Issue November-December 2010

2010 November-December അനുസ്മരണം ചരിത്രം ചരിത്ര വായന മതം

കര്‍ബല ആഘോഷിക്കപ്പെടുന്നു

പ്രവാചകര്‍ക്കു ശേഷം ആരംഭിച്ച ഖുലഫാഉര്‍റാശിദുകളുടെ ഭരണം മുപ്പതു വര്‍ഷക്കാലം നീണ്ടു നിന്നു. അതിനു ശേഷം ഉമവിയ്യ ഭരണാധികാരികള്‍ ഇസ്ലാമിക രാഷ്ട്ര സംവിധാനവുമായി മുന്നോട്ട് പോയി. മുആവിയ (റ) ന്‍റെ ഖിലാഫതിനു ശേഷം മകന്‍ യസീദ് ഭരണ സാരഥ്യം ഏറ്റെടുത്തു. ഇക്കാലമത്രയും തുടര്‍ന്നു വന്നിരുന്ന തീര്‍ത്തും ജനാധിപത്യപരമായ പ്രവാചകന്‍റെ ഭരണ ശൈലിയെ അവഗണിച്ച് കൊണ്ടുള്ള കിരാത ഭരണമായിരുന്നു യസീദിന്‍റേത്. ഈ ദുര്‍ഭരണത്തിനെതിരെയുള്ള സമര പോരാട്ടങ്ങള്‍ക്കിടയിലാണ് പ്രവാചക പൗത്രന്‍ ഹുസൈന്‍ (റ) അതിദാരുണമായി കൊല ചെയ്യപ്പെടുന്നത്. ഹി : 61 […]

ഇമാം ബുഖാരി(റ): അറിവിന്‍റെ കൃത്യത
2010 November-December അനുസ്മരണം ആത്മിയം ചരിത്ര വായന ഹദീസ്

ഇമാം ബുഖാരി(റ): അറിവിന്‍റെ കൃത്യത

തിരുനബിയുടെ ഒരു വാമൊഴിയുണ്ടെന്നറിഞ്ഞ് പുറപ്പെട്ടതാണദ്ദേഹം. കഷ്ടപ്പാടുകളും പ്രതികൂല കാലാവസ്ഥയും സഹിച്ച് നബി(സ)യുടെ ഹദീസ് പഠിച്ചു പകര്‍ത്തുക എന്ന ഒരേയൊരു ലക്ഷ്യവുമായി മരുഭൂമികളും ഘോരവനങ്ങളും താണ്ടി അവസാനം തന്‍റെ ദാഹശമനത്തിനുള്ള തെളിനീരുറവയുടെയടുത്തെത്തി. എത്തിയ ഉടനെ ഒരു കാഴ്ച കണ്ട അദ്ദേഹം ഒരു വാക്കു പോലും പറയാതെ തിരിച്ചു പോരുകയായിരുന്നു. രാവും പകലും കഷ്ടപ്പെട്ട് ഒരു കാര്യം നേടാന്‍ ഉദ്ദേശ്യ സ്ഥാനത്തെത്തിയപ്പോള്‍ ഉദ്ദിഷ്ട കാര്യം ഉപേക്ഷിച്ച് തിരിച്ചുപോന്നതിന്‍റെ കാര്യം വളരെ ലളിതമായിരുന്നു. ഹദീസ് അന്വേഷിച്ച് അവിടെയെത്തിയപ്പോള്‍, ആ ഹദീസ് മനപ്പാഠമുള്ള […]

2010 November-December ഖുര്‍ആന്‍ ചരിത്ര വായന മതം

സത്യത്തിന്‍റെ ജയം

ഇസ്ലാം മാത്രമായിരുന്നു ലോകത്ത് മതമായി ഉണ്ടായിരുന്നത്. കാലാന്തരങ്ങള്‍ പിന്നിട്ടപ്പോള്‍ മനുഷ്യന്‍റെ ആശയങ്ങള്‍ക്ക് വ്യതിയാനം സംഭവിച്ച് പുതിയ മതങ്ങള്‍ അവര്‍ രൂപീകരിച്ചു. സ്രഷ്ടാവായ അള്ളാഹുവിനെ തള്ളികളഞ്ഞു കൊണ്ടായിരുന്നു പുതിയ മതങ്ങളുടെ രൂപീകരണം. സ്വന്തം അസ്തിത്വം പടച്ചവനെ തള്ളികളഞ്ഞ് അവര്‍ ബഹുദൈവാരധകരായി. അവന്‍റെ യഥാര്‍ത്ഥ ആശയ പ്രചാരണങ്ങള്‍ക്കായി ഒന്നേകാല്‍ ലക്ഷം വരുന്ന പ്രവാചകരെ നിയോഗിച്ചു. മനുഷ്യ സൃഷ്ടിപ്പിനോടൊപ്പം തന്നെ ഭൂമിയെയും അല്ലാഹു സൃഷ്ടിച്ചു. സൂര്യന്‍, ചന്ദ്രന്‍ തുടങ്ങി ഗ്രഹങ്ങളെയും ക്ഷീര പഥങ്ങളെയും അല്ലാഹു സൃഷ്ടിച്ചു. അവയെല്ലാം അന്നു മുതല്‍ തന്നെ […]

2010 November-December അനുഷ്ഠാനം ഹദീസ്

ഉള്ഹിയ്യത്ത്

ദുല്‍ഹജ്ജ് മാസം, ഉള്ഹിയ്യത്തിന്‍റെ കൂടി മാസമാണല്ലോ, ഈ അവസരത്തില്‍, ഉള്ഹിയ്യത്തിനെ സംബന്ധിച്ച് ഒരു വിശദീകരണം നല്‍കാമോ? ബലിപെരുന്നാള്‍ ദിനത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു സുന്നത്താണ് ഉള്ഹിയ്യത്ത്.പെരുന്നാള്‍, അയ്യാമുത്തശ്രീഖ് ദിനങ്ങളുടെ രാവിലും പകലിലും അവന്‍റെയും ആശ്രിതരുടെയും ഭക്ഷണം, വസ്ത്രം എന്നിവകഴിച്ച് വല്ലതും ബാക്കിയുണ്ടെങ്കില്‍ അവര്‍ക്കെല്ലാം ഇത് സുന്നത്താണ്. പെരുന്നാള്‍ ദിനത്തില്‍ സൂര്യനുദിച്ച് ചുരുങ്ങിയ നിലയില്‍ രണ്ട് റക്അത്ത് നിസ്കാരവും, രണ്ട് ഖുതുബയും നിര്‍വഹിക്കാനുള്ള സമയം കഴിഞ്ഞതിന്‍റെയും, അയ്യാമുത്തശ്രീഖിന്‍റെ അവസാന ദിവസം സൂര്യന്‍ അസ്തമിക്കുന്നതിന്‍റെയും ഇടയിലുള്ള സമയത്താണ് അറവ് നടത്തേണ്ടത്. […]

2010 November-December അനുഷ്ഠാനം അനുസ്മരണം പരിചയം

ഹജ്ജും പെരുന്നാളും

ത്യാഗോജ്ജ്വല ചരിത്രത്തിന്‍റെ വീരഗാഥയുമായി ബലിപെരുന്നാള്‍ ഒരിക്കല്‍ കൂടി നമ്മിലേക്ക് കടന്നു വരുന്നു. പ്രക്ഷുബ്ദതയുടെ തീയുതിരുന്ന തീരങ്ങളിലൂടെ സഞ്ചരിക്കുന്പോഴും തൗഹീദിന്‍റെ അനശ്വര ധ്വജം ആകാശത്തിന്‍റെ ഉച്ചിയില്‍ സ്ഥാപിച്ച് ചരിത്രത്തിന്‍റെ ഏടുകളില്‍ ത്യാഗപ്രയാണത്തിന്‍റെ നേതാവായി എന്നും ലോകം വാഴ്ത്തുന്ന ഇബ്റാഹീം നബിയുടെയും കുടുംബത്തിന്‍റെയും സ്മരണകളാണ്്, ബലിപെരുന്നാള്‍ സുദിനത്തില്‍ മുസ്ലിം ലോകം ആവേശത്തോടെ അയവിറക്കുന്നത്. പുണ്യങ്ങളുടെ പൂത്തിരിയുമായി, അര്‍പ്പണബോധത്തിന്‍റെ സന്ദേശവുമായി നമ്മിലേക്ക് കടന്നുവരുന്ന ബലിപെരുന്നാള്‍ സ്നേഹത്തിന്‍റെയും ശാന്തിയുടെയും എ്യെത്തിന്‍റെയും സന്ദേശമാണ് നല്‍കുന്നത്. പ്രതിസന്ധിയുടെ കനല്‍കട്ടയില്‍, അജ്ഞതയുടെയും അന്ധകാരത്തിന്‍റെയും സര്‍വ്വത്ര സാമൂഹ്യ തിന്മകളുടെയും […]

2010 November-December മൊട്ടുകള്‍ സാഹിത്യം

പുഴ നനഞ്ഞ കിനാക്കള്‍

ചാലിയാര്‍ നിന്‍റെ തീരങ്ങളെന്തേ അസ്വസ്ഥമാകുന്നു. അക്കരെയെത്താന്‍ കൊതിച്ചുപോയ ജീവിതങ്ങളെയോര്‍ത്തോ ഇല്ല, നീ മറന്നു കാണില്ല അക്ഷരങ്ങളെ പ്രണയിച്ച കുഞ്ഞു മനസ്സുകള്‍ നിന്‍റെ മാറിടത്തില്‍ പിടഞ്ഞു മരിച്ചത് അറിവു ദാഹിച്ചു കരകയറും മുന്പേ നീയവര്‍ക്ക് അന്ത്യചുംബനം നല്‍കിയത് ജീവിതാര്‍ത്തിക്കു മുന്പില്‍ ഒരുപാട് പ്രതീക്ഷകള്‍ ചിതറിത്തെറിച്ചത്. ഇല്ല, മറക്കില്ലൊരിക്കലും ഒരു ഗ്രാമത്തോട് നീ ചെയ്ത ക്രൂരത ഒരായിരം കിനാവുകള്‍ നിന്നിലൂടെ ഒഴുകി നീങ്ങുന്പോള്‍ ആരറിഞ്ഞു, ഇനിയീ ജീവിതത്തില്‍ ഒരുദയസൂര്യനില്ലെന്ന് ഇനിയൊരു പ്രഭാതം അവര്‍ വരവേല്‍ക്കില്ലെന്ന് പേടിച്ചും മടിച്ചും നിന്നോളങ്ങളോരോന്നും മറികടക്കുന്പോള്‍ […]

2010 November-December Hihgligts അനുഷ്ഠാനം ആത്മിയം

ആരാധനയും ശ്രേഷ്ഠതയും

മുഹര്‍റം മാസത്തിലെ നോന്പാചരണത്തിന് പ്രത്യേക മഹത്വം കല്‍പിക്കപ്പെട്ടതാണ്. ചില ഹദീസുകള്‍ കാണുക. അബൂഹുറൈറ (റ)യില്‍ നിന്ന് നിവേദനം. നബി (സ്വ) പറഞ്ഞു: “”നിര്‍ബന്ധ നിസ്കാരങ്ങള്‍ കഴിഞ്ഞാല്‍ മഹത്വമുള്ളത് രാത്രിയിലെ നിന്നു നിസ്കാരമായത് പോലെ, റമളാന്‍ മാസത്തിലെ നോന്പ് കഴിഞ്ഞാല്‍ പിന്നെ ശ്രേഷ്ഠമായത് മുഹര്‍റം മാസത്തിലെ നോന്പാകുന്നു. (മുസ്ലിം, അബൂ ദാവൂദ്, ഇബ്നു മാജ, തിര്‍മുദി, നസാഈ). അലി (റ) യില്‍ നിന്ന് നിവേദനം, നബി (സ്വ) പറഞ്ഞു. മുഹര്‍റം മാസത്തില്‍ നിങ്ങള്‍ നോന്പെടുക്കുക. മുഹര്‍റം, അല്ലാഹുവിന്‍റെ വിശിഷ്ട […]

2010 November-December ആദര്‍ശം ഖുര്‍ആന്‍ പരിചയം മതം ഹദീസ്

തൗഹീദ്

ഇസ്ലാമിന്‍റെ അടിത്തറയാണ് തൗഹീദ്. അഥവാ ഏകദൈവ വിശ്വാസം. തൗഹീദിന്‍റെ സംസ്ഥാപനത്തിന് വേണ്ടിയാണ് പരസഹസ്രം പ്രവാചകന്‍മാരെ നിയോഗിക്കപ്പെട്ടത്. ഉല്‍പത്തി മുതല്‍ ഈ തൗഹീദിന്‍റെ വക്താക്കള്‍ രൂപ ഭാവ വ്യത്യാസങ്ങളോടെയാണെങ്കിലും എതിര്‍പ്പുകളും പീഢനങ്ങളും നേരിട്ടിട്ടുണ്ട്. വര്‍ത്തമാനയുഗത്തിലും ഇസ്ലാം നേരിട്ട് കൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്. അകത്തു നിന്നും പുറത്തുനിന്നുമായി ഇസ്ലാമിനെ നശിപ്പിക്കാന്‍ ശത്രുക്കള്‍ ജാഗരൂകരാണ്. ഇസ്ലാമിക ദര്‍ശനങ്ങളുടെ ആണിക്കല്ലായ തൗഹീദില്‍ മായം ചേര്‍ക്കാനും ഉന്മൂലനം ചെയ്യാനുമാണവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ബൗദ്ധികമായ സമീപനങ്ങളും മസ്തിഷ്ക നിര്‍മ്മിത മതങ്ങളും കാഴ്ചപ്പാടുകളും കാലത്തോട് സമരസപ്പെടാനാവാതെ തോറ്റ് […]

2010 November-December അനുഷ്ഠാനം ഖുര്‍ആന്‍ ശാസ്ത്രം ഹദീസ്

ചാന്ദ്രിക കലണ്ടറിന്‍റെ യുക്തി

വര്‍ഷത്തിന്‍റെ കാലയളവ് നിര്‍ണയിക്കുന്നതിന് ലോകത്ത് വിവിധ സമൂഹങ്ങള്‍ വ്യത്യസ്ഥ മാനദണ്ഢങ്ങളാണ് അവലംബിച്ചിരുക്കുന്നതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. കൃഷികളുടെ വിളവെടുപ്പ്, നക്ഷത്രങ്ങളുടെ ഗതിവിഗതികള്‍, നദികളിലെ ജലവിതാനം, സൂര്യ ചന്ദ്രചലനങ്ങള്‍ തുടങ്ങിയവ പണ്ടുകാലം മുതലേ സ്വീകരിക്കപ്പെട്ടു പോന്നിരുന്ന മാനദണ്ഢങ്ങളില്‍ ചിലതാണ്. ഇവയില്‍ സൂര്യ ചന്ദ്രചലനങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള കണക്കുകളാണ് ഇന്നും കൂടുതല്‍ പ്രചാരത്തോടെ നിലവിലുള്ളത്. സൗരവര്‍ഷം, ചന്ദ്രവര്‍ഷം എന്നിങ്ങനെ രണ്ടു വര്‍ഷങ്ങള്‍ നിലനില്‍ക്കുന്നതിന്‍റെ പശ്ചാതലം ഇതാണ്. സൗരവര്‍ഷപ്രകാരം ഒരുവര്‍ഷം 365 1/4 ദിവസമാണെങ്കിലും ചന്ദ്രവര്‍ഷപ്രകാരം ഇത് 355 ദിവസമേ വരുന്നുള്ളൂ. അഥവാ സൗര […]

2010 November-December അനുസ്മരണം ആത്മിയം ചരിത്ര വായന

മുഹര്‍റം, ഹിജ്റ, ആത്മീയത

വര്‍ഷത്തിന്‍റെ കാലയളവ് നിര്‍ണയിക്കുന്നതിന് ലോകത്ത് വിവിധ സമൂഹങ്ങള്‍ വ്യത്യസ്ഥ മാനദണ്ഢങ്ങളാണ് അവലംബിച്ചിരുക്കുന്നതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. കൃഷികളുടെ വിളവെടുപ്പ്, നക്ഷത്രങ്ങളുടെ ഗതിവിഗതികള്‍, നദികളിലെ ജലവിതാനം, സൂര്യ ചന്ദ്രചലനങ്ങള്‍ തുടങ്ങിയവ പണ്ടുകാലം മുതലേ സ്വീകരിക്കപ്പെട്ടു പോന്നിരുന്ന മാനദണ്ഢങ്ങളില്‍ ചിലതാണ്. ഇവയില്‍ സൂര്യ ചന്ദ്രചലനങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള കണക്കുകളാണ് ഇന്നും കൂടുതല്‍ പ്രചാരത്തോടെ നിലവിലുള്ളത്. സൗരവര്‍ഷം, ചന്ദ്രവര്‍ഷം എന്നിങ്ങനെ രണ്ടു വര്‍ഷങ്ങള്‍ നിലനില്‍ക്കുന്നതിന്‍റെ പശ്ചാതലം ഇതാണ്. സൗരവര്‍ഷപ്രകാരം ഒരുവര്‍ഷം 365 1/4 ദിവസമാണെങ്കിലും ചന്ദ്രവര്‍ഷപ്രകാരം ഇത് 355 ദിവസമേ വരുന്നുള്ളൂ. അഥവാ സൗര […]