Hihgligts JUNE 5 Shabdam Magazine പഠനം പരിസ്ഥിതി ദിനം പ്രധാന ദിനങ്ങള്‍ ലേഖനം വായന സാമൂഹികം

നമുക്കെന്നും പ്രകൃതിയാണ് വരദാനം

      വീണ്ടും ഒരു പരിസ്ഥിതി ദിനം കൂടി സമാഗതമായിരിക്കുന്നു. പ്രകൃതി സംരക്ഷണത്തിന്റെ ഘോഷങ്ങള്‍ക്ക് വീണ്ടും മണിയടിച്ചിരിക്കുകയാണ്. നാനാ ഭാഗങ്ങളില്‍ മരം നടല്‍ ചടങ്ങുകള്‍ പൂര്‍വ്വാധികം ശക്തിയോടെ അരങ്ങേറുന്നു. എന്നാല്‍ ഇന്നലെകളില്‍ നട്ടുതീര്‍ത്ത മരങ്ങളുടെ സ്ഥിതിയെന്താണെന്നതില്‍ ആരും ബോധവാന്മാരല്ല. പരിസ്ഥിതി ദിനം കടന്നു പോകുന്നതോടെ ഭൂമി നേരിട്ടുകൊണ്ടിരിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ചുള്ള ചിന്തകള്‍ പലരിലും അസ്തമിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ലോകം നേരിട്ടുകൊണ്ടിരിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങളിലേക്കുളള ഓര്‍മ്മപ്പെടുത്തലാണ് ഓരോ വര്‍ഷത്തെയും പരിസ്ഥിതി ദിനം. അതിന് ഒരു പ്രമേയവും അതുമായി […]

2022 Nov-Dec Shabdam Magazine വായന സ്മൃതി

ജ്ഞാനലോകത്തെ നിസ്തുല പ്രഭ

ഫവാസ് മൂര്‍ക്കനാട്‌   ഖുറാസാനിലെ സഅദുദ്ദീൻ തഫ്താസാനി എന്ന പണ്ഡിതന്റെ ഗ്രന്ഥങ്ങളുമായി ഞാൻ പരിചയപ്പെടുകയുണ്ടായി. അവ കർമ്മ ശാസ്ത്രം, നിദാന ശാസ്ത്രം, വിശ്വാസം, അലങ്കാരം തുടങ്ങി നിരവധി വിജ്ഞാനങ്ങൾ ഉൾകൊള്ളുന്നതും ഇൗ ശാഖകളിലെല്ലാം അദ്ദേഹത്തിന്റെ ഭദ്രമായ അടിത്തറയും സമർത്ഥന നൈപുണ്യം വിളിച്ചോതുന്നവയുമായിരുന്നു” – ഹിജ്റ 784ൽ ചരിത്രകാരനായ സഞ്ചാരി ഇബ്നു ഖൽദൂൻ ഇൗജിപ്ത് സന്ദർശിച്ചപ്പോൾ തഫ്താസാനിയുടെ രചനകളെ കുറിച്ച് പറഞ്ഞ വാക്കുകളാണിവ. ജ്ഞാനലോകത്തെ അത്ഭുത വ്യക്തിത്വമാണ് സഅദുദ്ദീൻ തഫ്താസാനി(റ). തന്റെ വൈജ്ഞാനിക പരമായ ഇടപെടൽ കൊണ്ട് ലോകത്ത് […]

2022 October-November Hihgligts Shabdam Magazine ലേഖനം വായന

അവര്‍ നമ്മുടെ സമ്പത്താണ്

സലീക്ക് ഇഹ്സാന്‍ മേപ്പാടി ഒരു സമൂഹത്തിന്‍റെ സുസ്ഥിരമായ നിലനില്‍പ്പിനും ആരോഗ്യപരമായ ജീവിത സഞ്ചാരത്തിനും അത്യന്താപേക്ഷിതമായ ഘടകമാണ് കുടുംബം. ഒരു വ്യക്തിയെ സംബന്ധിച്ച് അവനെ ക്രിയാത്മകമായി വാര്‍ത്തെടുക്കുന്ന അടിസ്ഥാന യൂണിറ്റ്. ഓരോ മനുഷ്യന്‍റെയും പ്രഥമ പാഠശാലയായി ഇതിനെ കാണക്കാക്കാവുന്നതാണ്. ഒരു സാംസ്കാരിക പ്രക്രിയയാണ് ഈ സംവിധാനത്തിലൂടെ നടക്കുന്നത്. സ്വഭാവം രൂപീകരിക്കപ്പെടുന്നതും മാനുഷികമായ പാഠങ്ങള്‍ സ്വായത്തമാക്കുന്നതും തുടങ്ങി മര്‍മ പ്രധാനമായ നിരവധി ഗുണഗണങ്ങള്‍ കുടുംബ പശ്ചാത്തലത്തിലൂടെ ഉരുവാക്കപ്പെടുന്നുണ്ട്. ഇത്തരം വലിയ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റപ്പെടാനുള്ളത് കൊണ്ട് തന്നെ സര്‍വ്വ സമ്പൂര്‍ണ്ണവും സമാധാനന്തരീക്ഷവുമുള്ള […]

2022 JULY-AUGUST Culture Shabdam Magazine ആത്മിയം പരിചയം വായന സാഹിത്യം

മഹോന്നത സംസ്കാരം

ഹംസത്തു സ്വഫ്വാന്‍ കോടിയമ്മല്‍   ഇസ്ലാം ഏറെ എഴുതപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിട്ടുള്ള മതമാണ്. വിശുദ്ധ മതത്തിന്‍റെ സമഗ്രതയും സൗന്ദര്യാത്മകതയുമാണ് അതിന് കാരണം. എക്കാലത്തും കാലോചിതമായി പരുവപ്പെടാന്‍ സാധ്യമാകുന്നതാണ് ഇസ്ലാമിക സംസ്കൃതിയുടെ ഘടന തന്നെ. ഏകത്വ ദര്‍ശനം മുന്നോട്ട് വെക്കുമ്പോഴും സാംസ്കാരികമായി നാനാത്വവും ബഹുസ്വരതയും പ്രകടിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രത്യയശാസ്ത്രമായി ഇസ്ലാം മാറുന്നതിന്‍റെയും സാംസ്കാരികമായി അതിന്‍റെ പ്രഭാവം എങ്ങിനെ ഉരുവം കൊണ്ടു എന്നതിന്‍റെ ചരിത്ര വഴിത്തിരിവുകളെ അപഗ്രഥിക്കുന്ന പുസ്തകമാണ് ഡോ. ഷൈഖ് ഉമര്‍ ഫാറൂഖ് അബ്ദുല്ലയുടെ څഇസ്ലാം […]

2022 JULY-AUGUST Hihgligts Latest Shabdam Magazine ചരിത്രം ചരിത്ര വായന പഠനം ലേഖനം വായന

ഹിജ്റ കലണ്ടറിന്‍റെ ചരിത്രവും പ്രാധാന്യവും

നിയാസ് കൂട്ടാവില്‍ സമയവും കാലവും നിര്‍ണയിക്കല്‍ ലോകക്രമത്തിന് അനിവാര്യതയാണ്. കാലങ്ങളെയും ദിവസങ്ങളെയും ആവര്‍ത്തനങ്ങളോടെ ക്രമീകരിച്ച ഒരു സംവിധാനമാണ് കലണ്ടര്‍. ആളുകള്‍ അവരുടെ ജീവിതം ചിട്ടപ്പെടുത്താന്‍ സഹായിക്കുന്നതിന് സഹസ്രാബ്ദങ്ങളായി നിരവധി കലണ്ടറുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. മത, സാമൂഹിക, സാംസ്കാരിക തലങ്ങളിലായിന്ന് നാല്‍പതോളം കലണ്ടര്‍ ലോകത്ത് ഉപയോഗിക്കുന്നുണ്ട്. ഭൂമിശാസ്ത്രപരവും കാലാവസ്ഥ സംബന്ധിയുമായ പ്രതിഭാസങ്ങളായിരുന്നു ആദ്യകാല കലണ്ടര്‍ സംവിധാനത്തിന്‍റെ അടിസ്ഥാനം. മനുഷ്യ നാഗരികത കൂടുതല്‍ സങ്കീര്‍ണ്ണമായപ്പോള്‍ അനുമാനങ്ങളും മറ്റും കാലങ്ങളെയും യുഗങ്ങളെയും നിര്‍ണ്ണയിക്കാന്‍ ആവശ്യമായി വന്നു. മനുഷ്യന്‍ അവന്‍റെ ദൈനംദിന അനുഭവങ്ങളാല്‍ നയിക്കപ്പെടണമെന്നത് […]

2022 JULY-AUGUST Hihgligts Latest Shabdam Magazine ചരിത്രം ചരിത്ര വായന പഠനം വായന

വൈജ്ഞാനിക പട്ടണത്തിന്‍റെ വിശേഷങ്ങള്‍

മുര്‍ഷിദ് തച്ചണ്ണ സൂര്യന്‍ ബുഖാറയില്‍ പ്രകാശം പരത്തുന്നില്ല, മറിച്ച് ബുഖാറയാണ് സൂര്യന് മേല്‍ പ്രകാശം പരത്തുന്നത്. സറാഫഷാന്‍ നദിയുമായി സല്ലപിച്ചുറങ്ങുന്ന ഉസ്ബക്കിസ്ഥാനിലെ അതിപുരാതന നഗരമായ ബുഖാറയെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തിയത് തന്നെ അതിന്‍റെ ജ്ഞാന സമ്പത്തായിരുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പേ പള്ളികളാലും മദ്രസകളാലും സമ്പുഷ്ടമായിരുന്ന അവിടം ഇസ്ലാമിക പഠനത്തിന്‍റെ കേന്ദ്ര സ്ഥാനമായി പരിണമിച്ചു. ബുഖാറയില്‍ നിന്നാണ് ഇന്ന് കാണുന്ന മദ്രസ സമ്പ്രദായങ്ങളുടെ തുടക്കം. ലോകത്തിന്‍റെ പല പല ഭാഗങ്ങളില്‍ നിന്നും വിജ്ഞാന ദാഹികള്‍ ബുഖാറയിലേക്ക് ഒഴുകിയെത്തി. ആഫ്രിക്കന്‍ വന്‍കരയില്‍ […]

2022 january-february Hihgligts Shabdam Magazine ചരിത്രം ചരിത്ര വായന വായന സ്മരണ

മൈത്ര ഉസ്താദ്; വിനയത്തിന്‍റെ ആള്‍രൂപം

നജീബുല്ല പനങ്ങാങ്ങര പഴങ്ങള്‍ കൊണ്ട് മരച്ചില്ലകള്‍ കനം തൂങ്ങി കുനിയുന്നത് പോലെ സാഗര സമാനം വിജ്ഞാനമുള്ള പണ്ഡിതര്‍ വിനയാന്വിതരായിരിക്കും. വിനയവും ലാളിത്യവും കൈമുതലാക്കി, വിജ്ഞാനത്തിന്‍റെ നിറകുടമായി അരീക്കോട് മജ്മഇന്‍റെ ചൂടും ചൂരുമറിഞ്ഞ് ജീവിച്ചു പോയ മഹാമനീഷിയായിരുന്നു ശൈഖുനാ മൈത്ര അബ്ദുല്ല ഉസ്താദ്. ഉസ്താദിനെ കുറിച്ച് പറയാന്‍ ശിഷ്യന്മാര്‍ക്ക് നൂറ് നാവായിരിക്കും. അവിടുത്തെ ശിഷ്യതം ലഭിക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ലെങ്കിലും അവിടുത്തെ ശിഷ്യരില്‍ നിന്നും ഉസ്താദിനെ അനുഭവിക്കാനായിട്ടുണ്ട്. ശിഷ്യന്മാരും ബന്ധുക്കളും നാട്ടുകാരും ജോലിസ്ഥലത്തുള്ളവരും, ആരോട് ഉസ്താദിനെ കുറിച്ച് ചോദിച്ചാലും ആദ്യം പറയുക […]

2021 SEP - OCT Hihgligts Shabdam Magazine വായന

സ്വത്വം ഓര്‍മയാകും മുമ്പൊരു പുനര്‍വായന

ഞാന്‍ വേട്ടക്കാരനല്ല വിരുന്നുകാരനുമല്ല ഇവിടെ മുളച്ചു ഇവിടെ പൂവിട്ടവന്‍ ഇവിടെത്തന്നെ വാടിവീഴേണ്ടവന്‍ വൃക്ഷം കത്തിയെരിയുമ്പോഴും പറന്നുപോകാതെ അതിനോടൊപ്പം കത്തിയെരിയുന്ന കിളികളെപ്പോലെ ഞങ്ങള്‍ ഇവിടെത്തന്നെ കരിഞ്ഞുവീഴും ഞങ്ങളെ വേണ്ടാത്ത ഈ മണ്ണില്‍ അന്യന്‍/സച്ചിദാനന്ദന്‍ CAA, NRC, NPR കുറച്ച് നാളുകള്‍ക്ക് മുമ്പ് രാജ്യമൊട്ടുക്കും ഏറെ ചര്‍ച്ച ചെയപ്പെട്ട വാക്കുകളാണിത്. കൃത്യമായി പറഞ്ഞാല്‍ 2019-ഡിസംബര്‍ ആദ്യവാരം, ‘യുനൈറ്റഡ് എഗൈന്‍സ്റ്റ് ഹേറ്റ്’ എന്ന ബാനറില്‍ ഏതാനും വിദ്യാര്‍ത്ഥി സംഘടനകള്‍ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ തുടങ്ങിവെച്ച ഒരു പ്രക്ഷോഭം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പൗരത്വ […]

2021 March - April വായന

അദൃശ്യങ്ങളില്‍ വിശ്വസിക്കുന്നവര്‍

അപരിചിതരായ രണ്ടു വ്യക്തികള്‍ നീണ്ട യാത്രക്കൊരുങ്ങി. കച്ചവടവും ഉല്ലാസയാത്രയുമായിരുന്നു അവരുടെ ലക്ഷ്യം. വൈവിധ്യങ്ങളായ നാടുകളിലൂടെ സഞ്ചരിച്ചു തങ്ങളുടെ ഉപജീവന മാര്‍ഗ്ഗം മെച്ചപ്പെടുത്തണമെന്നും നാടുകള്‍ അനുഭവിക്കണമെന്നുമുളള അതിയായ ആഗ്രഹമാണ് അവരെ യാത്രക്ക് പ്രേരിപ്പിച്ചത്. അവരില്‍ ഒന്നാമന്‍ ജീവിതത്തെ ഭൗതികതയുടെ നൈമിഷിക സുഖത്തില്‍ തളച്ചിട്ട ദുര്‍മാര്‍ഗ്ഗിയും അപലക്ഷണങ്ങള്‍ നോക്കുന്നവനും സ്വയേച്ഛകളില്‍ നിറം പൂശുന്നവനുമായിരുന്നു. രണ്ടാമനാകട്ടെ, ദൈവ വിശ്വാസിയും സത്യന്വേഷിയുമായിരുന്നു. യാഥാര്‍ത്ഥ്യത്തെ യഥാവിധി മനസ്സിലാക്കി ഏതൊരു ചലനത്തിലും സര്‍വ്വ സ്രഷ്ടാവിന്റെ ഉണ്‍മയെ തിരിച്ചറിഞ്ഞ്് വിജയത്തിന്റെ പാത സ്വീകരിക്കുന്നവനായിരുന്നു. അങ്ങനെ അവര്‍ രണ്ട് […]

2020 January-February Hihgligts Shabdam Magazine വായന

രോഗാതുരമാണ് സിനിമാ ലോകം

വീടകങ്ങളിലൊതുങ്ങേണ്ട രഹസ്യങ്ങളും കുടുംബ ജീവിതത്തിലെ ഇണക്കങ്ങളും പിണക്കങ്ങളും ദൃശ്യവല്‍കരിച്ച് സാംസ്കാരിക അധ: പതനങ്ങളിലേക്ക് വേദിയൊരുക്കുകയാണിന്ന് സിനിമാ-സീരിയലുകള്‍. മാതാവും പിതാവും, ഭാര്യയും ഭര്‍ത്താവും, സഹോദരി സഹോദരന്മാരും പരസ്പരം കലഹിക്കുന്ന നിര്‍മിത കഥകളാണ് കുടുംബമൊന്നിച്ചു കാണണമെന്ന മുഖവുരയോടെ സമൂഹ മധ്യത്തിലെത്തുന്നത്. കുടുംബ കണ്ണീരുകള്‍ പരസ്യമാക്കി മാര്‍ക്കറ്റിങ് വര്‍ധിപ്പിക്കുന്ന ചാനലുകളുടെ ആത്യന്തിക ലക്ഷ്യമെന്താണ്? കഥയല്ലിതു ജീവിതമടക്കമുള്ള ചാനല്‍ പ്രോഗ്രാമുകളില്‍ കയറിയിറങ്ങി കഥയില്ലാതാവുന്ന ജീവിതങ്ങള്‍ ബാക്കിവെക്കുന്ന സാംസ്കാരികാവശിഷ്ടങ്ങള്‍ എന്തൊക്കെയാവും? . മൂന്നും അഞ്ചും പ്രായമുള്ള കുരുന്നുകളുടെ നിഷ്കളങ്കതയെ ചൂഷണം ചെയ്ത് കാഴ്ചക്കാരുടെ കയ്യടി […]