2015 JULY AUG വായന സമകാലികം സംസ്കാരം സാമൂഹികം

സന്താന പരിപാലനം

സന്താന ഭാഗ്യം അല്ലാഹു നല്‍കുന്ന അപാരമായ അനുഗ്രഹമാണ്‌. വര്‍ഷങ്ങളോളം കാത്തിരുന്നിട്ടും ഒരു കുഞ്ഞു കാല്‍ കാണാന്‍ വിധിയില്ലാത്തവര്‍ ഇന്നും സമൂഹത്തില്‍ ധാരാളമുണ്ട്‌. സന്താന സൗഭാഗ്യത്തിന്‌ വര്‍ഷങ്ങളോളം ക്ഷമയോടെ കരഞ്ഞു പ്രാര്‍ത്ഥിച്ച ഇബ്രാഹീം നബി(അ)യുടെ ചരിത്രം സന്താന സൗഭാഗ്യത്തിന്റെ മഹത്വത്തെ വിളിച്ചോതുന്നു. എന്നാല്‍, നാഥന്‍ കനിഞ്ഞ്‌ നല്‍കുന്ന സന്താനങ്ങളെ സദ്‌ഗുണ സമ്പന്നരാക്കി വളര്‍ത്തുന്നതില്‍ രക്ഷിതാക്കള്‍ പലപ്പോഴും പരാജയപെടുകയാണ്‌. മക്കളുടെ മേല്‍ രക്ഷിതാക്കള്‍ക്കുള്ള ഉത്തരവാദിത്വത്തെ കുറിച്ചുള്ള അജ്ഞതയാണ്‌ ഇതിന്റെ കാരണം. അവരില്‍ നിന്ന്‌ കുട്ടികള്‍ അനുഭവിക്കുന്ന പെരുമാറ്റദൂഷ്യവും ഇതിനെ സാരമായി […]

2015 JULY AUG കാലികം വായന സമകാലികം സാമൂഹികം

പ്രകൃതി ദുരന്തം സ്രഷ്ടാവിന്‍റെ താക്കീത്

മനുഷ്യ സൃഷ്ടിപ്പിന്‌ പരമമായൊരു ലക്ഷ്യമുണ്ട്‌. സര്‍വ്വ ശക്തനും സര്‍വ്വ ജ്ഞാനിയുമായ രക്ഷിതാവിന്‌ വിധേയപ്പെട്ട്‌ ജീവിക്കാനാണ്‌ മനുഷ്യവര്‍ഗത്തിനോട്‌ സ്രഷ്ടാവ്‌ കല്‍പിക്കുന്നത്‌. മനുഷ്യന്‌ ആവശ്യമായതെല്ലാം പ്രപഞ്ചത്തില്‍ അല്ലാഹു സൃഷ്ടിച്ചു വെച്ചിട്ടുണ്ട്‌. ഭക്ഷണം, വസ്‌ത്രം, വാഹനം, പാര്‍പ്പിടം തുടങ്ങി മനുഷ്യ ജീവിതത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും ദൈവം പ്രപഞ്ചത്തില്‍ രൂപ കല്‍പന ചെയ്‌തു. ശേഷം, തങ്ങളെ സൃഷ്ടിച്ചയച്ച്‌ ഭക്ഷണ പാനീയം നല്‍കി പരിപാലിക്കുന്ന രക്ഷിതാവ്‌ അവന്‌ അധീനപ്പെട്ട്‌ ജീവിക്കാന്‍ മനുഷ്യ വര്‍ഗ്ഗത്തോട്‌ ആജ്ഞാപിക്കുന്നു. എന്നാല്‍ സ്രഷ്ടാവിന്റെ കല്‍പനകള്‍ക്ക്‌ ചെവി കൊടുക്കാതെ ജീവിതം സുഖസൗകര്യങ്ങളില്‍ […]

2015 JULY AUG ചരിത്ര വായന വായന

കാവനൂരിന്‍റെ മണ്ണും മനസ്സും

വര്‍ണ്ണ മനോഹരമായ കെട്ടിടങ്ങള്‍, ആരിലും അനുഭൂതി നിറക്കുന്ന പ്രകൃതി രമണീയത. ആത്മീയ പ്രഭാവം മുറ്റിനില്‍ക്കുന്ന അന്തരീക്ഷം . മലപ്പുറം ജില്ലയിലെ ഏറനാട്‌ താലൂക്കില്‍ അരീക്കോട്‌ ബ്ലോക്കിലെ കാവനൂരിനെ ഏറ്റവും ചുരുങ്ങിയത്‌ നിങ്ങള്‍ക്ക്‌ ഇങ്ങിനെ വായിക്കാം. ഉണ്ടാവുക എന്ന അറബി പദമായ കവനയില്‍ നിന്നും നാട്‌ എന്ന അര്‍ത്ഥത്തിലുള്ള തമിഴ്‌ ഭാഷയിലെ ഊരില്‍ നിന്നുമാണ്‌ ഒരുപാട്‌ പണ്ഡിത കേസരികള്‍ക്കും ചരിത്ര പുരുഷന്മാര്‍ക്കും ബീജാവാഹം നല്‍കിയ ഈ നാട്‌ ജന്മം കൊള്ളുന്നത്‌. ഗ്രാമീണ ജീവിതത്തിന്റെ ആലസ്യത്തില്‍ നിന്നും നഗര ജീവിതത്തിന്റെ […]

2015 JULY AUG അനുഷ്ഠാനം മതം വായന

നിസ്ക്കാരത്തെ പിന്തിപ്പിക്കുന്നവര് ജാഗ്രതൈ

ഹൃദയസ്‌പര്‍ശിയായ പ്രഭാഷണം കേട്ടാണ്‌ ആ സ്‌ത്രീ ഉസ്‌താദിന്റെ അടുക്കല്‍ വന്നത്‌. ഉസ്‌താദേ, ഞാനെന്റെ ആരാദനകളില്‍ ഒരു ശ്രദ്ധയും നല്‍കാറില്ല. നിസ്‌ക്കാരം ഖളാആക്കുന്നതിലോ മറ്റോ എനിക്കൊരു ഭയവുമില്ല. കല്ല്യാണവും മറ്റു പരിപാടികളും ഉള്ള ദിവസങ്ങളില്‍ ഞാന്‍ നിസ്‌ക്കാരങ്ങളെ കുറിച്ചോ മറ്റോ ചിന്തിക്കാറേയില്ല. അല്ലാത്ത ദിവസങ്ങളില്‍ അസ്വറിനോട്‌ ചേര്‍ത്താണ്‌ ഞാന്‍ ളുഹ്‌ര്‍ നിസ്‌ക്കരിക്കാറ്‌. ഇങ്ങനെ നീളുന്നു അവളുടെ പരിഭവങ്ങള്‍.. നിസ്‌ക്കാരത്തെ അതിന്റെ സമയത്തെ വിട്ട്‌ പിന്തിക്കുന്നവര്‍ ഇന്നു ധാരാളമാണ്‌. ചെറിയൊരു പരിപാടിയുടെയോ മറ്റോ പേരില്‍ നിസ്‌ക്കാരം ഖളാആക്കുന്നവര്‍ അതിന്റെ ഭയാനകതയെ […]

2015 JULY AUG ചരിത്രം ചരിത്ര വായന പരിചയം വായന

റംല ബീവി മനക്കരുത്തിന്റെ ഉദാത്ത മാതൃക

രാത്രി ശാന്തമായി കടന്ന്‌ പോയിക്കൊണ്ടിരിക്കുന്നു. ജനങ്ങളെല്ലാവരും ഗാഢനിദ്രയിലാണ്‌. പക്ഷേ, പാതിരാത്രി കഴിഞ്ഞിട്ടും അവര്‍ നാല്‌പേരും രഹസ്യ ചര്‍ച്ചയിലാണ്‌. തങ്ങളുടെ സമുദായത്തിന്റെ അവസ്ഥയെന്താണ്‌..? സ്വയം ഉപകാര ഉപദ്രവങ്ങളേല്‍പിക്കാനോ തടയാനോ സാധിക്കാത്ത ശിലകള്‍ക്കാണല്ലോ ജനങ്ങളെല്ലാം ആരാധിച്ചുകൊണ്ടിരിക്കുന്നത്‌, പിതാമഹന്മാര്‍ കൈമാറിയ ഇബ്‌്‌റാഹീം നബിയുടെ മതത്തിന്‌ എവിടെയോ പ്രശ്‌നം വന്നിട്ടുണ്ട്‌. ഇതൊക്കെയാണവരുടെ ചര്‍ച്ചയുടെ കാതല്‍. ഇബ്‌്‌റാഹീം നബിയുടെ സത്യമാര്‍ഗത്തെ ഓരോരുത്തരും അന്വേഷിക്കട്ടെ എന്ന തീരുമാനത്തില്‍ ചര്‍ച്ചയവസാനിപ്പിച്ചു നാലുപേരും പിരിഞ്ഞു. വേദപണ്ഡിതനായിരുന്ന വറഖത്തുബ്‌നു നൗഫല്‍, ഉസ്‌മാനുബ്‌നു ഹുവൈരിസ്‌, സൈദുബ്‌നു അംറ്‌, ഉബൈദുല്ലാഹിബ്‌നി ജഹ്‌ശ്‌ എന്നിവരായിരുന്നു […]

2015 JULY AUG ആദര്‍ശം കാലികം പൊളിച്ചെഴുത്ത് സമകാലികം സംസ്കാരം സാമൂഹികം

പെണ്ണുടല്‍ വില്‍ക്കപ്പെടുന്ന കാലത്തെ തട്ടക്കാര്യം

അസ്വാതന്ത്രത്തിന്റെയും വിവേചനത്തിന്റെയും പ്രതീകമായി മുസ്‌്‌ലിം സ്‌ത്രീയെ ചിത്രീകരിച്ച്‌ വാര്‍ത്താ പ്രാധാന്യം നേടുകയെന്നത്‌ എക്കാലത്തേയും മാധ്യമങ്ങളുടെ അജണ്ടയാണ്‌. ശരീഅത്തിന്റെ ഉരുക്കു മുഷ്‌ടിയില്‍ ഞെരിഞ്ഞമരുന്നവരായി മുസ്‌്‌ലിം മങ്കമാരെ പൊതു സമൂഹത്തില്‍ കൊണ്ട്‌ വരികയും മൂല്ല്യമേറിയ വാര്‍ത്താ വിഭവമാക്കി ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുകയാണ്‌ ശത്രു വ്യൂഹത്തിന്റെ പതിവുരീതി. അതിന്‌ പര്‍ദ്ദയേയും ബുര്‍ഖയേയുമെല്ലാം അടിമത്വത്തിന്റെ സിംബലാക്കിയും പുരുഷ പക്ഷപാത വിചാരത്തിന്റെ പ്രതിഫലനമാക്കിയും വിലയിരുത്തി, സാമൂഹികാന്തരീക്ഷത്തെ മൊത്തത്തില്‍ ഇസ്‌്‌ലാമിക വിരുദ്ധ ചേരിയാക്കും. അങ്ങനെയാണ്‌ പരസ്‌പരവിരുദ്ധ ദിശയില്‍ ചിന്തിക്കുന്ന ഫസല്‍ ഗഫൂറിന്റെയും യേശുദാസിന്റെയും വസ്‌ത്ര വിവാദങ്ങള്‍ […]

2015 JULY AUG Hihgligts ആത്മിയം കാലികം പരിചയം മതം വിദ്യഭ്യാസം സമകാലികം

മദ്രസാ പഠനം വിചിന്തനം നടത്താന്‍ സമയമായിട്ടുണ്ട്

ഇകഴിഞ്ഞ റമളാനില്‍, പാപമോചനത്തിന്റെ രണ്ടാം പത്തില്‍ കേരളത്തിലെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരില്‍ നിന്നുള്ളൊരു വാര്‍ത്ത വായിച്ച്‌ നാം സ്‌തബ്‌ധരാവുകയുണ്ടായി. വിശുദ്ധ റമളാനിലെ ഒരു പകലില്‍ മദ്യപിച്ച്‌ ഉന്മത്തനായി വന്ന മുസ്‌ലിം ചെറുപ്പക്കാരന്‍, തന്നെ പത്തുമാസം വയറ്റില്‍ ചുമന്ന്‌ നൊന്ത്‌ പെറ്റ്‌ പോറ്റിയ സ്വന്തം മാതാവിനെ ക്രൂരമായി അടിച്ചു കൊലപ്പെടുത്തിയ വാര്‍ത്തയായിരുന്നു അത്‌. നോമ്പു ദിനത്തില്‍ ഉച്ചക്ക്‌ ലഭിച്ച ചോറിന്‌ വേവു കുറഞ്ഞു പോയി എന്നതായിരുന്നു കാരണം. താന്‍ ജോലി ചെയ്യുന്ന ഹോസ്‌പിറ്റലില്‍ ഈ വര്‍ഷം അഞ്ച്‌ എഞ്ചിനീയറിംഗ്‌ […]

2015 JULY AUG കാലികം തൊഴില്‍ പരിചയം വായന സമകാലികം സംസ്കാരം സാമൂഹികം

പ്രവാസികള്‍ക്ക് നഷ്ടപ്പെടുന്ന മക്കള്‍

പ്രവാസികളായ കേരള മുസ്‌്‌ലിംകളുടെ എണ്ണം വര്‍ധിച്ചു വരികയാണിന്ന്‌. അവരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും കുടുംബ ജീവതത്തിലെ പ്രതിസന്ധികള്‍ പരിഹാരിക്കാനും ആരും മുന്നോട്ട്‌ വരുന്നില്ലാ എന്നതാണ്‌ സത്യം. സമീപ കാലങ്ങളില്‍ കേരളത്തില്‍ അരങ്ങേറുന്ന ഒട്ടുമിക്ക ക്രൂരതകളിലെ അണിയറ പ്രവര്‍ത്തകരെ അന്വേഷിച്ചുള്ള പഠനങ്ങള്‍ വെളിവാക്കുന്നത്‌ മുസ്‌ലിം യുവതിയുവാക്കളാണ്‌ ക്രൂരതങ്ങളില്‍ മുന്നിലെത്തുന്നത്‌ എന്നാണ്‌. അതില്‍ തന്നെ പ്രവാസികളുടെ മക്കളാണ്‌ കൂടുതല്‍ അകപ്പെടുന്നത്‌. കേരളത്തിലെ മുസ്‌ലിം മക്കള്‍ ഇത്തരം ക്രൂരതകള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്നുണ്ടെന്ന്‌ പറഞ്ഞാല്‍ ചിലര്‍ക്കത്‌ ദഹിക്കുകയില്ല. ഇത്തരമൊരു ഘട്ടത്തില്‍ പ്രവാസികളുടെ […]