രണ്ട് മാസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ പഠിക്കുന്ന തസ്നീം ബശീര്‍ എന്ന വിദ്യാര്‍ത്ഥിയുടെ ദാരുണ മരണം മലയാള മീഡിയകള്‍ ഒന്നടങ്കം അപലപിച്ചതാണ്. ഒരു പെണ്‍കുട്ടിയുടെ ജീവന്‍ നശിപ്പിച്ച് ഒരു കുടുംബത്തെ സങ്കടത്തിന്‍റെ ആഴിയിലേക്ക് വലിച്ചിടാന്‍ കാരണം ഒരു സിനിമയും കാരണമായി എന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഈ സിനിമ കേരളത്തിലെ പലയിടത്തും വില്ലന്‍ വേഷം കെട്ടിയിരുന്നു. ദൃശ്യമാധ്യമത്തിന്‍റെ കടന്നുവരവോടെ സമൂഹത്തില്‍ കാതലായ മാറ്റമാണുണ്ടായത്. പുതിയൊരു സംസ്കാര രൂപീകരണം തന്നെ നടന്നു. സിനിമയും സീരിയലും റിയാലിറ്റി […]
സംസ്കാരം
Culture
ഇന്‍റര്‍നെറ്റ് മനുഷ്യജീവിതത്തിന് വിലയിടുമ്പോള്‍
എന്നെ ഭരിക്കുന്ന വീട്ടില്‍ ഇനി എനിക്ക് ജീവിക്കേണ്ട. ഫേസ്ബുക്ക് ഉപയോഗിക്കല്‍ ഒരു ക്രിമിനല്‍ കുറ്റമാണോ! പക്ഷെ എന്‍റെ അച്ഛനും അമ്മക്കും ഞാന്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നത് വലിയ പ്രശ്നമാണ്. ഫേസ്ബുക്കില്ലാതെ ഇനിയെനിക്ക് ജീവിക്കേണ്ട. അത് കൊണ്ട് ഞാന്‍ എന്‍റെ ജീവിതമവസാനിപ്പിക്കുന്നു.” മഹാരാഷ്ട്രയിലെ പര്‍ബാണിക്കാരി ഐശ്വര്യ തന്‍റെ മാതാപിതാക്കളുമായി ഫേസ്ബുക്കിനെച്ചൊല്ലി സ്ഥിരം വഴക്കായിരുന്നു. ഒരു ദിവസം ശണ്ഠ കൂടിയതിന് ശേഷം അവള്‍ നേരെ മുറിയില്‍പോയി, ആത്മഹത്യാ കുറിപ്പെഴുതി, ഫാനില്‍ കെട്ടിത്തൂങ്ങി. എന്തെളുപ്പം! ഐശ്വര്യയുടെ മരണഹേതു ഫേസ്ബുക്കാണെങ്കില്‍, മലപ്പുറത്തുകാരന്‍ ഷാനവാസ് തന്‍റെ […]
സന്താന പരിപാലനം
സന്താന ഭാഗ്യം അല്ലാഹു നല്‍കുന്ന അപാരമായ അനുഗ്രഹമാണ്. വര്‍ഷങ്ങളോളം കാത്തിരുന്നിട്ടും ഒരു കുഞ്ഞു കാല്‍ കാണാന്‍ വിധിയില്ലാത്തവര്‍ ഇന്നും സമൂഹത്തില്‍ ധാരാളമുണ്ട്. സന്താന സൗഭാഗ്യത്തിന് വര്‍ഷങ്ങളോളം ക്ഷമയോടെ കരഞ്ഞു പ്രാര്‍ത്ഥിച്ച ഇബ്രാഹീം നബി(അ)യുടെ ചരിത്രം സന്താന സൗഭാഗ്യത്തിന്റെ മഹത്വത്തെ വിളിച്ചോതുന്നു. എന്നാല്‍, നാഥന്‍ കനിഞ്ഞ് നല്‍കുന്ന സന്താനങ്ങളെ സദ്‌ഗുണ സമ്പന്നരാക്കി വളര്‍ത്തുന്നതില്‍ രക്ഷിതാക്കള്‍ പലപ്പോഴും പരാജയപെടുകയാണ്. മക്കളുടെ മേല്‍ രക്ഷിതാക്കള്‍ക്കുള്ള ഉത്തരവാദിത്വത്തെ കുറിച്ചുള്ള അജ്ഞതയാണ് ഇതിന്റെ കാരണം. അവരില്‍ നിന്ന് കുട്ടികള്‍ അനുഭവിക്കുന്ന പെരുമാറ്റദൂഷ്യവും ഇതിനെ സാരമായി […]
പെണ്ണുടല്‍ വില്‍ക്കപ്പെടുന്ന കാലത്തെ തട്ടക്കാര്യം
അസ്വാതന്ത്രത്തിന്റെയും വിവേചനത്തിന്റെയും പ്രതീകമായി മുസ്‌്‌ലിം സ്‌ത്രീയെ ചിത്രീകരിച്ച് വാര്‍ത്താ പ്രാധാന്യം നേടുകയെന്നത് എക്കാലത്തേയും മാധ്യമങ്ങളുടെ അജണ്ടയാണ്. ശരീഅത്തിന്റെ ഉരുക്കു മുഷ്‌ടിയില്‍ ഞെരിഞ്ഞമരുന്നവരായി മുസ്‌്‌ലിം മങ്കമാരെ പൊതു സമൂഹത്തില്‍ കൊണ്ട് വരികയും മൂല്ല്യമേറിയ വാര്‍ത്താ വിഭവമാക്കി ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുകയാണ് ശത്രു വ്യൂഹത്തിന്റെ പതിവുരീതി. അതിന് പര്‍ദ്ദയേയും ബുര്‍ഖയേയുമെല്ലാം അടിമത്വത്തിന്റെ സിംബലാക്കിയും പുരുഷ പക്ഷപാത വിചാരത്തിന്റെ പ്രതിഫലനമാക്കിയും വിലയിരുത്തി, സാമൂഹികാന്തരീക്ഷത്തെ മൊത്തത്തില്‍ ഇസ്‌്‌ലാമിക വിരുദ്ധ ചേരിയാക്കും. അങ്ങനെയാണ് പരസ്‌പരവിരുദ്ധ ദിശയില്‍ ചിന്തിക്കുന്ന ഫസല്‍ ഗഫൂറിന്റെയും യേശുദാസിന്റെയും വസ്‌ത്ര വിവാദങ്ങള്‍ […]
പ്രവാസികള്‍ക്ക് നഷ്ടപ്പെടുന്ന മക്കള്‍
പ്രവാസികളായ കേരള മുസ്‌്‌ലിംകളുടെ എണ്ണം വര്‍ധിച്ചു വരികയാണിന്ന്. അവരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും കുടുംബ ജീവതത്തിലെ പ്രതിസന്ധികള്‍ പരിഹാരിക്കാനും ആരും മുന്നോട്ട് വരുന്നില്ലാ എന്നതാണ് സത്യം. സമീപ കാലങ്ങളില്‍ കേരളത്തില്‍ അരങ്ങേറുന്ന ഒട്ടുമിക്ക ക്രൂരതകളിലെ അണിയറ പ്രവര്‍ത്തകരെ അന്വേഷിച്ചുള്ള പഠനങ്ങള്‍ വെളിവാക്കുന്നത് മുസ്‌ലിം യുവതിയുവാക്കളാണ് ക്രൂരതങ്ങളില്‍ മുന്നിലെത്തുന്നത് എന്നാണ്. അതില്‍ തന്നെ പ്രവാസികളുടെ മക്കളാണ് കൂടുതല്‍ അകപ്പെടുന്നത്. കേരളത്തിലെ മുസ്‌ലിം മക്കള്‍ ഇത്തരം ക്രൂരതകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ ചിലര്‍ക്കത് ദഹിക്കുകയില്ല. ഇത്തരമൊരു ഘട്ടത്തില്‍ പ്രവാസികളുടെ […]
നാവിനെ സൂക്ഷിക്കുക
അല്ലാഹുവിന്റെ അതി മഹത്തായ അനുഗ്രഹമാണ് നാവ്. വലുപ്പത്തില്‍ ചെറിയതാണെങ്കിലും അതിന്റെ സ്വാധീനം ശക്തമാണ്. മനുഷ്യന്റെ ജയാപചയങ്ങളെ നിര്‍ണ്ണയിക്കുന്ന ഈമാന്‍, കുഫ്‌റ് എന്നിവ അനാവൃതമാവുന്നത് സാക്ഷാല്‍ നാവിലൂടെയാണ്. മനസ്സില്‍ ഉടലെടുക്കുന്ന വ്യത്യസ്‌ത ആശയ പ്രപഞ്ചങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ നാവിന്റെ പങ്ക് നിസ്‌തുലമാണ്. അധര്‍മ്മങ്ങളില്‍ അഴിഞ്ഞാടാന്‍ നാവിനെ വിട്ടാല്‍ കഷ്‌ട-നഷ്‌ടമായിരിക്കും ഫലം. മനുഷ്യന്റെ ജന്മ ശത്രുക്കളായ പിശാചും അവന്റെ അനുയായികളും നാവിനെ നാശത്തിലേക്ക് നയിക്കും. ആവശ്യ-അനാവശ്യ കാര്യങ്ങളില്‍ അനിയന്ത്രിതമായി ഉപയോഗിക്കുമ്പോള്‍ നാവ് വിനാശകരമായി ബാധിക്കുന്നു. നാവിനെ കടിഞ്ഞാണിടലാണ് അതിന്റെ വിനയില്‍ നിന്ന് […]
ജ്ഞാന കൈമാറ്റം മുസ്‌ലിം നാഗരികതകളുടെ സംഭാവനകള്‍
ഇസ്‌ലാമിക ചരിത്രത്തിലെ ശോഭന അധ്യായം, ഉദാത്ത നാഗരികതയുടെയും സംസ്‌കാരത്തിന്‍റെയും കളിത്തൊട്ടില്‍, അജ്ഞതയുടെയും അന്ധകാരത്തിന്‍റെയും ഊഷരതയില്‍ നിന്ന് വിജ്ഞാനത്തിന്‍റെയും പ്രകാശത്തിന്‍റെയും ശാദ്വല തീരത്തേക്ക് യൂറോപ്പിനെ കൈ പിടിച്ചുയര്‍ത്തിയ മഹാരാജ്യം, വിശ്വോത്തര പണ്ഡിതന്മാരെയും പ്രതിഭാധനരായ ശാസ്‌ത്രജ്ഞന്മാരെയും സാഹിത്യ സാമ്രാട്ടുകളെയും ലോകത്തിന് വരദാനമായി നല്‍കിയ ദേശം, ഇതൊക്കെയായിരുന്നു എട്ട് ദശാബ്ദക്കാലം മുസ്‌ലിം ഭരണത്തിന്‍റെ ശോഭയിലൂടെ സ്‌പെയിന്‍ നേടിയെടുത്ത ഖ്യാതി. ബാഗ്‌ദാതിനോടും ദമസ്‌കസിനോടും കൈറോവിനോടും മത്സരിച്ചിരുന്ന കൊര്‍ഡോവയും ഗ്രാനഡയും ടോളിഡോയും പോലുള്ള മഹാ നഗരങ്ങള്‍, അല്‍ അസ്‌ഹറിനോടും നിസാമിയയോടും കിട പിടിക്കുന്ന സര്‍വ്വ-കലാ […]
ശൈഖ് രിഫാഈ(റ); ജീവിതവും സന്ദേശവും
ലോക ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അനുയായികള്‍ക്ക് ആത്മീയ ചൈതന്യം പകര്‍ന്ന് നല്‍കിയ ആധ്യാത്മിക മഹത്തുക്കളില്‍ പ്രസിദ്ധരാണ് ശൈഖ് അഹ്മദുല്‍ കബീറു രിഫാഈ(റ). ഹിജ്റ 512, റജബ് 5ന് ഇറാഖിലെ ബത്വാഇഹ് പ്രദേശത്തെ ഹസന്‍ എന്ന കൊച്ചു ഗ്രാമത്തില്‍ അബുല്‍ ഹസന്‍ എന്നവരുടെയും ഉമ്മുല്‍ ഫള്ല്‍ ഫാത്വിമതൂല്‍ അന്‍സാരിയ്യയുടെയും മകനായി ജനിച്ച മഹാന്‍ ചെറുപ്പം മുതല്‍ വ്യതിരിക്തമായ ജീവിതമാണ് ലോകത്തിന് സമ്മാനിച്ചത്. തിരു നബി(സ) യുടെ ജീവിത ശൈലിയും പാരന്പര്യവും പൈതൃകവും രിഫാഈ തങ്ങളുടെ ജീവിതത്തില്‍ മുഴുക്കെ പ്രകാശിതമായിരുന്നു. […]
എസ്.വൈ.എസ്; സേവനത്തിന്‍റെ അര്‍പ്പണ വഴികള്‍
വഹാബികള്‍ കേരളത്തില്‍ കാലുകുത്തിയിരിക്കുന്നു എന്ന തിരിച്ചറിവുണ്ടായ ഘട്ടത്തില്‍ 1920കളുടെ മധ്യത്തില്‍ കേരളത്തിലെ ഉലമാക്കള്‍ കൂടിയിരുന്ന് രൂപീകരിച്ച പണ്ഡിത സഭയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. വ്യതിയാന ചിന്തകള്‍ക്കെതിരെ ശക്തമായ താക്കീതു നല്‍കി പണ്ഡിത നേതൃത്വം കര്‍മ്മ സജ്ജരായി മുന്നേറിക്കൊണ്ടിരുന്നു. ഒരു സമര്‍പ്പിത യുവ ശക്തിയുടെ സാര്‍ത്ഥക മുന്നേറ്റം ഇപ്പോള്‍ അനിവാര്യമാണെന്ന ആവശ്യം പണ്ഡിതര്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നു. 1954ല്‍ ഇസ്ലാഹുല്‍ ഉലൂം മദ്റസയില്‍ ചേര്‍ന്ന യോഗത്തില്‍ ഒരു യുവശക്തിയുടെ രൂപീകൃത ചര്‍ച്ച നടന്നു. തെന്നിന്ത്യന്‍ മുഫ്തി മര്‍ഹൂം ശൈഖ് […]
സാര്‍ത്ഥക മുന്നേറ്റത്തിന്‍റെ ആറുപതിറ്റാണ്ട്
കഴിഞ്ഞ അറുപത് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സമൂഹത്തില്‍ സ്വന്തമായൊരിടം സൃഷ്ടിച്ചെടുത്ത സമസ്ത കേരള സുന്നീ യുവജന സംഘം അറുപതാം വാര്‍ഷികത്തിന്‍റെ നിറവിലാണ്. സമ്മേളനത്തിന്‍റെ തിരക്കുകള്‍ക്കിടയില്‍ സംസ്ഥാന സെക്രട്ടറിമാരിലൊരാളായ സി പി സൈതലവി മാസ്റ്ററുമായി നടത്തിയ സംഭാഷണത്തിലെ പ്രസക്ത ഭാഗങ്ങള്‍ ? 1954 ല്‍ താനൂരില്‍ വെച്ച് രൂപീകൃതമായ പ്രസ്ഥാനമാണല്ലോ എസ് വൈ എസ്. രൂപീകരണത്തിന്‍റെ ചരിത്ര പശ്ചാത്തലം എന്തായിരുന്നു? അക്കാലങ്ങളിലൊക്കെ വാര്‍ഷിക സമ്മേളനങ്ങളോടനുബന്ധിച്ചായിരുന്നു സമസ്ത മുശാവറ നടന്നിരുന്നത്. പല സമ്മേളനങ്ങളും പ്രത്യേകം വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ വേണ്ടിയായിരുന്നു സമ്മേളിച്ചിരുന്നത്. […]