2011 July-August Hihgligts ഖുര്‍ആന്‍ മതം

ഖുര്‍ആന്‍; കാലത്തിന്‍റെ അനിവാര്യത

കാലത്തിനു വെല്ലുവിളിയായി നിലനില്‍ക്കുന്ന, കാലാതീതനായ അല്ലാഹുവിന്‍റെ സൃഷ്ടിയാണ് വിശുദ്ധ ഖുര്‍ആന്‍. ഈ ഗ്രന്ഥം സ്പര്‍ശിക്കാത്ത തലങ്ങളില്ല. സമഗ്രവും സന്പൂര്‍ണ്ണവും കാലികവുമാണെന്ന് വിളിച്ചുപറയുകയാണ് ഖുര്‍ആനിലെ ഓരോ സൂക്തവും. ആറാം നൂറ്റാണ്ടില്‍ ജീവിച്ച, ഖദീജയുടെ ഒട്ടകങ്ങളും കച്ചവട ചരക്കുകളും മണല്‍കാറ്റും ഈന്തപ്പനയും മാത്രം പരിചയമുള്ള, സാന്പ്രദായികമായി അക്ഷരജ്ഞാനം നേടിയിട്ടില്ലാത്ത മുഹമ്മദ് (സ) വിളിച്ചു പറഞ്ഞതാണെന്നതു തന്നെ ഖുര്‍ആനിന്‍റെ അമാനുഷികതക്ക് തെളിവ് നല്‍കുകയാണ്. ഖുര്‍ആനിനു സമാനമായ ഒന്നു കൊണ്ടുവരാന്‍ മനുഷ്യമനുഷ്യേതര സൃഷ്ടികളോട് ഖുര്‍ആന്‍ തന്നെ നടത്തിയ വെല്ലുവിളി(ഇസ്റാഅ് 88) ഇന്നും അന്തരീക്ഷത്തില്‍ […]

2011 July-August അനുഷ്ഠാനം ഹദീസ്

റമളാന്‍ വിശുദ്ധിയുടെ വസന്തം

വിശുദ്ധ റമളാന്‍ സത്യ വിശ്വാസികള്‍ക്ക് ആഹ്ലാദത്തിന്‍റെ സുദിനങ്ങളാണ്. പ്രപഞ്ചനാഥന്‍റെ കാരുണ്യം പെയ്തിറങ്ങുന്ന സന്തോഷത്തിന്‍റെ രാപകലുകള്‍. തിന്മയുടെ കറുത്ത പാടുകളെല്ലാം മാഞ്ഞുപോയി വിശ്വാസികളുടെ ഹൃദയങ്ങള്‍ പ്രകാശിക്കുന്ന നോന്പു മാസത്തെ ആനന്ദത്തോടെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് നമ്മള്‍. രണ്ട് മാസം മുന്പ് തുടങ്ങിയ ഈ കാത്തിരിപ്പിന് തന്നെ മഹത്തായ ഇബാദത്തിന്‍റെ പുണ്യമുണ്ട്. വീടും പരിസരവും അഴുക്കുകളില്‍ നിന്നും സംശുദ്ധമാക്കി, മനോഹരമായ സജ്ജീകരണങ്ങളോടെ വിശുദ്ധ റമളാനെ കാത്തിരിക്കുന്ന നമ്മള്‍ നമ്മുടെ ശരീരത്തിനെയും ആത്മാവിനെയും മുഴുവന്‍ അഴുക്കുകളില്‍ നിന്നും വൃത്തിയാക്കി നോന്പിന്‍റെ ചൈതന്യവും ആത്മീയാനുഭൂതിയും […]

2011 May-June അനുസ്മരണം

പണ്ഡിത ലോകത്തെ സൂര്യതേജസ്സ്

പണ്ഡിതന്മാര്‍ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ്. പരിശുദ്ധ ദീനിന്‍റെ ഖിയാമത്ത് നാള്‍ വരെയുള്ള നിലനില്‍പ് അവരിലൂടെയാണ്. പണ്ഡിതന്‍റെ പിറവി ഒരു ക്ഷേമ കാലത്തിന്‍റെ പിറവിയാണ്. പണ്ഡിതന്‍റെ വിരാമം ഒരു ക്ഷേമകാല വിരാമവുമാണ്.” എന്നതു വ്യക്തം. ലോകത്തെ സര്‍വ്വ ധനത്തെക്കാളും പ്രാധാന്യമുള്ള ധനമാണ് അറിവ്. ആധുനിക യുഗത്തില്‍ അറിവുള്ള പണ്ഡിതര്‍ വിരളമല്ല. അവരുടെ അഗാധ അവഗാഹം കേവലം ഒന്നോ രണ്ടോ വിഷയങ്ങളില്‍ ഒതുങ്ങുന്നു എന്നു മാത്രം. മുന്‍കാല പണ്ഡിതന്മാരുടെ ജീവിതം ലോകത്തിനു മുന്നില്‍ ധാരാളം വിലപ്പെട്ട ഗ്രന്ഥങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ഒന്നോ രണ്ടോ […]

2011 May-June രാഷ്ടീയം

അഴിമതിരഹിത ഭരണം: ഒരു വിദൂര സ്വപ്നം

പൂര്‍വാധുനിക കാലഘട്ടത്തിലെ ഭരണ നിര്‍വാഹകര്‍ പണം സന്പാദിക്കാനായി കണ്ടെത്തിയിരിക്കുന്ന മാര്‍ഗമാണ് അഴിമതി. പക്ഷെ പുതിയ തലമുറയിലെ പണക്കൊതിയന്‍മാര്‍ നടത്തുന്ന അഴിമതി അല്‍പ്പം കടന്ന കയ്യായിപ്പോയി. ദിവസേന പത്രമാധ്യമങ്ങള്‍ വാര്‍ത്തകള്‍ അഴിച്ചിവിടുന്പോള്‍ ജനമനസ്സുകള്‍ സംഗ്രഹിച്ചെടുക്കുന്ന അഴിമതി’ കേട്ടു തഴന്പിച്ച വാക്കാണ്. പാലം പണിയില്‍ ഇരുന്നൂറ് ചാക്ക് സിമെന്‍റിന് വേണ്ടി കോണ്‍ട്രാക്ടര്‍ നടത്തി യ അഴിമതിയും റോഡുപണിയുടെ മറവില്‍ മൂന്നു വീപ്പ ടാര്‍ പൊക്കാന്‍ കൂട്ടുനിന്ന എഞ്ചിനീയറും സുപരിചിതം തന്നെ. അതിരു കടന്നാല്‍ ഒരു പക്ഷെ അടിതെറ്റിയാല്‍…” തുടങ്ങിയ പയമൊഴികള്‍ […]

2011 May-June ആദര്‍ശം ഹദീസ്

തബറുകിന്‍റെ പ്രാമാണികത

പ്രപഞ്ചത്തെ അന്ധകാരത്തിന്‍റെ ആഴങ്ങളില്‍നിന്ന് ജ്യോതിസ്സത്തിലേക്ക് നയിക്കാന്‍ നിയുക്തനായ നബി(സ) സൗന്ദര്യത്തില്‍ പ്രകാശത്തിന്‍റെ മനുഷ്യ രൂപമായിരുന്നു. ആ പ്രവാചക പ്രഭയില്‍നിന്നാണ് പ്രപഞ്ചത്തിലെ മുഴുവന്‍ സൃഷ്ടികളെയും അല്ലാഹു പടച്ചത്. ആദം നബി(അ) മുതല്‍ ഇങ്ങോട്ടുള്ള എല്ലാ നബിമാരിലും ആ പ്രകാശത്തിന്‍റെ തെളിമ നിറഞ്ഞു കാണാമായിരുന്നു. പ്രവാചക ഗുണവിശേഷങ്ങള്‍ നബി(സ) തങ്ങളുടെ മുഖത്ത് പ്രതിഫലിച്ചു കാണാമായിരുന്നു. സാധാരണമനുഷ്യരില്‍നിന്നും തീര്‍ത്തും വ്യത്യസ്ഥമായിരുന്നു നബി(സ) തങ്ങളുടെ തിരു ശേഷിപ്പുകള്‍ ഈയൊരു വ്യതിരിക്തതയുടെ ഫലമായിട്ടായിരുന്നു മക്കാ നിവാസികള്‍ മഴ ലഭിക്കുവാന്‍ വേണ്ടി നബി (സ) തങ്ങളുടെ […]

2011 May-June Hihgligts സാമൂഹികം

കുടുംബാസൂത്രണം: ഒരു പുനരവലോകനം

വിഭവങ്ങള്‍ നിഷ്ക്രിയം വിഭവങ്ങള്‍ നിഷ്ക്രിയമാണ്, മനുഷ്യരാണ് അതിനെ ത്വരിതപ്പെടുത്തേണ്ടത്. പ്രകൃതി മുഴുവനും മനുഷ്യന് വേണ്ടിയാണ് സൃഷ്ടിച്ചതെന്ന് നാഥന്‍ നമ്മെ ഉണര്‍ത്തിയതല്ലേ? പക്ഷെ, മനുഷ്യന്‍ പ്രക്യതിയെ പൂര്‍ണ്ണമായി ചൂഷണം ചെയ്യുന്നുണ്ടോ എന്നാണ് നാം ചിന്തിക്കേണ്ടത്. വിഭവ സമൃദ്ധമായ പ്രകൃതി നമ്മെയും കാത്തിരിക്കുകയാണ്. ഇവിടെ വിഭവശേഷിയില്ലെന്ന് അലമുറ കൂട്ടുന്നവര്‍ നമ്മുടെ വിഭവശേഷി വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ എന്തെങ്കിലും പ്രവര്‍ത്തനത്തിന് മുതിരുന്നതിന് പകരം ജനസംഖ്യാ നിയന്ത്രണത്തിലൂടെ സഹജീവികള്‍ക്ക് ജീവിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കാനുള്ള തിരക്കിലാണ്. ഭൂമി ഊര്‍ജ്ജ സ്രോതസ്സുകള്‍ കൊണ്ട് നിറഞ്ഞു തുളുന്പുകയാണ്. ഇവയുടെ ചൂഷണത്തിന് […]

2011 May-June സാഹിത്യം

കാവ്യ മിഴികളില്‍ മഴപെയ്തു തോരാതെ..

മഴ ഒരു വലിയ പുസ്തകമാണ്… വിശേഷാവസരങ്ങളില്‍ അധികമായി വായിക്കപ്പെടുന്ന വിശുദ്ധ ഗ്രന്ഥമാണ്. അന്നേരങ്ങളില്‍ മേഘത്തട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ച മഴപ്പുസ്തകം മെല്ലെപുറത്തേക്കെടുക്കപ്പെടും. പിന്നെ അതിന്‍റെ പാരായാണമാണ്. മെല്ലെ മെല്ലെ തുടങ്ങി,ഒടുവില്‍ ഉച്ചാസ്ഥിയിലെത്തി വീണ്ടും മന്ദഗതിയിലാവുന്ന ഹിന്ദുസ്ഥാനീ സംഗീതം പോലെ… ഇടക്കാലങ്ങളില്‍ ഓര്‍മ്മപ്പെടുത്തല്‍ പോലെ വീണ്ടും ഒരു പാരായണം… ഈ പുസ്തകപാരായണത്തിലൂടെയാണ് മലയാളി മലയാളത്തില്‍ അലിഞ്ഞു ചേരുന്നത്… പ്രകൃതി ഉള്‍വരമാകുന്നത് മനസ്സ് തളിര്‍ക്കുന്നത്… മഴ, മലയാളിക്ക് അനുഗ്രഹമാകുകയാണ്.” (മഴപ്പുസ്തകം) മഴ! ഈ രണ്ടക്ഷരം കേള്‍ക്കുന്പോഴേക്ക് കരളു കുളിര്‍ക്കും, രോമം എഴുന്നു നില്‍ക്കും, […]

2011 May-June ഖുര്‍ആന്‍ ശാസ്ത്രം

ഇസ്ലാമും പരിസ്ഥിതിയും

ലോകത്തുള്ള ഇതര മതങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി ഇസ്ലാം പ്രകൃതിക്കിണങ്ങിയ മതമാണ്. ഖുര്‍ആനിന്‍റെയും ആധുനിക ശാസ്ത്രത്തിന്‍റെയും വീക്ഷണമനുസരിച്ച് പ്രകൃതിയാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്. ഇഹലോക ജീവിതത്തിന് ശേഷം സജ്ജനങ്ങള്‍ക്ക് ഒരുക്കപ്പെടുന്ന ലോകത്തില്‍ പ്രകൃതി ഇതിനേക്കാള്‍ സുന്ദരമായ അവസ്ഥയില്‍ ദര്‍ശിക്കപ്പെടും. ഇസ്ലാം ഇന്നേവരെ അനുശാസിച്ചിട്ടുള്ള കാര്യങ്ങള്‍ പ്രകൃതിയുടെ വിളിക്ക് ഉത്തരം നല്‍കുന്നവയാണ്. മനുഷ്യ സമൂഹത്തിന് ഒഴിച്ചുകൂടാന്‍ പറ്റാത്ത പ്രകൃതിയുടെ ഒരുല്‍പന്നമാണ് ജലം. അത് ദുരുപയോഗം ചെയ്യരുതെന്നും കാലക്രമേണ അത് തീര്‍ന്നു പോകുമെന്നും ഇസ്ലാം കല്‍പിച്ചിട്ടുണ്ട്. അത് പോലെ തന്നെ പ്രകൃതിയുടെ കരളുകളായ […]

2011 March-April Hihgligts മതം

വെളിച്ചത്തിലേക്കുള്ള യാത്ര

ഉപ്പയുടെ കുഞ്ഞുവിരലില്‍ തൂങ്ങി മദ്രസയിലോ പള്ളിയിലോ പോയിരുന്ന ആ കുട്ടിക്കാലം ഇടക്കെങ്കിലും നിങ്ങളെത്തഴുകിത്തലോടാറില്ലേ… എന്‍റെ ബാല്യകാല സ്മൃതികളില്‍ വിഗ്രഹങ്ങളും സര്‍പ്പക്കാവും പുള്ളന്‍പാട്ടും ഉറഞ്ഞുതുള്ളുന്ന കോമരവും കാവിടിയാട്ടവമൊക്കെ ഇഴുകിച്ചേര്‍ന്നിരിക്കുന്നു. മരിച്ചവര്‍ക്കു വിളക്കു വെച്ചു ആരാധിക്കുകയും മരണപ്പെട്ടവര്‍ മറ്റെവിടെയോ പുനര്‍ജീവിക്കുകയും ചെയ്യുന്ന വിശ്വാസം ഞാന്‍ കണ്ടുവളര്‍ന്ന ബാലപാഠങ്ങളായിരുന്നു. ചെങ്ങന്നൂരിലുള്ള ശാന്തസുന്ദരമായ ഒരു ഗ്രാമ പ്രദേശത്തായിരുന്നു(എണ്ണയിക്കാട്) എന്‍റെ വീട്. കുട്ടിക്കാലത്ത് അച്ഛന്‍ മരിച്ചുപോയിരുന്നു. അമ്മയും മൂന്ന് സഹോദരങ്ങളുമാണ് എനിക്കുള്ളത്. അവര്‍ എന്നെക്കാള്‍ വളരെ മുതിര്‍ന്നവരും വിവാഹിതരുമാണ്. ഞാനും അമ്മയും എന്‍റെ ഒരു […]

2011 March-April മൊട്ടുകള്‍ സാഹിത്യം

പ്രവാസം

ജീവിത യാഥാര്‍ത്ഥ്യം തേടിയലഞ്ഞവരുടെ പാദങ്ങള്‍ പതിഞ്ഞ തുരുത്തുകളും, വാററ്റ ചെരുപ്പുകളും കാണാന്‍ നിന്നെ ക്ഷണിക്കുന്നു. നീ വരുന്പോള്‍ വഴിയോരത്ത് സാന്ത്വനത്തിന്‍റെ തുരുത്തും തേടി അലഞ്ഞവരെയും വിടരും മുന്പേ വാടി കരിഞ്ഞവരെയും ചാടി കടക്കാനുള്ള കയങ്ങള്‍ കൊണ്ട് ഞെട്ടിത്തിരിഞ്ഞ്, നോക്കു കുത്തി പോലെ നില്‍ക്കുന്നവരെയും കാണാം. എങ്കിലും നീ വരിക. ഈത്തപ്പനകള്‍ പൂക്കുന്ന, ഒട്ടകങ്ങള്‍ കൂട്ടമായി മേയുന്നിടത്തേക്ക് നീ വരുന്പോള്‍,പണം നല്‍കി സ്നേഹം യാചിക്കുന്നവരെ കാണാതെ പോവരുത് നീ വന്നാലും എന്നെ കാണില്ല. പ്രതീക്ഷകളറ്റ, നിറം മങ്ങിയ കണ്ണുകളും […]