ഇമാം മുഹമ്മദ് ബിന്‍ ഇസ്മാഈല്‍ ബുഖാരി(റ) ഹിജ്റ 194 ശവ്വാല്‍ 13 ന് ബുഖാറയിലാണ് ജനിക്കുന്നത്. ചെറുപ്പത്തില്‍ തന്നെ പിതാവ് മരണപ്പെട്ടു. ശേഷം ഉമ്മയുടെ പരിചരണത്തിലാണ് ബുഖാരി(റ) വളര്‍ന്നത്. ജനിച്ചപ്പോള്‍ കാഴ്ച ശക്തി ഇല്ലായിരുന്ന മകനെ ഓര്‍ത്ത് ഉമ്മ ഒരുപാട് സങ്കടപ്പെട്ടു. കാഴ്ച ശക്തി തിരികെ ലഭിക്കാന്‍ ഉമ്മ എല്ലാ വാതിലുകളും മുട്ടി നോക്കി. പക്ഷേ അതൊന്നും വിജയം കണ്ടില്ല. എങ്കിലും നിരാശപ്പെടാതെ, റബ്ബേ… എന്റെ പൊന്നു മോന് കാഴ്ച ശക്തി തിരിച്ച് നല്‍കണേ എന്ന് ഉമ്മ […]
കേരളമുസ്ലിം നവോത്ഥാനം ആരാണ് നേരവകാശികള്‍?
ലോകത്ത് ഓരോ കാലത്തും ഓരോ ജനതയെ സമുദ്ധരിക്കാന്‍ പ്രവാചകന്മാരായിരുന്നു ചരിത്രത്തില്‍ നിയോഗിക്കപ്പെട്ടിരുന്നത്. അന്ത്യപ്രവാചകരായ മുഹമ്മദ് നബി (സ്വ) യുടെ കാലശേഷം ഓരോ ജനതയെയും സംസ്കരിക്കാനായി നിയോഗിക്കപ്പെട്ടവര്‍ക്ക് ‘മുജദ്ദിദുകള്‍’ എന്ന് പേരുപറയുന്നു. ഓരോ നൂറ്റാണ്ടുകള്‍ക്കും ഓരോ മുജദ്ദിദീങ്ങള്‍ (പരിഷ്കര്‍ത്താക്കള്‍) ഉണ്ടാകുമെന്ന് തിരുനബി (സ്വ) യില്‍ നിന്ന് മഹാനായ അബൂഹുറൈറ (റ) ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ കാണാം. നബി (സ്വ) ക്കു ശേഷം ആദ്യ പത്തു നൂറ്റാണ്ടുകളെ സംസ്കരിച്ച പരിഷ്കര്‍ത്താക്കളെ ചരിത്രഗ്രന്ഥങ്ങളില്‍ പരാമര്‍ഷിക്കുന്നുണ്ട്. ജാമിഉസ്വഗീറില്‍ നവോത്ഥാനനായകരെ എണ്ണുന്നത് ഇങ്ങനെയാണ്. ഉമറുബ്നു […]
അവധിക്കാലം കുരുക്കിലിടരുത്
മാര്‍ച്ച് മാസത്തെ വാര്‍ഷിക പരീക്ഷാചൂടില്‍ നിന്നൊരു ആശ്വാസമാണ് ഓരോ വേനലവധിയും. അവധിക്കാലം രക്ഷിതാക്കളെ സംബന്ധിച്ച് ആകുലതകളുടെ കാലമെങ്കില്‍ വിദ്യാര്‍ത്ഥികള്‍ ഒഴിവു ദിവസങ്ങളെ എങ്ങനൈ അടിച്ചുപൊളിക്കാമെന്ന് പദ്ധതികള്‍ നെയ്തു കൂട്ടുകയായിരിക്കും. അവസാന വാര്‍ഷിക പരീക്ഷതന്നെ ഓരോ വിദ്യാര്‍ത്ഥിയും എഴുതുന്നത് അവരുടെ മനക്കോട്ടകള്‍ക്കു നടുവിലായിരിക്കും. അനാവശ്യമായി സമയം മുഴുവന്‍ കളഞ്ഞുതീര്‍ക്കുന്നതിന് പകരം വരും ജീവിതത്തിലേക്കുള്ള തയ്യാറെടുപ്പ് നടത്താനാണ് ഓരോ വിദ്യാര്‍ത്ഥിയും ശ്രമിക്കേണ്ടത്. ഇത് ഡിജിറ്റല്‍ യുഗമാണ്. ടിവിക്കു മുന്നില്‍ ചടഞ്ഞിരിക്കുന്ന, വിശ്രമമില്ലാതെ വാട്ട്സപ്പിലും ഫേസ്ബുക്കിലും ആക്ടീവായിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ പുതിയ കാലത്തെ […]
ദില്ലോ റാം; അതിരുകളില്ലാത്ത തിരുപ്രണയം
പ്രണയ ജീവിതം സാഗര സമാനമാണ്. പ്രണയിനികള്‍ക്കിടയില്‍ അതിര്‍വരമ്പുകള്‍ ഭേതിച്ച് അതൊഴുകിക്കൊണ്ടിരിക്കും. പ്രണയജീവിതങ്ങളുടെ നിത്യസ്മരണകള്‍ ഇന്നും വിള്ളലേല്‍ക്കാതെ നിലനില്‍ക്കുന്നുണ്ട്. ലൈലയെ പ്രണയിച്ച ഖൈസിന്റ പ്രണയ കാവ്യങ്ങളും, മുംതാസിനോടുള്ള അടങ്ങാത്ത പ്രണയത്തില്‍ ഷാജഹാന് തീര്‍ത്ത താജ്മഹലും അതില്‍ ചിലതാണ്. ഇതില്‍ അധികവും നശ്വരമായ പ്രകടനങ്ങളായിരുന്നു. കേവല ശരീര കേന്ദ്രീകൃതമായതും ഇഹലോകത്ത് തന്നെ നേട്ടം അവസാനിക്കുന്നതുമായിരുന്നു. ഇവിടെ ചില പ്രണയങ്ങളുണ്ട്. ഇരു ലോകവിജയത്തിന് നിദാനമായ ദിവ്യ പ്രേമങ്ങള്‍. എന്നാല്‍ തിരു പ്രണയത്തിലൂടെ കാവ്യപ്രപഞ്ചം തീര്‍ത്ത് ഇസ്ലാമിന്റെ വിശുദ്ധവെളിച്ചം പുല്കിയ ഹിന്ദു കവിയുടെ […]
നിസ്കാരം സ്രഷ്ടാവിനോടുള്ള സല്ലാപം
ഒരു വിശ്വാസിക്ക് ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത പ്രക്രിയയാണ് നിസ്കാരം. മനുഷ്യന് ഉണ്ടാവുന്ന എല്ലാ വികാരങ്ങളേയും റബ്ബിന്റെ സന്നിധിയിലേക്ക് തിരിച്ചു വിടുന്ന പ്രക്രിയയാണ് നിസ്കാരത്തില്‍ കുടികൊള്ളുന്നത്. സന്തോഷത്തിന്റെ സമയമായ പെരുന്നാള്‍, ഒരു വിശ്വാസി ആഘോഷിക്കേണ്ടതും സന്തോഷം പ്രകടിപ്പിക്കേണ്ടതും പെരുന്നാള്‍ നിസ്കാരത്തിലൂടെയാണ്. മരണപ്പെട്ടാല്‍ ഉണ്ടാകുന്ന സങ്കടം പ്രകടിപ്പിക്കേണ്ടത് മയ്യിത്ത് നിസ്കാരത്തിലൂടെയാണ്. വരള്‍ച്ചയെ തൊട്ട് വിശ്വാസികള്‍ പരിഹാരം തേടേണ്ടത് മഴയെ ത്തേടിയുള്ള നിസ്കാരത്തിലൂടെയാണ്. ഗ്രഹണവും ഇപ്രകാരം തന്നെ. അതിനും പ്രത്യേക നിസ്കാരമുണ്ട്. ഒരു ആവശ്യം മുന്നിലുണ്ടാവുമ്പോള്‍ വിശ്വാസികള്‍ സ്വലാത്തുല്‍ ഹാജ: നിര്‍വ്വഹിക്കുന്നു. ഒരു […]
പരിഷ്കാരം ഉടുപ്പഴിക്കുന്നു
മനുഷ്യന്റെ വസ്ത്രവിധാനത്തിന്റെ ചരിത്രം വിസ്മയകരമാണ്. പരിണാമസിദ്ധാന്തം പറയുന്നത് അതൊരു ജീവല്‍ പ്രശ്നം കൂടിയായിരുന്നുവെന്നാണ്. രോമവും കട്ടികൂടിയ തൊലിയുമില്ലാത്ത പുരാതന മനുഷ്യര്‍ കാലാവസ്ഥയില്‍ നിന്ന് രക്ഷ നേടാന്‍ വസ്ത്രത്തെ ശരണം പ്രാപിച്ചു. എന്നാല്‍ ഖുര്‍ആന്‍ പറയുന്നു. വിലക്കപ്പെട്ട കനി ഭുജിച്ച സമയം ആദ്യപിതാവും മാതാവും നഗ്നരായി അല്ലാഹു അവരെ ധരിപ്പിച്ച പ്രകാശ വസ്ത്രം ഉരിഞ്ഞു പോയി. പിന്നീട് നാണം മറക്കാന്‍ സ്വര്‍ഗ്ഗീയ ദളങ്ങള്‍ അവര്‍ വസ്ത്രമായി ഉപയോഗിച്ചു. ഇവിടെ നിന്നാണ് വസ്ത്രത്തിന്റെ ഉത്ഭവം. വസ്ത്രം ഒരു കവചമാണ്. തണുപ്പില്‍ […]
അവിവേചനപരമായ വിവേചനം
അമേരിക്കയില്‍ ഇന്ത്യക്കാര്‍ ക്കെതിരെയുള്ള അക്രമണങ്ങള്‍ വര്‍ധിച്ചിരിക്കുന്നു എന്നാണ് വര്‍ത്തമാനകാല വാര്‍ത്താമാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്. വിശിഷ്യ ട്രംപ് ഭരണത്തില്‍ വന്നതിനു ശേഷം. പക്ഷേ, ഇന്ത്യക്കാര്‍ക്കെതിരെയുള്ള അക്രമണങ്ങള്‍ മുംമ്പും നടന്നിട്ടുണ്ടെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്. ചരിത്രപരമായ പീഡനം യു എസിലേക്ക്ആദ്യമായി എത്തിയ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ ഈ ക്രൂരതകള്‍ വളരെയധികം അനുഭവിച്ചവരാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ രൂക്ഷമായ പീഡനങ്ങളും മതഭ്രാന്തും നേരിടേണ്ടിവന്നവരാണവര്‍. അവരെത്തുന്നതിന്റെയും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അമേരിക്കന്‍ സമൂഹം വിത്യസ്ത സമുദായങ്ങള്‍ക്കെതിരെ കൊടിയ അടിച്ചമര്‍ത്തലുകളുടെ രീതികള്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ജപ്പാന്, ചൈന, കൊറിയ, ആഫ്രിക്കന്‍ അമേരിക്ക, […]
വൈദ്യലോകത്തെ വഴിവിട്ട ക്രിയകള്‍
കോട്ടും സൂട്ടും ധരിച്ച് ഡോക്ടറുടെ മുറിയിലേക്ക് പോയ KMSCL കമ്പനി ഉദ്യോഗസ്ഥരുടെ ഉദ്ദേശം മനസ്സിലായത് മരുന്നിന്റെ ലിസ്റ്റ് കയ്യില്‍ കിട്ടിയപ്പോഴാണ്, പ്രസ്തുത കമ്പനിയുടെ മരുന്നാണ് കിട്ടിയ ലിസ്റ്റിലധികവും. പനിയും ജലദോഷവും പിടിച്ച് കൃത്യസമയത്ത് ആശുപത്രി സന്ദര്‍ശിക്കാനായതു കൊണ്ട് മാധ്യമങ്ങളില്‍ വായിച്ചു മാത്രം പരിചയമുള്ള മരുന്നുകമ്പനികളുടെ മുന്നേറ്റ വഴികള്‍ കണ്ടാസ്വദിക്കാന്‍ സാധിച്ചു. ആരോഗ്യ പരിപാലകരെന്ന് അവകാശപ്പെടുന്ന ഡോക്ടര്‍മാര്‍ക്ക് കമ്മീഷന് നല്കി മരുന്നു വിറ്റഴിക്കല്‍ കേന്ദ്രങ്ങള്‍ വെട്ടിപ്പിടിക്കുകയാണിവര്‍. വൈദ്യലോകത്തെ സേവകര്‍ ഒന്നടങ്കം ഇവരുടെ സ്വപ്ന സാക്ഷാല്‍ക്കാരത്തിനായി രോഗികളെ മുഴുവന്‍ ഇത്തരക്കാരുടെ മരുന്നുകള്‍ക്ക് […]
ഗരീബ് നവാസ് വിളിക്കുന്നു
ഇന്ത്യയിലെ ഇസ്ലാമിക വളര്‍ച്ചയില്‍ അതുല്യമായ പങ്ക് വഹിച്ച വ്യക്തിത്വമാണ് ഖാജാ മുഊനുദ്ദീന്‍ ചിശ്തി(റ). സൂക്ഷ്മതയാര്‍ന്ന ജീവിതത്തിന്റെയും മഹിതമായ സ്വഭാവത്തിന്റെയും ഉടമയായ മഹാനുഭാവന് ജീവിതകാലത്തിലെന്ന പോലെ മരണശേഷവും നാനാ ജാതിമതസ്ഥര്‍ക്ക് അഭയവും അത്താണിയുമായി നില കൊള്ളുന്നു. ഹിജ്റ 530 റജബ് 14ന് ഇറാനിലെ സഞ്ചര്‍ എന്ന ഗ്രാമത്തില്‍ ഗിയാസുദ്ദീന്‍(റ)വിന്റെയും ഉമ്മുല്‍ വറഹ് ബീവിയുടെയും മകനായി മഹാന് ജനിച്ചു. പിതാവ് വഴിയും മാതാവ് വഴിയും തിരുനബി(സ)യിലേക്ക് എത്തിച്ചേരുന്ന വിശുദ്ധമായ കുടുംബ പരമ്പരയാണ് മഹാനുഭാവന്റേത്. ഹസന് എന്നാണ് യഥാര്‍ത്ഥ നാമം. സുല്‍ത്താനുല്‍ […]
ദഅവാ കോളേജുകള്‍ കാലത്തിന്റെ വിളിയാളം
കോളനിവല്‍കൃത മുസ്ലിം കേരളത്തില്‍ ആലിമീങ്ങള്‍ക്ക് സ്വന്തമായൊരു നിലനില്‍പ്പ് സാധ്യമായപ്പോഴാണ് നഷ്ടപ്പെട്ട പ്രതാപം തിരിച്ചുകൊണ്ടുവരാനുള്ള സംഘടിതമായ ശ്രമം തുടങ്ങിയതും ദഅ്വാ കോളേജുകള്‍ ആരംഭിച്ചതും. പുഷ്കലമായ ഗതകാല മുസ്ലിം നാഗരികതയുടെ ചരിത്രം ആവര്‍ത്തിക്കാനാകുമോ എന്നതാണ് ഇന്ന് ദഅ്വാ കോളേജുകള്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. അറിവ് മതത്തിന്റെ ജീവനാണ്. അറിവിനെ രണ്ടായി ഭാഗിക്കേണ്ട ആവശ്യമില്ല. ഭൗതികം മതപരം എന്നിങ്ങനെ ചേരിതിരിവ് അറിവ് മതത്തിന്റെ ജീവനാണ് എന്നതില്‍ നിന്നും വ്യക്തമാകുന്നില്ല. അറിവിനെ രണ്ടായി തിരിച്ചു കാണുന്ന സമീപനത്തെ ‘ദ്വിമുഖ ദുരന്തം’ എന്നാണ് ഇമാം ഗസ്സാലി(റ) […]