സുല്‍ത്താനുല്‍ ഹിന്ദ് എന്ന പേരില്‍ വിശ്രുതി നേടിയ ആത്മജ്ഞാനിയാണ് ശൈഖ് മുഈനുദ്ദീന്‍ ഹസനു ബ്നു ഹസനുസ്സന്‍ജരി(റ). ഇറാനിലെ സജസ്ഥാന്‍ എന്ന പ്രദേശത്ത് സയ്യിദ് ഗിയാസുദ്ദീന്‍ (റ)- സയ്യിദ: ഉമ്മുല്‍ വറഅ്മാഹനൂര്‍ ദമ്പതികളുടെ മകനായി ഹിജ്റ 537 റജബ് 14 നാണ് മഹാന്‍ ജനിച്ചത്. പണ്ഡിതനും ഭക്തനും സഞ്ചര്‍ പ്രവിശ്യയിലെ മതകാര്യ ഉപദേഷ്ടാവുമായിരുന്നു പിതാവ്. മതനിയമങ്ങളില്‍ അഗാധ പാണ്ഡിത്യം നേടുകയും അനുഗ്രഹീത ജീവിതം നയിക്കുകയും ചെയ്ത മഹിളാരത്നമായിരുന്നു മാതാവ്. മഹാനെ ഗര്‍ഭം ധരിച്ചതു മുതല്‍ തന്നെ പല അത്ഭുത […]
2017 September-October
ആളെ കൊല്ലുന്ന ആള്‍ദൈവങ്ങള്‍ ആരുടെ അവതാരങ്ങളാണ്
മനുഷ്യ ജീവിതത്തിലെ ആന്തരിക ചോദനയായ ആത്മീയത, വ്യാജ ആത്മീയന്മാരുടെയും ചൂഷണാത്മക സങ്കല്‍പങ്ങളുടെയും പ്രഭാവലയങ്ങളില്‍ അകപ്പെട്ട് ജീവന് തന്നെ ഭീഷണിയായിക്കൊണ്ടിരിക്കുന്ന പ്രത്യേക സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. സ്വന്തം ഭൗതിക സാമ്രാജ്യത്വങ്ങളുടെ വികാസത്തിനു വേണ്ടി ആത്മീയത വില്‍പനചരക്കാക്കുന്നത് വഴി മന:ശാന്തി വിപണനം ചെയ്യുന്ന ആള്‍ദൈവ വ്യവസായികളുടെ ആശ്രമങ്ങളില്‍ നടമാടുന്ന പീഢനങ്ങളുടെയും മറ്റും വാര്‍ത്തകളാല്‍ നിറഞ്ഞിരിക്കുകയാണിന്ന് സാമൂഹിക മാധ്യമങ്ങളൊക്കെയും. ആള്‍ദൈവ ആശ്രമവും ആഢംബരങ്ങളും ഭക്തിയുടെ അളവുകോലായി പരിവേഷം ചെയ്തെടുത്ത പുതുകാലത്ത്, അതിന്‍റെ പരിണിതിയെന്നോണമാണ് രാജ്യതലസ്ഥാനത്തടക്കം, ആളെ കൊല്ലുന്ന അനുയായികള്‍ അഴിഞ്ഞാട്ടം […]
ആവിഷ്കാര സ്വാതന്ത്ര്യത്തിനേറ്റ മുറിവുകള്‍
അയല്‍രാജ്യമായ ബംഗ്ലാദേശില്‍ മതവിമര്‍ശനം നടത്തിയ 6 പേര്‍ കൊല്ലപ്പെടുകയും പലരും കൊലക്കത്തി ഭയന്ന് ഒളിവില്‍ കഴിയുകയും ചെയ്തപ്പോള്‍ മതഭീകരതയൊക്കെ അങ്ങ് ബംഗ്ലാദേശിലാണെന്ന് പറഞ്ഞ് ആശ്വാസം കൊണ്ടവരായിരുന്നു ഇന്ത്യക്കാര്‍. എന്നാല്‍ ഇന്ന് ജനാധിപത്യത്തില്‍ നിന്നും ഏകാധിപത്യത്തിലേക്ക് നടന്നെത്താന്‍ ഇന്ത്യന്‍ ഗവണ്‍മെന്‍റിന് സമയ ദൈര്‍ഘ്യം വേണ്ടിവന്നില്ല. നമ്മുടെ രാജ്യം ഒരുപാട് മാറിയിരിക്കുന്നു. മനുഷ്യരേക്കാള്‍ പശുവിനെ സ്നേഹിക്കുന്നവര്‍ പെരുകുന്നു. വൃദ്ധമാതാപിതാക്കളെ ക്ഷേത്രത്തില്‍ കൊണ്ടുപോയി നടതള്ളുന്നവര്‍ ഗോമാതാവിന് വേണ്ടി കൊല്ലാനും കൊല്ലപ്പെടാനും തയ്യാറാകുന്നു. ജനാധിപത്യ ബോധത്തിനും സഹിഷ്ണുതക്കും പേരുകേട്ട ഈ രാജ്യം […]
അഹ്മദ് കോയ ശാലിയാത്തി: ആധുനികലോകത്തെ ഗസ്സാലി
വിജ്ഞാനത്തിന്‍റെ പൊന്‍പ്രഭയില്‍ സ്ഫുടം ചെയ്തെടുത്ത വ്യക്തിപ്രഭാവത്തോടെ സാമൂഹിക രംഗത്ത് നിറഞ്ഞുനിന്ന മഹാമനീഷിയാണ് ശിഹാബൂദ്ദീന്‍അഹ്മദ് കോയ ശാലിയാത്തി. ആധുനിക കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതപ്രതിഭയായിരുന്ന മഹാന്‍ ആധുനിക ഗസ്സാലി എന്ന വിശേഷണത്തില്‍ അറിയപ്പെട്ടു. പണ്ഡിതനും ഭക്തനുമായിരുന്ന കോഴിക്കോട് കോയമരക്കാരകം കുഞ്ഞാലിക്കുട്ടി മുസ്ലിയാര്‍ ;ചാലിയം നേപ്പാളത്ത് കുട്ടിഹസന്‍ എന്നവരുടെ പുത്രി ഫരീദ എന്ന പരീച്ചു ദമ്പതികളുടെ മകനായി ഹിജ്റ 1302 ജമാദുല്‍ ആഖിര്‍ 22 വ്യാഴായ്ചയാണ് മഹാന്‍ ജനിക്കുന്നത്. ചാലിയം പൂതാറമ്പത്ത് വീട്ടിലായിരുന്നു പിറവി. കുഞ്ഞിമുഹ്യുദ്ദീന്‍ മുസ്ലിയാര്‍, അബ്ദുല്ല കുട്ടി […]
റോഹിംഗ്യ; ഇടനെഞ്ച് വേദനിക്കുന്നില്ലേ?
ശത്രുക്കളുടെ പീഢനങ്ങള്‍ അസഹ്യമായപ്പോള്‍ ഖബ്ബാബ് ബ്നു അറത്ത്(റ) മുത്ത്നബിയോട് വേവലാതിപ്പെടുന്നുണ്ട്. തിരുഹബീബരെ അങ്ങ് ഞങ്ങളെ സഹായിക്കില്ലേ..ഞങ്ങളുടെ രക്ഷക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നല്ലേ…നിങ്ങളുടെ പൂര്‍വ്വീകര്‍ വിശ്വസിച്ചതിന്‍റെ പേരില്‍ സഹിച്ച ത്യാഗങ്ങള്‍ എത്രയാണ് ശരീരം വാളുകളെ കൊണ്ട് വെട്ടിനുറുക്കുകയും ഇരുമ്പിനാലുള്ള ചീര്‍പ്പുകളെ കൊണ്ട് മാംസങ്ങളുടെ എല്ലുകളും വേര്‍പ്പെടുത്തുമാറ് പീഢനങ്ങല്‍ ഏല്‍പ്പിച്ചപ്പോഴൊന്നും ഏകദൈവവിശ്വാസത്തില്‍ നിന്ന് അണു വിട തെറ്റാന്‍ അവര്‍ തയ്യാറായിരുന്നില്ല. പൂര്‍വ്വികരുടെ ഉള്ളുറച്ച വിശ്വാസം പ്രവാചകപുംഗവര്‍ അനുയായിയെ തര്യപ്പെടുത്തിയ ചരിത്രം വേദനിക്കുന്ന ഹൃദയത്തോടെ, കലങ്ങിയ കണ്ണുകളോടെ വായിച്ചത് വീണ്ടും ഓര്‍മ്മിക്കാന്‍ […]
കുട്ടിക്കളികളിലെ കൊലവിളികള്‍
അമേരിക്കന്‍ ചിന്തകനായ സ്റ്റീവന്‍ ബാര്‍ ‘കമ്പ്യൂട്ടര്‍ ഗെയിമുകള്‍ അപകടത്തിലേക്കോ?’ എന്ന ശീര്‍ഷകത്തിലെഴുതിയ ലേഖനത്തിന്‍റെ ആദ്യ ഭാഗം ഇങ്ങനെ വായിക്കാം…”നിസ്സാഹയതയോടെ നിരായുധനായി നില്‍ക്കുന്ന യുവാവിന്‍റെ ശിരസ്സില്‍ ആ പന്ത്രണ്ടുകാരന്‍ തോക്കു ചേര്‍ത്തു പിടിച്ചു ആക്രോശിച്ചു. ഇനി നിനക്കു രക്ഷയില്ല. നിന്നെ ഞാന്‍ കൊല്ലും. ഉടന്‍ അവന്‍ ബട്ടണില്‍ വിരലമര്‍ത്തി. അയാളുടെ മുഖത്തു തന്നെ വെടിയേറ്റു. വെള്ള കുപ്പായം രക്തത്തില്‍ മുങ്ങിക്കുളിച്ചു. അയാള്‍ കുഴഞ്ഞു വീണു ദീര്‍ഘശ്വാസം വലിച്ചു. പയ്യന്‍ കൈകൊട്ടി ചിരിച്ചു.” സ്റ്റീവന്‍ ബാറിന്‍റെ ഈ ലേഖനത്തിന്‍റെ ആദ്യഭാഗങ്ങള്‍ […]
ഒളിച്ചോട്ടം; മൊഞ്ചത്തിമാര്‍ വലിച്ചെറിയുന്നത്
റാഹീ…. റാഹീ…. നീ പോകരുത്…. തലശ്ശേരി കോടതി വളപ്പില്‍ അലയടിച്ച നെഞ്ച് നീറുന്ന ആ രോദനം ഒരു പിതാവിന്‍റെതായിരുന്നു. നിശബ്ദത തളം കെട്ടിനിന്ന ആ കോടതി വളപ്പില്‍ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ അന്യമതസ്ഥതനായ തന്‍റെ കാമുകനൊപ്പം കൈകോര്‍ത്ത് ഇറങ്ങിപ്പോകുന്നതിന് പിതാവിനോടൊപ്പം അഭിഭാഷകരും പോലീസും കാഴ്ച്ചക്കാരായി. എച്ചൂരിലെ റാഹിമ ഷെറിന്‍ കോടതിവളപ്പില്‍ മാതാപിതാക്കളുടെ മുമ്പിലൂടെ നിഖിലിനോടൊപ്പം ഇറങ്ങി പോകുമ്പോള്‍ കണ്ട് നിന്നവരുടെ കണ്ണുകളെല്ലാം ഈറനണിഞ്ഞിരുന്നു. ഇരുപത് വര്‍ഷത്തോളം വേണ്ടതെല്ലാം നല്‍കി പോറ്റിവളര്‍ത്തിയ മാതാപിതാക്കളെ തിരസ്കരിച്ച് ഇന്നോ ഇന്നലയോ കയറിവന്നവന്‍റെ […]
സ്നേഹഭാജനത്തിന്‍റെ അന്ത്യവചസ്സുകള്‍
ആരമ്പ റസൂല്‍ വഫാത്താവുകയോ..!? സ്വഹാബികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.. നബിക്ക് തീരേ വഫാത്തുണ്ടാകില്ലെന്ന് നിനച്ച പോലെയുണ്ട് പലരും. മദീന മുഴുവന്‍ സങ്കടക്കടലിലാണ്ടു.. എന്നു കരുതി നാഥന്‍റെ വിധിയെ മറികടക്കാനാകില്ലെല്ലോ..! ജനിച്ചവരെല്ലാം മരിക്കേണ്ടവരല്ലേ..? ഇല്ലെന്നു വിശ്വസിച്ചാല്‍ ഇത്ര കാലവും മുത്ത്നബി പഠിപ്പിച്ച വിശ്വാസത്തിന് എതിരാകില്ലേയത്..? വഫാത്തിനു ശേഷം ചെയ്യാനുള്ള അനന്തര ക്രിയകളൊക്കെ മുത്ത് നബി(സ്വ) മുന്‍കൂട്ടി പറഞ്ഞു കൊടുത്തുവെന്നാണ് ചരിത്രം പറയുന്നത്.. ‘ആരാ നബിയേ അങ്ങയുടെ മയ്യിത്തു കുളിപ്പിക്കേണ്ടത്..?’ ‘നിസ്കരിക്കേണ്ടത്..?’ ‘ഏത് വസ്ത്രത്തിലാണ് കഫന്‍ ചെയ്യേണ്ടത്..?’ തേങ്ങിക്കരച്ചിലിനിടയിലും സ്വഹാബികള്‍ […]