Shabdam Magazine

2017 September-October Hihgligts Media Scan Shabdam Magazine കാലികം ദ്വനി പഠനം പൊളിച്ചെഴുത്ത്

ഒളിച്ചോട്ടം; മൊഞ്ചത്തിമാര്‍ വലിച്ചെറിയുന്നത്

  റാഹീ…. റാഹീ…. നീ പോകരുത്…. തലശ്ശേരി കോടതി വളപ്പില്‍ അലയടിച്ച നെഞ്ച് നീറുന്ന ആ രോദനം ഒരു പിതാവിന്‍റെതായിരുന്നു. നിശബ്ദത തളം കെട്ടിനിന്ന ആ കോടതി വളപ്പില്‍ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ അന്യമതസ്ഥതനായ തന്‍റെ കാമുകനൊപ്പം കൈകോര്‍ത്ത് ഇറങ്ങിപ്പോകുന്നതിന് പിതാവിനോടൊപ്പം അഭിഭാഷകരും പോലീസും കാഴ്ച്ചക്കാരായി. എച്ചൂരിലെ റാഹിമ ഷെറിന്‍ കോടതിവളപ്പില്‍ മാതാപിതാക്കളുടെ മുമ്പിലൂടെ നിഖിലിനോടൊപ്പം ഇറങ്ങി പോകുമ്പോള്‍ കണ്ട് നിന്നവരുടെ കണ്ണുകളെല്ലാം ഈറനണിഞ്ഞിരുന്നു. ഇരുപത് വര്‍ഷത്തോളം വേണ്ടതെല്ലാം നല്‍കി പോറ്റിവളര്‍ത്തിയ മാതാപിതാക്കളെ തിരസ്കരിച്ച് ഇന്നോ ഇന്നലയോ കയറിവന്നവന്‍റെ […]

2017 September-October Hihgligts Shabdam Magazine അനുഷ്ഠാനം ആത്മിയം ഖുര്‍ആന്‍ ചരിത്രം ചരിത്രാഖ്യായിക നബി മതം വായന

സ്നേഹഭാജനത്തിന്‍റെ അന്ത്യവചസ്സുകള്‍

  ആരമ്പ റസൂല്‍ വഫാത്താവുകയോ..!? സ്വഹാബികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.. നബിക്ക് തീരേ വഫാത്തുണ്ടാകില്ലെന്ന് നിനച്ച പോലെയുണ്ട് പലരും. മദീന മുഴുവന്‍ സങ്കടക്കടലിലാണ്ടു.. എന്നു കരുതി നാഥന്‍റെ വിധിയെ മറികടക്കാനാകില്ലെല്ലോ..! ജനിച്ചവരെല്ലാം മരിക്കേണ്ടവരല്ലേ..? ഇല്ലെന്നു വിശ്വസിച്ചാല്‍ ഇത്ര കാലവും മുത്ത്നബി പഠിപ്പിച്ച വിശ്വാസത്തിന് എതിരാകില്ലേയത്..? വഫാത്തിനു ശേഷം ചെയ്യാനുള്ള അനന്തര ക്രിയകളൊക്കെ മുത്ത് നബി(സ്വ) മുന്‍കൂട്ടി പറഞ്ഞു കൊടുത്തുവെന്നാണ് ചരിത്രം പറയുന്നത്.. ‘ആരാ നബിയേ അങ്ങയുടെ മയ്യിത്തു കുളിപ്പിക്കേണ്ടത്..?’ ‘നിസ്കരിക്കേണ്ടത്..?’ ‘ഏത് വസ്ത്രത്തിലാണ് കഫന്‍ ചെയ്യേണ്ടത്..?’ തേങ്ങിക്കരച്ചിലിനിടയിലും സ്വഹാബികള്‍ […]

2017 July-Aug Hihgligts Shabdam Magazine ആത്മിയം ഖുര്‍ആന്‍ മതം വായന സാഹിത്യം

ഇബ്രാഹിമീ മില്ലത്ത്, സമർപ്പണത്തിന്‍റെ നേർസാക്ഷ്യം

സമ്പൂര്‍ണ്ണ സമര്‍പ്പണത്തിലൂന്നിയ ഊര്‍വ്വരമായ ആത്മീയതയാണ് ഇസ്ലാമിന്‍റെ അന്തസത്ത. സര്‍വ്വ ശക്തനും സര്‍വ്വജ്ഞാനിയുമായ നാഥനു മുമ്പില്‍ സമ്പൂര്‍ണ്ണ സമര്‍പ്പിതനായി വിശ്വാസിയെ മാറ്റിയെടുക്കലാണ് ഇസ്ലാമിലെ ആരാധനകളുടെയും അനുഷ്ഠാങ്ങളുടെയും ലക്ഷ്യം. മതം താല്‍പ്പര്യപ്പെടുന്ന ഈ വിധേയത്വത്തിന്‍റെ പ്രായോഗിക അനുഷ്ഠാനരൂപങ്ങളാണ് നമസ്കാരവും സക്കാത്തും വ്രതവും ഹജ്ജുമെല്ലാം. പൈശാചിക ദുര്‍ബോധനങ്ങള്‍ അരങ്ങു തകര്‍ക്കുമ്പോള്‍ ഏത് വിശ്വാസിയുടെ ആത്മാവും ക്ലാവു പിടിക്കും. പാപപങ്കിലമായ ആത്മാവിന്‍റെ ഈ കറകളെ കഴുകിക്കളഞ്ഞ് വെണ്‍മയാര്‍ന്ന വിശുദ്ധിയിലേക്ക് നയിക്കുന്നത് മതം നിഷ്കര്‍ഷിക്കുന്ന ആരാധനാനുഷ്ഠാനങ്ങളിലെ സജീവ സാന്നിധ്യമാണ്. എന്നാല്‍ ഈ അനുഷ്ഠാനങ്ങളില്‍ സ്രഷ്ടാവിനോടുള്ള […]

2017 July-Aug Hihgligts Shabdam Magazine ആത്മിയം കാലികം മതം വായന സാഹിത്യം

അവർ ഇന്ത്യയെ സ്നേഹിച്ചു കൊല്ലുകയാണ്

സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന നരഹത്യയെ അത്ര നിസ്സാരമായി കാണാന്‍ ജനാധിപത്യത്തില്‍ വിശ്വാസമര്‍പ്പിക്കുന്ന ഒരു പൗരനും കഴിയില്ല. ‘ ഖായ്കാഗോഷ് ഖാനാവാല'(പശു ഇറച്ചി തിന്നുന്നവന്‍) എന്ന് ആക്രോഷിച്ച് ഏതൊരാളെയും അക്രമിക്കുന്ന ഹിന്ദു ഫാസിസ്റ്റ് ശക്തികള്‍ രാജ്യത്തിന് ഇന്നൊരു ഭീഷണിയാണ്. അന്യന്‍റെ വീട്ടില്‍ കയറി ഫ്രിഡ്ജില്‍ ഗോമാംസമുണ്ടോ എന്ന് പരിശോധിക്കുന്ന സ്ഥിതിവിശേഷമാണിന്ന്. 2015 ല്‍ ദാദിയില്‍ മുഹമ്മദ് അഖ്ലാഖ് കൊല്ലപ്പെട്ടതോടെ തുടങ്ങിയ അക്രമം ഒടുവില്‍ ഹാഫിള് ജുനൈദില്‍ എത്തിനില്‍ക്കുന്നു. അക്രമികള്‍ക്കെതിരെ ഗവണ്‍മെന്‍റ് കൈകൊള്ളുന്ന ഉദാസീനമായ നടപടികളാണ് വീണ്ടും വീണ്ടും […]

2017 July-Aug Hihgligts Shabdam Magazine ആത്മിയം വായന സാഹിത്യം

ബലിദാനത്തിന്‍റെ പ്രാമാണികത

വലിയ പെരുന്നാളിനോടനുബന്ധിച്ച് സുന്നത്താക്കപ്പെട്ട പുണ്യകര്‍മ്മമാണ് ഉള്ഹിയത്ത്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു “നിങ്ങള്‍ പെരുന്നാള്‍ നിസ്കാരം നിര്‍വഹിക്കുകയും ബലികര്‍മ്മം നടത്തുകയും ചെയ്യുക”.(സൂറത്തുല്‍ കൗസര്‍2) നബി(സ) പറയുന്നു ‘വലിയ പെരുന്നാള്‍ ദിവസത്തില്‍ മനുഷ്യന്‍ നിര്‍വഹിക്കുന്ന ആരാധനകളില്‍ ഉള്ഹിയത്തിനേക്കാള്‍ അല്ലാഹുവിന് ഇഷ്ടപ്പെട്ട മറ്റൊരു കര്‍മ്മവും ഇല്ല. ബലിയറുക്കപ്പെട്ട മൃഗം അതിന്‍റെ കൊമ്പുകളോടെയും കുളമ്പുകളോടെയും കൂടി അന്ത്യനാളില്‍ വരുന്നതാണ്. പ്രസ്തുത മൃഗത്തിന്‍റെ രക്തം ഭൂമിയില്‍ പതിക്കും മുമ്പേ അല്ലാഹുവിങ്കല്‍ സ്വീകാര്യത രേഖപ്പെടുന്നതാണ്. അതിനാല്‍ നിങ്ങള്‍ ഉള്ഹിയത്ത് കര്‍മ്മത്തില്‍ താല്‍പര്യമുള്ളവരാവുക(തുര്‍മുദി). ഉള്ഹിയ്യത്തിന്‍റെ പ്രാധാന്യവും മഹത്ത്വവും […]

2017 July-Aug Hihgligts Shabdam Magazine ആത്മിയം നബി മതം വായന

വഫാത്തുന്നബി ;കിനാവില്‍ കണ്ട കാഴ്ചകള്‍

ഹയാതീ ഖൈറുന്‍ ലകും.. വ മമാതീ ഖൈറുന്‍ ലകും..’ എന്‍റെ ജീവിതവും മരണവും നിങ്ങള്‍ക്ക് ഗുണമാണെന്നാണ് തിരുവചനം. എന്നാലും ആ പൂമുത്ത് ഭൂലോക വാസം വെടിഞ്ഞപ്പോഴുള്ള കണ്ണീരില്‍ കുതിര്‍ന്ന മദീനയുടെ പരിതസ്ഥിതി ചരിത്രത്താളുകളില്‍ ഉല്ലേഖനം ചെയ്യപ്പെട്ടു കിടക്കുന്നുണ്ട്. ചരിത്രം കരഞ്ഞ നിമിഷങ്ങളായിരുന്നുവത്.. തിരു വഫാത്തില്‍ വ്യസനിച്ച് ആര്‍ത്തനാദങ്ങളും ദീനരോദനങ്ങളും കൊണ്ട് മദീന മുഖരിതമായിരുന്നു. അര്‍ദ്ധബോധാവസ്ഥയില്‍ ഊരിപ്പിടിച്ച വാളുമായി ഉമറുബ്നുല്‍ ഖത്താബ്(റ) മദീനയാകെ റോന്തു ചുറ്റിയത്.. ‘എന്‍റെ ഹബീബ് മരിച്ചുവെന്നാരെങ്കിലും പറഞ്ഞാല്‍ അവന്‍റെ തല ഞാനറുക്കുമെ’ന്ന് ഭീഷണി മുഴക്കിയത്.. […]

2017 July-Aug Hihgligts Shabdam Magazine ആത്മിയം വായന

സ്വർഗ വാതിലുകള്‍ തുറക്കുന്ന മന്ത്രങ്ങള്‍

പ്രപഞ്ച നാഥനായ അല്ലാഹു മനുഷ്യനെ ഉന്നതനും ഉല്‍കൃഷ്ടനുമായി സൃഷ്ടിച്ചു. വിശേഷബുദ്ധിയും വിവേചന ശക്തിയും ഇതര ജീവികള്‍ക്കില്ലാത്ത പല വിശിഷ്ടഗുണങ്ങളും നല്‍കി മനുഷ്യനെ ആധരിക്കുകയും ബഹുമാനിക്കുകയും ചെയ്തു. ഈ പവിത്രമായ ശരീര ഘടനയും സൗന്ദര്യവും അവന്‍ മനുഷ്യന് കനിഞ്ഞേകി. ഇവിടെയാണ് ഇലാഹി സ്മരണയിലേക്കുള്ളൊരു അടിമയുടെ ആഗമനം സാധ്യമാകുന്നത്. മനുഷ്യമനസ്സുകളില്‍ നിന്ന് ഇലാഹീ ചിന്ത കൂടിയൊഴിഞ്ഞതാണ് ഇന്ന് നാം അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്കെല്ലാം കാരണം. സഞ്ചാര പാതകളിലൊക്കെയും ഇലാഹീ ചിന്ത വെളിച്ചം കാട്ടേണ്ടതിനു പകരം അവയൊക്കെയും മനുഷ്യന്‍റെ ഭൗതിക താല്‍പര്യങ്ങളില്‍ ലയിച്ചിരിക്കുകയാണ്. […]

2017 July-Aug Hihgligts Shabdam Magazine അനുസ്മരണം വായന

വാപ്പു ഉസ്താദ്; വേർപാടിന്‍റെ മൂന്നാണ്ട് തികയുമ്പോള്‍

ഓരോ കാലഘട്ടത്തിലും കഴിവുറ്റ മതപണ്ഡിതരും സൂഫൂവര്യന്മാരും ഈ സമുദായത്തെ വഴിനടത്താനുണ്ടായിരുന്നു. സുന്നി പാരമ്പര്യത്തില്‍ അടിയുറച്ചു വിശ്വസിച്ച് ജീവിതം ക്രമീകരിക്കാന്‍ പണ്ഡിതനേതൃത്വം സമുദായത്തെ നിരന്തരം പ്രേരിപ്പിച്ചു. അദ്ധ്യാത്മിക വഴിയില്‍ മുന്നേറുന്ന ആദര്‍ശ ബോധമുള്ള വിശ്വാസികളെ വാര്‍ത്തെടുക്കുന്നതില്‍ അവരുടെ നേതൃപാഠവം വഹിച്ച പങ്ക് ചെറുതൊന്നുമല്ല. ഈ അര്‍ത്ഥത്തില്‍ തിരൂരങ്ങാടി ബാപ്പു മുസ്ലിയാരുടെ ജീവിതം കേരളമുസ്ലിം ചരിത്രത്തില്‍ തിളക്കമാര്‍ന്ന ഒരധ്യായമാണ്. വിജ്ഞാനത്തിന്‍റെ സര്‍വ്വ മേഖലകളിലും അവഗാഹം നേടിയ ഇദ്ധേഹത്തെ കൈരളിയുടെ ബൂസ്വീരിയെന്ന എന്ന നാമധേയത്തില്‍ ലോകമറിഞ്ഞു. കറകളഞ്ഞ ഉസ്താദിന്‍റെ കുടുംബപരമ്പര ചെന്നുചേരുന്നതു […]

2017 July-Aug Hihgligts Shabdam Magazine സാമൂഹികം സാഹിത്യം

ഇനി ആ ഗ്രാമം ഹൃദയമറിഞ്ഞു പുഞ്ചിരിക്കും

റമളാനില്‍ ഞങ്ങള്‍ സിനിമ കാണാറില്ല. ടി.വി പൂട്ടിയിരിക്കുകയാണ്. അല്‍പ്പം ഗൗരവത്തോടെയുള്ള മറുപടി. മതപ്രഭാഷണ സി ഡിയാണെന്ന് പറഞ്ഞപ്പോള്‍ അതെന്താണെന്നറിയാനുള്ള തിടുക്കമായി. സി ഡി വാങ്ങി ടിവിയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ഇങ്ങനെയുള്ള സി ഡികളുമുണ്ടോ എന്ന അത്ഭുതത്തോടെയുള്ള ചോദ്യവും. പാലക്കാട് ജില്ലയിലെ കിളിമലക്ക് താഴെയുള്ള മുസ്ലിം പിന്നാക്ക പ്രദേശങ്ങളിലെ ദഅ്വാ പര്യടനം സമ്മാനിച്ചത് ആശ്ചര്യം ജനിപ്പിക്കുന്ന ചില സത്യങ്ങളാണ്. പരസ്പരം മത്സരിച്ച് പള്ളിയിലും മദ്റസകളിലും വഅള് പരമ്പരകള്‍ വീറോടെ നടത്തുന്ന കേരളത്തിലെ മതനേതൃത്വം ഒരാവര്‍ത്തി ചില പുനരാലോചനകള്‍ക്ക് വിധേയരാകേണ്ടതുണ്ട്. മതത്തിന്‍റെ […]

2017 July-Aug Hihgligts Shabdam Magazine വായന

ഇരുള്‍ പ്രകാശിക്കുന്നു

ഹരിതാഭം നിറഞ്ഞ വയലേലകളും ആകാശത്തൂണുകളായ മലകളും ചിക്കിച്ചികഞ്ഞിട്ട പോലെ അങ്ങിങ്ങായി കിടക്കുന്നു. കുറേ ചെറ്റക്കുടിലുകളും. പ്രഭാതം പൊട്ടിവിടര്‍ന്നു. ജീലാന്‍ നഗരം ഉണര്‍ന്നുകഴിഞ്ഞു. ദൂരെയതാ ഒരു കച്ചവടസംഘം ബഗ്ദാദ് ലക്ഷ്യമാക്കി നടന്ന് നീങ്ങുന്നു. ജീലാനില്‍ നിന്ന് ബഗ്ദാദിലേക്കുള്ള വഴി അത്ര സുഖകരമല്ല. കാടും മേടും നിറഞ്ഞ ദുര്‍ഘടമായ ആ കാട്ടുപാത തസ്കരരുടെയും കവര്‍ച്ചാസംഘത്തിന്‍റെയും വിളനിലമാണ്. പക്ഷേ അതിലൂടെ വേണം ബഗ്ദാദിലെത്താന്‍. ചെറിയൊരു കച്ചവടസംഘമാണത്. കൂട്ടത്തില്‍ ചെറിയൊരു കുട്ടിയുമുണ്ട്. സംഘത്തലവന്‍റെ ആജ്ഞയനുസരിച്ച് സംഘം മലമടക്കുകളിലൂടെ മന്ദം മന്ദം ചലിച്ചു തുടങ്ങി. […]