നൂറുല്‍ ഉലമയെന്ന മഹനീയ നാമത്തെ അന്വര്‍ത്ഥമാക്കുന്ന ജീവിതമായിരുന്നു എം.എ ഉസ്താദിന്‍റേത്. ഒരു പണ്ഡിതന്‍റെ കര്‍ത്തവ്യവും ധര്‍മവും എങ്ങനെയായിരിക്കണമെന്ന് സമൂഹമധ്യത്തില്‍ കാണിച്ചു കൊടുക്കുകയായിരുന്നു മഹാന്‍. പാണ്ഡിത്യത്തിന്‍റെ ഉത്തുംഗതയിലും വിനയവും ലാളിത്യവും നിറഞ്ഞ ജീവതമായിരുന്നു അവിടുന്ന് നയിച്ചത്. അവസാനം താന്‍ ജീവിച്ച സമൂഹത്തിനും പുതുതലമുറയ്ക്കും ഏറെ ബാക്കി വെച്ചാണ് ആ മഹാമനീഷി യാത്രയായത്. 1924 ജൂലൈ ഒന്നാം തീയതി(റജബ് 29) തിങ്കളാഴ്ചയാണ് എം.എ ഉസ്താദ് ജനിക്കുന്നത്. തൃക്കരിപ്പൂര്‍ ഉടുന്പുന്തലയില്‍ കുറിയ അബ്ദുല്ല എന്നവരാണ് പിതാവ്, മാതാവ് നാലരപ്പാട് മറിയം. മാതാമഹന്‍റെയും […]
സാമൂഹികം
സാമൂഹികം
മിസ്വ്അബ്(റ); സമര്‍പ്പിതനായ യുവാവ്
സുമുഖനും അതിബുദ്ധിമാനുമായ സ്വഹാബി പ്രമുഖനായിരുന്നു മിസ്വ്അബുബ്നു ഉമൈര്‍(റ). അതിസന്പന്നതയിലും മാതാപിതാക്കളുടെ പരിലാളനയിലുമായിരുന്നു മിസ്വ്അബുബ്നു ഉമൈറിന്‍റെ യൗവ്വനം. അദ്ദേഹത്തിന്‍റെ ഭംഗിയും ഗ്രാഹ്യശക്തിയും മൂലം മക്കാനിവാസികളുടെ സ്നേഹാദരങ്ങള്‍ മിസ്വ്അബ്(റ) എളുപ്പം പിടിച്ചുപ്പറ്റി. മക്കയുടെ പരിമളം എന്നായിരുന്നു അവര്‍ ആ യുവാവിനെ വിശേഷിപ്പിച്ചത്. മുഹമ്മദ് നബി(സ്വ)യെ കുറിച്ചും ഏകദൈവ വിശ്വാസത്തെ കുറിച്ചുമുള്ള വാര്‍ത്ത മിസ്അബിന്‍റെ കാതിലുമെത്തി. ചിന്താശക്തിയും ഗ്രാഹ്യശേഷിയുമുള്ള മിസ്വ്അബ്(റ) പുതിയ മതത്തില്‍ ആകൃഷ്ടനായി. ഖുറൈശികളുടെ ദുഷ്പ്രവര്‍ത്തികളില്‍ നിന്ന് മുക്തിനേടാന്‍ മുഹമ്മദ് നബി(സ്വ)യും അനുയായികളും വിജ്ഞാന സന്പാദനത്തിനായി അര്‍ഖമിന്‍റെ വീട്ടില്‍ സമ്മേളിക്കാറുണ്ടെന്ന […]
എസ്.വൈ.എസ്; സേവനത്തിന്‍റെ അര്‍പ്പണ വഴികള്‍
വഹാബികള്‍ കേരളത്തില്‍ കാലുകുത്തിയിരിക്കുന്നു എന്ന തിരിച്ചറിവുണ്ടായ ഘട്ടത്തില്‍ 1920കളുടെ മധ്യത്തില്‍ കേരളത്തിലെ ഉലമാക്കള്‍ കൂടിയിരുന്ന് രൂപീകരിച്ച പണ്ഡിത സഭയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. വ്യതിയാന ചിന്തകള്‍ക്കെതിരെ ശക്തമായ താക്കീതു നല്‍കി പണ്ഡിത നേതൃത്വം കര്‍മ്മ സജ്ജരായി മുന്നേറിക്കൊണ്ടിരുന്നു. ഒരു സമര്‍പ്പിത യുവ ശക്തിയുടെ സാര്‍ത്ഥക മുന്നേറ്റം ഇപ്പോള്‍ അനിവാര്യമാണെന്ന ആവശ്യം പണ്ഡിതര്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നു. 1954ല്‍ ഇസ്ലാഹുല്‍ ഉലൂം മദ്റസയില്‍ ചേര്‍ന്ന യോഗത്തില്‍ ഒരു യുവശക്തിയുടെ രൂപീകൃത ചര്‍ച്ച നടന്നു. തെന്നിന്ത്യന്‍ മുഫ്തി മര്‍ഹൂം ശൈഖ് […]
സാര്‍ത്ഥക മുന്നേറ്റത്തിന്‍റെ ആറുപതിറ്റാണ്ട്
കഴിഞ്ഞ അറുപത് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സമൂഹത്തില്‍ സ്വന്തമായൊരിടം സൃഷ്ടിച്ചെടുത്ത സമസ്ത കേരള സുന്നീ യുവജന സംഘം അറുപതാം വാര്‍ഷികത്തിന്‍റെ നിറവിലാണ്. സമ്മേളനത്തിന്‍റെ തിരക്കുകള്‍ക്കിടയില്‍ സംസ്ഥാന സെക്രട്ടറിമാരിലൊരാളായ സി പി സൈതലവി മാസ്റ്ററുമായി നടത്തിയ സംഭാഷണത്തിലെ പ്രസക്ത ഭാഗങ്ങള്‍ ? 1954 ല്‍ താനൂരില്‍ വെച്ച് രൂപീകൃതമായ പ്രസ്ഥാനമാണല്ലോ എസ് വൈ എസ്. രൂപീകരണത്തിന്‍റെ ചരിത്ര പശ്ചാത്തലം എന്തായിരുന്നു? അക്കാലങ്ങളിലൊക്കെ വാര്‍ഷിക സമ്മേളനങ്ങളോടനുബന്ധിച്ചായിരുന്നു സമസ്ത മുശാവറ നടന്നിരുന്നത്. പല സമ്മേളനങ്ങളും പ്രത്യേകം വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ വേണ്ടിയായിരുന്നു സമ്മേളിച്ചിരുന്നത്. […]
യൗവ്വന മുന്നേറ്റത്തിന്‍റെ സാമൂഹ്യ ശാസ്ത്രം
ലാറ്റിന്‍ അമേരിക്കന്‍ കവി അല്‍ത്തുരോ കൊര്‍ക്കെറായുടെ ഒരു കവിതയുണ്ട്. കിടപ്പറയിലും കുളിമുറിയിലും വരെ സ്വകാര്യതകള്‍ നഷ്ടപ്പെട്ട് പോയ ക്യാമറ യുഗത്തിന്‍റെ നടുവില്‍ നമ്മള്‍ ആരാണെന്ന തിരിച്ചറിവ് ഇപ്പോഴും നമുക്കായിട്ടില്ല എന്ന് ആ കവിതയിലൂടെ നമുക്ക് മനസ്സിലാവുന്നുണ്ട്. ആട്ടിന്‍കുട്ടിയുടെ മുഖമുള്ള ചെന്നായയോട് ചോദിച്ചു റഡാര്‍ എന്തിനുള്ളതാണെന്ന് നീ കാട്ടിലൊളിക്കുന്പോള്‍/നിന്‍റെ കാല്‍പ്പാടുകള്‍ കണ്ടുപിടിക്കാന്‍/ഇന്‍ഫ്രാറെഡ് കാമറയോ? നിന്‍റെ ഭാണ്ഡത്തിലെ തണുത്ത ഇറച്ചി മണം കൊണ്ട് കണ്ടുപിടിക്കാന്‍/ ലേസര്‍ രശ്മിയോ/ നിന്നെ വേവിച്ചു തിന്നാന്‍. ലോകം വിരിച്ചു വെച്ച നിരീക്ഷണ വലയത്തിന് പുറത്ത് […]
അവധിക്കാലം ഇങ്ങനെ മോഷ്ടിക്കണോ?
രാവിലെ മുതല്‍ പണിയാണ്. പണിയോട് പണി, സുബ്ഹിക്ക് മുന്നെ ചായക്ക് വെള്ളം വെക്കണം, ഏഴ് മണിക്ക് നാസ്തയാവണം. എട്ടു മണിക്കു മുന്പ് ചോറ്റുപാത്രങ്ങളില്‍ ചോറും ഉപ്പേരിയും എല്ലാമായി നിറച്ചുവെക്കണം, ചിലപ്പോള്‍ ബേഗും കുടയും പുസ്തകവും എല്ലാം ശരിപ്പെടുത്തി വെക്കണം. രണ്ട് മൂന്ന് കുട്ടികള്‍ സ്കൂളില്‍ പോവാറുള്ള വീട്ടിലെ തിരക്കാണിത്. എന്നാല്‍ കുട്ടികളോ? പത്ത് മാസം പേറിനടക്കണം, വയറ്റിനകത്തല്ല, പുറത്ത,് തന്നെക്കാള്‍ വലിപ്പമുള്ള ബാഗില്‍ പുസ്തകങ്ങള്‍ കുത്തിനിറച്ച് പോവണം. ഒരേ ഒഴുക്ക്, ഒരേ പോക്ക്, വരവ്. മാറ്റങ്ങളില്ലാതെ ഒരു […]
സന്താനപരിപാലനം; അറിഞ്ഞിരിക്കേണ്ട പാഠങ്ങള്‍
അല്ലാഹു കനിഞ്ഞേകിയ വലിയ അനുഗ്രഹമാണ് നമ്മുടെ സന്താനങ്ങള്‍. ഇഹലോകത്തും പരലോകത്തും വളരെയേറെ നേട്ടങ്ങള്‍ സന്താനങ്ങള്‍വഴി നമുക്ക് ലഭിക്കാനുണ്ട്. മരണത്തോടെ നമ്മുടെ സല്‍കര്‍മ്മങ്ങളുടെ വെള്ളിനൂല്‍ അറ്റുപോകുന്പോള്‍ സ്വന്തം മക്കളുടെ സല്‍പ്രവൃത്തനങ്ങളാണ് നമുക്കാശ്രയം. പക്ഷെ, സന്താനങ്ങള്‍ക്ക ജന്മം നല്‍കിയതുകൊണ്ട് മാത്രം ഇത് ലഭിക്കുകയില്ല. അതിലുപരി ഇസ്ലാം മുന്നോട്ടുവെക്കുന്ന സന്താനപരിപാലനത്തിന്‍റെ രീതികള്‍ നാം അവലംബിക്കേണ്ടതുണ്ട്. ശിശുവിനോടുള്ള ബാധ്യതകള്‍ “എല്ലാ കുഞ്ഞും ഭൂമിയില്‍ പിറന്നുവീഴുന്നത് ശുദ്ധപ്രകൃതിയിലാണ്, അവനെ ജൂതനോ കൃസ്ത്യാനിയോ തീയാരാധകനോ ആക്കുന്നത് അവന്‍റെ മാതാപിതാക്കളാണ്.” കുട്ടിയെ നല്ലരൂപത്തില്‍ വളര്‍ത്തിയില്ലെങ്കിലുള്ള ഭയാനകതയാണ് പ്രസ്തുത […]
സൈബര്‍ലോകം നമ്മെ വലയം ചെയ്യുന്നു
നമ്മുടെ സ്വത്ത് നമ്മുടെ സന്താനങ്ങളാണ്. അവരാണ് നാളെയുടെ വാഗ്ദാനങ്ങള്‍. മക്കളെ നന്നായി വളര്‍ത്തലാണ് രക്ഷിതാക്കളുടെ കടമ. കൗമാരം മാറ്റത്തിന്‍റെ ഘട്ടമാണ്. ഈ സമയത്താണ് അവരുടെ മനസ്സില്‍ പല ചിന്തകളും കടന്നുവരിക. കൂടുതല്‍ കരുതല്‍ വേണ്ട സമയമാണിത്. അവരുടെ കൗമാര ഘട്ടത്തെ മുതലെടുക്കാന്‍ വിരിച്ചു വെച്ച വലകളില്‍ ചെന്നു വീഴുന്നതിനെത്തൊട്ട് നാം ബോധവാന്മാരാകേണ്ടതുണ്ട്. പിഴച്ച കൂട്ടുകെട്ടിലേക്ക് ചേക്കേറാനുള്ള അവസരങ്ങളെയാണ് നാം ഇല്ലാതാക്കേണ്ടത്. ഇല്ലെങ്കില്‍ നമ്മുടെ മക്കള്‍ നമ്മുടേതല്ലാതായി മാറും. ദുഷിച്ച ശകാരത്തിന്‍റെയും ഭീഷണിയുടെയും തടങ്കല്‍ ജീവിതമാണ് നാമവര്‍ക്കു നല്‍കുന്നതെങ്കില്‍ […]
നമുക്കു നഷ്ടപ്പെടുന്ന മക്കള്‍
“പ്രിയപ്പെട്ട ഉപ്പാ..അങ്ങേക്ക് ഒരായിരം നന്ദി. എന്തിനാണെന്നു മനസ്സിലായോ? ഇന്നലെ ഞങ്ങളുടെ പ്രിയപ്പെട്ട ഉമ്മയോടൊപ്പം ഞങ്ങളേയും ആ വെള്ളക്കെട്ടിലേക്ക് എറിഞ്ഞു കൊന്നില്ലേ? അതിന്..ഞങ്ങള്‍ ഉമ്മയോടൊപ്പം സുരക്ഷിതരാണ്. ഈ പെരുമഴയത്തും മരംകോച്ചുന്ന തണുപ്പിലും ചുടുവെണ്‍ പാലൂട്ടി മാറോട് ചേര്‍ത്താണ് ഉപ്പാ ഞങ്ങളെ ഉമ്മ ഉറക്കിയത്. ഉപ്പ ഞങ്ങളുടെ പൊന്നുമ്മയെ മാത്രം വെള്ളക്കെട്ടില്‍ എറിഞ്ഞു കൊന്നിരുന്നെങ്കില്‍..ഞങ്ങള്‍ വളര്‍ന്ന് കഥയെല്ലാം അറിയുന്പോള്‍ ഉപ്പയോട് ഞങ്ങള്‍ക്ക് തീരാ വെറുപ്പാകുമായിരുന്നു. ഞങ്ങള്‍ക്ക് ഇപ്പോള്‍ വെറുപ്പില്ല ഉപ്പയോട്. കാരണം ഉപ്പ ഞങ്ങളെ പറഞ്ഞു വിട്ടത് പ്രിയപ്പെട്ട ഞങ്ങളുടെ […]
ഇന്ദ്രപ്രസ്ഥം വൃത്തിയാക്കാന്‍ ഈ ചൂലു മതിയാകുമോ?
ഈര്‍ക്കിള്‍ രാഷ്ട്രീയത്തില്‍ നിന്ന് ചൂല്‍ രാഷ്ട്രീയത്തിലേക്ക് കടന്നിരുന്നവരും വരി നില്‍ക്കുന്നവരും അറിയാതെ പറയുന്ന ചില സത്യങ്ങളുണ്ട്. സാറ ചേച്ചിക്കും രമക്കും ജാനുവിനുമൊക്കെ കേരള രാഷ്ട്രീയം കണ്ട് പഠിച്ചവരെയേ അറിയൂ. മതേതരത്വ രാഷ്ട്രീയത്തിന്‍റെ നെല്ലും പതിരും തിരിച്ചളക്കാന്‍ തന്നെ വരണമായിരുന്നു കാത്തോലിക്കാ സഭ പുറത്തിരുത്തിയ സാറാ ജോസഫിന്. റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കും ഗോത്രമഹാസഭക്കും ആക്ഷേപ രാഷ്ട്രീയത്തില്‍ നിന്ന് അധികാരത്തിന്‍റെ വെളുപ്പ് കാണണമായിരുന്നു. അതാണിപ്പോഴും ക്യൂവില്‍ നിന്നിറങ്ങാതെ ഊഴം കാത്തിരിക്കുന്നത്. അഴിമതി രാഷ്ട്രീയക്കാരെയല്ല പേടി, അവരെ ഭരിക്കുന്ന കോര്‍പ്പറേറ്റ് അംബാനിമാരെയാണെന്ന് […]