ഖുര്‍ആനിക അധ്യായങ്ങള്‍ക്ക് സമാനമായ ഒരു അധ്യായം എങ്കിലും കൊണ്ടുവരാന്‍ ഖുര്‍ആന്‍ വെല്ലുവിളിച്ചല്ലോ. ഈ വെല്ലുവിളി തന്നെ ദൈവം ഇല്ല എന്നതിന് തെളിവല്ലേ? ഒരു മരത്തടി പൊക്കാന്‍ വേണ്ടി ആന ഉറുമ്പിനെ വെല്ലുവിളിക്കുന്നത് ആനക്ക് ഉറുമ്പിനെക്കുറിച്ച് തിരിച്ചറിവില്ല എന്നല്ലേ അര്‍ത്ഥം? നോബല്‍ പ്രൈസ് ജേതാവായ ഒരു സാഹിത്യകാരന്‍ ഒന്നാം ക്ലാസുകാരനെ വെല്ലുവിളിക്കുന്നത് പരിഹാസ്യമല്ലേ? ഇങ്ങന പോകുന്നു ചില എമുക്കളുടേയും യുക്തന്മാരുടെയും സംശയം. രണ്ടും ഈശ്വരവിശ്വാസികളല്ലല്ലോ. ഈ പ്രശ്നത്തെ വിശകലനം ചെയ്യുമ്പോള്‍ ആദ്യം ചര്‍ച്ച ചെയ്യേണ്ടത് ഇവിടെ വെല്ലുവിളിച്ചത് ആരാണ് […]
സമകാലികം
സമകാലികം
ദില്ലി ചലോ; ഇന്ത്യയുടെ വിശപ്പകറ്റാനാണ്
1988 ഒക്ടോബറില്‍ ഡല്‍ഹിയിലെ ബോട്ട് ക്ലബ്ബ് മൈതാനി കവിഞ്ഞൊഴുകി. കര്‍ഷക വായ്പകള്‍ എഴുതിത്തള്ളുക, വൈദ്യുതി കടങ്ങള്‍ വെട്ടിക്കുറക്കുക, കരിമ്പിന്‍റെ സംഭരണ വില കൂട്ടിയ നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ട്രാക്ടര്‍ ട്രോളികളിലും കാളവണ്ടികളിലും സെക്കിളുകളിലും കാല്‍ നടയായും തലസ്ഥാന നഗരിയിലെത്തിയ കര്‍ഷകര്‍ ഒരാഴ്ച നീണ്ടുനിന്ന സമരങ്ങള്‍ക്കൊടുവില്‍ ആവശ്യങ്ങള്‍ നേടിയെടുത്താണ് തിരിച്ചുപോയത്. 32 വര്‍ഷങ്ങള്‍ക്കിപ്പുറം തലസ്ഥാന നഗരി മറ്റൊരു കാര്‍ഷിക പ്രക്ഷോഭത്തിനു കൂടി വേദിയായിരിക്കുന്നു. അന്ന് മഹേന്ദ്ര സിങ് തിക്കായത്തിന്‍റെ നേതൃത്വത്തില്‍ നടന്ന കര്‍ഷക പ്രക്ഷോഭത്തിന്‍റെ പതിന്മടങ്ങ് ശക്തിയില്‍. […]
ഇന്ത്യ: സ്വേച്ഛാധിപത്യത്തിന്‍റെ സ്വരം മുഴങ്ങുന്നു
പാനിപ്പത്ത് യുദ്ധത്തിനു ശേഷം ബാബര്‍ ആദ്യം ചെയ്ത കാര്യം ശ്രീകൃഷ്ണനും പ്രിയങ്കരമായ യമുനയുടെ തീരത്ത് ഒരു ആരാമം ഉണ്ടാക്കുകയായിരുന്നു. ഇന്നും ആ ആരാമം രാംഭാഗ് എന്നപേരില്‍ ഇവിടെ വിലസുന്നു. ക്ഷേത്ര ധ്വംസനം ചെയ്ത ബാബറെ ചരിത്രത്തിന് അറിയില്ല. ഹിന്ദുസ്ഥാനത്തില്‍ ബാബര്‍ ഒന്നാമതുണ്ടാക്കിയ പൂന്തോട്ടത്തിന് രാംഭാഗ് എന്നാണ് പേരെങ്കില്‍ ആ ഉദാരാശയനായ ചക്രവര്‍ത്തി രാമന്‍റെ പേരിലുള്ള ആ ആരാധനാ സ്ഥലത്തെ തകര്‍ക്കുമോ? (സുകുമാര്‍ അഴീക്കോട്-ആകാശം നഷ്ടപ്പെട്ട ഇന്ത്യ) ബാബരി തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ നിന്ന് മതേതര ഇന്ത്യ നിരീക്ഷിച്ച നിരീക്ഷണങ്ങളുടെ […]
ഇത് ഗാന്ധിയുടെ ഇന്ത്യയല്ല
രാജ്യ സ്നേഹം ഉരച്ചുനോക്കി പൗരത്വ നിര്‍മിതി തകൃതിയില്‍ നടന്നു കൊണ്ടിരിക്കുന്ന കാലത്ത്, ഹൃദയഭേദകമായ ഇന്ത്യാ വിഭജനത്തിന്‍റെ മുറിവുണക്കാന്‍ ഗ്രാമാന്തരങ്ങളിലൂടെ ജനഹൃദയങ്ങളിലേക്ക് നടന്നകന്ന മഹാത്മാ ഗാന്ധിയെ സ്മരിക്കുന്നത് തികഞ്ഞ വൈരുധ്യമാവാം . എല്ലാ സാധാരണക്കാരുടേയും കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ തുടച്ചു നീക്കലാണ് രാജ്യത്തിന്‍റെ ധര്‍മമെന്ന മഹാത്മാവിന്‍റെ ദര്‍ശനത്തോട് ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍ നീതി പുലര്‍ത്തുന്നുണ്ടോ എന്ന ചോദ്യം പോലും അപ്രസക്തമാണ്. അത്ര കണ്ട് ജനാധിപത്യ ഇന്ത്യ അപഹരിക്കപ്പെട്ടിരിക്കുന്നു. ഗാന്ധിയും നെഹ്റുവും വിഭാവനം ചെയ്ത ഇന്ത്യ അവരോടൊപ്പം അന്ത്യ നിദ്രയിലാണിന്നും. ഇന്ത്യയെ […]
ആ ചോദ്യം ഉറക്കെ ചോദിക്കാനുള്ളതാണ്
“ Islam has now as great a claim on the soil of India as Hinduism. If Hinduism has been the religion of the people here for several thousands of years, Islam also has been their religion for a thousands years. Just as a Hindu can say with pride that he is an Indian and follow […]
മതേതരത്വ ഇന്ത്യ മരണാശയ്യയിലാണ്
ഇന്നലെയാണ് അറിഞ്ഞത് വരി നിന്ന് വാരിയെല്ലുടഞ്ഞ് വാങ്ങിയ രണ്ടായിരത്തിന്‍റെ നോട്ടോ, വിരലമര്‍ത്തി തിണ്ണ നിരങ്ങിയുണ്ടാക്കിയ തിരിച്ചറിയല്‍ രേഖയോ, അടിവസ്ത്രമുരിഞ്ഞു മതം ചിരിക്കേണ്ട ഗതികേടോ ഇല്ലാതെ, മുസ്ലിം ആയവര്‍ക്കൊക്കെ ബഹിരാകാശത്തേക്ക് ഫ്രീ വിസയുണ്ടെന്ന്. കള്ളന്‍, കള്ളന്‍, റാഫേല്‍ കള്ളന്‍ എത്ര മുറവിളികളാണ് ‘പാവം’ പ്രധാനമന്ത്രിക്കെതിരെ നടത്തിയത്. വിമാനമല്ല, ബഹിരാകാശ പേടകങ്ങള്‍ക്കുള്ള കരാര്‍ ആയിരുന്നെന്ന് തിരിച്ചറിയാതെ പോയല്ലോ നമ്മള്‍.. ആസിഫയും ജുനൈദും മജ്ലൂ അന്‍സ്വാരിയും ഖാലിദും പോയ പരലോക എംബസി ജയ് ശ്രീ രാം വിളിക്കാത്തവര്‍ക്ക് പുതിയ ടിക്കറ്റ് അടിക്കുന്ന […]
അറുതി വേണം, കുരുന്നു രോദനങ്ങള്‍ക്ക്
ഭിത്തിയുറയ്ക്കാനീ പെണ്ണിനെയും ചെത്തിയ കല്ലിനിടയ്ക്കു നിര്‍ത്തി കെട്ടിപ്പടുക്കും മുന്‍പൊന്നെനിക്കുണ്ട് ഒറ്റയൊരാഗ്രഹം കേട്ടു കൊള്‍വിന്‍ കെട്ടി മറക്കല്ലെയെന്‍ പാതി നെഞ്ചം കെട്ടി മറക്കല്ലെയെന്‍റെ കയ്യും എന്‍റെ പൊന്നോമന കേണിടുമ്പോള്‍ എന്‍റെയടുത്തേക്ക് കൊണ്ടു വരൂ ഈ കയ്യാല്‍ കുഞ്ഞിനെയേറ്റു വാങ്ങി ഈ മുലയൂട്ടാന്‍ അനുവദിക്കൂ ഓരോ അമ്മയും കുഞ്ഞിനോടു കാണിക്കുന്ന കരുതലിനേയും സ്നേഹത്തേയും ഒ.എന്‍.വി തന്‍റെ അമ്മ എന്ന കവിതയില്‍ ചിത്രീകരിക്കുന്ന വരികളാണിത്. സ്നേഹവായ്പും സുരക്ഷിതത്വ ബോധവും തലമുറകളിലേക്ക് പകരുന്നതില്‍ മുലപ്പാലിലേറെ മറ്റെന്താണ് ഉദാഹരിക്കാനുള്ളത്. കാക്കയ്ക്ക് തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് […]
അവരുടെ ചോരക്കും നിറം ചുവപ്പാണ്
നൂറ് മീറ്റര്‍ നീളമുള്ള റഷ്യന്‍ നിര്‍മ്മിത വടം വേണം. ആറു കിലോ മാത്രമേ ഇതിന് ഭാരമുണ്ടാകാവൂ. ഒപ്പം പത്ത് ടണ്‍ ഭാരം താങ്ങാന്‍ കഴിവുണ്ടാകുകയും വേണം. മലനിരകളില്‍ കുടുക്കാന്‍ റഷ്യന്‍ കൊളുത്തുകളും വേണം. ക്ഷീണം അകറ്റാന്‍ കഴിയുന്ന ഇന്‍ജക്ഷനുകളും ലഭ്യമാക്കണം. രാത്രിയില്‍ തന്നെ മലകയറാം. മുകളിലെത്തി പെട്ടെന്ന് സജ്ജമാക്കുന്ന ഒരു ആക്രമണത്തിലൂടെ ശത്രുവിനെ ഇല്ലാതാക്കാം.’ എങ്ങനെ നാം ലക്ഷ്യം നേടുമെന്ന ജനറല്‍ മാലികിന്‍റെ ചോദ്യത്തിന് ആ കമാന്‍ഡോ എണീറ്റ് നിന്ന് മറുപടി പറഞ്ഞു. 1999 ജൂണ്‍ 10. […]
കാമ്പസ് സര്‍ഗാത്മകതയെ തല്ലിക്കെടുത്തുമ്പോള്‍
കലാലയത്തില്‍ അധ്യാപികയായി വന്ന ശേഷം വിദ്യാര്‍ത്ഥികളുമായുണ്ടായിട്ടുള്ള സൗഹൃദങ്ങളില്‍ ആത്മ ബന്ധം പുലര്‍ത്തുന്നവരിലൊരാള്‍, എനിക്ക് അഭിമന്യുവിനെ അങ്ങനെ പറയാനാണിഷ്ടം.ഒരു അധ്യാപിക എന്ന നിലയില്‍ ഏറ്റവും മിടുക്കനായ കുട്ടി എന്ന് ഞാന്‍ പറയാനിഷ്ടപ്പെടുന്നത്, ഏറെ സ്വഭാവ ശുദ്ധിയുള്ള കുട്ടിയെയാണ്.അത്തരത്തില്‍ മറ്റുള്ളവരുടെ വേദനകളെ ഏറ്റെടുക്കുന്ന അഭി എനിക്കേറ്റവും പ്രിയപ്പെട്ടവനായിരുന്നു. മനസ്സിനെ ഇത്രയധികം ആഴത്തില്‍ സ്പര്‍ഷിച്ച ഒരു മരണം എന്‍റെ ജീവിതത്തില്‍ ഇതുവരെയുണ്ടായിട്ടില്ല. വേദാന്തത്തിന്‍റെ താത്വികതലത്തില്‍ ഒന്ന് ചിന്തിക്കുകയാണെങ്കില്‍, ഒരു ജന്മത്തില്‍ ചെയ്തു തീര്‍ക്കേണ്ട കര്‍മങ്ങളെല്ലാം പൂര്‍ത്തിയാക്കി മനസ്സിന്‍റെ നന്മകൊണ്ട് എല്ലാം സാര്‍ത്ഥകമാക്കി […]
ആളെ കൊല്ലുന്ന ആള്‍ദൈവങ്ങള്‍ ആരുടെ അവതാരങ്ങളാണ്
മനുഷ്യ ജീവിതത്തിലെ ആന്തരിക ചോദനയായ ആത്മീയത, വ്യാജ ആത്മീയന്മാരുടെയും ചൂഷണാത്മക സങ്കല്‍പങ്ങളുടെയും പ്രഭാവലയങ്ങളില്‍ അകപ്പെട്ട് ജീവന് തന്നെ ഭീഷണിയായിക്കൊണ്ടിരിക്കുന്ന പ്രത്യേക സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. സ്വന്തം ഭൗതിക സാമ്രാജ്യത്വങ്ങളുടെ വികാസത്തിനു വേണ്ടി ആത്മീയത വില്‍പനചരക്കാക്കുന്നത് വഴി മന:ശാന്തി വിപണനം ചെയ്യുന്ന ആള്‍ദൈവ വ്യവസായികളുടെ ആശ്രമങ്ങളില്‍ നടമാടുന്ന പീഢനങ്ങളുടെയും മറ്റും വാര്‍ത്തകളാല്‍ നിറഞ്ഞിരിക്കുകയാണിന്ന് സാമൂഹിക മാധ്യമങ്ങളൊക്കെയും. ആള്‍ദൈവ ആശ്രമവും ആഢംബരങ്ങളും ഭക്തിയുടെ അളവുകോലായി പരിവേഷം ചെയ്തെടുത്ത പുതുകാലത്ത്, അതിന്‍റെ പരിണിതിയെന്നോണമാണ് രാജ്യതലസ്ഥാനത്തടക്കം, ആളെ കൊല്ലുന്ന അനുയായികള്‍ അഴിഞ്ഞാട്ടം […]










