സമകാലികം

2019 Sept-Oct Hihgligts Shabdam Magazine കവര്‍സ്റ്റോറി സമകാലികം

ഇത് ഗാന്ധിയുടെ ഇന്ത്യയല്ല

രാജ്യ സ്നേഹം ഉരച്ചുനോക്കി പൗരത്വ നിര്‍മിതി തകൃതിയില്‍ നടന്നു കൊണ്ടിരിക്കുന്ന കാലത്ത്, ഹൃദയഭേദകമായ ഇന്ത്യാ വിഭജനത്തിന്‍റെ മുറിവുണക്കാന്‍ ഗ്രാമാന്തരങ്ങളിലൂടെ ജനഹൃദയങ്ങളിലേക്ക് നടന്നകന്ന മഹാത്മാ ഗാന്ധിയെ സ്മരിക്കുന്നത് തികഞ്ഞ വൈരുധ്യമാവാം . എല്ലാ സാധാരണക്കാരുടേയും കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ തുടച്ചു നീക്കലാണ് രാജ്യത്തിന്‍റെ ധര്‍മമെന്ന മഹാത്മാവിന്‍റെ ദര്‍ശനത്തോട് ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍ നീതി പുലര്‍ത്തുന്നുണ്ടോ എന്ന ചോദ്യം പോലും അപ്രസക്തമാണ്. അത്ര കണ്ട് ജനാധിപത്യ ഇന്ത്യ അപഹരിക്കപ്പെട്ടിരിക്കുന്നു. ഗാന്ധിയും നെഹ്റുവും വിഭാവനം ചെയ്ത ഇന്ത്യ അവരോടൊപ്പം അന്ത്യ നിദ്രയിലാണിന്നും. ഇന്ത്യയെ […]

2019 July-August Hihgligts ലേഖനം വീക്ഷണം സമകാലികം

ആ ചോദ്യം ഉറക്കെ ചോദിക്കാനുള്ളതാണ്‌

“ Islam has now as great a claim on the soil of India as Hinduism. If Hinduism has been the religion of the people here for several thousands of years, Islam also has been their religion for a thousands years. Just as a Hindu can say with pride that he is an Indian and follow […]

2019 July-August Hihgligts Shabdam Magazine കവിത സമകാലികം

മതേതരത്വ ഇന്ത്യ മരണാശയ്യയിലാണ്

ഇന്നലെയാണ് അറിഞ്ഞത് വരി നിന്ന് വാരിയെല്ലുടഞ്ഞ് വാങ്ങിയ രണ്ടായിരത്തിന്‍റെ നോട്ടോ, വിരലമര്‍ത്തി തിണ്ണ നിരങ്ങിയുണ്ടാക്കിയ തിരിച്ചറിയല്‍ രേഖയോ, അടിവസ്ത്രമുരിഞ്ഞു മതം ചിരിക്കേണ്ട ഗതികേടോ ഇല്ലാതെ, മുസ്ലിം ആയവര്‍ക്കൊക്കെ ബഹിരാകാശത്തേക്ക് ഫ്രീ വിസയുണ്ടെന്ന്. കള്ളന്‍, കള്ളന്‍, റാഫേല്‍ കള്ളന്‍ എത്ര മുറവിളികളാണ് ‘പാവം’ പ്രധാനമന്ത്രിക്കെതിരെ നടത്തിയത്. വിമാനമല്ല, ബഹിരാകാശ പേടകങ്ങള്‍ക്കുള്ള കരാര്‍ ആയിരുന്നെന്ന് തിരിച്ചറിയാതെ പോയല്ലോ നമ്മള്‍.. ആസിഫയും ജുനൈദും മജ്ലൂ അന്‍സ്വാരിയും ഖാലിദും പോയ പരലോക എംബസി ജയ് ശ്രീ രാം വിളിക്കാത്തവര്‍ക്ക് പുതിയ ടിക്കറ്റ് അടിക്കുന്ന […]

2019 May-June Hihgligts Shabdam Magazine ലേഖനം സമകാലികം

അറുതി വേണം, കുരുന്നു രോദനങ്ങള്‍ക്ക്

  ഭിത്തിയുറയ്ക്കാനീ പെണ്ണിനെയും ചെത്തിയ കല്ലിനിടയ്ക്കു നിര്‍ത്തി കെട്ടിപ്പടുക്കും മുന്‍പൊന്നെനിക്കുണ്ട് ഒറ്റയൊരാഗ്രഹം കേട്ടു കൊള്‍വിന്‍ കെട്ടി മറക്കല്ലെയെന്‍ പാതി നെഞ്ചം കെട്ടി മറക്കല്ലെയെന്‍റെ കയ്യും എന്‍റെ പൊന്നോമന കേണിടുമ്പോള്‍ എന്‍റെയടുത്തേക്ക് കൊണ്ടു വരൂ ഈ കയ്യാല്‍ കുഞ്ഞിനെയേറ്റു വാങ്ങി ഈ മുലയൂട്ടാന്‍ അനുവദിക്കൂ ഓരോ അമ്മയും കുഞ്ഞിനോടു കാണിക്കുന്ന കരുതലിനേയും സ്നേഹത്തേയും ഒ.എന്‍.വി തന്‍റെ അമ്മ എന്ന കവിതയില്‍ ചിത്രീകരിക്കുന്ന വരികളാണിത്. സ്നേഹവായ്പും സുരക്ഷിതത്വ ബോധവും തലമുറകളിലേക്ക് പകരുന്നതില്‍ മുലപ്പാലിലേറെ മറ്റെന്താണ് ഉദാഹരിക്കാനുള്ളത്. കാക്കയ്ക്ക് തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് […]

2019 March-April Hihgligts ലേഖനം സമകാലികം

അവരുടെ ചോരക്കും നിറം ചുവപ്പാണ്

നൂറ് മീറ്റര്‍ നീളമുള്ള റഷ്യന്‍ നിര്‍മ്മിത വടം വേണം. ആറു കിലോ മാത്രമേ ഇതിന് ഭാരമുണ്ടാകാവൂ. ഒപ്പം പത്ത് ടണ്‍ ഭാരം താങ്ങാന്‍ കഴിവുണ്ടാകുകയും വേണം. മലനിരകളില്‍ കുടുക്കാന്‍ റഷ്യന്‍ കൊളുത്തുകളും വേണം. ക്ഷീണം അകറ്റാന്‍ കഴിയുന്ന ഇന്‍ജക്ഷനുകളും ലഭ്യമാക്കണം. രാത്രിയില്‍ തന്നെ മലകയറാം. മുകളിലെത്തി പെട്ടെന്ന് സജ്ജമാക്കുന്ന ഒരു ആക്രമണത്തിലൂടെ ശത്രുവിനെ ഇല്ലാതാക്കാം.’ എങ്ങനെ നാം ലക്ഷ്യം നേടുമെന്ന ജനറല്‍ മാലികിന്‍റെ ചോദ്യത്തിന് ആ കമാന്‍ഡോ എണീറ്റ് നിന്ന് മറുപടി പറഞ്ഞു. 1999 ജൂണ്‍ 10. […]

2018 July-August Hihgligts Shabdam Magazine കവര്‍സ്റ്റോറി ലേഖനം സമകാലികം

കാമ്പസ് സര്‍ഗാത്മകതയെ തല്ലിക്കെടുത്തുമ്പോള്‍

കലാലയത്തില്‍ അധ്യാപികയായി വന്ന ശേഷം വിദ്യാര്‍ത്ഥികളുമായുണ്ടായിട്ടുള്ള സൗഹൃദങ്ങളില്‍ ആത്മ ബന്ധം പുലര്‍ത്തുന്നവരിലൊരാള്‍, എനിക്ക് അഭിമന്യുവിനെ അങ്ങനെ പറയാനാണിഷ്ടം.ഒരു അധ്യാപിക എന്ന നിലയില്‍ ഏറ്റവും മിടുക്കനായ കുട്ടി എന്ന് ഞാന്‍ പറയാനിഷ്ടപ്പെടുന്നത്, ഏറെ സ്വഭാവ ശുദ്ധിയുള്ള കുട്ടിയെയാണ്.അത്തരത്തില്‍ മറ്റുള്ളവരുടെ വേദനകളെ ഏറ്റെടുക്കുന്ന അഭി എനിക്കേറ്റവും പ്രിയപ്പെട്ടവനായിരുന്നു. മനസ്സിനെ ഇത്രയധികം ആഴത്തില്‍ സ്പര്‍ഷിച്ച ഒരു മരണം എന്‍റെ ജീവിതത്തില്‍ ഇതുവരെയുണ്ടായിട്ടില്ല. വേദാന്തത്തിന്‍റെ താത്വികതലത്തില്‍ ഒന്ന് ചിന്തിക്കുകയാണെങ്കില്‍, ഒരു ജന്മത്തില്‍ ചെയ്തു തീര്‍ക്കേണ്ട കര്‍മങ്ങളെല്ലാം പൂര്‍ത്തിയാക്കി മനസ്സിന്‍റെ നന്മകൊണ്ട് എല്ലാം സാര്‍ത്ഥകമാക്കി […]

2017 September-October Hihgligts കാലികം പഠനം പൊളിച്ചെഴുത്ത് വായന സമകാലികം

ആളെ കൊല്ലുന്ന ആള്‍ദൈവങ്ങള്‍ ആരുടെ അവതാരങ്ങളാണ്

  മനുഷ്യ ജീവിതത്തിലെ ആന്തരിക ചോദനയായ ആത്മീയത, വ്യാജ ആത്മീയന്മാരുടെയും ചൂഷണാത്മക സങ്കല്‍പങ്ങളുടെയും പ്രഭാവലയങ്ങളില്‍ അകപ്പെട്ട് ജീവന് തന്നെ ഭീഷണിയായിക്കൊണ്ടിരിക്കുന്ന പ്രത്യേക സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. സ്വന്തം ഭൗതിക സാമ്രാജ്യത്വങ്ങളുടെ വികാസത്തിനു വേണ്ടി ആത്മീയത വില്‍പനചരക്കാക്കുന്നത് വഴി മന:ശാന്തി വിപണനം ചെയ്യുന്ന ആള്‍ദൈവ വ്യവസായികളുടെ ആശ്രമങ്ങളില്‍ നടമാടുന്ന പീഢനങ്ങളുടെയും മറ്റും വാര്‍ത്തകളാല്‍ നിറഞ്ഞിരിക്കുകയാണിന്ന് സാമൂഹിക മാധ്യമങ്ങളൊക്കെയും. ആള്‍ദൈവ ആശ്രമവും ആഢംബരങ്ങളും ഭക്തിയുടെ അളവുകോലായി പരിവേഷം ചെയ്തെടുത്ത പുതുകാലത്ത്, അതിന്‍റെ പരിണിതിയെന്നോണമാണ് രാജ്യതലസ്ഥാനത്തടക്കം, ആളെ കൊല്ലുന്ന അനുയായികള്‍ അഴിഞ്ഞാട്ടം […]

2017 July-Aug Hihgligts വായന സമകാലികം സാഹിത്യം

മുസ്ലിംകള്‍ എന്നുമുതലാണ് രാജ്യദ്രോഹികളായത്?

ഇന്ദ്രപ്രസ്ഥത്തിലെ അധികാരക്കസേരകളിലിരുന്ന് വര്‍ഗീയ ശക്തികള്‍ മതധ്രുവീകരണത്തിന് പ്രചണ്ഡമായ അജണ്ടകള്‍ പടച്ച് വിട്ട് അതിനെ പ്രയോഗവല്‍ക്കരിക്കാന്‍ ആള്‍ബലവും ആയുധവും നല്‍കിക്കൊണ്ടിരിക്കുന്ന പ്രശ്നകലുഷിതമായ സാഹചര്യങ്ങള്‍ക്കിടയിലാണ് രാജ്യം എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. തീക്ഷണമായ സ്വാതന്ത്ര്യപ്പോരാട്ടങ്ങള്‍ ഫലപ്രാപ്തിയിലെത്തിയിട്ട് 70 വര്‍ഷങ്ങള്‍ പിന്നിട്ടെന്ന് വിലയിരുത്തി ഊറ്റം കൊള്ളാന്‍ ഓരോ ഭാരതീയനും നിലവിലെ സാഹചര്യങ്ങള്‍ അനുവദിക്കുന്നുണ്ടോ എന്ന നിരീക്ഷണത്തിന് വലിയ പ്രസക്തിയുണ്ട്. സ്വതന്ത്രഭാരതത്തില്‍ അതിന്‍റെ അടിസ്ഥാന ആശയങ്ങള്‍ ഇത്ര കണ്ട് വ്യഭിചരിക്കപ്പെട്ട ഒരു സാഹചര്യവും മുമ്പുണ്ടായിട്ടില്ലെന്നതിന് ചരിത്രം പിന്‍ബലമേകുന്നു. മതേതര കാഴ്ചപ്പാടുകള്‍ പൂര്‍ണ്ണമായും നിഷ്കാസനം ചെയ്ത് […]

2017 May-June Hihgligts Shabdam Magazine കാലികം പരിചയം വായന സമകാലികം സംസ്കാരം സാമൂഹികം

വിദ്യാർത്ഥിയെ മറക്കുന്ന വിദ്യാഭ്യാസ വിപണനങ്ങള്‍

വീണ്ടുമൊരു അദ്ധ്യായന വര്‍ഷം കൂടി നമ്മിലേക്ക് ആഗതമാവുകയാണ്. വിദ്യാമുറ്റത്ത് ആദ്യമായെത്തുന്ന കുസുമങ്ങളുടെ ഉത്കണ്ഠകളും മുഖഭാവവും അവരെ സമാശ്വസിപ്പിക്കുന്ന രക്ഷിതാക്കളുടെ ഓര്‍മകളും ചിത്രങ്ങളുമാണ് ഓരോ അദ്ധ്യായന വര്‍ഷവും സമ്മാനിക്കുന്നത്. ജ്ഞാന സമ്പാദനം എന്നത് സമൂഹത്തിലെ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. വിജ്ഞാനമാണ് ഒരാളുടെ വ്യക്തിത്വ വികസനത്തിനും സാമൂഹിക ഉയര്‍ച്ചക്കും നിതാനമായ അറിവുകളും കഴിവുകളും മൂല്ല്യങ്ങളും നല്‍കുന്നത്. അതിനാല്‍ വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭിച്ചേ തീരൂ. സാമൂഹിക നീതിക്കായുള്ള നിരന്തരമായ പോരാട്ടങ്ങളിലൂടെയും ഇടപെടലുകളിലൂടെയുമാണ് കേരളത്തിലെ വിദ്യാഭ്യാസം ഇത്രയേറെ പടര്‍ന്നു പന്തലിച്ചത്. ഇതിന്‍റെ അനന്തരഫലമെന്നോണം സമൂഹത്തിലെ […]

2017 Jan-Feb Hihgligts Shabdam Magazine രാഷ്ടീയം വായന സമകാലികം

ദേശസ്നേഹത്തിന്‍റെ ജനാധിപത്യ കാപട്യങ്ങള്‍

ബ്രട്ടീഷുകാരനായ നൊബേല്‍ സമ്മാനജേതാവ് ഹരോള്‍ഡ് പിന്‍റര്‍ ടോണിബ്ലയറെ രൂക്ഷമായി വിമര്‍ശിച്ച് ഇങ്ങനെ പറഞ്ഞു.’ലോകകോടതി ബ്രിട്ടീഷ് പ്രധാനമന്ത്രിയെ വിചാരണ നടത്താത്തത് വിലാസമറിയാത്തത് കൊണ്ടാണെങ്കില്‍ ഇതാ എഴുതിയെടുത്തോളൂ. :’10 ഡൗണ്‍ സ്ട്രീറ്റ് ലണ്ടന്‍’ എന്ന്. ജോര്‍ജ് ബുഷിന്‍റെ വിശ്വസ്തനായ കാര്യസ്ഥനെ പോലെ ഇറാഖിലേക്ക് സൈന്യത്തെ അയച്ച പശ്ചാത്തലത്തിലായിരുന്നു ഹരോള്‍ഡ് പിന്‍ററുടെ ഈ വിമര്‍ശനം. ‘പണത്തിനും പരമാധികാരത്തിനും വേണ്ടിയുള്ള ഈ നാറിയ യുദ്ധത്തെ നിങ്ങള്‍ പിന്തുണക്കരുത്’ എന്ന തനിക്ക് ലഭിച്ച ലണ്ടനിലെ ഘശളല അരവലശ്ലാലിേ അവാര്‍ഡ് വേദിയില്‍ വെച്ച് പൊട്ടിത്തെറിച്ചത് ഡെസ്റ്റിന്‍ […]