2019 Sept-Oct Hihgligts Shabdam Magazine ആത്മിയം

പ്രകൃതിദുരന്തങ്ങള്‍ നല്‍കുന്ന പാഠങ്ങള്‍

പ്രളയ ദുരന്ത ചിത്രങ്ങളില്‍ ഏറെ ചിന്തിപ്പിച്ച ഒരു ചിത്രമുണ്ടായിരുന്നു. ‘അനുവാദമില്ലാതെ അകത്ത് പ്രവേശിക്കരുത്’ എന്നെഴുതി വെച്ച കവാടത്തെ മറികടന്ന് പ്രളയജലമെത്തിയ ചിത്രം. മനുഷ്യന്‍റെ സങ്കുചിതത്വവും അഹങ്കാരവും എത്രമേല്‍ അര്‍ത്ഥശൂന്യമാണെന്ന് ബോധ്യപ്പെടുത്താന്‍ ഈ ചിത്രത്തിനു കഴിഞ്ഞുവെന്നത് യാഥാര്‍ത്ഥ്യം. പ്രതിസന്ധികള്‍ക്ക് നടുവിലൂടെയാണ് നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ദിനം പ്രതി എത്രയെത്ര തടസ്സങ്ങളാണ് നമുക്കു മുമ്പില്‍ പ്രതിബന്ധങ്ങള്‍ തീര്‍ക്കുന്നത്. സ്വന്തം ശരീരത്തില്‍ നിന്ന് തുടങ്ങി പ്രകൃതിയാകുന്ന ആവാസവ്യവസ്ഥയില്‍ നിന്നു വരെ ഈ പ്രതിബന്ധങ്ങള്‍ നീളുന്നു. ഇവയെ മറികടക്കുകയെന്ന ശ്രമകരമായ ദൗത്യത്തിലാണ് മനുഷ്യകുലമാകെയുള്ളത്. വര്‍ഷം […]

2019 Sept-Oct Hihgligts Shabdam Magazine കാലികം പഠനം

ആത്മഹത്യ; ഇസ്ലാം സംസാരിക്കുന്നു

എന്തിനും ജീവിതമവസാനിപ്പിക്കുകയെന്ന ബുദ്ധിശ്യൂന്യതയിലേക്ക് സമൂഹം നീങ്ങികൊണ്ടിരിക്കുകയാണ്. ദിനംപ്രതി വര്‍ദ്ധിക്കുന്ന ആത്മഹത്യകള്‍ വ്യക്തമാക്കിത്തരുന്നത് സാംസ്കാരികമായി സമൂഹം എത്രത്തോളം ആപതിച്ചുവെന്നതാണ്. യഥാര്‍ത്ഥത്തില്‍ മനുഷ്യ സൃഷ്ടിപ്പിന്‍റെ അടിസ്ഥാനത്തെ തന്നെ അറുത്തുമാറ്റി സ്വയം മരണത്തിലേക്ക് എടുത്തു ചാടുകയെന്ന നീച വൃത്തിയായിട്ടാണ് ആത്മഹത്യയെ നമുക്ക് വിവക്ഷിക്കാനാവുക. ഇത്തരം സ്വയംഹത്യകള്‍ മാനവരാശിയെ തന്നെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ ലോകത്ത് വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്നുവെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കനുസരിച്ച് ലോകത്തില്‍ ഓരോ 40 സെക്കന്‍റിലും ഒരാള്‍ ആത്മഹത്യ ചെയ്യുന്നുണ്ട്. അതില്‍ യുവാക്കളാണ് മുന്‍പന്തിയില്‍ നില്‍കുന്നത്. […]

2019 Sept-Oct Hihgligts Shabdam Magazine ചരിത്രാഖ്യായിക

പരീക്ഷണത്തിന് മേല്‍ പരീക്ഷണം

അടുത്തേക്ക് വരുന്ന അപരിചിതനെ കണ്ടില്ലെന്ന മട്ടില്‍ കഅ്ബ് നിന്നു. ‘സഹോദരാ, കഅ്ബു ബ്നു മാലിക് എന്നയാള്‍ നിങ്ങളല്ലേ?’. ‘അതെ, ഞാനാണ് കഅ്ബ്’. ഭാരിച്ച ഒരു ദൗത്യം പൂര്‍ത്തിയാക്കിയതുകൊണ്ടാകണം അയാളുടെ മുഖത്തൊരു തെളിച്ചം കാണാനുണ്ട്. ഭവ്യതയോടെ കഅ്ബിനെ അഭിവാദ്യം ചെയ്തു. ശേഷം തന്‍റെ ഭാണ്ഡത്തില്‍ നിന്ന് ഒരു കത്ത് പുറത്തെടുത്ത് കഅ്ബിനു നേരെ നീട്ടി. ‘ഞങ്ങളുടെ ഒസ്സാന്‍ രാജാവ് തന്നതാണിത്’. കഅ്ബിന് കൗതുകമേറി. ‘എല്ലാവരാലും വെറുക്കപ്പെട്ട എന്നെ ഒസ്സാന്‍ രാജാവ് എന്തിന് അന്വേഷിക്കണം?. തിടുക്കപ്പെട്ട് കത്ത് വായിച്ചു. ‘ഉപചാരപൂര്‍വ്വം […]

2019 Sept-Oct Hihgligts Shabdam Magazine കാലികം ലേഖനം

വാര്‍ധക്യം അനുഗ്രഹമാണ്

കഴിഞ്ഞ സെപ്റ്റംബര്‍ 8 ന് തിരുവനന്തപുരത്തെ വൃദ്ധസദനത്തില്‍ വേറിട്ടൊരു ചടങ്ങ് സംഘടിപ്പിക്കപ്പെട്ടു. അന്തേവാസികള്‍ക്കൊപ്പം മക്കളും പേരക്കുട്ടികളും ഒരുമിക്കുന്ന സംഗമമായിരുന്നു ലക്ഷ്യം. മാതാപിതാക്കളെ കാണാന്‍ പേരക്കുട്ടികളുമായി എത്തണമെന്ന് മക്കള്‍ക്ക് അധികൃതര്‍ നേരത്തെ തന്നെ കത്തയച്ചിരുന്നുവെങ്കിലും എത്തിച്ചേര്‍ന്നത് 2 പേര്‍ മാത്രം. വൃദ്ധജനങ്ങളെ ഭാരമായി കാണുന്ന പുതുകാല സാമൂഹികമന:സ്ഥിതിയുടെ നേര്‍ സാക്ഷ്യമായി ഈ സംഗമം മാറിയെന്നത് യാഥാര്‍ത്ഥ്യം. സമൂഹത്തില്‍ പ്രായം ചെന്നവര്‍ നേരിടുന്ന അവഗണനകള്‍ അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. നര ബാധിച്ച് തുടങ്ങുന്നതോടെ ഉറ്റ ബന്ധുക്കള്‍ക്കു പോലും അധികപ്പറ്റായി മാറുകയാണവര്‍. വാര്‍ധക്യത്തെ […]

2019 Sept-Oct Hihgligts Shabdam Magazine പരിചയം

ക്രസന്‍റ് ഡേ സര്‍ഗാത്മകതയുടെ മൂന്ന് പതിറ്റാണ്ട്

കലയും സാഹിത്യവും ജീവിത ഗന്ധിയായ ആശയങ്ങളാണ്. മനുഷ്യ ജീവിതത്തോട് അത്രമേല്‍ ബന്ധപ്പെട്ടുകിടക്കുന്നതിനാല്‍ തന്നെ ചരിത്രത്തിന്‍റെ ഭാഗദേയങ്ങളില്‍ ഇവ മികച്ച സ്വാധീനങ്ങള്‍ സൃഷ്ടിച്ചതായി കാണാന്‍ സാധിക്കും. പാടാനും പറയാനും എഴുതാനും തുടങ്ങി മൂല്യമേറിയ ആവിഷ്കാരങ്ങളെയാണ് കലയും സാഹിത്യവും ഉള്‍ക്കൊള്ളുന്നത്. സര്‍ഗാത്മക തിരുത്തെഴുത്തുകളെയാണ് പുതിയ കാലം ആവശ്യപ്പെടുന്നത്. കഥയും കവിതയും പ്രസംഗങ്ങളുമെല്ലാം മികച്ച പ്രതിരോധങ്ങള്‍ കൂടിയാണിന്ന്. ആവിഷ്കാരങ്ങള്‍ക്ക് വേദിയൊരുക്കുന്നതിനും പ്രാധാന്യമേറെയെന്നത് ചേര്‍ത്തുവായിക്കേണ്ടതുണ്ട്.സര്‍ഗാത്മക ആവിഷ്കാരങ്ങളുടെ മൂന്നു പതിറ്റാണ്ടിന്‍റെ കഥ പറയുന്നുണ്ട് ക്രസന്‍റ് ഡേ. നടപ്പു സാഹിത്യ വേദികളില്‍ ശ്രദ്ധേയമാണ് അരീക്കോട് മജ്മഅ് […]

2019 Sept-Oct Hihgligts Shabdam Magazine ലേഖനം

കസ്തൂരി മലയില്‍ സുഗന്ധമാസ്വദിക്കുന്നവര്‍

പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ശബ്ദ സൗന്ദര്യം കൊണ്ട് ചരിത്രമെഴുതിയ ബിലാല്‍ (റ) പകര്‍ന്ന് നല്‍കിയ ഈണം വിശ്വാസികളുടെ കാതില്‍ ഇന്നും മുഴങ്ങിക്കൊണ്ടിരിക്കുകയാണ്. നിസ്കാരത്തിന് സമയമായെന്നറിയിക്കാന്‍ വേണ്ടിയാണ് വാങ്ക് നില കൊള്ളുന്നതെങ്കിലും ഭക്തി സാന്ദ്രമായൊരു വിതാനത്തിലേക്ക് വിശ്വാസി ഹൃദയങ്ങളെ സജ്ജമാക്കാനും വാങ്കിനാവും. വാദ്യങ്ങളുടെ അകമ്പടിയോ താള മഹിമയോ എടുത്ത് പറയാനില്ലാതെ വെറും ശബ്ദ മാധുര്യം കൊണ്ട് ക്രമപ്പെടുത്തിയ ശൈലി ആരും ചെവിയോര്‍ത്ത് പോകുന്നതാണ.് അല്ലാഹുവിന്‍റെ മഹത്വത്തെ പ്രകീര്‍ത്തിക്കുകയും മുഹമ്മദ് നബിയുടെ പ്രവാചകത്വം സാക്ഷ്യപ്പെടുത്തുകയും നിസ്കാരത്തിലേക്ക് ക്ഷണിക്കുകയും ചെയ്യുന്ന വാങ്ക് […]

2019 Sept-Oct Hihgligts Shabdam Magazine സ്മരണ

മര്‍ഹൂം ഹസ്സന്‍ മുസ്ലിയാര്‍

  അരീക്കോട്ടെ അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്‍റെ മുന്‍നിര നേതാവിനെയാണ് എം കെ ഹസ്സന്‍ മുസ്ലിയാരുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്. ദീനിനു വേണ്ടി ഓടി നടന്നു പ്രവര്‍ത്തിച്ച ഹസന്‍ മുസ്‌ലിയാര്‍ മത രാഷ്ട്രീയ ഭേദമന്യേ എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നു. സജീവത മുഖമുദ്രയാക്കി ജീവിതം മുഴുക്കെ അറിവിന്‍റെ മേഖലയിലും പ്രസ്ഥാന രംഗത്തും നിതാന്ത ജാഗ്രതയോടെ ഇടപെടാന്‍ ഉസ്താദിനായിട്ടുണ്ട്. നന്മയുടെ മാര്‍ഗത്തില്‍ എന്തു ത്യാഗം സഹിക്കാനും ഉസ്താദ് സന്നദ്ധനായിരുന്നു. അറിവ് കരഗതമാക്കുന്നതിലും അതു പ്രസരണം ചെയ്യുന്നതിലും ഒരു പോലെ ബദ്ധശ്രദ്ധ കാണിച്ചു. ഇ കെ […]

2019 Sept-Oct Hihgligts Shabdam Magazine കവിത

ഭരണകൂട ഭീകരതക്കെതിരെ രണ്ട് കവിതകള്‍

ഇത് കൊടും വഞ്ചനയേറ്റ ജനതയുടെ കഥയാണ് രാഷ്ട്രങ്ങളുടെ പകപോക്കലില്‍ കുരുതി വെക്കപ്പെട്ട രക്തമുറഞ്ഞ മണ്ണിന്‍റെ കഥ! തോക്കുമായ് മരണം മുന്നിലെത്തുമ്പോള്‍ ചെറുക്കാനാവതില്ലാത്തത് തലമുറകള്‍ പാടിപ്പറഞ്ഞ പാരമ്പര്യത്തിന്‍റെ കുതികാല്‍ വെട്ടാന്‍ ഇവര്‍ക്കറിയാത്തത് കൊണ്ടായിരുന്നു. എങ്കിലുമീ താഴ്വാരങ്ങള്‍ നിലനില്‍പ്പിന്നായി അട്ടഹസിച്ചു. യവനികകള്‍ക്ക് മറവില്‍ നിന്ന് സത്യത്തിന് കാലിടറിയപ്പോഴെല്ലാം അരങ്ങുവാണ കള്ളങ്ങള്‍ പല്ലിളിച്ചു. കലാപം…, വിലാപം…, മരണം രഞ്ജിത്ത് സിംഗും ഗുലാബ് സിംഗും ചരിത്രമെഴുതിയ നാടിന്‍റെ തെരുവുകള്‍ക്കിന്ന് രക്തത്തിന്‍റെ മണമാണ്. സിയാച്ചിനും കാര്‍ഗിലും കറുത്ത കരങ്ങളാല്‍ അശുദ്ധമായപ്പോഴെല്ലാം തിരിച്ചടിച്ച വിശുദ്ധി ഏഴില്‍ […]

2019 Sept-Oct Hihgligts Shabdam Magazine കവിത

ആസ്സാമിലെ അഭയാര്‍ത്ഥികള്‍

  ഉള്ളതെല്ലാം പെറുക്കിക്കൂട്ടി ഭാണ്ഡം മുറുക്കിക്കെട്ടാന്‍ തുടങ്ങി.. വിശപ്പിനെ മാത്രം ഉപേക്ഷിക്കണമെന്നുണ്ടായിരുന്നു.. ആവുന്നില്ലല്ലോ… ഇന്നുമുതല്‍ അഭയാര്‍ത്ഥിയാണത്രെ… എങ്ങോട്ടു പോകുന്നു…? എങ്ങോട്ടെങ്കിലും… ഒന്നുമില്ലേലും ഐലാന്‍ കുര്‍ദി ഉറങ്ങുന്ന കടല്‍ തീരമുണ്ടല്ലോ… അച്ഛന്‍റെ നെഞ്ചിന്‍റെ ചൂടേറ്റു കരക്കണിഞ്ഞ വലേറിയയെയും കണ്ടേക്കാം… റോഹിന്‍ഗ്യകള്‍ വീണൊടുങ്ങിയ കടലും എത്ര വിശാലമാണ്… പൂര്‍വ്വികരുടെ നരച്ച മീസാന്‍കല്ലുകള്‍ക്കരികിലൂടെ അവര്‍ മെല്ലെ മൗനമായി നടന്നു നീങ്ങി… നിറം കെട്ട കണ്ണുകള്‍ അപ്പോഴും വെറുതെ തിളങ്ങി.. വെള്ളിനൂലുകള്‍ പോലെ നരച്ച താടിയിഴകള്‍ക്കുള്ളിലെ ചുളിഞ്ഞ മുഖങ്ങള്‍ക്ക് ഒരു നൂറ്റാണ്ടിന്‍റെ പഴക്കമെങ്കിലും […]

2019 July-August Hihgligts ലേഖനം വീക്ഷണം സമകാലികം

ആ ചോദ്യം ഉറക്കെ ചോദിക്കാനുള്ളതാണ്‌

“ Islam has now as great a claim on the soil of India as Hinduism. If Hinduism has been the religion of the people here for several thousands of years, Islam also has been their religion for a thousands years. Just as a Hindu can say with pride that he is an Indian and follow […]