2013 November-December സംസ്കാരം സാമൂഹികം

അമിതവ്യയം അത്യാപത്ത്

sss

ഇസ് ലാം ലളിതമാണ്. മുത്ത് നബിയും അനുയായികളും പകര്‍ന്ന് നല്കുന്നതും ലളിതമായ ജീവിത വ്യവസ്ഥിതിയാണ്. ഭൂമിയിലെ മുഴുവന്‍ വസ്തുക്കളും പ്രബഞ്ച നാഥന്‍ അവന്‍റെ സൃഷ്ടികള്‍ക്ക് വേണ്ടിയാണ് പടച്ചത്. അതില്‍ അവശ്യാനുസരണം വിനിയോഗിക്കാനും അല്ലാഹു അനുവാദം നല്‍കുന്നു. ആഗ്രഹങ്ങളാലും ആവിശ്യങ്ങളാലും ഊട്ടപ്പെട്ട സ്വഭാവത്തോട് കൂടെയാണ് മനുഷ്യ സൃഷ്ടിപ്പ്. സന്പത്ത് ശേഖരിക്കലിനും അവിശ്യാനുസരണം ഉള്ള വിനിയോഗത്തിനും ഇസ്്ലാം ഒരിക്കലും വിലക്കേര്‍പ്പെടുത്തുന്നില്ല. പക്ഷെ സ്വീകരിക്കുന്ന മാര്‍ഗവും ലക്ഷ്യവും വിനിയോഗവും ദൈവ പ്രീതിക്ക് വേണ്ടി ആകണമെന്ന് മാത്രം. മുത്ത് നബിയുടെയും അനുചരന്മാരുടെയും പാത അതായിരുന്നു. പ്രമുഖ സ്വഹാബി വര്യനായ ഉസ്മാന്‍(റ) അബ്ദുര്‍റഹ്്മാനുബ്നു ഔഫ്(റ) ഉന്നത സന്പത്തിനുടമയായിരുന്നു. ദുര്‍വ്യമായി ഒന്നും സ്വഹാബത്ത് ചിലവഴിച്ചില്ലായിരുന്നു. മറിച്ച് അല്ലാഹുവിന്‍റെ പൊരുത്തത്തിലായ് സന്പത്ത് ചിലവഴിച്ച മാതൃവ്യക്തിത്വമായിരുന്നു അവര്‍.
നിങ്ങള്‍ ധൂര്‍ത്തരാകരുത് നിക്ഷയം ധൂര്‍ത്തന്മാര്‍ പിശാചിന്‍റെ കൂട്ടാളികളാണ് എന്ന ഖുര്‍ആനിക വചനം ധിക്കരിച്ചു കൊണ്ടാണ് നമ്മുടെ ജീവിത രീതി ഇന്ന് മുന്നോട്ട് പോകുന്നത്. വാഹനവും വീടും വസ്ത്രവും ഭക്ഷണവുമെല്ലാം ധൂര്‍ത്തിന്‍റെ ചിഹ്നങ്ങളായ അപകടകരമായ അവസ്ഥയിലാണ് മുസ്്ലിമിന്‍റെ ജീവിതം. അല്ലാഹുവിന്‍റെ പ്രീതിയും പൊരുത്തവും മാത്രം ആഗ്രഹിച്ചു കൊണ്ട് ദൈവ ഭയത്തോടെ മാത്രം ജീവിച്ച് പോന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക്. ധനികരായാലും ദരിദ്രരായാലും ഉള്ള സന്പത്ത് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചിലവഴിച്ച് ധൂര്‍ത്തിന്‍റെ കവാടങ്ങള്‍ കൊട്ടിയടച്ച സുന്ദരമായ കാലഘട്ടം! സന്പന്നര്‍ പാവങ്ങളുടെ കണ്ണീരൊപ്പിയും സ്നേഹത്തിലും സമാധാനത്തിലുമായി കഴിഞ്ഞൊരു തലമുറ. നിങ്ങള്‍ ധൂര്‍ത്തന്മാരാകരുതെന്ന മുത്ത് നബിയുടെ കല്‍പന നെഞ്ചിലേറ്റി നടന്നൊരു സമൂഹം സാന്പത്തിക പ്രതിസന്ധികളോ കടവാങ്ങി അലയുന്ന ഒരു സാഹചര്യമോ അവര്‍ക്കുണ്ടായിരുന്നില്ല. ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് മനസ്സില്‍ ഐശ്വര്യം നിറച്ച് സന്പത്തിന്‍റെ ആധിക്യമല്ല മനസ്സിന്‍റെ നിറവാണ് ഐശ്വര്യം എന്ന് ഉള്‍ക്കൊണ്ട് ജീവിതം നയിച്ചവര്‍.
എന്നാല്‍ ഈ പാരന്പര്യത്തെ എല്ലാം പുറം കാല് കൊണ്ട് തട്ടിമാറ്റി പുതുതലമുറ വലിച്ചെറിയുന്ന സന്പത്തിന് കൈയ്യും കണക്കുമില്ല. ദൈവ പ്രീതിക്ക് വേണ്ടിയാണ് പൂര്‍വ്വികര്‍ സന്പത്ത് സൂക്ഷമതയോടെ ചിലവഴിച്ചെതെങ്കില്‍ പുതുതലമുറയിലെ മുതലാളിമാര്‍ പിശാചിനെ സന്തോഷിപ്പിക്കാനാണ് പണം വാരിയെറിയുന്നത്. ജീവിതം പരമാവധി ആസ്വദിക്കുക എന്ന കണ്‍ഫ്യൂഷസിന്‍റെ സുഖവാദ സിദ്ധാന്തതിന് പുറകയാണ് പുതുയുഗം. എന്നാല്‍ ഇസ്്ലാം ഒരിക്കലും ഈ സിദ്ധാന്തത്തെ അനുവദിക്കുന്നില്ല. ഭൗതിക ലോകം ക്ഷണികമാണ്. അത് കളിയും വിനോദവും അഹങ്കാരവും സാന്പത്തിക അഹന്തനടിക്കലിലുമായി ചിലവഴിക്കാനുള്ളതല്ല. ധൂര്‍ത്തന്മാര്‍ പിശാചിന്‍റെ കൂട്ടാളികാണെന്ന് നമ്മെ ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്. പിശാചിനെ അകറ്റി നിര്‍ത്തി ആത്മീയതിയിലേക്ക് മുന്നേറാനാണ് ഇസ്്ലാം കല്‍പ്പിക്കുന്നത്.
പുതു തലമുറയും ധൂര്‍ത്തന്‍ സംസ്കാരവും
നിങ്ങള്‍ തിന്നുകയും കുടിക്കകയും ചെയ്യുക എന്ന് പറഞ്ഞ് കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞു നിങ്ങള്‍ അമിതമായി ചിലവഴിക്കരുത്. അനാവശ്യമായി ചിലവഴിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല. ഇസ്്ലാം ധൂര്‍ത്തിനെതിരാണ്. ധൂര്‍ത്തന്മാരെ പിശാചിക്കളുടെ സഹോദരന്മാരായാണ് ഖുര്‍ആന്‍ കാണുന്നത്. ഇസ്്ലാം കല്‍പ്പിക്കുന്ന ജീവിത രീതിയും ഉപയോഗ വസ്്തുക്കളും വളരെ വ്യക്തമാണ്. സംസ്കാരത്തിന്‍െ പ്രഥമ ഉറവിടമാണ് കുടുന്പം. ഓരോ വ്യക്തികള്‍ക്കും അനുയോച്യമായ വിധത്തിലുള്ള പാര്‍പിടവും വാഹന സൗകര്യവും അനുവദനിയമാണ്. എന്നാല്‍ കടുന്പമെന്ന സാംസ്കാരിക സൗധത്തെ തകര്‍ത്തെറിയുന്ന നെറികേടുകളാണ് ഇന്ന് മുസ്്ലീം വീടുകളില്‍ നടമാടിക്കൊണ്ടിരിക്കുന്നത്. വിവാഹ മാമൂലുകളും ബുഫെ കള്‍ച്ചറും വീഡിയോ പകര്‍ത്തലും ഗാനമേളയും രാത്രികല്ല്യാണവും പിശാചിന്‍റെ ചൈതികളാണ്. ഈയൊരു സംസ്കാരത്തെയാണ് മുസ്്ലീങ്ങള്‍ അനുഗമിക്കുന്നത്. ഫാസ്റ്റു ഫുഡ് സംസ്കാരത്തിലൂടെ ധൂര്‍ത്തന്മാരാകുന്ന കൊച്ചു മുതലാളിമാരാണ് സമൂഹത്തിന് തലവേദനയാകുന്നത്. കൂണു പോയെ മുളച്ചു പൊന്തുന്ന ഹോട്ടലുകളും വിത്യസ്ഥങ്ങളായ പേരുകളില്‍ അറിയപ്പെടുന്ന വിഭവങ്ങളുടെ പെരുപ്പവും ഒരു തലമുറയെ വഴിതിരിച്ചു നടത്തുകയാണ്. ഇതിലൂടെ സന്പത്തും ആരോഗ്യവും നശിച്ചൊടുങ്ങുന്നു. ഇങ്ങനെ ജീവിതം ആര്‍പാടപൂര്‍ണ്ണമക്കാനുള്ളതാണോ.? ലളിതമായ ജീവിതം നയിച്ച് പരലോകത്തിന്‍റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടവര്‍ ധൂര്‍ത്തും ആര്‍ഭാടവുമായി ജീവിക്കേണ്ടവരാണോ.? ഒരിക്കലുമല്ല നമുക്ക് അത്യന്തികമായ ഒരു ലക്ഷ്യമുണ്ട്. ആ ലക്ഷ്യം നിറവേറ്റാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്.
ഭക്ഷണത്തിലെന്ന പോലെ വസ്ത്രത്തിലും ധൂര്‍ത്തൊട്ടും കുറവല്ല. സിനിമ സീരയലുകളിലൂടെ പരിചയപ്പെടുന്ന ഉളുപ്പില്ലാത്ത ഫാഷന്‍ പേറി നടക്കുന്നവരാണ് നമ്മുടെ പുതു തലമുറ. ഇസ്്ലാം എന്ന പദത്തോട് ഒട്ടും നീതി പുലര്‍ത്താത്തതാണ് മോഡേണ്‍ വസ്ത്ര രീതികള്‍. കോര്‍പറേറ്റ് മുതലാളിമാരുടെ സൗന്ദര്യ മത്സരങ്ങളും,കോസ്മെറ്റിക് വിഭണവും ആഭാസകരമായ സംസ്കാരത്തിലേക്കാണ് നവയുഗത്തിനെ വഴി നടത്തുന്നത്. മലയാളിയുടെ അതിസന്പന്നതയും ഉപഭോഗ സംസ്കാരവും കാരണമാണ് നശിച്ചൊരു സമൂഹം പിറവിയെടുക്കുന്നത്.
തിന്മകള്‍ വിളയിക്കുന്ന വിവാഹ വീടുകള്‍
മനുഷ്യ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മുഹൂര്‍ത്തമാണ് വിവാഹം. വിവാഹത്തോടെ ജീവിതത്തിന്‍റെ മൂന്നില്‍ രണ്ടു ഭാഗവും പൂര്‍ത്തീകരിച്ചവനെ പോലെയാണന്നാണ് ഇസ്്ലാം പഠിപ്പിക്കുന്നത്. എന്നാല്‍ മഹത്തരമായ ഇസ്്ലാമിന്‍റെ ചര്യകളെ എത്രത്തോളം അധഃപതിപ്പിക്കാം എന്നതിന്‍റെ വ്യക്തമായ ചിത്രങ്ങളായി മാറിയിരിക്കുകയാണ് മിക്ക വിവാഹ ചടങ്ങുകളും. ആര്‍ക്കും തടഞ്ഞ് നിര്‍ത്താന്‍ കഴിയാത്ത, ആരും നിയന്ത്രിക്കാനില്ലാത്ത എല്ലാം നന്മകളും തച്ചുടച്ച് തിന്മകള്‍ വാഴിക്കുന്ന സങ്കടകരമായ അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ് മുസ്്ലിമിന്‍റെ വിവാഹ വേദി. സമുദായത്തിലെ തിന്മകള്‍ക്കെതിരെ ഒന്നിച്ച് ശബ്ദമുയര്‍ത്തേണ്ട പ്രമാണിമാരും, കാരണവന്മാരും, മഹല്ല് ഭാരവാഹികളും, മൗനം പാലിക്കുന്നതും ഈ ധൂര്‍ത്തന്‍ സംസ്കാരത്തിന് കുട ചൂടുകയാണ് ചെയ്യുന്നത്. ഇസ്്ലാമിന്‍റെ ആശയത്തോട് ഒരു നിലക്കും യോജിച്ച് പോകാത്ത ചെയ്തികളാണ് വിവാഹ വീടുകളില്‍ നടമാടുന്നത്. പൂര പറന്പുകള്‍ക്ക് തുല്യമായിരിക്കുകയാണ് നമ്മുടെ വിവാഹ വീടുകള്‍. മദ്യം വിളന്പലും,ചീട്ടുകളിയും,പാട്ടു കച്ചേരിയും, സിനിമ പ്രദര്‍ശനവും ഇന്ന് സ്റ്റാസായി മനസ്സിലാക്കിയിരിക്കുകകയാണ് മിക്ക രക്ഷിതാക്കളും. മൈലാഞ്ചി കല്യാണം എന്ന പേരില്‍ രാത്രി കല്യാണങ്ങള്‍ സജീവമായിരിക്കുകയാണിന്ന്. കല്യാണത്തേക്കാള്‍ ചിലവ് വരുന്ന രീതിയിലുള്ള സംസ്കാരമാണ് മിക്ക വിവാഹ ചടങ്ങുകളിലും. ഇരുട്ടിന്‍റെ മറവില്‍ സുഗാസ്വാദനങ്ങള്‍ക്ക് ഇടം കാണുന്ന പകല്‍ മാന്യന്മാര്‍ക്ക് കല്യാണ രാവുകള്‍ ദുഷ്ചൈതികള്‍ക്കുള്ള അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. മിക്കവരും മദ്യം നുണയുന്നത് ഇത്തരത്തിലുള്ള കല്യാണ രാവുകളിലാണ്.
വിവാഹ വീടുകളില്‍ നടമാടുന്ന എല്ലാ തോന്നിവാസങ്ങളുടേയും ഉത്തരവാദിത്വം ഗൃഹ നാഥനാണ്. ഗ്രഹനാഥന്‍റെ പിടിപ്പുകേടാണ് നമ്മുടെ വിവാഹ ധൂര്‍ത്തിന് കാരണം. തെറ്റുകളെ തന്‍റേടത്തേടെ നേരിടാനുള്ള കഴിവ് നമുക്ക് നഷ്ടമായിരിക്കുകയാണ്.ക്ഷണികമായ ലാഭങ്ങള്‍ക്കു മുന്നില്‍ വായ മൂടിക്കെട്ടി തെറ്റുകള്‍ക്ക് കൂട്ടുനിന്നാല്‍ നാളെ കഠിനമായ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന ചിന്ത നമ്മെ നിരന്തരം ഉണര്‍ത്തണം. മുതലാളിമാര്‍ നടത്തുന്ന മിക്ക മാമൂലുകളും നാട്ടു നടപ്പായിരിക്കുകയാണ്. അഭിമാന പ്രശ്നത്തിന്‍റെ പേരില്‍ പാവങ്ങളും രാത്രി കല്യാണങ്ങള്‍ പോലോത്ത ധൂര്‍ത്തന്‍ സംസ്കാരങ്ങള്‍ക്കു പിറകെ പോകുന്നത് വേദനാജനകമായ കാര്യമാണ്. വളരെ ലളിതമായ ഒരു കാര്യമായാണ് ഇസ്്ലാം വിവാഹത്തെ കാണുന്നത്. അനാവശ്യമായി പണം ധൂര്‍ത്തടിച്ചാല്‍ അല്ലാഹുവിന്‍റെ അടുക്കല്‍ മറുപടി പറയേണ്ടി വരുമെന്ന ചിന്ത നമ്മെ നിരന്തരം ഉണര്‍ത്തിക്കൊണ്ടിരിക്കണം.
ഓ സത്യവിശ്വാസികളെ നിങ്ങള്‍ പരിധി വിടരുത്. പരിധി വിടുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല എന്ന ഖുര്‍ആനിക വചനം നമ്മുടെ ജീവിതത്തില്‍ കാതലായ മാറ്റം വരുത്തേണ്ടതുണ്ട്. നിങ്ങള്‍ സമുദ്ര തീരത്തായിരുന്നാലും വെള്ളം അമിതമായി ഉപയോഗിക്കരുതെന്ന തിരുവചനം ധൂര്‍ത്തന്‍ സംസ്കാരത്തിനെതിരെയുള്ള താക്കീതാണ്. സന്പന്നരുടെ കയ്യിലാണ് അല്ലാഹു ദരിദ്രരുടെ വിഹിതം നല്‍കിയിരിക്കുന്നത്. അത് ദരിദ്രരിലേക്ക് ഒഴുകിയാല്‍ മാത്രമെ സമൂഹത്തിന്‍റെ സന്തുലിതാവസ്ഥ നിലനില്‍ക്കൂ. പരസ്പരം സ്നേഹിക്കാനും സഹകരിക്കാനുമാണ് ഇസ്്ലാം നമ്മോട് കല്‍പ്പിക്കുന്നത്. ധൂര്‍ത്തടിക്കുന്ന സന്പത്ത് കൊണ്ട് നമുക്ക് ആയിരങ്ങളുടെ കണ്ണീരൊപ്പാനാകും. നബി(സ്വ) രണ്ട് കൈകളോടാണ് മുസ്്ലീങ്ങളെ ഉപമിച്ചത്. അതില്‍ മറ്റൊന്നിനെ കഴികി കൊടുക്കുന്നു. ഈ ഉപമ സഹോദരനെ സഹായിക്കാനുള്ള കല്‍പ്പനയാണ്. ധൂര്‍ത്തന്‍ സംസ്കാരത്തിലൂടെ അഹന്ത നടിക്കുന്നതിന് പകരം സഹോദരന് വേണ്ടി സന്പാദ്യം ചിലവഴിച്ച് അതിലൂടെ ആത്മീയാനന്ദം കണ്ടെത്താന്‍ നാം ശ്രമിക്കേണ്ടതുണ്ട്. മുത്ത് നബിയും അനുയായികളും കാണിച്ചു തന്ന മാര്‍ഗവും അതാണ്.

Leave a Reply

Your email address will not be published. Required fields are marked *