സമകാലികം

പഠനം രാഷ്ടീയം സമകാലികം

“ട്രംപ് 2.0” അധികാരത്തിന്‍റെ നിഴലിലെ എപ്സ്റ്റീന്‍ രഹസ്യങ്ങള്‍

  ഡോണാള്‍ഡ് ട്രംപ് രണ്ടാം തവണയും അമേരിക്കയുടെ പ്രസിഡന്‍റായി അധികാരമേറ്റത് വെറും ഒരു ഭരണപരമായ മാറ്റമായിരുന്നില്ല, അത് ആഗോള രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഒരു നിര്‍ണായക പ്രതിദ്വനിയുടെ തുടക്കമായിരുന്നു. പ്രഥമ ഭരണകാലത്ത് തന്നെ അമേരിക്കയുടെ ആഭ്യന്തര രാഷ്ട്രീയത്തെയും അന്താരാഷ്ട്ര ബന്ധങ്ങളെയും ശക്തമായി സ്വാധീനിച്ച ട്രംപ് ഭരണകൂടം രണ്ടാം കാലഘട്ടത്തില്‍ കൂടുതല്‍ കരുത്തോടെയും  ആത്മവിശ്വാസത്തോടെയും അധികാരത്തിലേക്ക് തിരിച്ചെത്തിയപ്പോള്‍ ലോകം നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന അവസ്ഥയിലായിരുന്നു. കോവിഡ് മഹാമാരിക്ക് ശേഷമുള്ള സാമ്പത്തിക പുനരുജ്ജീവനം, ഉക്രൈന്‍ റഷ്യ യുദ്ധം, മിഡില്‍ ഈസ്റ്റിലെ […]

Fashion സമകാലികം

സോറി, കാണിക്കാതെ ജീവിക്കാൻ കഴിയില്ല

അധര്‍മ്മത്തിനും അനാചാരത്തിനുമെതിരെ ശക്തമായി ശബ്ദിച്ച പ്രത്യയശാസ്ത്രമാണ് ഇസ്ലാം. മാനവസമൂഹം എങ്ങനെ ജീവിക്കണമെന്ന് കൃത്യമായി ഇസ്ലാം പഠിപ്പിച്ചു തരുന്നുണ്ട്. അതുകൊണ്ടുതന്നെ മറ്റുള്ള സമൂഹത്തേക്കാള്‍ മുസ്ലിം സമൂഹത്തിന്‍റെ ജീവിത രീതിയില്‍ കൂടുതല്‍ മത നിയമങ്ങള്‍ നില നില്‍ക്കുന്നുണ്ട്. ഈ നിയമങ്ങള്‍ വിശ്വാസിയുടെ മൂല്യവത്തായ ജീവിതം കെട്ടിപ്പടുക്കാന്‍ വേണ്ടി തന്നെയാണ്. ഇസ്ലാമിന്‍റെ ശരീഅത്ത് നിയമങ്ങള്‍ യഥാബോധത്തോടെ അപഗ്രഥിക്കുന്ന പക്ഷം ഓരോ ഉപദേശ നിര്‍ദേശങ്ങളിലും മാനുഷിക മൂല്യവും ധാര്‍മിക ബോധവും മികച്ചു നില്‍ക്കുന്നതായി ദര്‍ശിക്കാനാവും. ഇന്ന് നമ്മുടെ സമൂഹത്തില്‍ നടമാടിക്കൊണ്ടിരിക്കുന്ന ആധാര്‍മികതയുടെയും അസംസ്കാരികതയുടെയും […]

Latest കാലികം ലേഖനം സമകാലികം സാമൂഹികം

90s V/s 2k Kids പഴിക്കേണ്ടതാരെ?

ലോകത്തിന്‍റെ സ്ഥിതിഗതികള്‍ മാറുന്നതോടൊപ്പം തലമുറകള്‍ക്കും പരിണാമം സംഭവിക്കുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. നമ്മുടെ പൂര്‍വികര്‍ ദാരിദ്ര്യത്താലും പട്ടിണിയാലും മോശപ്പെട്ട ജീവിത സാഹചര്യത്താലും ജീവിച്ചവരായിരുന്നുവെങ്കില്‍ ആസ്വാദനങ്ങളുടെ പറുദീസയിലൂടെയാണ് പുതിയ തലമുറയുടെ ജീവിതം. ദൈനംദിനം ലോകത്തിന്‍റെ മാറ്റങ്ങള്‍ക്കനുസരിച്ച് നവതലമുറയുടെ ജീവിത രീതികള്‍ക്കും വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ന്യൂജന്‍റെ സംസ്കാരത്തിലും ഭക്ഷണ രീതിയിലും ഭാഷാ ശൈലിയിലുമെല്ലാം ഈ വ്യത്യാസങ്ങള്‍ ദൃശ്യമാണ്. തന്തവൈബ്, ക്രിഞ്ച്, പട്ടി ഷോ, pooki, skibidi, scene  തുടങ്ങി പഴയ ആളുകള്‍ക്ക് അന്യമായ ഭാഷാ ശൈലിയാണ് ന്യൂജന്‍ പിള്ളേര്‍ക്കുള്ളത്. […]

കാലികം രാഷ്ടീയം സമകാലികം

Trumpolicies ലോകക്രമത്തെ തിരുത്തപ്പെടുമോ?

നിയാസ് ടി കൂട്ടാവിൽ   ട്രംപിന്റെ രണ്ടാമൂഴം; ലോകക്രമത്തെ തിരുത്തപ്പെടുമോ? ട്രംപ് വീണ്ടും യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ പ്രസിഡന്റായി അധികാരത്തിലേറിയിരിക്കുകയാണ്. യുഎസ് വിദേശ ബന്ധങ്ങളിലും വ്യാപാര രീതികളിലും ആഗോള ഭരണത്തിലും അഗാധമായ മാറ്റത്തെ സൂചിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ പുതിയ നയങ്ങള്‍. ആദ്യ ടേമിനെക്കാള്‍ ഇത് ആഗോള ക്രമത്തെ പുനര്‍നിര്‍മ്മിക്കാന്‍ ഏറെ സാധ്യതകളുണ്ട്. കുത്തനെയുള്ള വ്യാപാര താരിഫുകള്‍ മുതല്‍ ഇസ്രായേലിന് ശക്തമായ പിന്തുണ വരെ എത്തി നില്‍ക്കുന്ന ട്രംപിന്റെ പുതിയ പ്രഖ്യാപനങ്ങളും നയങ്ങളും നിലവിലെ സ്ഥാപിത അന്താരാഷ്ട്ര വ്യവസ്ഥകളെ ശിഥിലമാക്കുമെന്നതില്‍ സംശയമില്ല […]

General Health Hihgligts Latest Shabdam Magazine ആരോഗ്യം പഠനം പരിചയം ലേഖനം ശാസ്ത്രം സമകാലികം

അമീബിക് മസ്തിഷ്ക ജ്വരം ;ഭയപ്പെടേണ്ടതുണ്ടോ?!

           “Brain eating amoeba” എന്നറിയപ്പെടുന്ന അമേബിക് മസ്തിഷ്ക ജ്വരം വീണ്ടും കേരളത്തിൽ റിപ്പോർട്ട്‌ ചെയ്തിരിക്കുകയാണ്. പിടിപ്പെട്ടാൽ 99.99ശതമാനവും മരണപ്പെടാൻ സാധ്യതയുള്ള ഈ അസുഖം മലപ്പുറം ജില്ലയിലെ ചില ഇടങ്ങളിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്.കൊടും ചൂടിന് ആശ്വാസമേകിയുള്ള മഴയുടെ വരവിലൂടെ കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള വരണ്ട കുളങ്ങളും തോടുകളും, വെള്ളം നിറഞ്ഞ് കെട്ടിക്കിടക്കുന്നതാണ് ഈ അസുഖത്തിന്റെ പ്രധാന ഉറവിടമായി കണക്കാക്കുന്നത്.ലോകത്തിൽ തന്നെ വളരെ അപൂർവമായി കാണപ്പെടുന്ന ഈ അസുഖം, ഏകദേശം 15 ഓളം രാജ്യങ്ങളിലാണ് ഇതുവരെ […]

കാലികം ചാറ്റ് ലൈൻ തൊഴില്‍ പരിചയം ലേഖനം വിദ്യഭ്യാസം സമകാലികം

കരിയര്‍; നിങ്ങള്‍ക്ക് ലക്ഷ്യബോധമുണ്ടോ?

  എന്തിനാണ് നിങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നത് ??. അധ്യാപകരാവാന്‍ വേണ്ടി പഠിക്കുന്ന വിദ്യാര്‍ത്ഥികളോട്, ബി.എഡ് ക്ലാസിലെ അധ്യാപകന്‍റെ ചോദ്യമായിരുന്നു ഇത്. കുട്ടികള്‍ക്ക് അറിവ് നല്‍കാനാണോ? അവരെ പരീക്ഷയെഴുതാന്‍ പ്രാപ്തരാക്കാനാണോ? ഭാവിയില്‍ ജോലി സ്ഥലങ്ങളില്‍ അനിവാര്യമായ നൈപുണ്യം (skills) നേടിക്കൊടുക്കാന്‍ ആണോ? അതുമല്ല, രാജ്യത്തിന്‍റെ ഉത്തമ പൗരന്മാര്‍ ആക്കാനോ? വിദ്യാര്‍ത്ഥികള്‍ ഓരോരോ മറുപടികള്‍ പറയാന്‍ ശ്രമിച്ചു. അവരുടെ അഭിപ്രായ വ്യത്യാസങ്ങളൊക്കെ കണ്ടപ്പോള്‍, അധ്യാപകന്‍ അവരോട് ഒരു ഗ്രൂപ്പ് ഡിസ്കഷന്‍ ആക്കാന്‍ പറഞ്ഞു. കോളേജുകളിലെ ഒരു സൗകര്യമാണത്. സെമിനാര്‍, ഗ്രൂപ്പ് […]

2022 Nov-Dec Hihgligts Shabdam Magazine രാഷ്ടീയം ലേഖനം സമകാലികം

ലിബറലിസം ഇസ്‌ലാം നിര്‍വ്വചിക്കുന്നത്‌

നിയാസ് കൂട്ടാവില്‍   സ്വതന്ത്രാവകാശ ബോധത്തിൽ നിന്നാണ് ലോകത്ത് ലിബറലിസം ഉണ്ടായത്. അധികാരത്തിലൂടെയും അടിമ സമ്പ്രദായത്തിലൂടെയും മനുഷ്യന്റെ സ്വാതന്ത്ര്യത്തെ തളക്കപ്പെട്ടിരുന്നു. ലോകചരിത്രത്തിൽ തീവ്രമായ സ്വാതന്ത്ര്യത്തോടു കൂടി മനുഷ്യർ ജീവിച്ച കാലഘട്ടങ്ങൾ ഉണ്ട്. ഇൗ കാലഘട്ടങ്ങളിലെ തീവ്ര സ്വതന്ത്രവാദികളെ സംസ്കരിച്ചെടുക്കുന്നതിൽ വലിയ സ്വാധീനം ചെലുത്തിയത് മതങ്ങളായിരുന്നു. ഇസ്ലാമിന്റെ ആരംഭ കാലഘട്ടത്തിൽ തന്നെ പ്രവാചകൻ നേരിട്ടത് വലിയ സ്വതന്ത്രവാദികളെയായിരുന്നു. നിസ്സാരമായ കാരണങ്ങൾക്കു വേണ്ടി കൊല്ലാനും അക്രമിക്കാനും വർഷങ്ങളോളം യുദ്ധം ചെയ്യാനും തയ്യാറായ ഒരു സമൂഹമായിരുന്നു പ്രവാചകന്റേത്. ആഭാസങ്ങളിലും വ്യഭിചാരങ്ങളിലും മാത്രം […]

2022 march-april Hihgligts Latest Shabdam Magazine പഠനം ഫീച്ചര്‍ ശാസ്ത്രം സമകാലികം

സാമ്പത്തിക നയങ്ങള്‍; സുരക്ഷിതത്വമാണ് വേണ്ടത്

അബ്ദുല്‍ ബാസിത് കാണാന്‍ ചെറുതാണെങ്കിലും സാമ്പത്തികമായി അത്ര പിന്നാക്കമായിരുന്നില്ല ശ്രീലങ്ക. 1990കളുടെ അവസാനത്തോടെ ശ്രീലങ്ക ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുടെ (ങശററഹല കിരീാല ഇീൗിൃ്യേ) പട്ടികയിലെത്തിയിട്ടുണ്ട്. ഇന്ന് ശ്രീലങ്ക കടക്കെണിയുടെ വലയില്‍ വരിഞ്ഞ് മുറുകിക്കൊണ്ടിരിക്കുകയാണ്. 2026നുള്ളില്‍ 25 ബില്യണ്‍ ഡോളര്‍ തിരിച്ചടക്കാനുണ്ട് ശ്രീലങ്കക്ക്. അതില്‍ 7 ബില്യണ്‍ 2022ല്‍ നല്‍കാനുള്ളതും. അതിന് ശ്രീലങ്കക്കുള്ളതോ കേവലം 1.5 ബില്യണ്‍ വിദേശ നാണയ കരുതല്‍ (ളീൃലഃ ൃലലെൃ്ല) മാത്രം. കടവും ആഭ്യന്തര ഉല്‍പാദനവും തമ്മിലുള്ള അനുപാതം(ഉലയേ ീേ ഏഉജ) നൂറ് ശതമാനത്തിലധികമെത്തി […]

2022 march-april Hihgligts Latest Shabdam Magazine ആരോഗ്യം നിരൂപണം പഠനം ഫീച്ചര്‍ വീക്ഷണം സംസ്കാരം സമകാലികം സാമൂഹികം

സ്വവര്‍ഗരതി സംസ്കാരമായതെങ്ങനെ ?

ജാസിര്‍ മൂത്തേടം പുതിയ കാലത്ത് സ്വവര്‍ഗാനുരാഗികള്‍ക്കുള്ള സ്വീകാര്യത ലോകത്ത് വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. കേവല യുക്തിയുടെയും മനുഷ്യാവകാശത്തിന്‍റെയും പേര് പറഞ്ഞ് ഈ വൃത്തികേടിന് പൊതുജനങ്ങളില്‍ നിന്ന് അംഗീകാരം നേടിയെടുക്കാനുള്ള ശ്രമങ്ങളിലാണ് ലിബറല്‍ ചിന്താഗതിക്കാര്‍. ഇതിനായി മുറവിളി കൂട്ടുന്നവരുടെ സംഘടനകളും കൂട്ടായ്മകളും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സജീവമാവുകയാണ്. നമ്മുടെ ഗ്രാമങ്ങളിലും സ്വവര്‍ഗാനുരാഗത്തിന്‍റെ അലയൊലികള്‍ കേട്ടുതുടങ്ങിയിട്ടുണ്ട്. 1989ല്‍ ഡെന്‍മാര്‍ക്കിലാണ് സ്വവര്‍ഗ വിവാഹം ആദ്യമായി നിയമമാക്കിയത്. പിന്നീട് നോര്‍വ്വെ, സ്വീഡന്‍, ഐസ്ലാന്‍ഡ്, ഫിന്‍ലാന്‍ഡ്, പോര്‍ച്ചുഗല്‍, സ്പെയ്ന്‍, അര്‍ജന്‍റീന, ബ്രസീല്‍, അമേരിക്കയിലെ ഇരുപതിലേറെ സ്റ്റേറ്റുകള്‍ […]

2022 january-february Hihgligts Shabdam Magazine ആദര്‍ശം കാലികം മതം ലേഖനം വീക്ഷണം സമകാലികം

ചാരിറ്റിയുടെ മതവും രാഷ്ട്രീയവും

സുഹൈല്‍ കാഞ്ഞിരപ്പുഴ വേദനിക്കുന്നവന്‍റെ കണ്ണീരൊപ്പല്‍ പവിത്രമാണെന്നാണ് ഇസ്ലാമിന്‍റെ ഭാഷ്യം. ഒരു കാരക്കയുടെ കീറ് ദാനം ചെയ്തുകൊണ്ടാണെങ്കിലും നിങ്ങള്‍ നരകത്തെ സൂക്ഷിക്കുക എന്നാണ് പ്രവാചകന്‍ (സ്വ)യുടെ അദ്ധ്യാപനം. അപരനെ സന്തോഷിപ്പിക്കുന്ന കേവലം പുഞ്ചിരി പോലും ഇസ്ലാം ദാനദര്‍മ്മമായിട്ടാണ് പരിഗണിക്കുന്നത്. സേവനങ്ങളും ധര്‍മ്മങ്ങളും നിര്‍വ്വഹിക്കുന്നതിലൂടെ അദ്ധ്യാത്മികമായി സൃഷ്ടാവിന്‍റെ സംതൃപ്തി നേടി പാരത്രിക വിജയം സ്വായത്തമാക്കുക എന്ന ലക്ഷ്യം ഉള്‍കൊള്ളേണ്ടതാണ്. വിശ്യാസിയുടെ ചാരിറ്റി ഭൗതികതയുടെ കേവല സുഖാഢംബരങ്ങളിലും സ്ഥാനമാനങ്ങളിലും ഭ്രമിക്കാനല്ല മറിച്ച് സൃഷ്ടാവിന്‍റെ പ്രീതി മാത്രം കാംഷിച്ച് കൊണ്ടായിരിക്കണം സകാത്തും സ്വദഖയുമെല്ലാം […]