അന്ത്യപ്രവാചകര്‍ മുഹമ്മദ് മുസ്ഥഫാ(സ്വ) യെ സര്‍വലോകര്‍ക്കും അനുഗ്രഹമായിട്ടാണ് അല്ലാഹു നിയോഗിച്ചിട്ടുള്ളത്. ഇത് അംഗീകരിക്കുന്നവരാണ് സത്യവിശ്വാസികള്‍. തങ്ങളോടുള്ള നിഷ്കളങ്കമായ സ്നേഹം ഒരു വിശ്വാസിയുടെ പ്രധാന ഘടകമാണ്. അത് കൊണ്ടു തന്നെ നബി തങ്ങളെ കുറിച്ച് പഠിക്കലും അറിയലും അനിവാര്യമാണ്. എന്നാലെ ഒരു വിശ്വാസി പൂര്‍ണ വിശ്വാസി ആവുകയുള്ളൂ. ഓരോ വിശ്വാസിയുടെയും അഭയകേന്ദ്രമാണ് മദീന. അവിടെയെത്താന്‍ ആഗ്രഹിക്കാത്ത ഒരു വിശ്വാസിയുമുണ്ടാവില്ല. കാരണം, അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ) തങ്ങളുടെ പാദം പതിഞ്ഞ മണ്ണിനേക്കാള്‍ പരിശുദ്ധമായ മണ്ണ് വേറെയില്ലല്ലോ… മദീനയേക്കാള്‍ ശ്രേഷ്ഠമായ വേറെ […]
നബി
Prophet
ഈ സ്നേഹം നിഷ്കപടമാണ്
മുത്ത് നബിയുടെ സ്നേഹം വിശാലമാണ്. അറബിയും അനറബിയും കറുത്തവനും വെളുത്തവനും ഉന്നത കുലജാതനും താഴ്ന്നവനുമെല്ലാം ആ സ്നേഹവ്യത്തത്തിലുണ്ട്. മനഷ്യന് പുറമെ പക്ഷി മ്യഗാദിികളും സസ്യലതാദികളുമെല്ലാം അവിടുത്തെ സ്നേഹത്തിന്‍റെയും കരുണയുടേയും ആഴവും പരപ്പും ഉള്‍കൊണ്ടവരാണ്. ആ സ്നേഹത്തെ ഉള്ളറിഞ്ഞ് മനസ്സിലാക്കുമ്പോഴാണ് ഓരോ വിശ്വാസിയുടേയും ഹ്യത്തടം തുടിക്കുന്നത്. ആ കാരുണ്യത്തെ തുറന്ന ഹ്യദയത്തോടെ സ്വീകരിക്കുമ്പോഴാണ് ഇതര മതസ്ഥര്‍ക്ക് പോലും മുത്ത് നബി സ്നഹക്കടലാകുന്നത്. സത്യത്തോടു കണ്ണടച്ചിരിക്കുന്നവരും ആ മഹത് ചരിത്രത്തെ തിരസ്കരിക്കുന്നവരുമാണ് തിരുഹബീബിനെ ഇകഴ്ത്തിക്കാണിക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നത്. പാരാവാരം കണക്കെ […]
കരുണയുടെ നാളുകള്‍
ഒരു നിര്‍വചനമോ വിശദീകരണമോ ആവശ്യമില്ല എന്നു തോന്നും വിധം പരിചിതമായ പദമാണ് കാരുണ്യം. അതിനെ മഹാന്മാര്‍ നിര്‍വചിക്കുന്നതിങ്ങനെ’പ്രയാസങ്ങളില്‍ നിന്ന് കര കയറ്റുക, ആവശ്യക്കാര്‍ക്ക് ആവശ്യമുള്ളത് എത്തിച്ച് കൊടുക്കുക എന്നീ പ്രവര്‍ത്തനങ്ങളാണ് കരുണ’ കരുണചെയ്യുന്നവരില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നവന്‍ അല്ലാഹു ആണ്. യഥാര്‍ത്ഥത്തില്‍ അവനില്‍ നിന്ന് മാത്രമേ കരുണ നിര്‍ഗളിക്കുന്നുള്ളൂ. മനുഷ്യര്‍ മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യാറുണ്ട്. പ്രയാസങ്ങളില്‍ നിന്ന് രക്ഷപ്പെടുത്താറുണ്ട്. ഇവ ഒരു പക്ഷെ സന്പത്ത് പ്രതീക്ഷിച്ചായേക്കാം അല്ലെങ്കില്‍ ആളുകളുടെ പ്രശംസ പിടിച്ച് പറ്റാനായിരിക്കും. അതുമല്ലെങ്കില്‍ സൃഷ്ടാവായ റബ്ബില്‍ […]
നോന്പിന്‍റെ ആത്മീയ മാനം
വ്രതം ആത്മ സംസ്കരണത്തിന്‍റെ ഉദാത്ത മാതൃകയാണ്. മനസ്സുകൊണ്ടും ശരീരം കൊണ്ടും സൃഷ്ടാവിലേക്കുള്ള മടക്കമാണ് നോന്പിന്‍റെ അകപ്പൊരുള്‍. വിശുദ്ധ ഖുര്‍ആനിന്‍റെ അവതരണം കൊണ്ടും, ലൈലതുല്‍ ഖദ്റിന്‍റെ പവിത്രതകൊണ്ടും, ബദ്റിന്‍റെ ശ്രേഷ്ഠതകൊണ്ടും സന്പന്നമായ വിശുദ്ധ മാസത്തെ തനതായ രൂപത്തില്‍ വിനിയോഗിക്കുന്നവര്‍ക്കാണ് പരലോകത്ത് രക്ഷപെടാനാവുക. നോന്പ് കേവലം ഭക്ഷണപാനീയങ്ങളുടെ നിയന്ത്രണത്തിലും ലൈംഗിക ഇഛകളെ നിയന്ത്രിക്കുന്നതിലും മാത്രം ഒതുങ്ങികൂടാ, മറിച്ച് നോന്പുകാരന്‍റെ നോട്ടവും കേള്‍വിയും അവയവങ്ങളും എത്രത്തോളം ചിന്തകള്‍ വരെ നോന്പില്‍ പങ്കാളാകുന്പോഴേ നോന്പിന്‍റെ പരമമായ ലക്ഷ്യ നേടിയെടുക്കാനാകൂ. അല്ലാഹുവിനോടുള്ള ഭക്തിയും വിധേയത്വവുമാണ് […]
പശ്ചാതാപം ജീവിത വിജയത്തിന്
അല്ലാഹു ജീവിതവും മരണവും സൃഷ്ടിച്ചത് മനുഷ്യരില്‍ ആരാണ് ഉന്നതര്‍ എന്ന് പരീക്ഷിക്കാന്‍ വേണ്ടിയാണ്. നാഥന്‍റെ നിയമ സംഹിതകള്‍ക്ക് വഴിപ്പെട്ട് ജീവിച്ചാല്‍ പുണ്യം ലഭിക്കും. നിയമ വിരുദ്ധമായ ജീവിതം നയിച്ചാല്‍ അത് പാതകമായി ഗണിക്കപ്പെടും. പാപം ചെയ്തവര്‍ക്ക് മടങ്ങാന്‍ അവസരമുണ്ട്. നിഷ്കളങ്കമായ പശ്ചാതാപം നടത്തിയാല്‍ അവന്‍ പാപം ചെയ്യാത്തവനെപ്പോലെ പരിശുദ്ധനായി. പാപി എന്നും പാപിയായി കഴിയണമെന്ന ധാര്‍ഷ്ട്ഠ്യം മതത്തിനില്ല. എത്ര കരുണാമയനാണ് അല്ലാഹു. പാരാവാര സമാനമായ അനുഗ്രഹങ്ങള്‍ ലഭിച്ചിട്ടും നന്ദിചെയ്യാതെ അധമജീവിതം നയിക്കുന്ന മനുഷ്യന്‍ വന്‍പാപങ്ങള്‍ ചെയ്താല്‍ പോലും […]
അനുരാഗികളുടെ മുത്തുനബി
ഖുബൈബ് നീ ഈ കഴുമരത്തില്‍ നിന്നും രക്ഷപ്പെടുകയും നിന്‍റെ സ്ഥാനത്ത് മുഹമ്മദ് കഴുമരത്തിലേറ്റപ്പെടുകയും ചെയ്യുന്നത് നീ ഇഷ്ടപ്പെടുന്നുണ്ടോ? ഏ.. വിഡ്ഢികളെ, എന്‍റെ മുത്ത് നബി കഴുമരത്തിലേറ്റപ്പെടുന്നത് ഞാന്‍ ഇഷ്ടപ്പെടുമെന്നോ? എന്‍റെ ഹബീബിന്‍റെ കാലില്‍ ഒരു മുള്ള് തറക്കുന്നത് പോലും എനിക്ക് സഹിക്കാവുന്നതില്‍ അപ്പുറമാണ്. കഴുമരത്തില്‍ നിന്ന് ധീരമായി ഖുബൈബ്(റ) നല്‍കിയ മറുപടിയില്‍ ശത്രുക്കള്‍ക്ക് തീരെ പുതുമ ഉണ്ടായിരുന്നില്ല. പ്രവാചകരെ തങ്ങളുടെ ജീവനേക്കാള്‍ ഇഷ്ടപ്പെടുന്നവര്‍ ഇതല്ലാതെ എന്തു പറയാനാണ്. തിരുനബി(സ്വ) സ്നേഹിക്കപ്പെടാനായി പടക്കപ്പെട്ടവരാണ്. അവിടെത്തോടുള്ള സ്നേഹമാണ് വിശ്വാസത്തിന്‍റെ പുര്‍ണ്ണത. […]
അതിരുകളില്ലാത്ത അനുരാഗം
ആലി മുസ് ലിയാരുടെയും മന്പുറം തങ്ങളുടെയും പടയോട്ട ഭൂമിയായ തിരൂരങ്ങാടി മലബാറിലെ മദീന എന്ന പേരിലാണ് ചരിത്ര പ്രസിദ്ധി നേടിയത്. 1935 ജൂലൈ മാസം മാലിക്ബ്നു ദീനാര്‍ (റ)വിന്‍റെ പരന്പരയില്‍പ്പെട്ട നന്പിടിപ്പറന്പ് തറവാട്ടില്‍ കൂഞ്ഞിമുഹമ്മദ് ഖദീജ ദാന്പത്യ വല്ലരിയില്‍ ഒരാണ്‍കുഞ്ഞ് പിറന്നു. പ്രിയ കുഞ്ഞിന് ആ മാതാപിതാക്കള്‍ അബ്്ദുല്‍ ഖാദിര്‍ എന്ന് നാമകരണം ചെയ്തു. പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കി. വളര്‍ന്നതും വലുതായതും മാതാപിതാക്കളുടെ ചാരെ നിന്നുകൊണ്ടായിരുന്നു. രണ്ടാം വയസ്സില്‍ പിതാവ് വിട പറഞ്ഞപ്പോള്‍ മാതാവിന്‍റെ പൂര്‍ണ്ണ […]
കുടുംബ ജീവിതത്തിന്‍റെ പ്രവാചക മാതൃക
മനുഷ്യകുലത്തിന് മുഴുവന്‍ മാതൃകായോഗ്യവും അനുകരണീയവുമായ ജീവിതമായിരുന്നു തിരുനബി(സ) തങ്ങളുടേത്. ഒരു കുടുംബനാഥനെന്ന നിലയില്‍ വഹിക്കേണ്ടി വരുന്ന എല്ലാ ചുമതലകളും പദവികളും സന്പൂര്‍ണ്ണമായ രൂപത്തില്‍ തന്നെ നറവേറ്റാന്‍ നബി(സ)ക്ക് സാധിച്ചു. ഭാര്യമാര്‍ക്കിടയില്‍ നീതിമാനായ ഭര്‍ത്താവായും മക്കള്‍ക്കും പേരമക്കള്‍ക്കുമിടയില്‍ സ്നേഹവത്സലനായ പിതാവായും കാരുണ്യവാനായ പിതാമഹനായും എങ്ങനെ വര്‍ത്തിക്കാമെന്നതിന്‍റെ മഹനീയ മാതൃകകള്‍ റസൂലുല്ലാഹി(സ)യുടെ കുടുംബജീവിതത്തില്‍ നിന്നും ധാരാളം വായിച്ചെടുക്കാം. ഒരു കുടുംബനാഥനെന്ന നിലയില്‍ അനുഭവിക്കേണ്ടി വരുന്ന സുഖദു:ഖങ്ങളും വൈഷമ്യങ്ങളുമെല്ലാം ഇണങ്ങിച്ചേര്‍ന്നതായിരുന്നു തിരുനബി(സ)യുടെ കുടുംബജീവിതം. അത്തരം ഘട്ടങ്ങളെയെല്ലാം യുക്തിസഹമായി സമീപിക്കാനും കൈകാര്യം […]
ഡിസംബര്‍ 10 മനുഷ്യാവകാശ ദിനം
അറഫാ പര്‍വ്വത സാനുവില്‍ വെച്ച് ഹിജ്റ പത്താം വര്‍ഷം ഒന്നേകാല്‍ ലക്ഷം അനുചരന്മാരെ അഭിസംബോധനം ചെയ്തു കൊണ്ട് മുഹമ്മദ് നബി (സ) ചെയ്ത പ്രസംഗം ചരിത്രപ്രസിദ്ധമാണ്. മാനവ കുലത്തിന്‍റെ മൗലികാവകാശങ്ങള്‍ വ്യക്തമായി പ്രഖ്യാപിക്കുന്നതും സാമൂഹിക നീതിയുടെ ശാശ്വത മൂല്യങ്ങള്‍ ഉള്‍കൊള്ളുന്നതുമായിരുന്നു ആ പ്രസംഗം. ഇതിലെ പ്രമേയങ്ങള്‍ സകലകാല പ്രസക്തമാണ്. വര്‍ത്തമാന കാലത്ത് പ്രസക്തി കൂടുകയാണ്. ഇബ്നൂഹിഷാം സീറത്തുന്നബവിയ്യയില്‍ എടുത്ത് ഉദ്ധരിച്ച പ്രസംഗ ഭാഗങ്ങള്‍ ചുരുക്കത്തില്‍. അല്ലയോ ജനങ്ങളേ… എന്‍റെ വാക്കുകള്‍ നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുക. ഒരുപക്ഷേ […]
തിരുനബിയുടെ മാതാപിതാക്കള്‍
അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ) ലോകത്തിനാകമാനം അനുഗ്രഹമാണ്. ആ നബിയെ സനേഹിക്കലും ബഹുമാനാദര വുകള്‍ കല്‍പ്പിക്കലും ഓരോരുത്തരു ടെയും ബാധ്യതയാണ്. വ്യക്തിപ്രഭാ വം, കുടുംബം, വംശാവലി, പ്രവാച കത്വം, ദൗത്യനിര്‍വ്വഹണം തുടങ്ങിയ സമസ്തമേഖലകളിലും സംസ്ക രിക്കപ്പെട്ടവരാണവര്‍. ഈ ആശയം തത്വത്തിലും പ്രയോഗത്തിലും ഉറച്ചു ള്‍ക്കൊള്ളുന്നവനാണ് യഥാര്‍ത്ഥ വിശ്വാസി. ആവിഷ്്കാരനൈപുണ്യ വും സാഹിതീയ കുശലതയും ഭാഷാപെരുമയും സമര്‍ത്ഥമായി വിനിയോഗിച്ച് പ്രവാചക പ്രേമത്തെ പാടിയും പറഞ്ഞും വരച്ചും കുറിച്ചും ചരിത്രത്തിന്‍റെ ഇന്നലെകളില്‍ കോറി യിട്ട് കടന്ന് പോയ പ്രവാചക പ്രേമികളായ പൂര്‍വ്വ […]