2020 January-February Hihgligts ലേഖനം സ്മരണ

ആത്മ സമര്‍പ്പണത്തിന്‍റെ രാജ മാര്‍ഗം

ശൈഖ് മുഹ്യുദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) യുടെ സദസ്സ്. സദസ്സിലുണ്ടായിരുന്ന ശൈഖ് അബുല്‍ അബ്ബാസ് ഖിള്ര്‍ബ്നു അബ്ദുള്ളാ ഹസനിക്ക് ഒരാഗ്രഹം. ശൈഖ് രിഫാഈ (റ)യെ സന്ദര്‍ശിക്കണം. എങ്കിലും തന്‍റെ ആഗ്രഹം പുറത്താരോടും പറഞ്ഞില്ല. അപ്പോള്‍ ശൈഖ് ജീലാനി(റ) ചോദിച്ചു: ‘ താങ്കള്‍ ശൈഖ് രിഫാഈ (റ)നെ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുണ്ടല്ലേ. ‘അതെ’ അദ്ദേഹം മറുപടി നല്‍കി. പിന്നീട് ശൈഖ് ജീലാനി (റ) അല്‍പ്പനേരം തലതാഴ്ത്തിയിരുന്നു. ശേഷം അദ്ദേഹത്തോട് പറഞ്ഞു: ‘ഓ ഖിള്ര്‍ ഇതാ ശൈഖ് അഹ്മദ്(റ)’ ശൈഖ് ജീലാനി(റ) […]

2020 January-February Hihgligts പരിചയം

സര്‍ഗ ശബ്ദം പത്താം വയസ്സിലേക്ക്…

സര്‍ഗാത്മക വായനയുടെ പ്രകാശനമാണ് സര്‍ഗ ശബ്ദം ദ്വൈ മാസിക. അനുവാചകരെ ധാര്‍മിക വായനയോട് ചേര്‍ത്തു പിടിച്ച് മുഖ്യധാരാ ഇസ്ലാമിക പ്രസിദ്ധീകരണങ്ങളില്‍ ശ്രദ്ധേയ സാന്നിധ്യമാകാന്‍ സര്‍ഗ ശബ്ദത്തിനായിട്ടുണ്ട്. എഴുത്ത് പ്രതിരോധം കൂടിയാകുന്ന പുതിയ കാലത്ത് വിശേഷിച്ചും. മതം, സമൂഹം, ചരിത്രം, ആനുകാലികം, കുടുംബം, വിദ്യാഭ്യാസം, സാഹിത്യം, ആരോഗ്യം തുടങ്ങി സമ്പന്നമായ ഉള്ളടക്കമാണ് സര്‍ഗ ശബ്ദത്തെ വേറിട്ട് നിര്‍ത്തുന്നത്. വിദ്യാര്‍ത്ഥികളുടെ രചനകള്‍ക്കു പുറമെ ശ്രദ്ധേയ എഴുത്തുകാരും വായനക്കാരോട് സംവദിക്കാനെത്തുന്നു. വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, പണ്ഡിതര്‍, കുടുംബിനികള്‍ അടങ്ങുന്ന വിശാലമായ വായനാ സമൂഹത്തെ […]

2020 January-February Shabdam Magazine എഴുത്തോല കവിത

സ്മാരകം

മൃതിയടയാത്ത മൗനത്തിന്‍റെ സ്മാരക കല്ലറകളെ നിശബ്ദമായ ക്ലാസ് മുറികളെ നിങ്ങള്‍ക്കറിയുമോ? ലഹരി പുതച്ചുറങ്ങുന്ന കാല്‍ നിലത്തുറക്കാത്തവരുടെ കലഹങ്ങളുടെ നിലവിളി കേള്‍ക്കുന്നുണ്ടോ നിങ്ങള്‍ ‘പ്രണയ’ രതിയുടെ മരച്ചുവട്ടില്‍ പ്രാണനില്ലാ നിശബ്ദതകള്‍ കാമം തീര്‍ക്കുമ്പോള്‍ മാറുന്ന കാമ്പസ് ചിത്രങ്ങളാല്‍ മാതൃത്വത്തിന്‍റെ നിലക്കാത്ത നിലവിളികളുമായ് അഭിമന്യൂവും അന്തിയുറങ്ങുന്നുണ്ട്. ജീവനെടുക്കുന്ന ആയുധ പുരകളാല്‍ പ്രബുദ്ധത മങ്ങിയ പ്രതിഷേധങ്ങള്‍, പ്രണയമില്ലാത്ത വരാന്തകള്‍, കവിത മണക്കാത്ത ചുമരുകള്‍, വറ്റിയ സര്‍ഗാത്മകതകള്‍ കാമ്പസിന്‍റെ നിറങ്ങള്‍ ചത്തൊടുങ്ങിയതെവിടെ? സുഹൈല്‍ കാഞ്ഞിരപ്പുഴ

2020 January-February Hihgligts Shabdam Magazine എഴുത്തോല കവിത

ഒരു സ്ത്രീ ജന്മം

ഉഷ്ണം നിലക്കാത്ത ഒരു നയനമുണ്ടിവിടെ കടിഞ്ഞൂല്‍ പേറിന്‍റെ നോവും ചൂരുമറിഞ്ഞ് വളര്‍ത്തിയ പിഞ്ചോമനയുടെ വിരഹത്തെയോര്‍ത്ത് ഒരു തുണ്ട് താലിച്ചരട് ചാര്‍ത്തി കഷ്ടതകളെ സമ്മാനിച്ച പ്രിയതമനെയോര്‍ത്ത് അയലത്തെ പയ്യന്‍റെ കാമം പുരട്ടിയ നോട്ടങ്ങള്‍ക്കു മുന്നിലെ നിസ്സഹായതയോര്‍ത്ത് നാത്തൂന്മാരുടെ മുന വെച്ച അടക്കം പറച്ചിലുകളുടെ പൊരുളുകളോര്‍ത്ത് നാട്ടുകാരുടെ നാവിന്‍ നീളത്തില്‍ പിടഞ്ഞമരുന്ന മാനത്തെയോര്‍ത്ത് കണ്ണീരില്‍ കുതിര്‍ന്ന് വേദനയില്‍ കിതച്ച് മരണം കൊതിച്ച് പിടയുന്ന ഹൃദയവുമായി ഒരു സ്ത്രീ ജന്മം ഹാരിസ് കിഴിശ്ശേരി

2020 January-February Shabdam Magazine തിരിച്ചെഴുത്ത്

നിരത്തില്‍ പൊലിയുന്ന ജീവനുകള്‍

കേരളത്തിലെ നിരത്തുകളില്‍ ഏറ്റവും കൂടുതല്‍ ജീവനുകള്‍ പൊലിഞ്ഞ വര്‍ഷമാണ് കഴിഞ്ഞു പോയത്. സംസ്ഥാന ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം 41151 റോഡപകടങ്ങളിലായി 4408 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 32577 പേര്‍ക്ക് ഗുരുതര പരിക്കുകളേല്‍ക്കുകയും ചെയ്തു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് റോഡുകളില്‍ ഏറ്റവും കൂടുതല്‍ മനുഷ്യഹാനി രേഖപ്പെടത്തിയ വര്‍ഷമാണിതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ സംസ്ഥാനത്ത് റോഡുകളില്‍ പൊലിഞ്ഞത് 60315 ജീവനുകളാണ്. വാഹനങ്ങളുടെ അമിത വേഗതയും ഡ്രൈവിംഗിലെ അശ്രദ്ധയുമാണ് അപകടങ്ങള്‍ ക്ഷണിച്ച് വരുത്തുന്നത്. […]

2020 January-February Shabdam Magazine തിരിച്ചെഴുത്ത്

നീതി പീഠം തരം താഴരുത്

ബാബരി വിധിക്കു ശേഷം ദൗര്‍ഭാഗ്യകരവും അന്യായവുമായ വിധി തീര്‍പ്പുകളാണ് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യമൊട്ടുക്കും ജനങ്ങള്‍ തെരുവിലറങ്ങി പ്രതിഷേധിക്കുമ്പോള്‍ അത് കണ്ടില്ലെന്ന് നടിക്കുകയാണ് പരമോന്നത നീതീ പീഠം. പൗരത്വ നിയമവുമായി ബന്ധപ്പെട്ട കേന്ദ്ര നടപടിക്രമങ്ങള്‍ സ്റ്റേ ചെയ്യാതെ അവര്‍ക്ക് സൗകര്യമൊരുക്കും വിധം നാലാഴ്ച്ച കൂടി നീട്ടി നല്‍കിയത് തീര്‍ത്തും പ്രധിഷേധാര്‍ഹമാണ്. ഹരജികളുടെ വര്‍ധനവ് സൂചിപ്പിച്ചും നിയമം പ്രാബല്യത്തില്‍ ആയില്ലെന്ന് പറഞ്ഞും ഭരണകൂടത്തെ പ്രീണിപ്പിക്കാന്‍ സ്വയം തരം താഴുകയാണ് നീതീ പീഠം ചെയ്തിരിക്കുന്നത്. […]

2020 January-February Shabdam Magazine തിരിച്ചെഴുത്ത്

പ്രതിഷേധം സമാധാനപരമാകണം

കേന്ദ്ര ഭരണകൂടം വീര്‍സവര്‍ക്കറുടെ മുസ്ലിം ഉന്മൂലന സിദ്ധാന്തം നടപ്പാക്കാനുള്ള തീവ്ര പരിശ്രമത്തിലാണ്. രാജ്യത്ത് ഉടനീളം വര്‍ഗീയത സൃഷ്ടിച്ച് ഭരണം നിലനിര്‍ത്താനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് പൗരത്വ ഭേദഗതി നിയമം. കഴിഞ്ഞ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയുടെ ഭൂരിപക്ഷം കുറച്ച് ബി. ജെ. പി ക്ക് നേട്ടമുണ്ടാക്കാന്‍ സാധിച്ചതിനു പിന്നില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടെനീളം നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങളായിരുന്നു. പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നടപ്പിലാക്കുമെന്നുള്ള നരേന്ദ്രമോദിയുടെ പരാമര്‍ശം ബംഗ്ലാദേശില്‍ നിന്നും കുടിയേറിയ ഹിന്ദുസമൂഹത്തെ ബി. ജെ. പി ക്ക് വോട്ട് […]

2020 January-February Shabdam Magazine തിരിച്ചെഴുത്ത്

അടിതെറ്റിയ സമ്പദ് വ്യവസ്ഥ

2008 ലെ ആഗോള സാമ്പത്തിക മാന്ദ്യത്തെ അതിജീവിച്ച അപൂര്‍വ്വ സമ്പദ് വ്യവസ്ഥകളിലൊന്നായിരുന്നു ഇന്ത്യയുടേത്. കമ്പോളാധിഷ്ഠിത നയങ്ങളെ ശക്തമായി പിന്തുടരുമ്പോഴും മാന്ദ്യകാലത്ത് സുശക്തമായ പൊതുമേഖലാ ബേങ്കിംഗ് സംവിധാനത്തെ ഫലപ്രദമായി വിനിയോഗിക്കാനും സര്‍ക്കാര്‍ ചെലവുകള്‍ വര്‍ധിപ്പിച്ച് വിപണിയിലെ പണമൊഴുക്കിന് വലിയ വിഘാതമാകാതെ കാക്കാനും അന്നത്തെ യു പി എ സര്‍ക്കാറിന് സാധിച്ചിരുന്നു. സര്‍ക്കാറിന് വ്യക്തമായ കാഴ്ച്ചപ്പാട് ഉണ്ടായിരുന്നതുകൊണ്ടാണ് അത് സാധിച്ചത്. അത്തരമൊരു സമ്പദ് വ്യവസ്ഥയെ ആഘാതത്തിന്‍റെ ആഴം കണക്കാക്കാതെ നടപ്പാക്കിയ അനിയന്ത്രിതമായ തീരുമാനങ്ങള്‍ ഏതാണ്ട് തകര്‍ത്തു എന്നതാണ് 2014 മുതല്‍ […]