ക്രീ ക്രീ ചീവീടിന്‍റെ ഇരമ്പം വ്യക്തതയോടെ കേള്‍ക്കുന്നു. ഗ്രാമം ഉറങ്ങുകയാണ്. ഇരുട്ടിന്‍റെ കാഠിന്യത്തില്‍ ഒരു വീട് മാത്രം കണ്ണടക്കാതെ നില്‍ക്കുന്നു. വീട്ടുടമസ്ഥന്‍ തിരക്കിട്ട് പെട്ടികള്‍ കെട്ടി ഭദ്രമായി ഒരിടത്ത് മാറ്റി വെക്കുന്നുണ്ട്. അയാളുടെ മുഖത്ത് നിരാശയുടെ കാര്‍മേഘം മൂടിക്കെട്ടിയിരുന്നു. വാച്ചിലേക്കൊന്നു നോക്കി. കൃത്യം മൂന്ന് മണി. നേരം പുലരാന്‍ മണിക്കൂറുകള്‍ ബാക്കിയുണ്ട്. എങ്ങനെയെങ്കിലും നേരം പുലര്‍ന്നിരുന്നെങ്കില്‍ എന്ന ചിന്ത അയാളുടെ മനസ്സ് കൊതിച്ചു. പിന്നെ തലക്ക് കൈ കൊടുത്ത് ബെഡില്‍ കിടന്നു. ഒന്നു തിരിഞ്ഞ് നോക്കി. ഫസ്ലയും […]
വായന
നാവിന് ആര് കുരുക്കിടും?
സര്‍വ്വശക്തനും സര്‍വ്വജ്ഞാനിയുമായ അല്ലാഹു മനുഷ്യന് നല്‍കിയ മഹത്തായ അനുഗ്രഹമാണ് നാവ്. പ്രഥമദൃഷ്ട്യാ വലിപ്പത്തില്‍ വളരെ ചെറുതെങ്കിലും നാവിന്‍റെ വിപത്തും വിനാഷവും ഏറെ വലുതാണ്. വിശ്വാസിയുടെ ജീവിതചര്യകളെയും മാര്‍ഗങ്ങളെയും വിശദമായി ചര്‍ച്ചചെയ്യുന്ന ഇമാം ഗസ്സാലി(റ) വിന്‍റെ വിശ്വവിഖ്യാത ഗ്രന്ഥമായ ഇഹ്യാ ഉലൂമുദ്ദീനില്‍ നാവിന്‍റെ വിപത്തിനെ ചൊല്ലിയുള്ള ചര്‍ച്ച ആരംഭിക്കുന്നത് തന്നെ ജീവിതത്തിലെ വിജയപരാജയങ്ങളെ നിര്‍ണ്ണയിക്കുന്ന ഈമാനും കുഫ്റും അനാവൃദമാക്കുന്നതില്‍ നാവിന്‍റെ സ്വാധീനം ശക്തമാണെന്ന് ഓര്‍മ്മപ്പെടുത്തിയാണ്. നാവിന്‍റെ സ്വാധീന ശക്തി നാവിന്‍റെ സഞ്ചാരമണ്ഡലം സുദീര്‍ഘവും വിശാലവുമാണ്. മുതിര്‍ന്ന ഒരു ജിറാഫിന്‍റെ […]
പഠനകാലത്തെ വീണ്ടു വിചാരങ്ങള്‍
പരീക്ഷാകാലം വിദ്യാര്‍ത്ഥികള്‍ക്ക് ഭീതിയുടേതാണ്. പരീക്ഷ തുടങ്ങുന്നതിന് മുമ്പ് തന്നെ സ്കൂളുകളില്‍ എക്സാം ഭീതിയില്‍ നിന്ന് മുക്തി നേടാനുള്ള മനശുദ്ധീകരണ ക്ലാസുകള്‍ ആരംഭിക്കും. എങ്കിലും വിദ്യാര്‍ത്ഥികളിലേക്ക് ചേര്‍ത്തിവായിക്കുമ്പോള്‍ മാനസികസമ്മര്‍ദ്ദത്തിന്‍റെയും പരീക്ഷണങ്ങളുടെയും ഭീകരകാലമാണ് പരീക്ഷാകാലം. പരീക്ഷ തുടങ്ങും മുമ്പ് ആരംഭിക്കുന്ന വിദ്യാര്‍ത്ഥി ആത്മഹത്യകളുടെ പരമ്പര പരീക്ഷാ റിസള്‍ട്ട് പ്രസിദ്ധീകരിച്ചു കഴിഞ്ഞാലും തുടര്‍ന്നുകൊണ്ടിരിക്കുന്നു. പരീക്ഷകളെ ഇത്രയേറെ വിദ്യാര്‍ത്ഥികള്‍ ഭയക്കാന്‍ പരീക്ഷ ഒരു ഭീകരജീവിയാണോ? എന്ന് ചോദിച്ചാല്‍ ‘അല്ല’ എന്ന് മറുപടി പറയാം. ഇത്തരം ഭീകരാവസ്ഥ സൃഷ്ടിക്കുന്നത് പഠിതാവിന്‍റെ സാഹചര്യങ്ങളാണ്. കഴിഞ്ഞ വര്‍ഷം […]
മരണം ;ഗവേഷണങ്ങള്‍ തോറ്റുപോവുന്നു
പ്രാപഞ്ചിക വസ്തുതകള്‍ എന്ത് എന്ന് നിര്‍വ്വചിക്കുന്നതിലപ്പുറം എന്തുകൊണ്ട് എന്ന് വ്യാഖ്യാനിക്കുന്നിടത്ത് ശാസ്ത്രവും ഭൗതിക പ്രത്യയങ്ങളും പരാജയം സമ്മതിക്കുന്നതാണ് പതിവുപല്ലവി. മരണമെന്നൊരു സമസ്യയുണ്ടെന്ന് പറയുന്നവര്‍ തന്നെ എന്തുകൊണ്ട് മരണം? എന്താണതിന്‍റെ അസ്തിത്വം? എന്ന മറുചോദ്യങ്ങള്‍ക്കു മുന്നില്‍ മുട്ടുമടക്കുന്നു. കാര്യങ്ങളെയെല്ലാം കാരണങ്ങളുമായി ബന്ധിപ്പിക്കുന്നവര്‍ മരണത്തെയും ഭൗതികതയുടെ അളവുകോല്‍ കൊണ്ടായിരുന്നു ഇക്കാലവും നോക്കിക്കണ്ടിരുന്നത്. ഭൗതികത്തിന് അതീതമെന്ന് കരുതുന്ന ചില സത്യങ്ങളില്‍ നിന്ന് അവര്‍ ബോധപൂര്‍വ്വം അന്വേഷണങ്ങള്‍ മറ്റിടങ്ങളിലേക്ക് വഴിതിരിച്ചു വിടുകയും പര്യവേക്ഷണങ്ങള്‍ക്ക് വഴിയൊരുക്കാതിരിക്കുകയും ചെയ്യുന്നു. അങ്ങനെയാണ് മരണം എല്ലാത്തിന്‍റെയും പര്യവസാനമാണെന്ന തീര്‍പ്പിലേക്ക് […]
ശൈഖ് രിഫാഈ (റ); ആത്മീയ ലോകത്തെ കെടാവിളക്ക്
ഹിജ്റ 500(ക്രി.1118) മുഹര്‍റ മാസത്തില്‍ ഇറാഖിലെ ഉമ്മു അബീദ ഗ്രാമത്തിലാണ് ശൈഖ് രിഫാഈ(റ) ജനിക്കുന്നത്. മാതാവ് ഗര്‍ഭിണിയായിരിക്കെ പിതാവ് അലിയ്യ് എന്നവര്‍ മരണപ്പെട്ടു. തുടര്‍ന്ന് തന്‍റെ അമ്മാവനും സൂഫീ വര്യനുമായ ശൈഖ് മന്‍സൂര്‍(റ)വിന്‍റെ ശിക്ഷണത്തിലാണ് മഹാന്‍ വളര്‍ന്നത്. തന്‍റെ പിതൃപരമ്പര ഹുസൈന്‍(റ) വഴി തിരുനബി(സ)യിലേക്ക് ചെന്നെത്തുന്നു. ജനനത്തിനു വളരെ മുമ്പു തന്നെ അവിടുത്തെ ആഗമനത്തെ പറ്റി പലരും പ്രവചിച്ചിരുന്നു. പ്രമുഖ സൂഫീ വര്യനായ അബുല്‍വഫാഅ്(റ)വിന്‍റെ സമീപത്ത് കൂടെ ഒരു മനുഷ്യന്‍ കടന്നു പോയി. തത്സമയം മഹാന്‍ പറഞ്ഞു:’ഓ, […]
അത്ഭുതങ്ങളുടെ പിറവി
ഇസ്മാഈല്‍(അ) നബിയുടെ പരമ്പരയിലൂടെയാണ് സംസ്കാരസമ്പന്നരായ അറബികള്‍ ഉടലെടുക്കുന്നത്. വിഗ്രഹാരാധനകളും തിന്മകളുമൊക്കെ സര്‍വ്വ വ്യാപകമായിരുന്ന കാലത്ത് അതിലൊന്നും പെടാതെ തങ്ങളുടെ വിശ്വാസത്തില്‍ അടിയുറച്ച് നില്‍ക്കുകയും, വിഗ്രഹാരാധനക്ക് മുതിരാതെ മുന്‍പ്രവാചകന്മാരുടെ വിധിവിലക്കുകള്‍ മാനിച്ച് ജീവിച്ചുപോന്ന ചിലരുണ്ടായിരുന്നു. വേദങ്ങളില്‍ നിന്ന് പ്രവാചകന്‍റെ ആഗമനം മനസ്സിലാക്കി പ്രവാചകനെ അവര്‍ കാത്തിരുന്നു. ഇരുണ്ടകാല ഘട്ടത്തിലെ അറബികളുടെ ചെയ്തികള്‍ മൃഗങ്ങളെപ്പോലും നാണിപ്പിക്കുന്നതായിരുന്നു. എന്നാല്‍ അറബികളില്‍ പൊതുവായ ചില നല്ല ഗുണങ്ങളുണ്ടായിരുന്നു. ആതിഥ്യ മര്യാദയില്‍ മുന്നിട്ടുനില്‍ക്കുന്നവരായിരുന്നു അറബികള്‍. അതിഥികള്‍ക്കായി സ്വന്തം ഒട്ടകത്തെ വരെ അറുക്കാന്‍ അറബികള്‍ സന്നദ്ധരായിരുന്നു. […]
ചാപല്യങ്ങളില്ലാത്ത കുട്ടിക്കാലം
ഇരുലോകത്തിനും അനുഗ്രഹമായിട്ടാണ് മുത്ത്നബിയെ നിയോഗിക്കപ്പെട്ടത്. തിരുനബിയുടെ ജീവിതവും, സ്വഭാവമഹിമയും മാതൃകായോഗ്യമാണ്. . തിരുനബിയുടെ ജനനം തന്നെ അത്യതികം അത്ഭുതവും കൗതുകവും നിറഞ്ഞതായിരുന്നു. .റബീഉല്‍ അവ്വല്‍ പത്രണ്ടിന് സുബ്ഹിയോടടുത്ത സമയത്ത് ആമിനാബീവി (റ) എന്നും സ്വപ്നത്തില്‍ താലോലിച്ച ആ കുഞ്ഞ് ലോകത്തിലേക്ക് പിറവിയെടുത്തു. അബ്ദു റഹ്മാനു ഔഫ് (റ) വിന്‍റെ മാതാവ് ശിഫാ എന്നവര്‍ പൂമേനിയുടെ ശരീരം ആമിനാ ബീവി (റ)യില്‍ നിന്നും ഏറ്റുവാങ്ങി. ആമിനാ ബീവി (റ) പറയുന്നു. പ്രസവിച്ച ഉടനെതന്നെ കുഞ്ഞ് സുജൂത് ചൈതതായും, പൊക്കിള്‍ […]
ധ്യാന നാളുകള്‍, പ്രബോധനത്തിന്‍റെ തുടക്കം
വിശുദ്ധ ഇസ്ലാമിന്‍റെ പ്രചരണദൗത്യവുമായി കടന്നു വന്നവരാണ് പ്രവാചകന്‍മാര്‍. ആദം നബി(അ)യില്‍ ആരംഭിച്ച പ്രവാചക ശൃംഖലക്ക് മുഹമ്മദ് നബി(സ്വ)യിലൂടേയാണ് വിരാമമിടുന്നത്. ഇനിയൊരു പ്രവാചകന്‍റെ വരവ് ആവശ്യമില്ലാത്ത വിധം സമഗ്ര ജീവിത പദ്ധതി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വവും മുഹമ്മദ് നബിക്കായിരുന്നു. മുഹമ്മദ് നബിയുടെ നാല്‍പതാം വയസ്സിന്‍റെ മധ്യത്തിലാണ് പ്രവാചകത്വം ലഭിക്കുന്നത്. തന്‍റെ യുവത്വ കാലത്തു തന്നെ ഒരു പ്രവാചകന് വേണ്ട മുഴവന്‍ ഗുണങ്ങളും നബിയില്‍ മേളിച്ചിരുന്നു. സമകാലികരുടെ അസാന്മാര്‍ഗിക പ്രവണതകളോടുമുഴുവന്‍ മുഖം തിരിച്ച പ്രവാചകന്‍ സദ്പ്രവര്‍ത്തനങ്ങള്‍ കൊണ്ട് […]
മദീനാ പ്രവേശനം; വിജയത്തേരിലേക്കുള്ള കാല്‍വെപ്പ്
മുഹമ്മദ് നബിയുടെയും അനുചരന്മാരുടെയും ആഗമനം പ്രതീക്ഷിച്ച് വഴിക്കണ്ണുമായി കാത്തിരിക്കുകയാണ് മദീനയിലെ ജനങ്ങള്‍. സത്യമതം പ്രചരിപ്പിച്ചതിന് പീഡനങ്ങളേറ്റ് അഭയം തേടി വരുന്ന പ്രവാചകരെ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണവര്‍. മദീനയില്‍ നിന്ന് മൂന്ന് നാഴിക മാത്രം അകലെയുള്ള ഖുബാഅ് ഗ്രാമത്തിനോട് നബിയും സ്വിദ്ദീഖ്(റ) വും അടുത്ത് കൊണ്ടേയിരിക്കുന്നു. മലമുകളിലും താഴ്വരകളിലും നബിയെ കാത്തിരുന്ന മദീനക്കാര്‍ അവരെ കണ്ടതും ആഗമന വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നു. അവര്‍ ഖുബാഇലേക്കൊഴുകി. സന്തോഷാധിക്യത്താല്‍ അവര്‍ പരിസരം മറന്നു. തക്ബീറൊലികളിലും ഇശല്‍ ഈണത്തിലും അന്തരീക്ഷം നിറഞ്ഞു. […]
അലോസരതകളില്ലാത്ത കുടുംബ ജീവിതം
കുടുംബങ്ങളോട് ഉത്തമമായി വര്‍ത്തിക്കുന്നവനാണ് നിങ്ങളില്‍ ഉത്തമന്‍- നബി വചനം കുടുംബ ജീവിതം ‘നാം ഒന്ന് നമുക്കൊന്ന്’ എന്ന തത്വത്തിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് പുതിയ കാലത്ത് നാം കാണുന്നത്. അണുകുടുംബവുമായി ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെ കുടുംബകോടതി കയറിയിറങ്ങുന്ന ദമ്പതിമാര്‍ പെരുകിക്കൊണ്ടിരിക്കുന്നു. ഇതിനിടയില്‍ ഒന്നുമറിയാത്ത മക്കള്‍ സ്നേഹവും പരിചരണവും ലഭിക്കാതെ ചോദ്യചിഹ്നങ്ങളായി നില്‍ക്കുകയാണ്. കുടുംബജീവിതത്തിന് ഉദാത്തമായ മാതൃക കാണിച്ച നബി(സ്വ) യുടെ അനുയായികളില്‍ പോലും ഇത് വ്യാപകമായി കണ്ട് കൊണ്ടിരിക്കുന്നു എന്നതാണ് ഖേദകരമായ വസ്തുത. നബി(സ്വ) യില്‍ നിങ്ങള്‍ക്ക് […]