അല്ലാഹുവിന്റെ അതി മഹത്തായ അനുഗ്രഹമാണ് നാവ്. വലുപ്പത്തില്‍ ചെറിയതാണെങ്കിലും അതിന്റെ സ്വാധീനം ശക്തമാണ്. മനുഷ്യന്റെ ജയാപചയങ്ങളെ നിര്‍ണ്ണയിക്കുന്ന ഈമാന്‍, കുഫ്‌റ് എന്നിവ അനാവൃതമാവുന്നത് സാക്ഷാല്‍ നാവിലൂടെയാണ്. മനസ്സില്‍ ഉടലെടുക്കുന്ന വ്യത്യസ്‌ത ആശയ പ്രപഞ്ചങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ നാവിന്റെ പങ്ക് നിസ്‌തുലമാണ്. അധര്‍മ്മങ്ങളില്‍ അഴിഞ്ഞാടാന്‍ നാവിനെ വിട്ടാല്‍ കഷ്‌ട-നഷ്‌ടമായിരിക്കും ഫലം. മനുഷ്യന്റെ ജന്മ ശത്രുക്കളായ പിശാചും അവന്റെ അനുയായികളും നാവിനെ നാശത്തിലേക്ക് നയിക്കും. ആവശ്യ-അനാവശ്യ കാര്യങ്ങളില്‍ അനിയന്ത്രിതമായി ഉപയോഗിക്കുമ്പോള്‍ നാവ് വിനാശകരമായി ബാധിക്കുന്നു. നാവിനെ കടിഞ്ഞാണിടലാണ് അതിന്റെ വിനയില്‍ നിന്ന് […]
2015 may – june
അല്ലാഹുവിനെ പ്രണയിച്ച മഹതി
ജീവിതകാലം മുഴുവന്‍ അല്ലാഹുവിന് ആരാധനയില്‍ മുഴുകുകയും ഉപദേശനിര്‍ദേശങ്ങള്‍ക്ക് വേണ്ടി വരുന്ന സന്ദര്‍ശകര്‍ക്ക് ദിശ കാണിച്ചുകൊടുക്കുകയും ചെയ്‌ത മഹതിയാണ് റാബിഅതുല്‍ അദവിയ്യ(റ). മിസ്‌റ് ദേശത്തെ ഇസ്‌മാഈല്‍ എന്നവരുടെ മകളായ റാബിഅ(റ) `ഉമ്മു അംറ’ എന്ന സ്ഥാനപ്പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ആയുസ്സിന്റെ അല്‌പം പോലും അനാവശ്യമായി കളയാതിരിക്കാനും എന്നാല്‍ തന്നെ ആശ്രയിച്ചു വരുന്നവര്‍ക്ക് ആവശ്യമുള്ളവ നല്‍കാനും അതേസമയം ഇഹലോക ഭ്രമം പിടികൂടാതിരിക്കാനും ബദ്ധശ്രദ്ധ കാണിച്ചിര-ുന്നു അവര്‍. സുഫ്‌യാനുസ്സൗരീ, സ്വാലിഹുല്‍ മുര്‍രിയ്യ് പോലെയുള്ള മഹത്തുക്കള്‍ റാബിഅ(റ)യുടെ ഉപദേശ നിര്‍ദേശങ്ങള്‍ ഉള്‍കൊണ്ടു ജീവിച്ചവരായിരുന്നു. വീഴ്‌ചയില്ലാത്ത […]
അരീക്കോടിന്റെ ചരിത്രം
മലപ്പുറം ജില്ലയില്‍ ഏറനാട് താലൂക്കിലെ ചെറിയൊരതിര്‍ത്തിപ്പട്ടണം, അരീക്കോട്. അരികില്‍ ചാലിയാര്‍. അതിരുകളില്‍ അഴുക്കു പുരളാത്ത ഗ്രാമശാലീനത. പട്ടണത്തില്‍ നാട്യങ്ങളേറെയെങ്കിലും തനിമ സൂക്ഷിക്കുന്ന സംസ്‌കൃതി. അരീക്കോട് പുറമറിഞ്ഞിരുന്നത് ഫുട്‌ബോളിന്റെയും പിന്നെ വിദ്യയുടെയും നാടായാണ്. ആധുനികതയുടെ കുട്ടിക്കാലത്തേ ഈ പ്രദേശം, പ്രത്യേകിച്ച് നഗരഭാഗങ്ങള്‍ ഭൗതിക വിദ്യയുടെ കയറാപുറങ്ങളിലെത്തിയിരുന്നു. അഭ്യസ്ഥ വിദ്യരായ നാടിന്റെ പോയ തലമുറ പ്രദേശത്തെ നേരത്തെത്തന്നെ അറിവരങ്ങുകളിലേക്ക് തട്ടിയുണര്‍ത്തി. ജില്ലയുടെ മറ്റു ഭാഗങ്ങളിലുള്ളതിനേക്കാള്‍ ഭൗതിക സൗകര്യങ്ങളും ഇവിടെ കൂടും. നേരത്തെ കയറിവന്ന ഭൗതിക വിദ്യയുടെ മറപറ്റി ഉല്‍പതിഷ്‌ണുത്വവും പുത്തന്‍വാദവും […]
ജ്ഞാന കൈമാറ്റം മുസ്‌ലിം നാഗരികതകളുടെ സംഭാവനകള്‍
ഇസ്‌ലാമിക ചരിത്രത്തിലെ ശോഭന അധ്യായം, ഉദാത്ത നാഗരികതയുടെയും സംസ്‌കാരത്തിന്‍റെയും കളിത്തൊട്ടില്‍, അജ്ഞതയുടെയും അന്ധകാരത്തിന്‍റെയും ഊഷരതയില്‍ നിന്ന് വിജ്ഞാനത്തിന്‍റെയും പ്രകാശത്തിന്‍റെയും ശാദ്വല തീരത്തേക്ക് യൂറോപ്പിനെ കൈ പിടിച്ചുയര്‍ത്തിയ മഹാരാജ്യം, വിശ്വോത്തര പണ്ഡിതന്മാരെയും പ്രതിഭാധനരായ ശാസ്‌ത്രജ്ഞന്മാരെയും സാഹിത്യ സാമ്രാട്ടുകളെയും ലോകത്തിന് വരദാനമായി നല്‍കിയ ദേശം, ഇതൊക്കെയായിരുന്നു എട്ട് ദശാബ്ദക്കാലം മുസ്‌ലിം ഭരണത്തിന്‍റെ ശോഭയിലൂടെ സ്‌പെയിന്‍ നേടിയെടുത്ത ഖ്യാതി. ബാഗ്‌ദാതിനോടും ദമസ്‌കസിനോടും കൈറോവിനോടും മത്സരിച്ചിരുന്ന കൊര്‍ഡോവയും ഗ്രാനഡയും ടോളിഡോയും പോലുള്ള മഹാ നഗരങ്ങള്‍, അല്‍ അസ്‌ഹറിനോടും നിസാമിയയോടും കിട പിടിക്കുന്ന സര്‍വ്വ-കലാ […]
മൂല്യം മറക്കുന്ന കാമ്പസുകള്‍
വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം. സര്‍വ്വ ധനത്തേക്കാളും വിദ്യാര്‍ത്ഥിക്ക് പ്രധാനം നല്‍കുന്നവനാണ് മനുഷ്യന്‍. അറിവാണ് ലോകത്തെ നിയന്ത്രിക്കുന്നത്. ജ്ഞാനിക്കേ സമൂഹത്തില്‍ സ്ഥാനമുള്ളൂ. ഇങ്ങനെയുള്ള തത്ത്വങ്ങളും സംഹിതകളും നിലനില്‍ക്കുമ്പോഴും വിദ്യാഭ്യാസത്തിന്‍റെ ധര്‍മ്മത്തിനും ആവശ്യകതക്കും മൂല്യശോഷണം സംഭവിക്കുന്നതെന്തുകൊണ്ടാണ്.? ഇതിനുത്തരമുയരുന്നത് കലാലയങ്ങളില്‍ നിന്നാണ് കാമ്പസുകളുടെ മലീമസമായ സംസ്‌കാര ജീര്‍ണ്ണതയില്‍ നിന്നാണ്. മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന പൂര്‍ണ്ണതയുടെ ആവിഷ്‌കാരമാണ് വിദ്യാഭ്യാസം. പക്ഷേ, ആ വിദ്യാഭ്യാസം ഉള്‍തിരിഞ്ഞ് വരുന്ന സ്‌കൂളുകള്‍/കോളേജുകള്‍ ദുഷ് പ്രഭുത്വത്തിന്‍റെയും കലുഷിത രാഷ്ട്രീയത്തിന്‍റെയും അധികാര കേന്ദങ്ങളാണെന്നും ചൂഷണത്തിന്‍റെ സങ്കേതങ്ങളാണെന്നുമുള്ള തിരിച്ചറിവ് നമ്മിലുണ്ടായിരിക്കണം. പൊതുജനങ്ങളെ, പട്ടിണിപ്പാവങ്ങളെ […]
പുതുകാലത്തെ കാമ്പസ് വര്‍ത്തമാനങ്ങള്‍
ഫെര്‍ണാണ്ടോ സൊളാനസ് സംവിധാനം ചെയ്‌ത `സോഷ്യല്‍ ജിനോസൈഡ്’ എന്ന ഒരു ഡോക്യുമെന്ററിയുണ്ട്. അര്‍ജന്റീനയില്‍ ആഗോളീകരണ അജണ്ട നടപ്പിലാക്കിയ സാമ്പത്തിക ഉദാരീകരണത്തിന്‍റെ ഫലങ്ങളെ സൂക്ഷ്‌മമായി അതില്‍ വിലയിരുത്തുന്നുണ്ട്. ഇരട്ടത്തലയുള്ള വിഷസര്‍പ്പത്തെപ്പോലെയാണ് ആഗോളീകരണം, അതിന്‍റെ സാമ്പത്തികവും സാംസ്‌കാരികവുമായ സമീപനങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. തീക്ഷ്‌ണചിന്തകളുടെയും പോരാട്ടങ്ങളുടെയും സര്‍ഗാത്മകതയുടെയും പച്ച പടര്‍ന്നിരുന്ന കാമ്പസുകളെ എങ്ങനെ ആഗോളീകരണകാലം നിഷ്‌പ്രഭമാക്കിയെന്ന് പരിശോധിക്കുമ്പോള്‍ നമ്മുടെ വിദ്യാഭ്യാസ നയങ്ങളിലേക്ക് ചിന്ത പതിപ്പിക്കേണ്ടി വരും. ഒരു വശത്ത് ഭരണാധികാരികളെ അതിന്‍റെ പിണിയാളുകള്‍ മാത്രമാക്കി പുതിയ സമീപനങ്ങള്‍ രൂപവത്‌കരിക്കുമ്പോള്‍ തന്നെ ഓരോ വിദ്യാര്‍ത്ഥിയുടെയും […]