഫ് പണം കേരളത്തിലേക്ക് ഒഴുകാന്‍ തുടങ്ങിയത് മുതലാണ് കൊച്ചു കേരളത്തില്‍ ധൂര്‍ത്ത് വ്യാപിച്ചത്. കഞ്ഞിക്ക് വകയില്ലാതെ പാടത്തും പറന്പത്തും എല്ലുമുറിയെ […]
ഡിസംബര്‍ 10 മനുഷ്യാവകാശ ദിനം
അറഫാ പര്‍വ്വത സാനുവില്‍ വെച്ച് ഹിജ്റ പത്താം വര്‍ഷം ഒന്നേകാല്‍ ലക്ഷം അനുചരന്മാരെ അഭിസംബോധനം ചെയ്തു കൊണ്ട് മുഹമ്മദ് നബി (സ) ചെയ്ത പ്രസംഗം ചരിത്രപ്രസിദ്ധമാണ്. മാനവ കുലത്തിന്‍റെ മൗലികാവകാശങ്ങള്‍ വ്യക്തമായി പ്രഖ്യാപിക്കുന്നതും സാമൂഹിക നീതിയുടെ ശാശ്വത മൂല്യങ്ങള്‍ ഉള്‍കൊള്ളുന്നതുമായിരുന്നു ആ പ്രസംഗം. ഇതിലെ പ്രമേയങ്ങള്‍ സകലകാല പ്രസക്തമാണ്. വര്‍ത്തമാന കാലത്ത് പ്രസക്തി കൂടുകയാണ്. ഇബ്നൂഹിഷാം സീറത്തുന്നബവിയ്യയില്‍ എടുത്ത് ഉദ്ധരിച്ച പ്രസംഗ ഭാഗങ്ങള്‍ ചുരുക്കത്തില്‍. അല്ലയോ ജനങ്ങളേ… എന്‍റെ വാക്കുകള്‍ നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുക. ഒരുപക്ഷേ […]