2022 October-November Shabdam Magazine ലേഖനം

പേരിന്‍റെ പൊരുള്‍

ഹാദി അബ്ദുല്ല ഖലീഫ ഉമര്‍ ബിന്‍ ഖത്വാബ് (റ) ന്‍റെ അടുക്കല്‍ മകന്‍റെ ദൂഷ്യ സ്വഭാവത്തെ കുറിച്ച് പരാതി പറഞ്ഞ് ഒരു രക്ഷിതാവ് വരുന്നു. ഒന്നാലോചിച്ച ശേഷം ഖലീഫ മകനെ ഹാജറാക്കാന്‍ കല്‍പിച്ചു. മകനെ ഉമര്‍ (റ)ന് മുന്നില്‍ ഹാജരാക്കി. അവന്‍ രക്ഷിതാക്കളോട് ചെയ്യുന്ന അപമര്യാദയെ കുറിച്ച് ഖലീഫ ബോധവല്‍ക്കരണം നടത്തി. അപ്പോള്‍ ആ കുട്ടി തിരിച്ച് ചോദിക്കുന്നു. “അല്ലയോ അമീറുല്‍ മുഅ്മിനീന്‍…, പിതാവ് മകന് ചെയ്തു കൊടുക്കേണ്ട കടമകള്‍ ഒന്നുമില്ലേ?” “അതെ” “ഏതൊക്കെയാണ് ആ കാര്യങ്ങള്‍” […]

2022 October-November Shabdam Magazine കവിത

പാഴ് ജീവിതം

സിനാന്‍ കരുളായി   കണ്ടു മടുത്ത കാഴ്ചയാല്‍ ചാരുകസേര സ്വന്തമാക്കി ഭൂതകാല വേദനയിലാണിപ്പോള്‍ യുവത്വ തിളപ്പിലെത്തുമ്പോള്‍ അറിയാതെ കണ്ണിടറും അന്നവര്‍ വെച്ചു നീട്ടിയ സിഗററ്റ് കുറ്റി മതിയെന്ന് തോന്നി ഇരുട്ടിനെ ചുംബിച്ച് മാതൃത്വത്തെ അകറ്റി സൗഹാര്‍ദത്തെ വെടിഞ്ഞ് ഏകാകിയായി യൗവ്വനം വാര്‍ദ്ധക്യമാം അനുഭൂതി നല്‍കി തുടങ്ങിയിരിക്കുന്നു വിറക്കുന്ന ശബ്ദം, ഇടറിയ കൈകാലുകള്‍ മങ്ങിയ കാഴ്ചകള്‍ അന്ന് കേവലാനന്ദം ഒന്നു വെടിഞ്ഞിരുന്നേല്‍ ഇന്നെത്ര നന്നായേനെ ലഹരിക്കറ പുരണ്ട യൗവ്വന ദേഹങ്ങള്‍ കണ്ണുനീരുപ്പിലുള്ള ജീവിതവും പേറി ജന്മമാകും ശിഷ്ടം

2022 October-November Shabdam Magazine കവിത

പരദേശി

ഉവൈസ് ചെമ്രക്കാട്ടൂര്‍ കലി തുള്ളുന്ന കടലില്‍ ആടിയുലയുന്ന വഞ്ചിയില്‍ അവന്‍ അള്ളിപിടിച്ചതാ ജീവിത നൗക തകരാതിരിക്കാനായിരുന്നു. പക്ഷേ…, പ്രതീക്ഷകള്‍ക്ക് ചിറകു പിടിപ്പിച്ച് കൂടും കൂട്ടൂം കുടുംബവും വിട്ട് മറുനാട്ടിലണഞ്ഞപ്പോള്‍ അവിടെയും അവനെ വരവേറ്റത് ദുരിതപര്‍വ്വങ്ങളുതിര്‍ത്ത ചോദ്യചിഹ്നങ്ങള്‍ തന്നെയായിരുന്നു.

2022 October-November Shabdam Magazine തിരിച്ചെഴുത്ത്

കേരളമേ…ലജ്ജിക്കുക

സിനാന്‍ മൈത്ര കേരളത്തിലെ ലഹരി ഉപയോഗത്തിന്‍റെ ഭീകരത മാറുന്നതിന് മുമ്പാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. അന്ധവിശ്വാസത്തിന്‍റെയും തട്ടിപ്പുകളുടെയും പിന്‍ബലത്തില്‍ രണ്ട് സത്രീകളെ നരബലിക്ക് ഇരയാക്കിയിരിക്കുന്നു. സാമ്പത്തിക അഭിവൃദ്ധിയും കുടുംബ സമാധാനവും ലക്ഷ്യമിട്ടാണ് ഈ നരബലി നടത്തിയത്. വ്യാജ സിദ്ധന്മാരുടെ വിളയാട്ടമാണ് പുതിയ കാലത്ത് കാണുന്നത്. ഇത്തരം കൊലപാതകങ്ങള്‍ യാതൊരു കാരണവശാലും ന്യായീകരിക്കാവുന്നതല്ല, മറിച്ച് തിരുത്തപ്പടേണ്ടതുമാണ്. പക്ഷെ അതിന്‍റെ പേരില്‍ മതത്തിന്‍റെ അന്തസത്തയെ ചോദ്യം ചെയ്യുന്നത് ശരിയല്ല. രാഷ്ട്രീയ മുതലെടുപ്പിനിറങ്ങിയ സുരേന്ദ്രന്മാരും ശശികലകളും ഇസ്ലാമിന്‍റെ മാനുഷിക പരിഗണനയെ […]

2022 October-November Shabdam Magazine തിരിച്ചെഴുത്ത്

പ്രതീക്ഷകള്‍ പുലരട്ടെ …

കേരളം ലഹരിവല്‍ക്കരിക്കപ്പെടുകയാണ്. ഇതില്‍ സിംഹഭാഗമാകട്ടെ വിദ്യാര്‍ത്ഥികളുമാണ്. 2015ല്‍ കലാലയങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന പരിശോധനയില്‍ 6736 കേസുകളാണ് രജിസറ്റര്‍ ചെയ്തിരുന്നത്. ഇന്ന് അതിന്‍റെ പതിന്മടങ്ങിലെത്തിയിരിക്കുന്നുവെന്നാണ് അനുദിനം പുറത്ത് വരുന്ന കണക്കുകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നത്. സംസ്ഥാന വ്യാപകമായി ലഹരി ഉപയോഗം അധികരിച്ചു വരുന്ന സാഹചര്യത്തില്‍ മയക്കുമരുന്ന് വിപണനത്തിന് എതിരെ സുശക്തവും പഴുതുകളില്ലാത്തതുമായ പ്രതിരോധം തീര്‍ക്കുമെന്ന് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഇതിനായി ഒക്ടോബര്‍ 2 മുതല്‍ നവംബര്‍ 1 വരെ തീവ്രമായ പ്രചരണ പരിപാടികളാണ് ലഹരിക്കെതിരെ ആവിഷ്കരിച്ചിട്ടുള്ളത്. പ്രശസ്ത സ്ഥാപനങ്ങളില്‍ ലഹരി […]

2022 October-November Hihgligts Latest Shabdam Magazine ഖുര്‍ആന്‍ മതം

അത്ഭുത ഗ്രന്ഥം അമാനുഷികം

മിദ്ലാജ് വിളയില്‍ പ്രവാചകന്‍ അല്‍അമീനായിരുന്നു. അഥവാ വിശ്വസ്തന്‍. ലോകര്‍ക്കാകെ അനുഗ്രഹമായി നിയുക്തതായവര്‍ അങ്ങനെയാവാനേ തരമുള്ളൂ… അനുകൂലികളെന്ന പോലെ പ്രതികൂലികളും അവിടുത്തെ വാനോളം പുകഴ്ത്തി. അവിടുത്തെ സ്വഭാവമഹിമകള്‍ അവരെ ആകര്‍ഷിച്ചു. എന്നാല്‍ അവിടുത്തേക്ക് ദൈവിക ബോധനം അവതരിച്ചതില്‍ പിന്നെ സര്‍വം തകിടം മറിഞ്ഞു. പുകഴ്ത്തുവാക്കുകളോതിയ നാവുകള്‍ തന്നെ വഞ്ചകനും കള്ളനും ഭ്രാന്തനുമൊക്കെയായി മുദ്രകുത്തി തങ്ങളുടെ പിതാക്കളില്‍ നിന്നും പാരമ്പര്യമായി ലഭിച്ച ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും പൂവിട്ട് പൂജിക്കുന്ന വിഗ്രഹങ്ങളെയും ശക്തിയുക്തം എതിര്‍ത്തതില്‍ പിന്നെ പ്രവാചകന്‍ അവരുടെ കണ്ണിലെ കരടായി. അക്രമങ്ങളും […]

Uncategorized

അമു ദര്യ പറയുന്ന കഥകള്‍

മുര്‍ഷിദ് തച്ചണ്ണ ഉസ്ബക്കിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും പരസ്പരം ബന്ധിപ്പിക്കുന്ന അമു ദര്യ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന നഗരമാണ് ടെര്‍മസ്. മധ്യേഷ്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളില്‍ ഒന്നാണിത്. ഉസ്ബെക്കിസ്ഥാന്‍റെ ഭാഗമായ ടെര്‍മസിന് 2500 ഓളം വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. ആദ്യ കാലത്ത് ബുദ്ധമതത്തിന്‍റെ പ്രഭവ കേന്ദ്രവും ഇപ്പോള്‍ മുസ്ലിംകളുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രവുമാണ് ഇവിടം. പുരാതന ഗ്രീസിന്‍റെ ദക്ഷിണ കേന്ദ്രമായ ടെര്‍മസ് ബി സി മൂന്നാം നൂറ്റാണ്ടിന് മുമ്പ് സ്ഥാപിക്കപ്പെട്ടതാണ്. അലക്സാണ്ടറുടെ നഗരമെന്ന പേരിലും ഇവിടം […]

2022 October-November Hihgligts Latest Shabdam Magazine കവര്‍സ്റ്റോറി മതം രാഷ്ടീയം

ഇസ്ലാമിസ്റ്റുകള്‍ ചെയ്ത് വെക്കുന്ന അവിവേകങ്ങള്‍ നഷ്ടം ഇസ്ലാമിന് മാത്രമാണ്

സുഹൈല്‍ കാഞ്ഞിരപ്പുഴ റാഡിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ സൃഷ്ടിക്കുന്ന കിരാത ഭീകര പ്രവര്‍ത്തനങ്ങളെ വെള്ള പൂശും വിധം തിരുനബി(സ്വ)യുടെ ഒരു ചരിത്ര സംഭവത്തെ വളച്ചൊടിച്ച് പ്രതിലോമകരമായ ഒരു പ്രസംഗം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാന വേദിയില്‍ കേള്‍ക്കുകയുണ്ടായി. ഇസ്ലാമിനെ സംബന്ധിച്ച് ഉപരിവിപ്ലവ അറിവ് മാത്രമുള്ള പൊതുബോധത്തില്‍ ഇസ്ലാം ഏറെ അപകീര്‍ത്തിപ്പെടാനും വിമര്‍ശിക്കപ്പെടാനും ഈ പ്രഭാഷണം ഇടയായി. മതേതരമണ്ണില്‍ മത രാഷ്ട്ര അജണ്ടകളോടെ പ്രവര്‍ത്തിക്കുന്ന പൊളിറ്റക്കല്‍ ഇസ്ലാമിസ്റ്റുകള്‍ ചെയ്തുവെക്കുന്ന അവിവേകങ്ങള്‍ കാരണം ഇസ്ലാം അനല്‍പമാം വിധം സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തപ്പെടുന്നുണ്ട്. […]

2022 JULY-AUGUST Shabdam Magazine അനുസ്മരണം പരിചയം ലേഖനം

ഇമാം മഹല്ലി(റ); വൈജ്ഞാനിക ജീവിതത്തിന്‍റെ പര്യായം

ഫവാസ് കെ പി മൂര്‍ക്കനാട്   വൈജ്ഞാനിക ലോകത്തെ അതുല്യ വ്യക്തിത്വമാണ് ഇമാം മഹല്ലി(റ). കരഗതമായ ജ്ഞാനം കൊണ്ട് മാലോകര്‍ക്ക് നേര്‍ദിശ കാണിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചവര്‍. ഹിജ്റ 791ല്‍ ഈജിപ്തിന്‍റെ തലസ്ഥാനമായ കൈറോവിലാണ് അദ്ദേഹം ജനിക്കുന്നത്. ജലാലുദ്ദീന്‍ അബു അബ്ദില്ല മുഹമ്മദ്ബ്നു ശിഹാബുദ്ദീന്‍ അഹ്മദ് ബ്നു കമാലുദ്ദീന്‍ മുഹമ്മദ് ഇബ്റാഹിം അല്‍ മഹല്ലി(റ) എന്നാണ് പൂര്‍ണനാമം. ശാഫിഈ മദ്ഹബില്‍ അഗാധജ്ഞാനിയായ ഇമാം അശ്ശാരിഹുല്‍ മുഹഖിഖ് എന്ന സ്ഥാനപ്പേരിലും അറിയപ്പെടുന്നു. ഈജിപ്തിന്‍റെ പടിഞ്ഞാറു ഭാഗത്തുള്ള മഹല്ലത്തുല്‍ കുബ്റ എന്ന […]

2022 JULY-AUGUST Shabdam Magazine ആത്മിയം ആദര്‍ശം ലേഖനം

അമാനുഷികതയുടെ പ്രാമാണികത

മുഹമ്മദ് മുസ്തഫ എ ആര്‍ നഗര്‍   പ്രവാചകത്വ വാദമില്ലാതെ അല്ലാഹുവിന്‍റെ ഇഷ്ടദാസന്മാര്‍ പ്രകടിപ്പിക്കുന്ന അത്ഭുത സിദ്ധികളാണ് കറാമത്ത്. അമ്പിയാക്കളില്‍ നിന്ന് മുഅ്ജിസത്തായി സംഭവിക്കുന്നത് ഔലിയാക്കളില്‍ നിന്ന് കറാമത്തായി സംഭവിക്കാം. അല്ലാഹുവിനോടുള്ള അചഞ്ചലമായ വിശ്വാസവും അവനോട് ഏറ്റവും കൂടുതല്‍ അടുത്ത സാത്വികരാണ് ഔലിയാക്കള്‍. വിശ്വാസ രംഗത്തും കര്‍മ രംഗത്തും സ്വഭാവ രംഗത്തും അല്ലാഹുവിന്‍റെ നിര്‍ദേശങ്ങള്‍ക്കൊത്ത് ജീവിക്കുന്നതിലൂടെ അല്ലാഹുവില്‍ നിന്ന് ലഭിക്കുന്ന പ്രത്യേക സ്ഥാനമാണ് വിലായത്ത്. ഫഖ്റുദ്ദീന്‍ റാസി (റ) പറയുന്നു: വലിയ്യ് എന്നാല്‍ അര്‍ത്ഥം സല്‍കര്‍മ്മങ്ങളും നിഷ്കളങ്ക […]