2021 SEP - OCT Shabdam Magazine എഴുത്തോല

നാളെ നമ്മള്‍

ആണ്ടിലൊരാചാരമല്ലിത്
ആഘോഷംതീര്‍ക്കാന്‍
അപകടമാണെന്നത്
അറിയണമെന്നുള്ളന്നത്

വെറും ചര്‍ച്ചകളില്‍
തീര്‍പ്പ് മുട്ടുന്നതിലല്ലകാര്യം..
തീര്‍ന്നു പോകുന്ന
ജീവിതങ്ങളെ വീണ്ടും
ജീവിതം വരക്കാന്‍
തീരാത്ത തീര്‍പ്പുവേണം..

മാറി വരുന്ന
മാറ്റം വരുത്തുന്ന
സര്‍ക്കാറുകള്‍
അധികാര ഹുങ്കില്‍
അശരണരെ
മറക്കരുതെ..

ഒരപകടത്തെ
ഓര്‍ക്കാപുറങ്ങള്‍ക്ക്
പകരംഓര്‍ത്ത്
കെട്ടി നില്‍ക്കുക
എന്നത്
ഓര്‍മ്മിക്കുവാന്‍
എങ്ങനെ കഴിയും
അറിയില്ല നാളെ
അറിയിക്കുമില്ല
എത്ര ജീവിതങ്ങളെന്ന്.

മുഹമ്മദ് സിനാന്‍

Leave a Reply

Your email address will not be published. Required fields are marked *