2021 May - June Hihgligts കാലികം

ഉറപ്പാണ് ഇസ്രയേല്‍ തുടച്ച് നീക്കപ്പെടും

അഞ്ച് ശതമാനം മാത്രം ജൂതര്‍ വസിക്കുന്ന പലസ്തീനില്‍ ജൂത രാഷ്ട്രം പണിയാന്‍ അനുവദിച്ച് ബ്രിട്ടീഷ് വിദേഷ കാര്യ സെക്രട്ടറി അര്‍തര്‍ ബാല്‍ഫെര്‍ റോത് ചില്‍ഡിന് ഫാക്സ് അയച്ചു. 1917 നവംബര്‍ 20ലെ ഈ ഡിക്ലേറഷനോട് കൂടിയാണ് ഫലസ്തീനിലെ ഇസ്രയേല്‍ അധിനിവേശത്തിന്‍റെ കഥ തുടങ്ങുന്നത.് ഒരു നൂറ്റാണ്ടിനിപ്പുറം ചിന്നിച്ചിതറിയ ഫലസ്തീനാണ് ബാക്കി. ഇന്നും തീരാത്ത നരനായാട്ടുകളുടെ വാര്‍ത്തകള്‍. കുട്ടികളെയും സ്ത്രീകളെയും അരുംകൊല ചെയ്യുന്ന, മഴ പോലെ വര്‍ഷിക്കുന്ന ബോംബ് സ്ഫോടനങ്ങളുടെ നിത്യ ചിത്രങ്ങള്‍. ഇസ്രയേലിന് അത്രത്തോളം ശക്തിയുണ്ട് ലോകത്ത്. […]

2021 May - June Hihgligts കാലികം

വ്ളോഗിങ്; നമുക്കിടയില്‍ പുതിയ സംസ്കാരം പിറക്കുന്നു

ഒരു വര്‍ഷത്തിലേറെയായി ലോക ജീവിതത്തെ ദുസ്സഹമാക്കിയ കോവിഡ് മഹാമാരിയില്‍ അധികമാളുകളും പുറത്തിറങ്ങാന്‍ പറ്റാത്ത വിധം വീടുകളില്‍ അഭയം തേടിയിരിക്കുകയാണ്. ഈ ഒഴിവു ദിനങ്ങളെയെല്ലാം വീട്ടിനുള്ളില്‍ സജീവമാക്കി നിര്‍ത്തുന്നതിന് യൂട്യൂബ് വ്ളോഗര്‍മാര്‍ക്കുള്ള പങ്ക് ചെറുതൊന്നുമല്ല. അനുദിനം മുളച്ചു പൊന്തിതഴച്ചു വളരുന്ന വ്ളോഗര്‍മാരുടെ ഛേഷ്ടകള്‍ കണ്ട് സമയം തള്ളിനീക്കുകയാണ് ഇന്നത്തെ തലമുറ. മുമ്പെങ്ങുമില്ലാത്ത വിധം യുവാക്കളേയും കുട്ടികളേയും കുടുംബിനികളേയും ഒരുപോലെ സ്വാധീനിക്കാന്‍ യൂട്യൂബ് വ്ളോഗര്‍ക്ക് സാധിച്ചിട്ടുണ്ട്. ആ സ്വാധീനങ്ങള്‍ക്ക് ആശങ്കാജനകവും അല്ലാത്തതുമായ പലതായ മുഖങ്ങളുമുണ്ട്. കാലത്തിന്‍റെ വൈവിധ്യങ്ങളായ ജീവിതക്രമമനുസരിച്ച് മാറുന്ന […]

2021 May - June Hihgligts

ഫാഷിസം ലക്ഷ്യദീപില്‍ നങ്കൂരമിടുമ്പോള്‍

ശാന്തിയോടെയും സമാധാനത്തോടെയും കഴിയുന്ന നാടാണ് ലക്ഷ്യദ്വീപ്. പവിഴ പുറ്റുകള്‍ നിറഞ്ഞ പ്രകൃതി രമണീയമായ ഈ തുരുത്തിലെ പുതിയ സംഭവ വികാസങ്ങള്‍ ഏറെ ഭീതിതവും ആശങ്കാജനകവുമാണ്. അതിഥികളെ ഇരു കൈ നീട്ടി സ്വീകരിക്കാനും സംതൃപ്തരായി യാത്രയയ്ക്കാനും മുമ്പന്തിയിലാണ് ലക്ഷദ്വീപുകാര്‍. സംസ്കാരവും പൈതൃകവും മുറുകെ പിടിക്കുന്ന ദ്വീപുകാര്‍ക്കിടയില്‍ അശാന്തി സൃഷ്ടിക്കുകയും അവരുടെ വിശ്വാസവും ആചാരവും ചോദ്യം ചെയ്ത്കൊണ്ടുമുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. നീഗൂഢവും ആസൂത്രിതവുമായി ഫാസിസ്റ്റ് അജണ്ടകള്‍ നടപ്പിലാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. കച്ചവട താത്പര്യങ്ങളുടെയും ടൂറിസ്റ്റ് വ്യവഹാരണങ്ങളുടെയും വിളനിലമാക്കാനാണ് കേന്ദ്ര […]

2021 May - June Hihgligts

ആര്‍ത്തി അപകടമാകുമ്പോള്‍

ഭൗതികാസക്തിയില്‍ പടുത്തയര്‍ത്തപ്പെട്ട മനസ്സിന്‍റെ പ്രതീകമാണ് ആര്‍ത്തി. ആര്‍ത്തി സുഖഭോഗ വസ്തുക്കളില്‍ എന്തനോടുമാകാം. പണവും പ്രണയവും പേരും ലഹരിയും തുടങ്ങി എന്തും. പണത്തിനുവേല്പി ഉമ്മയെ കൊല്ലുന്ന മകനും കാമുകിക്കുവേല്പി ഭാര്യയെ കൊല്ലുന്ന ഭര്‍ത്താവും ഈ ആസക്തിയുടെ പൈശാചിക രൂപങ്ങളാണ്. ലോകത്ത് മനുഷ്യപിറവിക്ക് പിന്നാലെ ആര്‍ത്തിയും ഉടലെടുത്തിട്ടുല്പ്. ആദം നബിയും പത്നിയും അനുവദിക്കപ്പെടാത്ത കനി ഭുജിച്ചത് മുതല്‍ തുടങ്ങന്നുല്പ് ആര്‍ത്തിയുടെ ചരിത്രം. ആദം നബിയുടെ വീട്ടില്‍ അരങ്ങേറിയ കൊലപാതകത്തിനു പിന്നിലെ പ്രേരണ ശക്തിയും ഈ ആസക്തി തന്നെയാണ്. തനിക്ക് അനുവദിക്കപ്പെട്ട […]

2021 May - June Hihgligts

ഇലുമിനാത്ത അതിജീവിനത്തിന്‍റെ ആവിഷ്ക്കാരം

എഴുത്തുകാര്‍ വാക്കുകള്‍ കൊണ്ടേല്‍പിക്കുന്ന അനുഭൂതിക്ക് ഒരിക്കലും മറക്കരുതാത്ത ദാര്‍ഢ്യം കിട്ടുന്നത് അവയുടെ കലാത്മകത കൊണ്ടും കാവ്യാത്മകത കൊണ്ടുമാണ്. ഇത്തരത്തില്‍ മലയാളി വായനക്കാരെ ആഘോഷിപ്പിക്കുന്ന രചനയാണ് അരു സെബാസ്റ്റ്യന്‍ എന്ന യുവഎഴുത്തുകാരന്‍റെ ഇലുമിനാത്ത എന്ന നോവല്‍. മനുഷ്യനെ പ്രകൃതിയിലേക്ക്, പ്രകൃതിയെ മനുഷ്യനിലേക്ക് എന്ന ചേരിതിരിവില്ലാത്ത ചിന്തയില്‍ നിന്നും പ്രണയത്തിന്‍റെ നൂലിഴകളിലൂടെയും തുടിക്കുന്ന ഒരാത്മബന്ധത്തിന്‍റെ, ഒരന്വേഷണാത്മകയാത്രയുടെ സഞ്ചാരവഴിയാണീ കൃതിയെന്ന് ആമുഖത്തില്‍ നിന്നും പ്രഥമദൃഷ്ടിയാല്‍ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. രചനയുടെ ഭാഷാ ശൈലിയും എഴുത്തിലെ പുതുമയും പ്രശംസാവഹമാണെന്ന് മുഖവുര കൂടാതെ വിധിയെഴുതാം. പറയാനിരിക്കുന്ന […]

2021 March - April ആത്മിയം

ബദ്ര്‍; അതിജീവനത്തിന്‍റെ ആഖ്യാനം

ബദര്‍..ആത്മരക്ഷാര്‍ത്ഥവും വിശ്വാസ സംരക്ഷണാര്‍ത്ഥവും ജന്മ നാടുപേക്ഷിച്ച് ഉറ്റവരെയും ഉടയവരേയും വെടിഞ്ഞ് മദീനയിലേക്ക് പലായനം ചെയ്ത മുസ്ലിംകളെ അവിടെയും സ്വസ്തമായിരിക്കാനനുവദിക്കില്ലെന്നുളള ദുര്‍വാശിയോടെ അക്രമത്തിനു കോപ്പുകൂട്ടിയ മക്കാ മുശ്രിക്കുകളുടെ അഹങ്കാരത്തിന്‍റെ മുനയൊടിച്ച് നബി (സ) തങ്ങളും സഖാക്കളും വിജയത്തിന്‍റെ വെന്നിക്കൊടി നാട്ടിയ പോരാട്ട ഭൂമി, സത്യത്തേയും അസത്യത്തേയും വേര്‍തിരിച്ച് അതിജീവനത്തിന്‍റെ കഥകളയവിറക്കുന്ന പുണ്യ ഭൂമി. അറേബ്യന്‍ യാത്രികരുടെ വിശ്രമ സങ്കേതം, പ്രശസ്തമായ അറേബ്യന്‍ ചന്ത നിലനിന്നിരുന്നയിടം..അങ്ങനെയങ്ങനെ വിശേഷണങ്ങള്‍ക്ക് അതിര്‍വരമ്പുകളില്ലാത്തയിടം. ബദറുബ്നു യഖ്ലദ് എന്നൊരാള്‍ ബദ്റില്‍ താമസമുറപ്പിച്ചതിനാലാണ്, ബദറുബ്നു ഖുറൈശ് എന്നവര്‍ […]

2021 March - April കവര്‍സ്റ്റോറി

ഹലാല്‍; സാംസ്കാരിക മൂല്യങ്ങളുടെ അടിത്തറ

സോഷ്യല്‍ മീഡിയയിലും അനുബന്ധ മാധ്യമങ്ങളിലുമായി സംഘ്പരിവാറും ചില തീവ്ര ക്രൈസ്തവ വിഭാഗങ്ങളും ഹലാല്‍ വിരുദ്ധ കാമ്പയിന്‍ ആരംഭിച്ചിട്ട് മാസങ്ങളായി. രാജ്യത്തെ വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷത്തിന്‍െറയും അവിശ്വാസത്തിന്‍െറയും തീ ആളിക്കത്തിച്ച് വര്‍ഗീയ വംശീയ മോഹങ്ങള്‍ സഫലമാക്കുന്നതിന് സംഘ്പരിവാര്‍ ചരിത്രത്തിലങ്ങോളമിങ്ങോളം അപകടകരമായ നീക്കങ്ങളാണ് നടത്തിയിട്ടുള്ളത്. ബാബരി മസ്ജിദ് നിലനിന്നത് രാമജന്മ ഭൂമിയിലാണെന്ന വാദവും അതേ തുടര്‍ന്ന് മസ്ജിദ് ധ്വംസനത്തിലേക്കും അതിനെ സാധൂകരിക്കുന്ന കോടതി വിധികളിലേക്കും നയിച്ച കാര്യങ്ങളും സംഘ്പരിവാറിന്‍റെ ഈ വംശീയ പദ്ധതിയുടെ ഏറ്റവും വിഷലിപ്തമായ ആവിഷ്കാരങ്ങളാണ്. ഇത്തരത്തില്‍ അധികാരത്തിന്‍റെ […]

2021 March - April ആദര്‍ശം കാലികം

സ്ത്രീ വിദ്യാഭ്യാസം; ഇസ്്ലാമിക വായന

ലോകത്ത് അനവധി മതങ്ങളുണ്ടെങ്കിലും സ്ത്രീകള്‍ക്ക് എക്കാലത്തും മതിയായ അവകാശങ്ങള്‍ ഉറപ്പ് നല്‍കുന്ന മതം ഇസ്‌ലാം മാത്രമാണ്. ഇസ്‌ലാമിലെ സ്ത്രീകളെ പൊന്‍വിളക്കുകളായാണ് കാണുന്നത്. അവരെ ആദരിക്കാനും ബഹുമാനിക്കാനുമാണ് ഇസ്‌ലാം നിര്‍ദ്ദേശിക്കുന്നത്്. പുരുഷന്മാരെ പോലെ തന്നെ സ്ത്രീകള്‍ക്കും അര്‍ഹമായ ചില അവകാശങ്ങള്‍ ഇസ്‌ലാം മുന്നോട്ട് വെക്കുന്നു. സ്ത്രീകള്‍ മഹിതമായ കുടുംബജീവിതം നയിക്കുന്നതിലൂടെ സമൂഹത്തില്‍ നല്ല തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ അവര്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. പെണ്‍കുട്ടികള്‍ കൂടുതലായും ജനിച്ചു വീഴുന്ന ഈ കാലത്ത് ഇക്കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. ഒരു കാലത്ത് സമൂഹത്തില്‍ […]

2021 March - April മതം

ലൈലത്തുല്‍ ഖദ്ര്‍; ഖൈറുല്‍ ഉമ്മക്ക് നാഥന്റെ സമ്മാനം

പുണ്യങ്ങളുടെ മാസമായ റമളാന്‍ ആഗതമായിരിക്കുന്നു. തിന്മയോട് മുഖം തിരിക്കാനും നന്മയിലൂടെ ജീവിതം സാഫല്യമാക്കാനും സ്രഷ്ടാവ് ഒരുക്കിത്തന്ന രാപകലിലൂടെയാണ് ഇന്ന് ലോകമുസ്‌ലിംകളൊന്നടങ്കം കടന്നുപോകുന്നത്. ഒരുപാട് സവിശേഷതകളടങ്ങിയ മാസമാണിത്. റജബിന്റെ പിറവിയോടെ തന്നെ മുസ്‌ലിം ലോകം ഇതിനുവേണ്ടി തയ്യാറെടുക്കുന്നുണ്ട്. ഓരോ ദിനങ്ങള്‍ കഴിയുന്തോറും ഇലാഹീ സാമീപ്യത്തിനുള്ള ഈ ഒരുക്കങ്ങള്‍ മുസ്‌ലിം സമൂഹം വര്‍ദ്ധിപ്പിക്കുന്നു. തുടര്‍ന്ന് വരുന്ന ശഅ്ബാനും ബറാഅത്ത് രാവും റമാളിനിന്റെ ഓരോ രാപകലുകളും സത്യവിശ്വാസിയെ ഈ ആത്മീയ ഉണര്‍വിന്റെ ഉത്തുംഗതിയിലെത്തിക്കുന്നു. ലൈലത്തുല്‍ ഖദറോടെ പുത്തനുണര്‍വ്വ് അതിന്റെ പാരമ്യതയിലെത്തുന്നുണ്ട്. റമളാന്‍ […]

2021 March - April മതം

ഖുര്‍ആന്‍; സമഗ്രം സമകാലികം

‘സത്യ വിശ്വാസികളുടെ ഹൃദയങ്ങള്‍ ദൈവസ്മരണക്കും തങ്ങള്‍ക്ക് അവതീര്‍ണമായ സത്യ വേദത്തിനും വിധേയമാകാന്‍ സമയമായില്ലേ? അവര്‍ മുമ്പ് വേദം കിട്ടിയവരെപ്പോലെ ആകാതിരിക്കട്ടെ, കാലം കുറേയേറെ കടന്നുപോയതിനാല്‍ അവരുടെ ഹൃദയങ്ങള്‍ കടുത്തു പോയി. അവരിലേറെ പേരും അധാര്‍മ്മികരാണ്.’(57:10). ഖുര്‍ആനിലെ ഈ വചനങ്ങള്‍ തെമ്മാടിയും ജനങ്ങളില്‍ വെറുക്കപ്പെട്ടവനുമായ ഫുളൈല്‍ ബിന്‍ ഖിയാളി(റ)ന്റെ കാതുകളിലെത്തി. ‘അതെ എന്റെ നാഥാ സമയമായിക്കഴിഞ്ഞു’. പാപഭാരമോര്‍ത്ത് കണ്ണീര്‍ പൊഴിച്ച് ആരാധനയില്‍ മുഴുകിയ ഫുളൈല്ബ്‌നു ഖിയാള് (റ) അങ്ങനെ ആത്മീയ സരണിയിലെ ഉന്നത വ്യക്തിത്വമായി രൂപാന്തരപ്പെട്ടു. ജീവിതത്തിലെ നെല്ലും […]