ഒരു മുന്‍മാതൃകയുമില്ലാതെ ഇത്രയും വലിയൊരു രാജ്യമൊട്ടുക്കും യാത്ര ചെയ്യുക, നേതാക്കള്‍ക്ക് നിര്‍ദ്ദേശം കൊടുക്കുക, പ്രവര്‍ത്തകരെ സജ്ജമാക്കുക, സമയാസമയം പരിപാടി വിജയകരമായി നടക്കുക… ഇതെല്ലാം കൂടി നടക്കുമോ? അതും റോഡ് മാര്‍ഗ്ഗം പോവണം. വിവിധ ഭാഷകള്‍, -10 മുതല്‍ +30 വരെ മാറി വരുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍, വൈവിധ്യമാര്‍ന്ന ജനങ്ങള്‍, കേട്ട് മാത്രം പരിചയമുള്ള റോഡുകള്‍, തിന്ന് അഡ്ജസ്റ്റാവുമോ എന്നറിയാത്ത ഭക്ഷണങ്ങള്‍, കണ്ടാലറക്കുന്ന ഗലികള്‍… ഇങ്ങനെ പോവുന്നു ഹിന്ദ് സഫറില്‍ സഫറിംഗ് ചെയ്യാനുള്ള ലിസ്റ്റ്. ‘സാക്ഷര-സൗഹൃദ ഇന്ത്യ സാധ്യമാക്കാന്‍’ […]
ആ വെടിയുണ്ടകള്‍ക്ക് ഇസ്്ലാമിന്റെ നെഞ്ച് തുളക്കാനാകില്ല
അധികാരത്തിന്റെ അഹന്തയില്‍ വര്‍ഗീയ വിഷധൂളികളാല്‍ ഒരു രാജ്യം മലീമസപ്പെട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് ന്യൂസ്ലാന്റില്‍ നിന്നുമുള്ള ആ വാര്‍ത്ത മനസ്സാക്ഷിയെ ഞെട്ടിച്ചു കളഞ്ഞത്. ലോക മുസ്ലിംകളുടെ വിശേഷ ദിനമായ വെള്ളിയാഴ്ച്ച ജുമുഅ നിസ്ക്കാരത്തിനെത്തിയ വിശ്വാസികള്‍ക്കു നേരെ വലതുപക്ഷ വംശീയവാദി നടത്തിയ വെടിവെപ്പില്‍ അന്‍പതു ജീവനുകള്‍ പൊലിഞ്ഞുവത്രെ. എന്നാല്‍ കിഴക്കന്‍ തീരനഗരമായ ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ടു മസ്ജിദുകളില്‍ അരങ്ങേറിയ ഈ ഭീകരവാഴ്ച്ചയുടെ കെടുതികള്‍ മനസ്സില്‍ അലയൊലി തീര്‍ക്കും മുമ്പേ ജസീന്ത ആര്ഡന് എന്ന നാല്‍പ്പത്തിയെട്ടുകാരി ന്യൂസ്ലന്റ് പ്രധാനമന്ത്രി ലോക മനസ്സാക്ഷിയുടെ പ്രതീകമായി വാഴ്ത്തപ്പെട്ടു കഴിഞ്ഞിരുന്നു. […]
ജല വിനിയോഗത്തിന്റെ ഇസ് ലാമിക ദര്‍ശനം
മാനവരേ, ഇനി വരും തലമുറ നമുക്കൊന്നും മാപ്പുതരില്ലിതിന്‍ വണ്ണം മുന്നോട്ട് പോയാല്‍ മടിക്കാതെ, മറക്കാതെ മനസ്സു വെച്ചൊന്നിച്ചാല്‍ മെനഞ്ഞെടുത്തുടന്‍ ജലം സംരക്ഷിക്കണം” ജീവജലത്തിന്റെ സുസ്ഥിര ഉപയോഗത്തിന്, വിവേകപൂര്‍ണ്ണമായ ജലസംരക്ഷണ യജ്ഞത്തിന് നാം കരുത്ത് പകരണമെന്നും ജലത്തിന്റെ അനിയന്ത്രിതമായ ദുര്‍വിനിയോഗം സമൂഹ വ്യവസ്ഥയില്‍ കനത്ത പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്നും ജോണ്സണ് മുല്ലശ്ശേരിയുടെ കവിതയിലെ വരികളില്‍ അടിവരയിട്ടു പറയുന്നു. പ്രകൃതിയുടെ വരദാനവും ജീവന്റെ ഉറവിടവുമായ ജല സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതി ഓരോ തുള്ളി ജലവും സൂക്ഷിച്ച് വിനിയോഗിക്കണമെന്ന് ഓര്‍മ്മപ്പെടുത്തി വീണ്ടുമൊരു ജല […]
അവരുടെ ചോരക്കും നിറം ചുവപ്പാണ്
നൂറ് മീറ്റര്‍ നീളമുള്ള റഷ്യന്‍ നിര്‍മ്മിത വടം വേണം. ആറു കിലോ മാത്രമേ ഇതിന് ഭാരമുണ്ടാകാവൂ. ഒപ്പം പത്ത് ടണ്‍ ഭാരം താങ്ങാന്‍ കഴിവുണ്ടാകുകയും വേണം. മലനിരകളില്‍ കുടുക്കാന്‍ റഷ്യന്‍ കൊളുത്തുകളും വേണം. ക്ഷീണം അകറ്റാന്‍ കഴിയുന്ന ഇന്‍ജക്ഷനുകളും ലഭ്യമാക്കണം. രാത്രിയില്‍ തന്നെ മലകയറാം. മുകളിലെത്തി പെട്ടെന്ന് സജ്ജമാക്കുന്ന ഒരു ആക്രമണത്തിലൂടെ ശത്രുവിനെ ഇല്ലാതാക്കാം.’ എങ്ങനെ നാം ലക്ഷ്യം നേടുമെന്ന ജനറല്‍ മാലികിന്റെ ചോദ്യത്തിന് ആ കമാന്‍ഡോ എണീറ്റ് നിന്ന് മറുപടി പറഞ്ഞു. 1999 ജൂണ്‍ 10. […]
ഹിജാസിലൂടെ ഒരു ആത്മായനം
വാക്കുകള്‍ക്കതീതമായ ചില വികാരങ്ങളില്ലേ! നമുക്കതിനെ അവാച്യമെന്നോ അവര്ണനീയമെന്നോ ഒക്കെ പറയാം. അത്തരം ഒരു വൈകാരികതയുടെ അല്ലെങ്കില്‍ അനുഭൂതിയുടെ ഒരു പാരമ്യതയിലായിരുന്നു ഹിജാസിന്റെ ഹൃദയ ഭൂമികളിലൂടെ’ ഒരു നീണ്ട പ്രയാണം കഴിഞ്ഞെത്തിയ ഞാന്‍. കേവലം 120 പേജുകളില്‍ ഒതുങ്ങിയ ഒരു യാത്രാ വിവരണമായിരുന്നില്ല അത്, മറിച്ച് മുത്തുനബിയുടെ ഉച്ഛ്വാസ നിശ്വാസങ്ങളടക്കം ഏറ്റുവാങ്ങിയ ഓരോ അണുവിന്റെയും ഹൃദയഹാരിയായ വര്‍ണനയായിരുന്നു. അക്ഷരങ്ങളാല്‍ ചിത്രം വരയ്ക്കുന്ന പ്രതിഭാത്വമാണ് ഗ്രന്ഥകാരന്റെ തൂലികയിലൂടനീളം കാണാന്‍ സാധിച്ചത്.കണ്ണുകളില്‍ തെളിഞ്ഞ് കാണുകയായിരുന്നല്ലോ ആ ഭൂമി ഓരോന്നും.!! കേവലം ഒരു […]
മണ്ണിന്റെ മണമറിയാത്ത അവധിക്കാലങ്ങള്‍
ശക്തമായ പരീക്ഷാചൂടിന് ശേഷം വിദ്യാര്‍ത്ഥികള്‍ അവധിക്കാലത്തേക്ക് പ്രവേശിക്കുകയാണ്. പത്ത് മാസക്കാലത്തെ വിശ്രമമില്ലാത്ത പഠനസപര്യകളില്‍ നിന്നൊരു താല്‍ക്കാലികാശ്വാസമാണ് രണ്ട് മാസത്തെ വെക്കേഷന്. അവധിക്കാലം എങ്ങനെ അടിച്ച് പൊളിക്കണമെന്ന പ്ലാനിങ്ങിലായിരിക്കും കുട്ടികള്‍. എന്നാല്‍ രക്ഷിതാകളും വിദ്യാര്‍ത്ഥികളും അല്‍പ്പം ശ്രദ്ധചെലുത്തിയാല്‍ അവധികാലത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ സാധിക്കും. ഒരു കാലത്ത് പ്രകൃതിയോട് അലിഞ്ഞ് ചേരുന്ന പരമ്പരാഗത കളികളാലും കുടുംബ സന്ദര്ശനങ്ങള്ക്കൊണ്ടുമൊക്കെ സമ്പന്നമായിരുന്നു അവധിക്കാലമെങ്കില്‍ പുതിയ തലമുറക്ക് അതെല്ലാം അന്യമാണ്. സ്മാര്‍ട്ട് ഫോണുകളുടേയും ഇന്റര്‍നെറ്റിന്റെയും കടന്നു കയറ്റം നമ്മുടെ ജീവിതത്തിന്റെ സകല മേഖലകളിലും ഉണ്ടാകിയ […]
നൊസ്റ്റാള്‍ജിയ
പള്ളിക്കുട ചൂടി സ്ലേറ്റും പിടിച്ച് പള്ളിക്കൂടത്തേക്ക് നടന്നകന്നിരുന്ന പാടവരമ്പുകള്‍ ഏതു മഴയിലാണ് നിലം പൊത്തിവീണത്..? മാധുര്യ ഗീതം പാടിയിരുന്ന കുയിലിന്റെ മണിനാദം ഏത് കാറ്റിലാണ് അലിഞ്ഞില്ലാതായത്..? കൂട്ടുക്കാരോടൊത്ത് കുട്ടിയും കോലും കളിച്ചും പട്ടം പറത്തിയും രസിച്ചിരുന്നയാ ചെമ്മണ്‍പാതകള്‍ കാണാ ദൂരത്തേക്ക് പോയ് മറഞ്ഞുവോ? ചാട്ടം കെട്ടിയും കുരുത്തിവെച്ചും മീന്‍ പിടിച്ചിരുന്ന ചെറുതോടുകളെല്ലാം ഹൃദയം തകര്‍ന്ന് മൃതിയടഞ്ഞുവോ..? മുങ്ങാംകുഴിയിട്ട് കുളിച്ചു കയറിയിരുന്ന കുളങ്ങളെല്ലാം എപ്പോഴാണ് മണ്ണിടിഞ്ഞ് മറഞ്ഞത്. ഒടുവില്‍, ഉഴുതു മറിച്ച പൂതമണ്ണിന്റെയും നെല്ക്കതിരിന്റെയും ഗന്ധമുള്ള പച്ച വിരിച്ചയാ […]
വൈജ്ഞാനിക വീഥിയില്‍ അരീക്കോട് മജ്മഅ്
ആത്മീയ-ഭൗതിക സമന്വയ വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിലെ ആദ്യ സംരംഭമാണ് അരീക്കോട് മജ്മഅ്. കേരളീയ ജനതക്ക് ദിശാബോധം നല്കിയ നാലകത്ത് മരക്കാരുട്ടി മുസ്ലിയാരെ പോലോത്ത അനേകം മതപണ്ഡിതര്‍ അതിവസിച്ച നാടായിരുന്നു അരീക്കോട്. പാരമ്പര്യ മുസ്ലിം വിശ്വാസാചാരങ്ങളില്‍ അനൈക്യം വിതറിയ ബിദഇകളുടെ കടന്നുകയറ്റം അരീക്കോടിന്റെയും ആത്മീയ മുഖം വികൃതമാക്കി. ഭൗതിക വിദ്യയില്‍ ഏറെ പുരോഗതി പ്രാപിച്ച അരീക്കോട് ആത്മീയാന്വേഷണത്തിലും അറിവിലും പിന്തള്ളപ്പെട്ടു. പൂര്‍വ്വകാല പ്രതാപത്തിലേക്ക് അരീക്കോടിനെ തിരിച്ചെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മജ്മഅ് സ്ഥാപിതമാകുന്നത്. തുടക്കം 1973-ല്‍ രൂപം കൊണ്ട കേരളാ […]
മതേതരത്വത്തിന്റെ കൈപ്പത്തി താമര പറിക്കുമോ?
ഡിസംബര്‍ 11 ന് വന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ബി.ജെ.പിക്കും വിശിഷ്യാ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുമുണ്ടായ തിരിച്ചടി ദേശീയ രാഷ്ട്രീയത്തില്‍ ദിശാമാറ്റം സാധ്യമല്ലാത്ത ഒന്നല്ല എന്നതിന്റെ സുവ്യക്തമായ സൂചനയാണ്. മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഢ് എന്നീ ഹിന്ദീ, ഹിന്ദുത്വ സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഭരണത്തില്‍ നിന്ന് പുറത്തായിരിക്കുന്നു. തെലങ്കാനയിലും മിസോറാമിലും ബി.ജെ.പിയുടെ പ്രകടനം അതിദയനീയവുമായിരിക്കുന്നു. പുതിയ വര്‍ഷത്തില്‍ നടക്കാന്‍ പോകുന്ന ലോക് സഭ തെരഞ്ഞെടുപ്പില്‍ ജയിച്ചു കയറുക എന്നത് ബി.ജെ.പിക്ക് അത്ര എളുപ്പമല്ല എന്നത് ഉറപ്പ് തന്നെ. ഈ […]
അധിനിവേശത്തിന്റ ഭാഷയും അന്വേഷണങ്ങളും
ഭാഷക്ക് മേലുള്ള അധിനിവേശത്തെ കുറിച്ചുള്ള ചിന്ത ഭാഷ തന്നെ ഒരു അധിനിവേശ ഉപകരണമാണ് എന്ന ചര്‍ച്ചയിലേക്കാണ് ചെന്നെത്തിക്കൂ. ഭാഷ ഒരു സാമൂഹിക ഉത്പന്നവും സാംസ്കാരിക ഉത്പന്നവുമാണെന്നിരിക്കെ ഉച്ചരിക്കപ്പെടുന്ന, എഴുതപ്പെടുന്ന ഒരു വാക്കും സ്വാഭാവികമായും തികച്ചും ജനാധിപത്യപരമായും രൂപപ്പെടുന്നതായിരിക്കില്ല. ഓരോ വാക്കും അത് രൂപപ്പെട്ട കാലത്തെയും ജീവിതക്രമത്തെയും സാമൂഹിക സാഹചര്യത്തെയും അധികാര ശ്രേണിയെയും പേറിയാണ് നില്‍ക്കുന്നത്. ‘ചെറ്റ’ എന്ന പദത്തിന്റെ വ്യവഹാര അര്‍ഥം അധമന് എന്നാണല്ലോ. എന്നാലത് ജാതിയില്‍ താഴ്ന്നവരെന്ന് മുദ്രയടിക്കപ്പെട്ട മനുഷ്യര്‍ താമസിച്ച വീടുകളായിരുന്നുവല്ലോ. ചെറ്റത്തരം എന്നൊരു […]